കൊച്ചി: സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും അവർ പൊതുരംഗത്തിറങ്ങിയാൽ വലിയ നാശത്തിന് കാരണമാകുമെന്നുമുള്ള വിവാദ നിലപാട് ആവർത്തിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. സ്ത്രീകൾ പൊതുരംഗത്തേക്ക് വരുന്നത് തടയുന്നത് അവരോടുള്ള ബഹുമാനം കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചിയിൽ സംഘടിപ്പിച്ച കേരള മുസ്‌ലിം ജമാഅത്തിന്റെ ഹുബ്ബുറസൂൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾ പുറത്തിറങ്ങിയാൽ നാശമുണ്ടാകുമെന്നതിനാലാണ് ഇസ്‌ലാം അവർക്ക് പർദ സമ്പ്രദായം നിശ്ചയിച്ചിട്ടുള്ളതെന്നും ഖുർആൻ പഠിപ്പിക്കുന്നതും ബുദ്ധിപരമായി ചിന്തിച്ചാലും ഇതാണ് ശരിയെന്നും കാന്തപുരം പറഞ്ഞു. ഈ കാര്യങ്ങൾ പറയാൻ തങ്ങൾക്കുള്ള Read More…
യു.എസില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ടു, ഒരാളെ കുത്തി, മറ്റെയാളെ കാറിടിപ്പിച്ച്; കൊന്നത് കൂട്ടുകാരി ?
കോട്ടയം/തൃശൂര്‍: അമേരിക്കയിലെ കലിഫോര്‍ണിയയില്‍ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഇവരുടെ വനിതാ സുഹൃത്ത് പോലീസിന്റെ പിടിയിലായി. കോട്ടയം കുറിച്ചി സ്വദേശിയായ ജേക്കബിന്റെ ഭാര്യ ആനി ജേക്കബ് (35), തൃശൂര്‍ പട്ടിക്കാട് സ്വദേശിയായ അഞ്ജന വിജീഷ് (35) എന്നിവരാണ് കൊല്ലപ്പെട്ടത്. ആനിയെ കുത്തിയും അഞ്ജനയെ കാറിടിപ്പിച്ചുമാണ് കൊലപ്പെടുത്തിയത്. മൂവരും താമസിച്ചിരുന്ന അതേ ഫ്‌ളാറ്റ് സമുച്ചയത്തിലെ താമസക്കാരിയായ സുഹൃത്ത് അനിലയെ കലിഫോര്‍ണിയ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 28-ന് കലിഫോര്‍ണിയയിലെ മില്‍പിറ്റാസിലാണ് ഈ ഇരട്ടക്കൊലപാതകം നടന്നത്. അഞ്ജനയെ അനില ഫ്‌ളാറ്റില്‍നിന്ന് Read More…
69 റൺസിനിടെ 8 വിക്കറ്റ് വീഴ്ത്തി ഞെട്ടിച്ച് തായ്‌ലൻഡ്; 65 റൺസിന് ഓൾഔട്ടാക്കി ഇന്ത്യ, 94 റൺസിന്റെ കൂറ്റൻ ജയം
വനിതാ ഏഷ്യാ കപ്പ് ട്വന്റി20യിലെ ആദ്യ മത്സരത്തിൽ തായ്‌ലൻഡിനെതിരെ 94 റൺസിന്റെ വൻ വിജയം സ്വന്തമാക്കി ഇന്ത്യ. 160 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ തായ്‍ലൻഡിനെ 16.1 ഓവറിൽ വെറും 65 റൺസിന് ഇന്ത്യൻ ബൗളർമാർ പുറത്താക്കി. 41 റൺസ് നേടിയ ക്യാപ്റ്റൻ നന്നപട്ട് കൊഞ്ചരോയെൻകായ് മാത്രമാണ് തായ്‍ലൻഡ് നിരയിൽ പിടിച്ചുനിന്നത്, മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. ഇന്ത്യയ്ക്കായി നന്ദിനി ശർമയും ദീപ്‌തി ശർമയും മൂന്നു വിക്കറ്റ് വീതവും ശ്രീ ചരണി രണ്ടും ക്രാന്തി ഗൗഡ് ഒരു വിക്കറ്റും നേടി. Read More…
പ്രളയതാണ്ഡവം; ഓടിരക്ഷപ്പെടാതെ 1,643 കുട്ടികളുടെ ജീവന്‍ കാത്തു; ധീരനായകനായി സ്കൂൾ പ്രിൻസിപ്പൽ
നേപ്പാളിലെ ത്രിശൂലി താഴ്‌വരയിൽ ഉണ്ടായ ശക്തമായ പ്രളയത്തിനിടയിൽ ഭയന്നുവിറച്ച ആയിരത്തിലധികം സ്കൂൾ വിദ്യാർഥികളുടെ ജീവൻ രക്ഷിക്കാൻ പ്രിൻസിപ്പൽ കാണിച്ച ധീരത വാര്‍ത്തയാകുന്നു. 1,643 കുട്ടികളുടെ ജീവൻ രക്ഷിച്ച അധ്യാപകന്റെ മാതൃകാപരമായ ഈ തീരുമാനത്തെ ഏറെ ആദരവോടെയും സന്തുഷ്ടിയോടെയുമാണ് രക്ഷിതാക്കളും നാട്ടുകാരും സ്വാഗതം ചെയ്യുന്നത്. ബുധനാഴ്ച രാവിലെ 9:20-ഓടെയാണ് നുവാകോട്ടിലെ ത്രിഭുവൻ ത്രിശൂലി സെക്കന്ററി സ്കൂൾ പ്രിൻസിപ്പലായ രാജേന്ദ്ര ദവാഡിക്ക് (47) ആപത്തിന്റെ വിവരമറിയിച്ചുകൊണ്ടുള്ള ഒരു ഫോൺ സന്ദേശം എത്തുന്നത്. ‘ആ പ്രദേശം മുഴുവൻ പ്രളയം കവർന്നു, വേഗം Read More…
20 രൂപയുടെ പൊതിച്ചോറില്‍ നിന്ന് 2.5 കോടിയുടെ സാമ്രാജ്യത്തിലേക്ക്! 65-ാം വയസ്സിൽ വിജയഗാഥ രചിച്ച് ഒരു അമ്മ!
ജീവിതത്തിന്റെ ഏത് ഘട്ടത്തിലും പുതിയൊരു കാര്യം തുടങ്ങുന്നത് ഒരിക്കലും മോശം ആശയമല്ല. നല്ല ഉദ്ദേശ്യവും കഠിനാധ്വാനവും ആത്മാർത്ഥതയുമുള്ള ഒരു ചെറിയ ആശയത്തിന് നിങ്ങളെ എവിടെ വരെ എത്തിക്കാൻ സാധിക്കുമെന്ന് പറയാനാകില്ല. വളരെ ചെറിയ രീതിയിൽ തുടങ്ങി വലിയ വിജയങ്ങൾ കെട്ടിപ്പടുത്ത ധാരാളം ആളുകളുടെ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. സ്വപ്നം കാണുന്നതിനോ പുതിയൊരു തുടക്കത്തിനോ പ്രായമോ സമയമോ ഒരു തടസ്സമല്ലെന്ന് ഇത്തരം അനുഭവങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു. പട്നയിൽ നിന്നുള്ള ഒരു 65-കാരിയുടെ ജീവിതകഥ ഇതിനൊരു മികച്ച ഉദാഹരണമാണ്. വിശ്രമജീവിതം Read More…
‘അയ്യോ നമ്മുടെ നിമിഷയല്ലേ ഇത്? മൂഡ് സ്വിംഗ്, നിരാശ; പുതിയ ചിത്രത്തിനായി തടി കൂട്ടിയും കുറച്ചും ഞെട്ടിച്ച് നിമിഷ സജയൻ!
പുതിയ ചിത്രത്തിനായി ശരീരഭാരം കൂട്ടിയതിന് പിന്നാലെ ഗംഭീര മേക്കോവറുമായി നടി നിമിഷ സജയൻ. സിനിമയ്ക്കായി ഭാരം കൂട്ടിയപ്പോഴുള്ളതും പിന്നീട് അത് കുറച്ചപ്പോഴുമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് 72 കിലോയിൽ നിന്ന് ശരീരഭാരം കുറച്ചതിന്റെ കഥ താരം കുറിച്ചത്. ശരീരഭാരം കുറയ്ക്കുക എന്നത് ഒട്ടും എളുപ്പമായിരുന്നില്ലെന്ന് താരം പറയുന്നു. ഈ പ്രയാണത്തിൽ തന്നെ സഹായിച്ച പരിശീലകന് നിമിഷ നന്ദി അറിയിച്ചു. പുതിയ കഥാപാത്രത്തിനായി ഏകദേശം 14 കിലോയാണ് താരം കൂട്ടിയത്. ആദ്യ ദിവസങ്ങൾ വളരെ കഠിനമായിരുന്നുവെന്നും കൃത്യമായ Read More…
‘എന്നാല്‍ താന്‍ തന്നെ ഇത് കഴിച്ചു കാണിക്കടോ’; കൈക്കൂലി വാങ്ങി കേസ് ഒതുക്കി, കാലാവധി കഴിഞ്ഞ ബിസ്കറ്റ് ഉദ്യോഗസ്ഥന്റെ വായിൽ തിരുകി ജനക്കൂട്ടം – വീഡിയോ
മുംബൈ: കടയുടമയെ സംരക്ഷിക്കാൻ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥന്റെ വായിൽ കാലാവധി കഴിഞ്ഞ ബിസ്‌ക്കറ്റ് തിരുകാൻ ശ്രമിച്ച് ജനക്കൂട്ടം. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലാണ് സംഭവം. ഇവിടെയുള്ള ഒരു കടയിൽ നിന്നുള്ള ഭക്ഷണം കഴിച്ച് രണ്ട് വയസ്സുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നാണ് കുട്ടിയുടെ ബന്ധുക്കൾ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ പരാതി നൽകിയത്. എന്നാൽ, പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥൻ കടയുടമയിൽ നിന്ന് കൈക്കൂലി വാങ്ങി പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പരിശോധനയിൽ കടയിൽ നിന്ന് കാലാവധി Read More…
‘എന്താ മോനെ ദിനേശാ’ ഡയലോഗുമായി ക്രിസ് ഗെയ്ൽ, സിക്സർ മഴയുമായി ‘യൂണിവേഴ്സൽ ബോസ്’;- വീഡിയോ
തിരുവനന്തപുരം: ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ സർപ്രൈസ് പ്രകടനം. കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സും തൃശൂർ ടൈറ്റൻസും തമ്മിലുള്ള മത്സരത്തിന് ശേഷമാണ് “യൂണിവേഴ്‌സ് ബോസ്” കാണികൾക്കായി മൈതാനത്തിറങ്ങിയത്. ആരാധകരെ രസിപ്പിക്കാനായി ബാറ്റെടുത്ത ഗെയ്ൽ ഗ്രീൻഫീൽഡിൽ സിക്‌സറുകളുടെ മഴ പെയ്യിച്ചു. മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഉടമ സുഭാഷ് മാനുവൽ, തൃശൂർ ടൈറ്റൻസിന്റെ യുവതാരം മുഹമ്മദ് ഇനാൻ എന്നിവരാണ് ഗെയ്‌ലിന് പന്തെറിഞ്ഞു കൊടുത്തത്. Read More…
അവയവദാനത്തിലൂടെ കിട്ടിയ 9-കാരിയുടെ കൈകളാൽ അവളുടെ ഏട്ടന് രാഖി കെട്ടി പെൺകുട്ടി, വിങ്ങിപ്പൊട്ടി സോഷ്യൽ മീഡിയ -വീഡിയോ
കൈമാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ ലഭിച്ച കൈ കൊണ്ട്, അവയവദാതാവായ പെൺകുട്ടിയുടെ സഹോദരന്റെ കൈയിൽ രാഖി കെട്ടി ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ. രക്ഷാബന്ധൻ ദിനത്തിൽ നടന്ന ഈ ആർദ്രമായ നിമിഷം ഓൺലൈനിൽ ആയിരക്കണക്കിന് ആളുകളുടെ ഹൃദയം കവരുകയാണ്. പതിമൂന്നാം വയസ്സിലുണ്ടായ ദാരുണമായ ഒരു വൈദ്യുതാഘാത അപകടത്തിലാണ് അനംത എന്ന പെൺകുട്ടിക്ക് തന്റെ വലതുകൈ നഷ്ടപ്പെടുന്നത്. വർഷങ്ങൾക്ക് ശേഷം നടന്ന കൈമാറ്റിവെക്കൽ ശസ്ത്രക്രിയ അവൾക്ക് പുതിയൊരു ജീവിതം നൽകുക മാത്രമല്ല, സ്വന്തം കുടുംബത്തെപ്പോലെ കരുതുന്ന മറ്റൊരു ബന്ധം കൂടി സമ്മാനിക്കുകയായിരുന്നു. Read More…














