ബംഗളൂരുവിൽ ദമ്പതികൾ തമ്മിലുണ്ടായ വഴക്ക് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചു. സിവിൽ എഞ്ചിനീയറായ സുമന്ത് ജെയിൻ, സോഫ്റ്റ്വെയർ എഞ്ചിനീയറായ ഭാര്യ പദ്മാവതി എന്നിവരെയാണ് വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി ഇരുവരും തമ്മിലുണ്ടായ രൂക്ഷമായ വാക്കുതർക്കമാണ് ദുരന്തത്തിൽ അവസാനിച്ചത്. തർക്കത്തിനിടെ സുമന്ത് ഭാര്യയെ അടിക്കുകയും തുടർന്ന് തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് പദ്മാവതിയെ ഉണർത്താൻ ശ്രമിച്ചപ്പോഴാണ് മരണം സംഭവിച്ചുവെന്ന കാര്യം സുമന്ത് മനസ്സിലാക്കുന്നത്. തുടർന്ന് പരിഭ്രാന്തനായ സുമന്ത് സ്വന്തം അമ്മയെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയും Read More…
അമ്മയെ ആദ്യം കൊന്നു, പിതാവിന്റെ കഴുത്തുമുറിച്ചു, ദൃശ്യങ്ങൾ വൈദികന് വാട്സ്ആപ്പിലയച്ചു; എഴുകുംവയലിലെ അതിക്രൂരമായ ‘ലഹരിക്കൊല’
ഇടുക്കി: നെടുങ്കണ്ടം എഴുകുംവയലില്‍ ലഹരിക്കടിമയായ മകന് മാതാപിതാക്കളെ അതിക്രൂരമായി കൊലപ്പെടുത്തി. എഴുകുംവയൽ പാറത്തറയില്‍ വീട്ടില്‍ ആന്റണി (59), ഭാര്യ വത്സമ്മ (55) എന്നിവരാണ് കുത്തേറ്റു മരിച്ചത്. സംഭവത്തിൽ മകന് അജീഷിനെ (26) നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. ഓഗസ്റ്റ് 14-ന് രാത്രിയിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. ആന്റണിയുടെ ശരീരത്തിൽ നെഞ്ചിലും പുറത്തുമായി പതിനാലോളം വെട്ടുകളും കുത്തുകളുമേറ്റിട്ടുണ്ട്. കൂടാതെ കഴുത്തിലും ആഴത്തിൽ മുറിവേറ്റ നിലയിലായിരുന്നു. വത്സമ്മയ്ക്ക് നെഞ്ചിലും വയറ്റിലുമാണ് Read More…
പ്രണയതർക്കം, വാഹനം മുന്നോട്ടെടുത്ത് കാമുകിയും പുരുഷ സുഹൃത്തും; തടഞ്ഞ യുവാവിന് കാറിന്റെ ചക്രം കയറിയിറങ്ങി ദാരുണാന്ത്യം
ഛത്തീസ്ഗഡിലെ റായ്പൂരിലുള്ള എയിംസ് ആശുപത്രിക്ക് മുന്നിൽ കാർ അപകടത്തിൽ മുപ്പത്തിനാലുകാരൻ ദാരുണമായി കൊല്ലപ്പെട്ടു. തത്തിബന്ധ് ഉദയ സൊസൈറ്റിയിൽ താമസിക്കുന്ന പരംപ്രീത് സിങ് ആണ് മരിച്ചത്. പ്രണയബന്ധത്തെച്ചൊല്ലിയുള്ള തർക്കമാണ് ഈ ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് കാറിലെത്തിയ ഒരു യുവതിയുടെ കൂടെയുണ്ടായിരുന്ന പുരുഷ സുഹൃത്തും പരംപ്രീതും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. തർക്കത്തിനൊടുവിൽ ഇവർ കാറിൽ കയറി മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോൾ തടയാനായി പരംപ്രീത് കാറിന് മുകളിലേക്ക് കയറിപ്പിടിക്കുകയായിരുന്നു. എന്നാൽ വാഹനം നിർത്താതെ പുരുഷ സുഹൃത്ത് കാർ Read More…
“എന്റെ കുഞ്ഞിനെ തൊടുന്നോടാ?” 4വയസ്സുകാരി കൊച്ചുമകളെ പീഡിപ്പിച്ച യുവാവിനെ വടിവാളിന് വെട്ടി മുത്തശ്ശി
തമിഴ്നാട്ടിലെ കരൂർ ജില്ലയിലെ കുളിത്തലൈയ്ക്ക് സമീപം നാലുവയസ്സുകാരിയായ കൊച്ചുമകളെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വടിവാൾ കൊണ്ട് വെട്ടി മുത്തശ്ശി. സംഭവത്തിൽ 55-കാരിയായ കുട്ടിയുടെ മുത്തശ്ശിയെയും മറ്റ് ബന്ധുക്കളെയും പൊലീസ് നിലവിൽ ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മറ്റൊരു ഗ്രാമത്തിൽ താമസിക്കുന്ന മാതാപിതാക്കൾ, അയൽവാസിയായ ടി. മണിക്യം (31) എന്ന യുവാവിനോട് കുട്ടിയെ മുത്തശ്ശിയുടെ വീട്ടിലാക്കാൻ ഏൽപ്പിക്കുകയായിരുന്നു. എന്നാൽ കുട്ടിയെ മുത്തശ്ശിയുടെ വീട്ടിലെത്തിക്കുന്നതിന് പകരം സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയ ഇയാൾ അവിടെവെച്ച് ക്രൂരമായി പീഡിപ്പിച്ചു. Read More…
‘അച്ഛനെയും അമ്മയെയും പറഞ്ഞു വിടാൻ ദൈവം പറഞ്ഞു, അവരെ കൊന്നു’; മകന്റെ വിചിത്രമായമൊഴി
ഇടുക്കി എഴുകുംവയലിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസിൽ വിചിത്രമായ വാദങ്ങളുമായി പ്രതിയായ മകൻ അജീഷ്. ദൈവം വിളിച്ചു പറഞ്ഞ് അച്ഛനെയും അമ്മയെയും യാത്രയാക്കാൻ ആവശ്യപ്പെട്ടതു കൊണ്ടാണ് താൻ കൊലപാതകം നടത്തിയത് എന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. എഴുകുംവയൽ പാറത്തറയിൽ അപ്പച്ചൻ എന്ന് വിളിക്കുന്ന ആന്റണിയും ഭാര്യ വത്സമ്മയുമാണ് കൊല്ലപ്പെട്ടത്. നിലവിൽ കസ്റ്റഡിയിലുള്ള മകൻ അജീഷിനെ പൊലീസ് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. ഇതിനിടെ ഫോറൻസിക് സംഘം സംഭവസ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തി. സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ മാതാപിതാക്കളുമായി വഴക്കിടുന്ന Read More…
10,000 തന്നില്ലെങ്കിൽ പീഡനക്കേസ്; വസ്ത്രം കീറിയെറിഞ്ഞു; ടാക്സി നേരെ പോലീസ് സ്റ്റേഷനിലേക്ക് വിട്ട് ഡ്രൈവർ, ഓടി രക്ഷപ്പെട്ട് യുവതികൾ!- വീഡിയോ
കല്യാണിലെ ഗോവിന്ദ്വാഡി ബൈപാസിൽ വെച്ച് ഒരു ടാക്സി ഡ്രൈവറെ രണ്ടു സ്ത്രീകൾ ചേർന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതായി റിപ്പോർട്ട്. ഡ്രൈവറോട് 10,000 രൂപ ആവശ്യപ്പെടുകയും, പണം നൽകിയില്ലെങ്കിൽ സ്വന്തം വസ്ത്രങ്ങൾ കീറി വ്യാജ പീഡന കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഭീവണ്ടിയിലേക്ക് പോകുകയായിരുന്ന ടാക്സി ഡ്രൈവർ സച്ചിൻ ഷെൻഡഗെയ്ക്ക് നേരെയാണ് ഈ അതിക്രമം ഉണ്ടായത്. ഓടുന്ന വാഹനത്തിന് ഉള്ളിൽ നടന്ന സംഭവങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. രണ്ടു സ്ത്രീകൾ ഡ്രൈവർക്ക് നേരെ അലറിവിളിക്കുന്നതും അധിക്ഷേപിക്കുന്നതും, അതിലൊരാൾ Read More…
കൊല്ലരുതച്ഛാ…. ഇന്‍സ്റ്റ സുഹൃത്തില്‍ നിന്നും മകള്‍ ഗര്‍ഭിണിയായി; നദിയില്‍ മുക്കിക്കൊന്ന് പിതാവ്, ദുരഭിമാനക്കൊല
ഇൻസ്റ്റഗ്രാം സുഹൃത്തിൽ നിന്ന് ഗർഭിണിയായ പ്രായപൂർത്തിയാകാത്ത മകളെ നദിയിൽ മുക്കിക്കൊന്ന പിതാവ് അറസ്റ്റിലായി. തെക്കൻ ഡൽഹിയിലെ തിഗ്രി സ്വദേശിയായ ലോക്പാൽ സിങ് ആണ് മകൾ ഖുശിയെ കൊലപ്പെടുത്തിയ കുറ്റത്തിന് പിടിയിലായത്. കുടുംബത്തിന്റെ മാനം സംരക്ഷിക്കാനാണ് ഈ ക്രൂരത ചെയ്തതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. എട്ടാം വയസ്സിൽ അമ്മ നഷ്ടപ്പെട്ട ഖുശി ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൗമാരക്കാരനുമായി പ്രണയത്തിലാവുകയും തുടർന്ന് ഗർഭിണിയാവുകയുമായിരുന്നു. നാലു മാസം ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞതോടെ വിവരം കാമുകനെ അറിയിച്ചു. ഇരുവീട്ടുകാരും സംസാരിച്ചെങ്കിലും അപമാനം ഭയന്ന് ഗർഭച്ഛിദ്രം നടത്താൻ Read More…
കുട്ടി ബൈക്കിൽ തൊട്ടതിന് യാചകിയായ അമ്മയ്ക്ക് ക്രൂരമർദനം! ചെരുപ്പുകൊണ്ടടിച്ചും ചവിട്ടിയും യുവാവ്- വീഡിയോ
കപൂർത്തലയിലെ മാതാ ശ്രീ ഭദ്രകാളി ക്ഷേത്രത്തിന് പുറത്ത് സ്ത്രീക്ക് നേരെ ഉണ്ടായ മർദനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ക്ഷേത്ര കവാടത്തിന് സമീപം ഇരുന്നിരുന്ന യാചകയായ സ്ത്രീയെ ഒരു വ്യക്തി മർദിക്കുന്നത് വീഡിയോയിൽ കാണാം. തർക്കം തുടങ്ങുമ്പോൾ ഈ സ്ത്രീയോടൊപ്പം കുട്ടികളും ഉണ്ടായിരുന്നു. ചെറിയൊരു തർക്കമാണ് സംഭവത്തിന് കാരണമായത്. ക്ഷേത്രത്തിന് പുറത്ത് പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിളിൽ കുട്ടികൾ തൊടുകയോ അനക്കുകയോ ചെയ്തതാണ് ബൈക്ക് ഉടമയെ പ്രകോപിപ്പിച്ചത്. കോപാകുലനായ ഇയാൾ സ്ത്രീയെ Read More…
നഗ്നവീഡിയോ കാണാൻ ഡിജിറ്റൽ ടോക്കൺ; 10-ാംക്ലാസുകാരന് യുവതികളെ താമസിപ്പിച്ചത് ആഡംബര ഫ്ലാറ്റുകളില്‍, ലക്ഷങ്ങളുടെ തട്ടിപ്പ്
അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയിൽ ഓൺലൈൻ നഗ്ന വീഡിയോ കോൾ തട്ടിപ്പുസംഘത്തെ പോലീസ് പിടികൂടി. ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള മനീഷ് പധിനാർ എന്ന പ്രധാന സൂത്രധാരൻ പിടിയിലായത്. മഞ്ചൽപൂരിലെ ഒരു ഫ്ലാറ്റിന്റെ മൂന്നാം നില ആസ്ഥാനമാക്കിയാണ് ഈ സംഘം പ്രവർത്തിച്ചുപോന്നിരുന്നത്. ‘സ്ട്രിപ്പ് ചാറ്റ്’ എന്ന സ്ട്രീമിങ് ആപ്പ് വഴിയാണ് പ്രതി ഇത്തരം അനധികൃത പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകളെയും പെൺകുട്ടികളെയും വലിയ തുക വാഗ്ദാനം Read More…














