Celebrity Featured

‘ഞാൻ പലതവണ ചതിക്കപ്പെട്ടു, അവനെ കുറിച്ച് കേട്ടതെല്ലാം സത്യം’; പോസ്റ്റുമായി പൃഥ്വി ഷായുടെ പ്രതിശ്രുത വധു

ഏതാനും മാസങ്ങൾക്ക് മുമ്പ് കഴിഞ്ഞ മാർച്ചിലായിരുന്നു ക്രിക്കറ്റ് താരം പൃഥ്വി ഷായും കാമുകി ആകൃതി അഗർവാളും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. തന്റെ ജീവിതത്തിലെ ‘പെർഫക്ട് ഇന്നിങ്‌സ്’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് പൃഥ്വി തന്നെയാണ് ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ദീർഘനാളത്തെ പ്രണയത്തിനൊടുവിലാണ് സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറും നടിയുമായ ആകൃതി അഗർവാളും പൃഥ്വിയും വിവാഹജീവിതത്തിലേക്ക് കടക്കാൻ തീരുമാനിച്ചത്. എന്നാൽ ഇപ്പോൾ ഇരുവരുടെയും ബന്ധത്തിൽ അപ്രതീക്ഷിതമായൊരു ‘ട്വിസ്റ്റ്’ ഉണ്ടായിരിക്കുകയാണ്. ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണുവെന്ന സൂചനകളാണ് ആകൃതിയുടെ പുതിയ Read More…

Crime

വനിതാ ഡോക്‌ടറെ പീഡിപ്പിച്ചു; എതിര്‍ത്തപ്പോള്‍ വധഭീഷണി; യുവമോര്‍ച്ച നേതാവിനെതിരേ കേസ്‌

ഭോപ്പാല്‍: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ അപമാനിക്കുകയും എതിര്‍ത്തപ്പോള്‍ വെടിവെച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത് ബി.ജെ.പി യുവമോര്‍ച്ച സംസ്ഥാന എക്സിക്യൂട്ടീവ് അംഗം. മധ്യപ്രദേശില്‍ നടന്ന ഈ ക്രൂരത ഡോക്ടര്‍മാര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമാവുകയും ആരോഗ്യ സേവനങ്ങളെ ബാധിക്കുകയും ചെയ്തു. പ്രതിയെ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപകമായി പണിമുടക്കുമെന്ന് ജൂനിയര്‍ ഡോക്ടര്‍മാരുടെ അസോസിയേഷന്‍ (ജെ.യു.ഡി.എ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന യുവമോര്‍ച്ച എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ അനില്‍ ശ്രീവാസ്തവയ്ക്കും കൂടെയുണ്ടായിരുന്ന ആള്‍ക്കുമെതിരെ ഭാരതീയ ന്യായ Read More…

Featured Oddly News

കസേര ഒഴിഞ്ഞത് ആറ് പ്രധാനമന്ത്രിമാർ; മാറ്റമില്ലാത്ത ഏക VIP! ‘ചീഫ് മൗസർ’- ലറി എന്ന അത്ഭുത പൂച്ച!

ബ്രിട്ടനിൽ സർക്കാരുകൾ വരികയും പോവുകയും ചെയ്യാം, പ്രധാനമന്ത്രിമാർ മാറിയും മറിഞ്ഞും വരാം, എന്നാൽ പത്താം നമ്പർ ഡൗണിംഗ് സ്ട്രീറ്റിലെ ഒരേയൊരു സ്ഥിരതാമസക്കാരനായി തന്റെ ആധിപത്യം തുടരുകയാണ് ലാറി എന്ന പൂച്ച. യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ തന്റെ പദവി ഒഴിഞ്ഞതായി പ്രഖ്യാപിച്ചതോടെ, ബ്രിട്ടൻ മറ്റൊരു രാഷ്ട്രീയ മാറ്റത്തിന് കൂടി സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. പ്രശസ്തമായ ആ കറുത്ത വാതിലിന് പിന്നിലെ മുഖങ്ങൾ മാറുമ്പോഴും, അവിടെയെല്ലാം സ്ഥിരമായി കാണുന്ന ഒരേയൊരു രൂപം ലാറി മാത്രമാണ്. ഡൗണിംഗ് സ്ട്രീറ്റിലെ ഔദ്യോഗിക Read More…

Featured Oddly News

ഒരു മിനിറ്റിൽ കഴിച്ചുതീർത്തത് ഒരു കിലോയിലധികം തേൻ! ലോക റെക്കോർഡ് സ്വന്തമാക്കി ജർമ്മൻകാരൻ- വീഡിയോ

അസാധാരണമായ ഭക്ഷണപാനീയ വെല്ലുവിളികള്‍ ഏറ്റെടുത്ത്‌ പ്രശസ്‌തനായ വ്യക്‌തി തന്റെ നീണ്ട റെക്കോഡുകളുടെ പട്ടികയിലേക്ക്‌ മറ്റൊരു നേട്ടം കൂടി ചേര്‍ത്തു. ജർമ്മനിയിൽ നിന്നുള്ള ആന്ദ്രെ ഓർട്ടോൾഫ് (Andre Ortolf) ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ തേൻ കഴിച്ച പുതിയ ലോക റെക്കോർഡ് സ്വന്തമാക്കിയതായി ഗിന്നസ് വേൾഡ് റെക്കോർഡ്സ് റിപ്പോർട്ട് ചെയ്തു. ജർമ്മനിയിലെ ബവേറിയയിലുള്ള ഓഗ്സ്ബർഗിൽ (Augsburg) നടന്ന ചടങ്ങിലായിരുന്നു ഈ നേട്ടം. വെറും 60 സെക്കൻഡിനുള്ളിൽ ആന്ദ്രെ 1,273 ഗ്രാം (44.91 ഔൺസ്) തേനാണ് കഴിച്ചുതീർത്തത്. ഈ പ്രകടനം Read More…

Featured Oddly News

കാമുകന്‍ ‘വാടകയ്ക്ക്’ ! സേവനം കൊച്ചിയിലും? മണിക്കൂറിന് 1000 രൂപമുതല്‍; വൈറലായ യുവതിയുടെ പോസ്റ്റ്

വടക്കൻ യൂറോപ്യൻ രാജ്യമായ ലാത്വിയയിൽ പുരുഷന്മാരുടെ കുറവ് കാരണം ഭർത്താക്കന്മാരെയും കാമുകന്മാരേയും വാടകയ്‌ക്കെടുക്കുന്ന രീതിയെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകാം. അത്തരം സേവനങ്ങൾ നൽകുന്ന ഏജൻസികൾ പോലും അവിടെയുണ്ട്. എന്നാൽ ഇതേ മാതൃകയിൽ ഒരു സേവനം നമ്മുടെ രാജ്യ തലസ്ഥാനത്തും ലഭ്യമാണെന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലാകുന്നത്. ഇവിടെ ഭർത്താക്കന്മാരെയല്ല, പകരം ‘കാമുകന്മാരെയാണ്’ വാടകയ്ക്ക് കിട്ടുന്നത് എന്നാണ് പ്രചരിക്കുന്ന വാർത്ത . ഡൽഹി സ്വദേശിയായ ഇഷ ഭല്ല എന്ന കണ്ടന്റ് ക്രിയേറ്ററാണ് ഒരു ഓൺലൈൻ സൈറ്റ് Read More…

Movie News

60 കോടി ആഗോള കളക്ഷൻ പിന്നിട്ട് ഈ വർഷത്തെ ഹിറ്റ് ലിസ്റ്റിൽ ഇടം നേടി “അതിരടി”

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മൾട്ടി സ്റ്റാർ ചിത്രം ‘അതിരടി’യുടെ ആഗോള കളക്ഷൻ 60 കോടി പിന്നിട്ടു. കഴിഞ്ഞ ദിവസം ചിത്രത്തിൻ്റെ കേരള കളക്ഷൻ 30 കോടി പിന്നിട്ടിരുന്നു. ഈ വർഷം മലയാളത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ആഗോള ഗ്രോസർ ആയി അതിരടി മാറിയിട്ടുണ്ട്. റിലീസ് ചെയ്ത് ഏകദേശം രണ്ട് വാരങ്ങൾ പിന്നിടുമ്പോഴും മികച്ച കളക്ഷൻ ആണ് ചിത്രം നിലനിർത്തുന്നത്. ആദ്യ വാരത്തിലും രണ്ടാം വാരത്തിലും ഗംഭീര പ്രേക്ഷക Read More…

Featured Sports

വേണ്ടത് വമ്പൻ വിജയം, തോറ്റു തുന്നംപാടി ചെന്നൈ, സഞ്ജു ഗോള്‍ഡൻ ഡക്ക്; പ്ലേ ഓഫ് കാണാതെ പുറത്ത്

അഹമ്മദാബാദ്∙ ഐപിഎൽ 2026 സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി. നിർണായകമായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് വൻ തോൽവി വഴങ്ങിയതോടെയാണ് ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചത്. സീസണിലെ തങ്ങളുടെ അവസാന മത്സരത്തിൽ 89 റൺസിന്റെ കൂറ്റൻ വിജയമാണ് ചെന്നൈയ്ക്കെതിരെ ഗുജറാത്ത് നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് അടിച്ചുകൂട്ടിയപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 13.4 ഓവറിൽ 140 റൺസിന് എല്ലാവരും Read More…

Featured Oddly News

താലി കെട്ടിന് മുൻപ് വരനെ മലർത്തിയടിച്ച് വധു, ഇനി ആജീവനാന്ത വീട്ടുജോലി വരന് സ്വന്തം!

പരമ്പരാഗത ചടങ്ങുകൾക്ക് പകരം തികച്ചും വ്യത്യസ്തമായ ഒരു പ്രൊഫഷണൽ ഗുസ്തി മത്സരത്തോടെ വിവാഹം ആഘോഷിച്ച് ചൈനയിലെ ദമ്പതികൾ ശ്രദ്ധേയരായി. കോസ്റ്റ്യൂമുകളും റഫറിയും എല്ലാമായി അരങ്ങേറിയ ഈ മത്സരത്തിൽ തോൽക്കുന്നയാൾ ജീവിതകാലം മുഴുവൻ വീട്ടിലെ ജോലികൾ ചെയ്യണമെന്നതായിരുന്നു തമാശരൂപേണയുള്ള പന്തയം. മത്സരത്തിൽ വധു വിജയിച്ചതോടെ ജീവിതകാലത്തെ വീട്ടുജോലികളിൽ നിന്ന് അവർക്ക് ഔദ്യോഗികമായി ഇളവ് ലഭിച്ചു. ഏതാണ്ട് മുന്നൂറോളം അതിഥികളെ രസിപ്പിച്ച ഈ വേറിട്ട കല്യാണം, ചൈനയിലെ വളർന്നുവരുന്ന പ്രൊഫഷണൽ റെസ്ലിംഗ് മേഖലയ്ക്ക് മികച്ചൊരു പ്രചാരണം കൂടിയായി മാറി. ഒരു Read More…

Oddly News

വഴിയരികില്‍ വീണുകിടക്കുന്ന മാമ്പഴം എടുത്താൽ 3.5 ലക്ഷം പിഴ!; ഇന്ത്യക്കാരിയുടെ വിഡിയോ വൈറൽ

സിംഗപ്പൂരിലെ പൊതുസ്ഥലത്ത് വീണുകിടന്ന മാമ്പഴം എടുത്താൽ 3.75 ലക്ഷം രൂപ പിഴ ലഭിക്കുമെന്ന് ഇന്ത്യൻ യുവതിയുടെ മുന്നറിയിപ്പ്. പ്രിയങ്ക സിൻഹ എന്ന യുവതി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ പങ്കുവെച്ച ഈ കുറിപ്പ് ഇപ്പോൾ വലിയ രീതിയിൽ ചർച്ചയാകുകയാണ്. പൊതുസ്ഥലങ്ങളിൽ നിൽക്കുന്ന മരങ്ങളും അവയിലെ ഫലങ്ങളും സർക്കാർ സ്വത്തായാണ് സിംഗപ്പൂരിൽ കണക്കാക്കുന്നത്. അതിനാൽ അധികൃതരുടെ അനുവാദമില്ലാതെ പഴങ്ങൾ പറിക്കുന്നതോ നിലത്തു വീണവ ശേഖരിക്കുന്നതോ കുറ്റകരമാണ്. റോഡരികിലെ മരങ്ങളിൽ നിന്ന് ആർക്കും പഴങ്ങൾ പറിക്കാവുന്ന ഇന്ത്യയിലെ സാഹചര്യവുമായി താരതമ്യം Read More…