മഹാരാഷ്ട്രയിലെ നാസിക് യൂണിറ്റിൽ സഹപ്രവർത്തകരെ നിർബന്ധിത മതംമാറ്റത്തിന് പ്രേരിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന പരാതിയെത്തുടർന്ന് ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ജീവനക്കാരി നിദാ ഖാനെ കമ്പനി സസ്‌പെൻഡ് ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റ് ചില ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. എട്ട് പ്രതികളുള്ള കേസിൽ നിദ ഒഴികെയുള്ള ഏഴുപേരെയും നാസിക് പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തു. നിലവിൽ ഒളിവിലാണെന്ന് പറയപ്പെടുന്ന നിദ, 2021 മുതൽ കമ്പനിയിൽ ‘പ്രോസസ് അസോസിയേറ്റ്’ ആയി ജോലി ചെയ്തുവരികയായിരുന്നു. ഇവർക്ക് ടിസിഎസ് ശൃംഖലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയ Read More…
പ്രതി അദ്നാന്‍ മരിച്ച ശേഷം ഫോണുകള്‍ കിണറ്റിലിട്ടത് ആര് ? നസ്രീന കൊലപാതകത്തില്‍ മൂന്നാമതൊരാള്‍?
കോഴിക്കോട് ചെലവൂരില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ നിര്‍ണ്ണായകമായ പുതിയ വിവരങ്ങള്‍ പുറത്തുവന്നു. കൊല്ലപ്പെട്ട നസ്രീനയുടെയും പ്രതിയായ അദ്നാന്റെയും മൊബൈല്‍ ഫോണുകള്‍ പെണ്‍കുട്ടിയുടെ വീട്ടിലെ കിണറ്റില്‍ നിന്നാണ് പൊലീസ് കണ്ടെടുത്തത്. നസ്രീനയുടെ രണ്ട് ഫോണുകളും അദ്നാന്റെ ഒരു ഫോണുമാണ് ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ പുറത്തെടുത്തത്. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. അതേസമയം, പ്രതിയും പെണ്‍കുട്ടിയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കിടക്കുമ്പോള്‍ ഇവരുടെ ഫോണുകള്‍ എങ്ങനെ കിണറ്റിലെത്തി എന്നത് വലിയ ദുരൂഹതയായി Read More…
ബാറില്‍ തര്‍ക്കം; യുവാവിനെ റോഡില്‍ തല്ലിക്കൊന്നു; കാഴ്‌ചക്കാരായി ആള്‍ക്കൂട്ടം, മൊബൈലില്‍ പകര്‍ത്തി !
തിരുവനന്തപുരം വിഴിഞ്ഞത്ത് ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ നടുറോഡിൽ മർദിച്ചു കൊലപ്പെടുത്തിയ വാർത്ത ഞെട്ടിക്കുന്നതാണ്. തിരുവല്ലം കോളിയൂർ സ്വദേശി സുമൻ (38) ആണ് മർദനമേറ്റ് ആന്തരാവയവങ്ങൾ തകർന്ന് ദാരുണമായി മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടുകാൽ പയറ്റുവിള സ്വദേശികളായ അച്ചു എസ്. ബാബു (24), സഹോദരൻ അനന്തു എസ്. ബാബു (19) എന്നിവരെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റു മൂന്നുപേരെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. കഴിഞ്ഞ ബുധനാഴ്ച അർദ്ധരാത്രിയോടെ വിഴിഞ്ഞം മുക്കോലയിലെ ബാറിന് മുന്നിലാണ് ക്രൂരമായ Read More…
15കാരിയെക്കൊണ്ട് വീട്ടുകാർക്ക് മയക്കുമരുന്ന് നൽകി, പണം മോഷ്ടിച്ച് ആൺസുഹൃത്തും സംഘവും, പിന്നാലെ കൂട്ടബലാത്സംഗം
ബിജ്‌നോറിൽ പതിനഞ്ചുകാരിയെ ഉപയോഗിച്ച് വീട്ടുകാരെ മയക്കിക്കിടത്തിയ ശേഷം കവർച്ചയും കൂട്ടബലാത്സംഗവും നടത്തിയ സംഭവത്തിൽ മൂന്ന് പേരെ പൊലീസ് പിടികൂടി. അറസ്റ്റിലായവരിൽ പെൺകുട്ടിയുടെ ആൺസുഹൃത്തും ഉൾപ്പെടുന്നുണ്ടെന്ന് ബിജ്‌നോർ സിറ്റി എസ്പി കൃഷ്ണ ഗോപാൽ സിങ് അറിയിച്ചു. പ്രതികളുടെ നിർദ്ദേശപ്രകാരം പെൺകുട്ടി വീട്ടുകാർക്ക് നൽകിയ ചായയിൽ ലഹരിമരുന്ന് കലർത്തുകയായിരുന്നു. വീട്ടുകാർ ബോധരഹിതരായതോടെ പെൺകുട്ടിയുടെ ഇരുപത്തിരണ്ടുകാരനായ സുഹൃത്തും മറ്റ് പ്രതികളും ചേർന്ന് വീട്ടിലുണ്ടായിരുന്ന സ്വർണവും വെള്ളിയും പതിനായിരം രൂപയും കവർന്നു. ഇതിനുശേഷമാണ് പ്രതികൾ പെൺകുട്ടിയെ ക്രൂരമായ അതിക്രമത്തിന് ഇരയാക്കിയത്. ലഹരിമുക്തരായ ശേഷം Read More…
കോഴിക്കോട് കോൺവെന്റ് റോഡിൽ ഭ്രൂണം ഉപേക്ഷിക്കപ്പെട്ട നിലയിൽ, പ്രസവിച്ചത് പള്ളി വരാന്തയിൽ വെച്ച്? അമ്മ കസ്റ്റഡിയിൽ
കോഴിക്കോട് കോൺവെന്റ് റോഡിലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പാലക്കാട് സ്വദേശിനിയായ ഫ്രാങ്കോയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളി വരാന്തയിൽ വെച്ച് മാസം തികയാതെ പ്രസവിക്കുകയായിരുന്നുവെന്നും, കുട്ടി മരിച്ചെന്ന് ഉറപ്പായതോടെ അവിടെത്തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് വിവരം. ആറുമാസം പ്രായമുള്ള ഭ്രൂണാവസ്ഥയിലുള്ള കുഞ്ഞിന്റെ മൃതദേഹമാണ് വൈകുന്നേരത്തോടെ കണ്ടെത്തിയത്. പൊലീസും ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ഈ സമയത്ത് പാലക്കാട് രജിസ്‌ട്രേഷനിലുള്ള ഒരു ബസ് പോയതായി ജീവനക്കാർ ശ്രദ്ധിച്ചിരുന്നു. പള്ളി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ടൗൺ പൊലീസ് Read More…
പ്രണയപ്പക; വേറെ വിവാഹത്തിന് കാമുകന്‍, പ്രതിശ്രുത വധുവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് കാമുകി
വടക്കുകിഴക്കൻ ഡൽഹിയിലെ ഗോകൽപുരിയിൽ കാമുകന്റെ പ്രതിശ്രുത വധുവിനെ 26-കാരി ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ചു. ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവതി ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി ഡൽഹി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. തന്റെ കാമുകൻ മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തതാണ് യുവതിയെ ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്. വിവാഹത്തിൽ നിന്ന് പിന്മാറാൻ യുവതി കാമുകനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അത് നിരസിച്ചു. ഇതിലുള്ള ദേഷ്യവും പകയും തീർക്കാനാണ് പ്രതി കാമുകന്റെ പ്രതിശ്രുത വധുവിനെ ആക്രമിക്കാൻ തീരുമാനിച്ചത്. Read More…
പ്രായപൂർത്തിയാകാത്ത 180 പേരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; പ്രതിയുടെ വീട് ബുൾഡോസർവച്ച് ഇടിച്ചുനിരത്തി- വീഡിയോ
മുംബൈയിൽ 180-ഓളം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശിയായ 19-കാരൻ മുഹമ്മദ് അയാസ് അറസ്റ്റിലായി. അമരാവതി സ്വദേശിയായ ഇയാൾ പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കി മുംബൈയിലും പുണെയിലും എത്തിച്ചാണ് പീഡനത്തിന് ഇരയാക്കിയിരുന്നത്. ഇയാളുടെ പക്കൽ നിന്നും 350-ലധികം അശ്ലീല വീഡിയോകൾ പോലീസ് കണ്ടെടുത്തു. ഈ വീഡിയോകൾ ഉപയോഗിച്ച് പെൺകുട്ടികളെ ഭീഷണിപ്പെടുത്തി വീണ്ടും ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായും ചില ദൃശ്യങ്ങൾ ഓൺലൈനിലൂടെ പ്രചരിപ്പിച്ചതായും പരാതിയുണ്ട്. സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴിയാണ് Read More…
“ഹിന്ദു പെൺകുട്ടികളെ പ്രണയിച്ച് വിവാഹം കഴിക്കൂ”: ടിസിഎസിനെ പിടിച്ചുകുലുക്കിയ നാസിക് ‘ലൗജിഹാദ്’, ‘ലേഡി ക്യാപ്റ്റൻ’ അടക്കം 7 പേർ പിടിയിൽ!
മുംബൈ: ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) നാസിക് ഓഫീസിലെ ജീവനക്കാർ ഉൾപ്പെട്ട ലൈംഗികാതിക്രമം, നിർബന്ധിത മതപരിവർത്തനം എന്നീ പരാതികളിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രതികൾ മറ്റ് സഹപ്രവർത്തകരോട് “ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കൂ” എന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നതായി കേസിൽ ഒരു സാക്ഷി വെളിപ്പെടുത്തി. രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ കയറ്റുമതി കമ്പനിയായ ടിസിഎസിലെ ഒൻപത് പരാതികളിലായി ഇതിനകം ആറ് പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടെ ഏഴ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു വനിതാ ജീവനക്കാരിക്കായി തിരച്ചിൽ Read More…
13 വയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊന്നു; പിന്നാലെ അമ്മ ജീവനൊടുക്കി
ബംഗളൂരുവിൽ 13 വയസ്സുള്ള മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം 40 വയസ്സുകാരി ജീവനൊടുക്കി. നഗരത്തിലെ ഒരു വീട്ടിൽ സുവർണ്ണ എന്ന സ്ത്രീയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ നടന്നതായി സംശയിക്കുന്ന വിവരത്തെത്തുടർന്ന് ഇന്ന് രാവിലെ 11 മണിയോടെ പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. പ്രാഥമിക പരിശോധനകൾക്ക് ശേഷം, സുവർണ്ണ മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയതാകാമെന്ന് പോലീസ് നിഗമനത്തിലെത്തി. സംഭവത്തിൽ രണ്ട് വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സുവർണ്ണയുടെ ഭർത്താവ് ചന്ദ്രശേഖർ (45) മകളെ Read More…














