Crime

ഭാര്യക്ക് വേറൊരു വിവാഹാലോചന; കലികയറിയ യുവാവ് ഗാനമേളയ്ക്കിടെ യുവതിയുടെ തലക്കടിച്ചു, അറസ്റ്റ്

ഭാര്യ മറ്റൊരു വിവാഹം കഴിക്കാൻ ഒരുങ്ങുന്നതിലുള്ള പകയെത്തുടർന്ന് അവരെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിലായി. തിരുവനന്തപുരം ശംഖുമുഖത്തിന് സമീപമാണ് ഈ അക്രമം നടന്നത്. വലിയതുറ സ്വദേശിയായ 29 വയസ്സുകാരൻ നിജിത്തിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ ഭാര്യ ഷയാന മിനിയുമായി അകന്നു കഴിയുകയായിരുന്നു നിജിത്ത്. അക്രമത്തിന് ഇരയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൂന്തുറ പോലീസ് കേസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം മുട്ടത്തറ സെന്റ് തോമസ് ചർച്ച് മൈതാനത്ത് നടന്ന ഗാനമേളയ്ക്കിടെയാണ് Read More…

Crime

ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീകളെ തേടി അയാള്‍ എത്തും, ശേഷം അരുംകൊല; സീരിയല്‍ കില്ലര്‍ പിടിയില്‍

ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ ലക്ഷ്യംവെച്ച് കൊലപാതകങ്ങൾ നടത്തിയിരുന്ന കൊടും കുറ്റവാളി പിടിയിലായി. 45 വയസ്സുകാരനായ പി. വിശ്വനാഥനെയാണ് തിരുപ്പതി പോലീസ് അറസ്റ്റ് ചെയ്തത്. കേരളം, കർണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി ആറ് കൊലപാതകങ്ങൾ ഉൾപ്പെടെ 21 കേസുകളാണ് ഇയാൾക്കെതിരെയുള്ളതെന്ന് പോലീസ് പറഞ്ഞു. അബ്ദുൾ, അജിത്ത്, അജി, പ്രശാന്ത് തുടങ്ങിയ വ്യാജ പേരുകളിൽ മാറിമാറി താമസിച്ചാണ് വിശ്വനാഥ് കുറ്റകൃത്യങ്ങൾ നടത്തിയിരുന്നത്. 2018-ൽ ആന്ധ്രയിൽ നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. അതേ വർഷം തന്നെ കേരളത്തിൽ Read More…

Crime

ചങ്ങനാശേരിയില്‍ ദന്തഡോക്‌ടര്‍മാരായ ദമ്പതിമാര്‍ തമ്മില്‍ വഴക്ക്‌: ഭാര്യയ്‌ക്ക്‌ കത്രികയ്ക്ക് കുത്തേറ്റു

ചങ്ങനാശേരി: കുടുംബവഴക്കിനെത്തുടര്‍ന്നു ദന്തഡോക്‌ടര്‍മാരായ ദമ്പതിമാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ഭാര്യയ്‌ക്കു കുത്തേറ്റു. കത്രിക ഉപയോഗിച്ചു തലയിലും കൈയിലും കാലിലും കുത്തേറ്റ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം മാമ്മൂട്‌ മനയ്‌ക്കപ്പാടം കുത്തുകല്ലുങ്കല്‍ ബോബി ജോര്‍ജ്‌ അലക്‌സി(55)ന്റെ ഭാര്യ അജിത സാറാ ചാക്കോ(50)യ്‌ക്കാണു കുത്തേറ്റത്‌.ഭാര്യയെ കുത്തിയശേഷം പോലീസ്‌സ്‌റ്റേഷനില്‍ കീഴടങ്ങിയ ബോബിയെ തൃക്കൊടിത്താനം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഇന്നലെ ഉച്ചയോടെയാണ്‌ കേസിനാസ്‌പദമായ സംഭവങ്ങളുണ്ടായത്‌. ഇരുവരും തമ്മില്‍ സംഘര്‍ഷം ഉണ്ടാകുകയും ഭാര്യയെ ബോബി കത്രിക ഉപയോഗിച്ചു കുത്തുകയുമായിരുന്നെന്നു പോലീസ്‌ പറഞ്ഞു. കേസെടുത്ത പോലീസ്‌ Read More…

Crime

ജിമ്മില്‍വച്ച് വിവാഹിതയുമായി പ്രണയം; ബന്ധം വളര്‍ന്നതോടെ ഭീഷണി; ജിം ട്രെയിനര്‍ ജീവനൊടുക്കി

ബെംഗളൂരുവിൽ ജിം ട്രെയിനറായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയുടെ ഭീഷണിയാണ് കാരണമെന്ന് കുടുംബം ആരോപിക്കുന്നു. 28 വയസ്സുകാരനായ ദിലീപിനെയാണ് കഴിഞ്ഞ ദിവസം രാത്രി സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി വീട്ടിലെത്തിയ ദിലീപ് മുറിക്കുള്ളിൽ കയറി ജീവനൊടുക്കുകയായിരുന്നു. യോഗിത എന്ന യുവതി ദിലീപിന്റെ സഹോദരിക്ക് അയച്ച ഇൻസ്റ്റഗ്രാം സന്ദേശത്തിലൂടെയാണ് വിവരം പുറത്തറിഞ്ഞത്. ഈ സന്ദേശം ലഭിച്ചയുടൻ വീട്ടുകാർ വാതിൽ തകർത്ത് ഉള്ളിൽ കയറിയപ്പോഴാണ് ദിലീപിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹിതയായ ഒരു സ്ത്രീയുമായുള്ള തർക്കങ്ങളും Read More…

Crime

ലഹരിമരുന്ന് നല്‍കി ഡോക്ടർ പീഡിപ്പിച്ചത് 10തവണ, ദൃശ്യങ്ങൾ പകർത്തി; ഗർഭനിരോധന ഗുളിക കഴിക്കാനും നിർബന്ധിച്ചു

അജ്മീറിലെ സർക്കാർ ആശുപത്രിയിലെ ഡോക്ടറും ഒരു ഇ-മിത്ര ഓപ്പറേറ്ററും ചേർന്ന് പതിനാറുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും അശ്ലീല ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. ഇരയുടെ സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2024 അവസാനത്തിൽ സഹോദരന്റെ ഭാര്യയുടെ പ്രസവത്തിനായി ആശുപത്രിയിലെത്തിയപ്പോഴാണ് പെൺകുട്ടി ഡോക്ടറെ പരിചയപ്പെട്ടത്. വിശ്വാസം പിടിച്ചുപറ്റിയ ഡോക്ടർ പിന്നീട് പുറത്തുപോകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ പ്രലോഭിപ്പിക്കുകയായിരുന്നു. 2025 ഫെബ്രുവരി 14ന് ഒരു ഫ്ലാറ്റിലെത്തിച്ച് പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ഡോക്ടർ തന്നെ Read More…

Crime

ക്രൂരതയുടെ അങ്ങേഅറ്റം! പേരയ്ക്ക പറിച്ചതിന് നാല് വയസ്സുകാരിയെ ചങ്ങലയ്ക്കിട്ട് തല്ലിച്ചതച്ചു

ഹിമാചൽ പ്രദേശിലെ ഊന ജില്ലയിൽ നിന്ന് അതിക്രൂരമായ ഒരു ബാലപീഡന വാർത്ത പുറത്തുവന്നിരിക്കുന്നു. വീടിനു പുറത്തെ മരത്തിൽ നിന്ന് പേരയ്ക്ക പറിച്ചതിന് നാല് വയസ്സുകാരിയെ മുൻ സൈനികൻ ചങ്ങലയിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. “അങ്കിൾ എന്നെ രക്ഷിക്കൂ” എന്ന് കരഞ്ഞുവിളിക്കുന്ന കുട്ടിയെ ഒരാൾ രക്ഷിക്കാൻ ശ്രമിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഈ സംഭവം പുറംലോകം അറിഞ്ഞത്. കുട്ടി പേരയ്ക്ക മോഷ്ടിച്ചുവെന്ന് പറഞ്ഞാണ് പ്രതി തന്റെ പ്രവൃത്തിയെ ന്യായീകരിച്ചത്. ഈ വഴി കടന്നുപോയ രോഹിത് ജയ്‌സ്വാൾ എന്ന പ്രാദേശികവാസിയാണ് Read More…

Crime

അഭിഭാഷകനെ നടുറോഡില്‍ വെടിവെച്ചു കൊന്നു, വണ്ടി സ്റ്റാർട്ടാകാതെ അക്രമികൾ കുടുങ്ങിയത് മിനിറ്റുകളോളം; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ

ലഖ്‌നൗ: യു.പിയില്‍ അഭിഭാഷകനെ പട്ടാപ്പകല്‍ വെടിവച്ചുകൊന്ന്‌ അക്രമികള്‍. രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ബൈക്കിന്‌ സ്‌റ്റാര്‍ട്ടിങ്‌ ട്രബിള്‍ ഉണ്ടായതോടെ ഓടിക്കൂടിയവര്‍ക്ക്‌ നേരേയും അക്രമികള്‍ തോക്കുചൂണ്ടി. മിര്‍സാപുരിന്‌ സമീപത്തെ കട്വാരു കാ പുരയില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. രാജീവ്‌ സിങ്‌ എന്ന അഭിഭാഷകനാണ്‌ വെടിയേറ്റ്‌ കൊല്ലപ്പെട്ടത്‌. പതിവ്‌ പ്രഭാതനടത്തത്തിനായി പുറത്തിറങ്ങിയപ്പോഴായിരുന്നു അഭിഭാഷകന്‍. ബൈക്കിലെത്തിയ രണ്ട്‌ അക്രമികളില്‍ ഒരാള്‍ പുറത്തിറങ്ങി നാടന്‍ തോക്ക്‌ ഉപയോഗിച്ച്‌ സിങ്ങിനെ തൊട്ടടുത്ത്‌ നിന്ന്‌ വെടിവെക്കുകയായിരുന്നു. സംഭവസ്‌ഥലത്ത്‌ തന്നെ ഇദ്ദേഹം കൊല്ലപ്പെട്ടു. കൊലപാതകത്തിന്‌ ശേഷം അക്രമികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ Read More…

Crime

വിവാഹാഭ്യർഥന നിരസിച്ചതിൽ പക; യുവാവ് HIV ബാധിത രക്തം കുത്തിവച്ചു, യുവതി ജീവനൊടുക്കി

വിവാഹാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് എച്ച്ഐവി ബാധിച്ച രക്തം കുത്തിവെക്കപ്പെട്ട ഹൈദരാബാദ് സ്വദേശിയായ യുവതി ആത്മഹത്യ ചെയ്തു. കഴിഞ്ഞ മാസം 11-നായിരുന്നു ഈ ക്രൂരമായ അതിക്രമം നടന്നത്. സമാനമായ ഒരു പ്രമേയം കൈകാര്യം ചെയ്ത ‘രാജു വെഡ്‌സ് രാംബായ്’ എന്ന തെലുങ്ക് സിനിമയെ ഓർമ്മിപ്പിക്കുന്നതാണ് ഈ ദാരുണമായ സംഭവം. വിവാഹനിശ്ചയം കഴിഞ്ഞ ശേഷം യുവാവിന്റെ മാതാപിതാക്കൾക്ക് എച്ച്ഐവി ഉണ്ടെന്ന് പെൺകുട്ടിയുടെ കുടുംബം തിരിച്ചറിഞ്ഞു. തുടർന്ന് യുവാവിനോടും പരിശോധന നടത്താൻ ആവശ്യപ്പെടുകയും സെപ്റ്റംബറിൽ നടത്തിയ പരിശോധനയിൽ യുവാവിനും രോഗമുണ്ടെന്ന് വ്യക്തമാവുകയും ചെയ്തു. Read More…

Crime Featured

ദോശയിലല്ല വില്ലൻ? മാതാപിതാക്കളുടെ രക്തത്തിൽ ലോഹവിഷാംശം, കുരുന്നുകളുടെ മരണത്തിൽ ദുരൂഹത

അഹമ്മദാബാദിലെ ചന്ദ്‌ഖേഡയിൽ കടയിൽ നിന്ന് വാങ്ങിയ ദോശമാവ് കഴിച്ചതിനെത്തുടർന്ന് രണ്ട് പെൺകുട്ടികൾ മരിച്ച സംഭവം പുതിയ വഴിത്തിരിവിലേക്ക്. വെറുമൊരു ഭക്ഷണവിഷബാധയല്ല ഇതെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നുമാണ് ഫോറൻസിക് പരിശോധനാ ഫലങ്ങൾ സൂചിപ്പിക്കുന്നത്. കുട്ടികളുടെ മാതാപിതാക്കളായ വിമൽ പ്രജാപതി, ഭാവന പ്രജാപതി എന്നിവരുടെ രക്തസാമ്പിളുകളിൽ അലുമിനിയം ഫോസ്ഫൈഡ്, സിങ്ക് എന്നീ വിഷാംശങ്ങളുടെ സാന്നിധ്യം കണ്ടെത്തി. ഇവ മാരകമായ അളവിലുണ്ടോ എന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കേസ് ഇപ്പോൾ ആത്മഹത്യയോ കൊലപാതകമോ എന്ന രീതിയിൽ പോലീസ് അന്വേഷിക്കുകയാണ്. രണ്ടര മാസം പ്രായമുള്ള റാഹ, Read More…