ചെന്നൈ: തമിഴ് ചലച്ചിത്ര – സീരിയല്‍ നടി സുഭാഷിണി(ശാശ്വി ബാല-36)യെ ചെന്നൈയിലെ അയ്യപ്പന്താങ്കലില്‍ വാടകയ്‌ക്ക് താമസിക്കുന്ന ഫ്ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വീഡിയോ കോളില്‍ ഭര്‍ത്താവ് ബിപിന്‍ ചന്ദ്രനുമായി സംസാരിക്കുന്നതിനിടെയാണ് അവര്‍ ജീവനൊടുക്കിയതെന്നു റിപ്പോര്‍ട്ട്. ബംഗളൂരു സ്വദേശിയായ ബിപിന്‍ ചന്ദ്രനെ 2024 ഏപ്രിലിലാണ് അവര്‍ വിവാഹം കഴിച്ചത്. ഇരുവരും ബംഗളൂരുവിലാണ് താമസിച്ച് വന്നിരുന്നത്. സിനിമയിലെ തിരക്കുകള്‍മൂലം മാര്‍ച്ച് 3നാണ് അവര്‍ ചെന്നൈയിലേക്കു താമസം മാറ്റിയത്. ഞായറാഴ്‌ച രാത്രി ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടയില്‍ വീട്ടുകാര്യങ്ങളൈച്ചാല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി Read More…
അച്ഛനേയും മകനേയും കസ്റ്റഡിയില്‍ മര്‍ദ്ദിച്ച് കൊന്ന 9 പൊലീസുകാര്‍ക്കും വധശിക്ഷ
തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡിക്കൊലക്കേസില്‍ ഒൻപത് പൊലീസുകാര്‍ക്ക് വധശിക്ഷ വിധിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് വിലയിരുത്തിയാണ് മധുര ജില്ലാ കോടതി ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്. ഭാവിയിൽ ഇത്തരം കസ്റ്റഡിക്കൊലകൾ ആവർത്തിക്കാതിരിക്കാൻ ഈ ശിക്ഷ ഒരു താക്കീതാകണമെന്ന് കോടതി പറഞ്ഞു. ജയരാജ്, മകൻ ബെനിക്സ് എന്നിവരെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ജഡ്ജി ജി. മുത്തുകുമാരനാണ് വിധി പ്രസ്താവിച്ചത്. പ്രതികൾക്ക് ജീവപര്യന്തം തടവ് പോലും മതിയാവില്ലെന്നും എല്ലാവരും തുല്യ കുറ്റക്കാരാണെന്നും കോടതി നിരീക്ഷിച്ചു. ആരാണ് കൂടുതൽ ഉപദ്രവിച്ചത് എന്ന Read More…
പ്ലാസ്റ്റിക് ഡ്രമ്മില്‍ പഴകിയ ടൂത്ത് പേസ്റ്റ്; വില്‍പന പ്രമുഖ ബ്രാന്‍ഡിന്റെ പേരില്‍; വന്‍സംഘം പിടിയില്‍
ഡൽഹിയിലെ ദ്വാരകയിൽ കാലാവധി കഴിഞ്ഞ ശീതളപാനീയങ്ങളും ബിസ്ക്കറ്റുകളും വ്യാജ ടൂത്ത്പേസ്റ്റുകളും വിൽക്കുന്ന വൻ സംഘത്തെ പോലീസ് പിടികൂടി. പൊതുജനാരോഗ്യത്തിന് വലിയ ഭീഷണി ഉയർത്തുന്ന ഒട്ടേറെ ഉൽപ്പന്നങ്ങളാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്. പ്രമുഖ ബ്രാൻഡുകളുടെ ലേബലിൽ വിൽക്കാൻ തയാറാക്കിയ വ്യാജ ടൂത്ത്പേസ്റ്റുകൾ വൃത്തിഹീനമായ രീതിയിൽ പ്ലാസ്റ്റിക് ഡ്രമ്മുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു. രഹസ്യവിവരത്തെ തുടർന്ന് മാർച്ച് 29-ന് ബാംനോളി ഗ്രാമത്തിലെ ഗോഡൗണിൽ നടത്തിയ റെയ്ഡിലാണ് വൻ തട്ടിപ്പ് പുറത്തായത്. പ്രമുഖ കമ്പനികളുടെ കാലാവധി കഴിഞ്ഞ പാനീയങ്ങളും ബിസ്ക്കറ്റുകളും പുതിയ ബാച്ച് Read More…
കാമുകി ഗര്‍ഭിണിയായപ്പോള്‍ വീട്ടില്‍ താമസിപ്പിച്ചു, ഭാര്യ പിണങ്ങിപ്പോയി; തിരികെവരാന്‍ ട്രാന്‍സ്ഫോമറിനു മുകളില്‍ കയറി ഭീഷണി
പത്തനംതിട്ട ഊന്നുകല്ലിൽ ഭാര്യയുടെ വീടിന് മുന്നിലെ ട്രാൻസ്ഫോർമറിന് മുകളിൽ കയറി യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കി. പിണങ്ങിപ്പോയ ഭാര്യ തിരികെ വരണമെന്ന് ആവശ്യപ്പെട്ടാണ് വാര്യാപുരം സ്വദേശിയായ ആരോമൽ (23) ഈ കടുംകൈ ചെയ്തത്. സ്ഥലത്തെത്തിയ പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഇന്ന് രാവിലെയാണ് ഇയാളെ താഴെയിറക്കിയത്. മറ്റൊരു പെൺകുട്ടിയെ കൂടി ആരോമൽ സ്വന്തം വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിച്ചതിനെ തുടർന്നാണ് ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയത്. ഏഴ് മാസം ഗർഭിണിയായ യുവതിയെയാണ് Read More…
വിവാഹം, ബിസിനസ്, ജോലി, പൗരത്വ വാഗ്‌ദാനം: 10 കോടി തട്ടിയ ദമ്പതികള്‍ പിടിയില്‍
കായംകുളം: വിവാഹവാഗ്‌ദാനം നല്‍കിയും ഗള്‍ഫ് രാജ്യങ്ങളില്‍ ബിസിനസ് തുടങ്ങാമെന്നു പറഞ്ഞും സ്‌ത്രീകളില്‍നിന്നടക്കം കോടികള്‍ തട്ടിയെടുത്തു മുങ്ങിയ ദമ്പതികള്‍ അറസ്‌റ്റില്‍. കായംകുളം ചെട്ടികുളങ്ങര ഇലഞ്ഞിവിള വീട്ടില്‍ ബിജു ബാലന്‍ (55), ഭാര്യ കായംകുളം ചിറക്കടവ് വല്ലന്‍ തറയില്‍ വീട്ടില്‍ രശ്‌മി ബിജു (44) എന്നിവരെയാണ് പൂയപ്പള്ളി പോലീസ് പിടികൂടിയത്. സംസ്‌ഥാനത്തുടനീളം പലവിധതട്ടിപ്പുകളിലൂടെ 10 കോടിയിലധികം രൂപ പലരില്‍നിന്നായി തട്ടിയെടുത്തതിന് പരാതികളുണ്ട്. പോലീസ് അന്വേഷണം നടത്തിയെങ്കിലും പിടികൂടാനായിരുന്നില്ല. എറണാകുളം മരടില്‍ ഒളിവില്‍ താമസിക്കുന്നതായി പൂയപ്പള്ളി പോലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തില്‍ Read More…
കൊല്ലത്ത് ഗുണ്ടകള്‍ക്ക് അസോസിയേഷന്‍; തോക്കുമായി ഓഫീസ് തുറക്കാന്‍ ശ്രമം
കൊല്ലം നഗരത്തിൽ ഗുണ്ടാ അസോസിയേഷൻ രൂപീകരിക്കാൻ ശ്രമിച്ച ആറംഗ സംഘത്തിനെതിരെ ഈസ്റ്റ് പോലീസ് കേസെടുത്തു. മാരകായുധങ്ങളും തോക്കുമായി ഇവർ യോഗം ചേരുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്. യോഗത്തിൽ പങ്കെടുത്തവർ കൊടും ക്രിമിനലുകളാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ജോനകപുറം സ്വദേശി നൗഫൽ, ഇരട്ടക്കുളങ്ങര സ്വദേശി മണികണ്ഠൻ, ശക്തികുളങ്ങര സ്വദേശി സക്കറിയ, മുണ്ടക്കൽ സ്വദേശി ഷെറിൻ, പള്ളിത്തോട്ടം സ്വദേശി ഷാനു, കടപ്പാക്കട സ്വദേശി നിസാമുദ്ദീൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്. നിലവിൽ അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ ജാമ്യത്തിൽ വിട്ടു. ബിഎൻഎസ് Read More…
ആണ്‍കുട്ടിയെ വേണം; ഗര്‍ഭിണിയായ ഭാര്യയേയും രണ്ട് പെണ്‍മക്കളേയും സ്വിമ്മിങ് പൂളില്‍ തള്ളിയിട്ട് കൊലപ്പെടുത്തി
തെലങ്കാനയിലെ വാറങ്കലിൽ ഗർഭിണിയായ യുവതിയെയും രണ്ട് പെൺമക്കളെയും സ്വിമ്മിങ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. കേസിൽ യുവതിയുടെ ഭർത്താവ് അസ്ഹറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് 26 വയസ്സുള്ള ഫർഹാത്തും എട്ടും ആറും വയസ്സുള്ള മക്കളായ ഉമേറ, അയേഷ എന്നിവരും വാറങ്കൽ-ഖമ്മം ദേശീയപാതയ്ക്ക് സമീപമുള്ള പൂളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതും വാടകയ്ക്ക് നൽകാറുള്ളതുമായ കൃത്രിമക്കുളത്തിലാണ് ഇവരെ കണ്ടെത്തിയത്. രാത്രി ബന്ധുക്കൾക്കൊപ്പം പൂളിനടുത്തെത്തിയ ഇവർ മിനിറ്റുകൾക്കുള്ളിൽ അപകടത്തിൽപ്പെട്ടതായാണ് പുറംലോകം Read More…
എയ്ഡ്സാണെന്ന് പറഞ്ഞിട്ടും നിര്‍ത്തിയില്ല; സ്വകാര്യഭാഗത്ത്‍ ഇരുമ്പ് ദണ്ഡ് കയറ്റി; കത്തിമുനയില്‍ യുവതി നേരിട്ടത് ക്രൂര പീഡനം
ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിലുള്ള മാച്ചർല ടൗണിൽ സർക്കാർ ഉദ്യോഗസ്ഥയായ 35 വയസ്സുകാരി ക്രൂരമായ പീഡനത്തിന് ഇരയായി. വീട്ടിൽ ഒറ്റയ്ക്കായിരുന്ന എച്ച്ഐവി ബാധിതയായ യുവതിയെ കെട്ടിയിട്ടാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ഏപ്രിൽ 2-ന് ഉച്ചയ്ക്ക് വെള്ളം ചോദിച്ചാണ് പ്രതി യുവതിയുടെ വീട്ടിലെത്തിയത്. അകത്ത് കടന്ന ഇയാൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. താൻ എയ്ഡ്സ് ബാധിതയാണെന്ന് യുവതി അറിയിച്ചതോടെ, പ്രതി അങ്ങേയറ്റം ക്രൂരമായി പെരുമാറുകയും ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് സ്വകാര്യ ഭാഗങ്ങളിൽ Read More…
യുവതിക്കു നേരേ ലൈംഗികാതിക്രമം; അക്രമികൾക്ക് നേരെ മലയാളി വെടിയുതിർത്തു; ഒരാൾ മരിച്ചു
മുംബൈയിൽ യുവതിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച സംഘത്തിനു നേരെ മലയാളി വെടിയുതിർത്തു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. താനെയിലെ മുബ്രയിൽ ഇന്നലെ രാവിലെയുണ്ടായ സംഭവത്തിൽ കരസേനയിലെ മുൻ ഉദ്യോഗസ്ഥനായ ജയൻ ശിവാനന്ദൻ നായരെ (51) പോലീസ് അറസ്റ്റ് ചെയ്തു. വെടിയേറ്റ അക്ബർ അബ്ദുൽ ഷെയ്ഖ് എന്നയാളാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അക്ബർ ഹസൻ ഷെയ്ഖ്, സമീർ അഹമ്മദ് എന്നിവർ പരുക്കുകളോടെ ചികിത്സയിലാണ്. താൻ സഹോദരിയെപ്പോലെ കരുതുന്ന യുവതിയെ ഇവർ പീഡിപ്പിക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോഴാണ് താൻ ഇടപെട്ടതെന്നാണ് Read More…














