Crime

‘ഈ പോണ്‍ കാണൂ’, തുടര്‍ന്ന് വിഡിയോ കോള്‍; യുവതികൾക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ച യുവാവ് കുടുങ്ങി

മുൻ സഹപ്രവർത്തകർക്ക് അശ്ലീല വീഡിയോകൾ അയച്ച കേസിൽ 25 വയസ്സുകാരനായ അർഷാദ് സിദ്ധിഖിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. 19 വയസ്സുള്ള യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സ്ത്രീകൾക്ക് മോശമായ സന്ദേശങ്ങൾ അയക്കുക, ഫോണിലൂടെ ശല്യം ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മുംബൈയിലെ മഹാലക്ഷ്മിയിലുള്ള ഒരു ടെലികോളർ കമ്പനിയിൽ ജോലി ചെയ്തിരുന്ന സമയത്താണ് പരാതിക്കാരി പ്രതിയെ പരിചയപ്പെടുന്നത്. ഓഫീസിലെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും യുവതികളുടെ നമ്പർ കൈക്കലാക്കിയ ഇയാൾ പിന്നീട് അശ്ലീല സന്ദേശങ്ങൾ അയക്കുകയായിരുന്നു. Read More…

Crime

വരുമാനം മുഴുവന്‍ ലൈംഗികത്തൊഴിലാളികൾക്ക്, ലഹരിക്കും ചൂതാട്ടത്തിനും അടിമ; ഡൽഹി കൊലക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

ദക്ഷിണ ഡൽഹിയിലെ കൈലാഷ് ഹിൽസിൽ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. 23 വയസ്സുകാരനായ മുൻ വീട്ടുജോലിക്കാരൻ രാഹുൽ മീണയാണ് കേസിലെ പ്രതി. തന്റെ വരുമാനത്തിന്റെ വലിയൊരു ഭാഗം ലൈംഗികത്തൊഴിലാളികൾക്കായി ഇയാൾ ചിലവാക്കിയിരുന്നതായും ചോദ്യം ചെയ്യലിനോട് വളരെ തണുപ്പൻ മട്ടിലാണ് പ്രതി പ്രതികരിക്കുന്നതെന്നും പോലീസ് പറയുന്നു. ചെയ്ത കാര്യത്തിൽ യാതൊരു കുറ്റബോധവും പ്രകടിപ്പിക്കാത്ത പ്രതി, വളരെ പക്വതയില്ലാത്ത രീതിയിലാണ് പെരുമാറുന്നത്. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള പകയാണ് ഈ ക്രൂരമായ Read More…

Crime

59കാരിയെ പീഡിപ്പിച്ച് 58കാരന്‍; മാട്രിമോണി വഴി നിരവധി സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ചു

വിവാഹ വാഗ്ദാനം നൽകി മാട്രിമോണിയൽ സൈറ്റുകൾ വഴി പരിചയപ്പെടുന്ന സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചു വന്നിരുന്ന 58-കാരൻ പിടിയിലായി. കാസർകോട് നെടുങ്കനാൽ മലങ്കാവ് സ്വദേശിയായ സന്തോഷ് ജോസിനെയാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശിനിയായ 59-കാരിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിച്ച പരാതിയിലാണ് ഈ നടപടി. മാട്രിമോണിയൽ സൈറ്റുകളിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്യുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറയുന്നു. ഈ പരാതിക്കാരിയെയും സമാനമായ രീതിയിലാണ് ഇയാൾ Read More…

Crime

കാമുകനെ കസേരയിലിരുത്തി കണ്ണുകെട്ടി പെട്രോളൊഴിച്ച് തീകൊളുത്തി, മരിക്കുംവരെ മൊബൈലിൽ ദൃശ്യം പകർത്തി യുവതി !

ബെംഗളൂരു അഞ്ജനാപുരയിൽ തന്നെ അവഗണിക്കുന്നുവെന്നാരോപിച്ച് കാമുകനെ യുവതി ക്രൂരമായി കൊലപ്പെടുത്തി. ടെലികോം സ്റ്റോറിലെ ജീവനക്കാരിയായ പ്രേരണ (27) ആണ് തന്റെ സഹപ്രവർത്തകനും കാമുകനുമായ കിരണിനെ (27) തീകൊളുത്തി കൊന്നത്. കഴിഞ്ഞ ഒരു വർഷമായി പ്രണയത്തിലായിരുന്ന ഇരുവരും തമ്മിൽ കുറച്ചുനാളുകളായി തർക്കങ്ങൾ നിലനിന്നിരുന്നു. കിരൺ തന്നോട് സംസാരിക്കുന്നില്ലെന്നും വിവാഹത്തിന് തയാറാകുന്നില്ലെന്നുമുള്ള ദേഷ്യത്തിലായിരുന്നു പ്രേരണ. ഇതിനെത്തുടർന്ന് വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി യുവതി കിരണിനെ അങ്ങോട്ട് ക്ഷണിച്ചു. വിദേശങ്ങളിൽ ചെയ്യുന്നതുപോലെ വ്യത്യസ്തമായ രീതിയിൽ വിവാഹാഭ്യർഥന നടത്തുകയാണെന്ന് വിശ്വസിപ്പിച്ച് കിരണിന്റെ കണ്ണുകൾ Read More…

Crime

അമ്മയുടെ സുഹൃത്ത് 15കാരിയെ പീഡിപ്പിച്ചു; അമ്മയുടെ മുന്നിലിട്ടും പീഡിപ്പിച്ചെന്ന് പരാതി, അറസ്റ്റ്

തിരുവനന്തപുരം ജില്ലയിലെ കാരേറ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ സുഹൃത്തായ ബിജു (52) അറസ്റ്റിലായി. കാരേറ്റ് ബിജു സ്റ്റോർ ഉടമയാണ് പിടിയിലായ ബിജു. പ്രതി അറസ്റ്റിലായ വിവരം അറിഞ്ഞതോടെ പെൺകുട്ടിയുടെ അമ്മ ഒളിവിൽ പോയിരിക്കുകയാണ്. തന്നെ വർക്കല ബീച്ചിൽ കൊണ്ടുപോയി ഇയാൾ പീഡിപ്പിച്ചിരുന്നതായി പതിനഞ്ചുകാരി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മാതാപിതാക്കൾ പിണങ്ങി കഴിയുന്നതിനാൽ അമ്മയ്ക്കൊപ്പമായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. ഈ സാഹചര്യം മുതലെടുത്ത് വീട്ടിലെത്തിയിരുന്ന ബിജു, അമ്മയുടെ സാന്നിധ്യത്തിൽ പോലും തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നതായി പെൺകുട്ടി പരാതിയിൽ Read More…

Crime

ഗർഭിണിയുടെ പിന്നാലെയെത്തി സ്വകാര്യഭാഗത്ത് കയറിപ്പിടിച്ച ശേഷം തിരിഞ്ഞോടി; സിസിടിവിയില്‍ ദൃശ്യങ്ങള്‍

ജയ്പൂരിൽ ഗർഭിണിയായ സ്ത്രീയെ പൊതുസ്ഥലത്തുവെച്ച് ഉപദ്രവിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ അതിസാഹസികമായി പൊലീസ് പിടികൂടി. മധ്യപ്രദേശ് ഗ്വാളിയോർ സ്വദേശിയായ രാഹുൽ ഗുർജാറാണ് അറസ്റ്റിലായത്. കഴിഞ്ഞ മാർച്ചിലായിരുന്നു മാളവ്യ നഗറിൽ വെച്ച് നടന്നുപോവുകയായിരുന്ന യുവതിയെ ഇയാൾ ആക്രമിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഏപ്രിൽ 12-ന് പൊലീസ് കേസെടുത്തു. പിടിയിലാകുമെന്ന് ഉറപ്പായതോടെ സുഹൃത്തുക്കളായ ശുഭം അഗർവാൾ, ബാബുലാൽ ബരാല എന്നിവരുടെ സഹായത്തോടെ കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെയും കൂട്ടാളികളെയും പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഗർഭിണിയായ സ്ത്രീയെ കൂടാതെ മറ്റ് Read More…

Crime

ഭര്‍ത്താവുമായി അവിഹിതബന്ധമെന്ന് സംശയം; യുവതിയെ അടിച്ചു കൊന്ന് ബോസിന്റെ ഭാര്യ

ഭര്‍ത്താവുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് യുവതിയെ ബോസിന്റെ ഭാര്യ കൊലപ്പെടുത്തി. പുനെയില്‍ അഭിഭാഷകനായ സഞ്ജയ് സാവന്തിന്റെ ഓഫീസിലെ ജീവനക്കാരി 35 വയസ്സുകാരിയായ പൂനം ദിനേശ് മന്‍ ആണ് കൊല്ലപ്പെട്ടത്. സഞ്ജയിന്റെ ഭാര്യ സ്വാതി സാവന്ത് (42) ആണ് കൊലപാതകം നടത്തിയത്. കൃത്യത്തിന് ശേഷം മൃതദേഹം ചാക്കിലാക്കി ഒളിപ്പിക്കാനും പ്രതി ശ്രമിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ജോലി കഴിഞ്ഞിട്ടും പൂനം വീട്ടിലെത്താത്തതിനെത്തുടര്‍ന്ന് ഭര്‍ത്താവ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. പൂനത്തെ ഫോണിലും കിട്ടാതായതോടെ ഭര്‍ത്താവ് ഓഫീസിലെത്തിയപ്പോള്‍ വാതില്‍ തുറന്ന Read More…

Crime Featured

‘പ്രണയനൈരാശ്യത്തിന്റെ പ്രതികാരം’; പീഡിപ്പിച്ചത് 180 പെൺകുട്ടികളെ, അമരാവതിയെ ഞെട്ടിച്ച് അയാന്റെ മൊഴി പുറത്ത്

മുംബൈക്കടുത്ത് അമരാവതിയിൽ പ്രായപൂർത്തിയാകാത്ത 180 പെൺകുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ അയാൻ അഹമ്മദിന്റെ (19) ഞെട്ടിക്കുന്ന മൊഴി പുറത്ത്. പ്രണയനൈരാശ്യത്തെ തുടർന്നാണ് താൻ ഇത്തരമൊരു മാനസികാവസ്ഥയിലേക്ക് മാറിയതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. 180 ഓളം പെൺകുട്ടികളെ ഇയാൾ പീഡനത്തിനിരയാക്കിയതായും 350 ലധികം അശ്ലീല വീഡിയോകൾ പകർത്തിയതായും പൊലീസ് കണ്ടെത്തി. സോഷ്യൽ മീഡിയ വഴിയാണ് ഇയാൾ പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. പെൺകുട്ടികളെ മുംബൈയിലേക്കും പുണെയിലേക്കും കൊണ്ടുപോയി വീഡിയോകൾ പകർത്തുകയും, അവ കാണിച്ച് ഭീഷണിപ്പെടുത്തി വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയും Read More…

Crime

ചെറുപ്പക്കാരെ കാണിക്കാനല്ലേടീ… ചൂട് സഹിക്കാനാകാതെ മുറ്റത്ത് ഉറങ്ങാന്‍ കിടന്ന യുവതിക്കു ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം

ആലപ്പുഴ: കടുത്ത ചൂട് സഹിക്കാന്‍ കഴിയാതെ രാത്രിയില്‍ വീടിന്റെ മുറ്റത്ത് ഉറങ്ങാന്‍ കിടന്ന യുവതിക്കു ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം.അമ്പലപ്പുഴ കാക്കാഴത്തു കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രാത്രി 10.30നു വീട്ടിലെ കിടപ്പുമുറിയില്‍നിന്നിറങ്ങി ഭാര്യ മുറ്റത്തു തുണി വിരിച്ചു കിടന്നു. ഭാര്യയുടെ കിടപ്പ്, പരിസരവാസികളായ യുവാക്കളെ കാണിക്കാനാണെന്നു ആക്രോശിച്ച് നടുവിനു ചവുട്ടിയും മുടിക്കു കുത്തിപ്പിടിച്ചുമായിരുന്നു ക്രൂര മര്‍ദനം. തടയാനെത്തിയ പതിനാറുകാരിയായ മകള്‍ക്കും മര്‍ദ്ദനമേറ്റു. യുവതിയുടെ പരാതിയില്‍ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തി മത്സ്യത്തൊഴിലാളിയായ ഭര്‍ത്താവിനെതിരേ അമ്പലപ്പുഴ പോലീസ് കേസെടുത്തു.