നാസിക്കിലെ ഒരു പ്രമുഖ മൾട്ടിനാഷണൽ കമ്പനിയിൽ കഴിഞ്ഞ നാല് വർഷമായി നടന്നു വന്നിരുന്ന ക്രൂരമായ ലൈംഗിക പീഡനവിവരങ്ങൾ വേഷം മാറി എത്തിയ ഏഴ് വനിതാ പോലീസ് ഉദ്യോഗസ്ഥർ ചേർന്നാണ് പുറത്തുകൊണ്ടുവന്നത്. കമ്പനിക്കുള്ളിൽ നടന്ന ഒരു മീറ്റിംഗിനിടെ വേഷപ്രച്ഛന്നരായി എത്തിയ പോലീസ് സംഘം, പ്രതികൾ സ്ത്രീകളോട് മോശമായി പെരുമാറുന്നത് നേരിൽ കാണുകയും അവരെ കയ്യോടെ പിടികൂടുകയും ചെയ്തു. കേസിൽ ശക്തമായ തെളിവുകൾക്കായി നാൽപ്പതിലധികം സിസിടിവി ദൃശ്യങ്ങൾ പോലീസ് നിലവിൽ പരിശോധിച്ചു വരികയാണ്. ടീം ലീഡർമാർ, എച്ച്.ആർ പ്രതിനിധി എന്നിവരുൾപ്പെടെ Read More…
‘നീ കറുത്തവന്‍… എന്നെ അർഹിക്കുന്നില്ല…’ കാമുകനൊപ്പം ഭർത്താവിനെ ക്രൂരമായി കൊന്ന് യുവതി
മധ്യപ്രദേശിലെ ധറിൽ സുഗന്ധവ്യഞ്ജന വ്യാപാരിയായ 28 വയസ്സുകാരൻ പുരോഹിത് ദേവകൃഷ്ണ കൊല്ലപ്പെട്ട കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഏപ്രിൽ ഏഴിനാണ് ദേവകൃഷ്ണയെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂർച്ചയുള്ള ആയുധം കൊണ്ട് ക്രൂരമായി മുറിവേറ്റ പാടുകൾ അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായിരുന്നു. കൊള്ളസംഘം വീട് തകർത്ത് അകത്തുകയറി 35 ലക്ഷം രൂപയും ആഭരണങ്ങളും കവരുന്നത് തടയാൻ ശ്രമിച്ച ഭർത്താവിനെ അവർ വധിച്ചുവെന്നായിരുന്നു ഭാര്യ പ്രിയങ്കയുടെ ആദ്യ മൊഴി. എന്നാൽ പോലീസിന്റെ വിശദമായ അന്വേഷണം ഈ മൊഴി കളവാണെന്ന് തെളിയിച്ചു. Read More…
സിപിഒ ദിവ്യശ്രീയുടെ കൊലപാതകം: ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം ശിക്ഷ; അപൂർവ വിധി
കണ്ണൂർ കരിവെള്ളൂരിലെ സി.പി.ഒ ദിവ്യശ്രീയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് രാജേഷിന് കോടതി മൂന്ന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കൊലപാതകം, ദിവ്യശ്രീയുടെ പിതാവിനെ കൊലപ്പെടുത്താൻ ശ്രമിക്കൽ തുടങ്ങി മൂന്ന് വ്യത്യസ്ത കുറ്റങ്ങൾക്കാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഈ അപൂർവ വിധി പുറപ്പെടുവിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ പ്രതിക്ക് രണ്ട് ലക്ഷം രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. 2024 നവംബർ 21-ന് വൈകുന്നേരമാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്. വീട്ടിലെത്തിയ പ്രതി ദിവ്യശ്രീയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച ശേഷം Read More…
‘കല്ലുകൊണ്ട് ഭർത്താവിന്റെ തലയ്ക്കടിച്ചു കൊന്നു; പുലർച്ച വരെ മൃതദേഹത്തിന് സമീപം’
ഭർത്താവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം രാത്രി മുഴുവൻ മൃതദേഹത്തിന് കാവലിരുന്ന യുവതി ഗുജറാത്തിൽ പിടിയിലായി. നർമ്മദ ജില്ലയിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. വഴിയരികിലൂടെ ഒരുമിച്ച് നടന്നുപോകുന്നതിനിടെ ദമ്പതികൾ തമ്മിലുണ്ടായ രൂക്ഷമായ വാക്കുതർക്കമാണ് ഒടുവിൽ കൊലപാതകത്തിൽ അവസാനിച്ചത്. തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ മർദിച്ചതോടെ പ്രകോപിതയായ യുവതി സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് ഭർത്താവിന്റെ തലയ്ക്ക് ആഞ്ഞടിക്കുകയായിരുന്നു. ആക്രമണത്തിൽ ഭർത്താവ് തൽക്ഷണം മരിച്ചുവെന്ന് ഉറപ്പായതോടെ യുവതി അവിടുന്ന് രക്ഷപ്പെടാൻ ശ്രമിച്ചില്ല. പകരം പിറ്റേദിവസം നേരം പുലരുന്നത് വരെ മൃതദേഹത്തിന് Read More…
വനിതാ പോലീസുകാരി രേവതിയുടെ ചങ്കുറപ്പ്; നഗ്നരാക്കി അച്ഛനെയും മകനെയും ഗുഹ്യഭാഗത്ത് ബൂട്ടിട്ട് ചവിട്ടിക്കൊന്നു, വധശിക്ഷ
തമിഴ്നാട്ടിലെ സാത്താൻകുളം പോലീസ് സ്റ്റേഷനിൽ അച്ഛനും മകനും ക്രൂരമായ മർദ്ദനമേറ്റ് മരിച്ച കേസിൽ, ഹെഡ് കോൺസ്റ്റബിൾ രേവതിയുടെ ധീരമായ വെളിപ്പെടുത്തലുകൾ നിർണ്ണായകമായി. സംഭവം നടന്ന് അഞ്ച് വർഷത്തിന് ശേഷം കേസിലെ ഒൻപത് പോലീസ് ഉദ്യോഗസ്ഥർക്കും കോടതി വധശിക്ഷ വിധിച്ചു. സിസിടിവി ദൃശ്യങ്ങളിൽ കണ്ട കുറ്റവാളികളെ രേവതി കൃത്യമായി തിരിച്ചറിഞ്ഞതും അവർ നൽകിയ സത്യസന്ധമായ മൊഴിയുമാണ് ഈ കടുത്ത ശിക്ഷാവിധിയിലേക്ക് നയിച്ചത്. 2020-ൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു എന്നാരോപിച്ചാണ് ജയരാജിനെയും മകൻ ബെന്നിക്സിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. രാത്രി ഡ്യൂട്ടിക്കെത്തിയ Read More…
അമ്മാവനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടണം; വിസമ്മതിച്ച കാമുകിയെ കൊന്ന് ബോക്സിലാക്കി യുവാവ്
ഡൽഹിയിലെ മംഗോൾപുരിയിൽ അമ്മാവന് വഴങ്ങിക്കൊടുക്കാൻ വിസമ്മതിച്ച 35-കാരിയായ കാമുകിയെ യുവാവ് കൊലപ്പെടുത്തി മൃതദേഹം ബെഡ്‌ബോക്സിനുള്ളിലാക്കി. സംഭവത്തിൽ 22 വയസുകാരനായ യുവാവിനെയും ഇയാളുടെ അമ്മാവനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. തൻ്റെ അമ്മാവനുമായി ശാരീരിക ബന്ധത്തിലേർപ്പെടണമെന്ന് യുവാവ് യുവതിയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുവതി ഇതിന് തയ്യാറാകാത്തതിനെത്തുടർന്ന് വിളിച്ചുവരുത്തി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സുഹൃത്തിൻ്റെ താമസസ്ഥലത്തേക്ക് അമ്മാവനെയും സുഹൃത്തിനെയും എത്തിച്ച ശേഷം യുവാവ് കാമുകിയെ അവിടെ കൂട്ടിക്കൊണ്ടുവന്നു. അമ്മാവനും സുഹൃത്തും പുറത്തെ മുറിയിൽ ഇരിക്കുന്ന സമയത്ത് Read More…
ബ്ലേഡുകൊണ്ട് ചോരക്കുഞ്ഞിന്റെ കഴുത്തറുഞ്ഞു; മുഖത്ത് കൈയ്യമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് മാതാവ്
വെള്ളറട ∙ നവജാത ശിശുവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ മാതാവായ ഷംനയെ (21) പൊലീസ് അറസ്റ്റ് ചെയ്തു. പ്രസവിച്ച ഉടൻ ബ്ലേഡ് ഉപയോഗിച്ച് കുഞ്ഞിന്റെ കഴുത്തറക്കുകയും മുഖം അമർത്തി ശ്വാസം മുട്ടിക്കുകയും ചെയ്തതായി പ്രതി പൊലീസിനോട് സമ്മതിച്ചു. മൂന്ന് വർഷം മുൻപ് വിവാഹിതയായ ഷംനയ്ക്ക് രണ്ട് വയസ്സുള്ള മറ്റൊരു കുഞ്ഞുണ്ട്. നിലവിലുള്ള കുഞ്ഞിനെ നോക്കാൻ തന്നെ പ്രയാസപ്പെടുന്നതിനാലാണ് പുതിയ കുഞ്ഞിനെ വേണ്ടെന്നു വെച്ചതെന്നാണ് കൊലപാതക കാരണമായി ഷംന പറയുന്നത്. ഞായറാഴ്ച വീട്ടിലായിരുന്നു പ്രസവം നടന്നത്. ഞായറാഴ്ച ഉച്ചയോടെ Read More…
‘പൂജാരി എന്നെ റേപ്പ് ചെയ്തു’; നടുറോഡില്‍ നിലവിളിച്ച് 17കാരി; നോക്കിനിന്ന് പൊലീസും നാട്ടുകാരും
ഉത്തർപ്രദേശിലെ മഥുരയ്ക്കടുത്ത് വൃന്ദാവനിൽ പൂജയ്ക്കെത്തിയ ആൾ തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി പതിനേഴുകാരി രംഗത്തെത്തി. പൂജാരി തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന് ആരോപിച്ച് പെൺകുട്ടി നടുറോഡിൽ കിടന്ന് നിലവിളിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മഹാരാജ് എന്ന് വിളിക്കുന്ന പൂജാരി വീട്ടിൽ വച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ ആരോപണം. കുട്ടി സഹായത്തിനായി റോഡിൽ കിടന്ന് കരയുമ്പോൾ ചുറ്റുമുണ്ടായിരുന്ന പോലീസുകാരും നാട്ടുകാരും സമാധാനിപ്പിക്കാൻ ശ്രമിക്കാതെ നോക്കിനിന്നത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്. സംഭവത്തിന് പിന്നാലെ മഥുരയിലെ ജെയ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും Read More…
ഭർതൃമാതാവ് കിടന്നുറങ്ങുന്നത് തങ്ങൾക്കിടയിൽ, ഒന്നുകില്‍ കിഡ്നി തരണം, അല്ലെങ്കില്‍ 30 ലക്ഷം! സ്ത്രീധനപീഡനം വെളിപ്പെടുത്തി യുവതി
സ്ത്രീധനമായി 30 ലക്ഷം രൂപയോ അല്ലെങ്കിൽ വൃക്കയോ നൽകണമെന്ന് ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും പീഡിപ്പിച്ചുവെന്ന യുവതിയുടെ വെളിപ്പെടുത്തൽ പുറംലോകത്തെ ഞെട്ടിക്കുന്നു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് ഈ ദാരുണമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്ത്രീധന പീഡനത്തിനും വഞ്ചനയ്ക്കും എതിരെ നിലവിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലഖ്‌നൗ സ്വദേശിയായ നിഷാന്ത് കുമാറുമായി കഴിഞ്ഞ ജൂണിലായിരുന്നു യുവതിയുടെ വിവാഹം. വലിയ അളവിൽ സ്വർണാഭരണങ്ങളും എട്ടുലക്ഷം രൂപയും ഒരു ഥാർ ജീപ്പും വിവാഹസമയത്ത് സ്ത്രീധനമായി നൽകിയിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലെത്തിയ ഉടൻ Read More…














