Crime

പൂട്ടിയിട്ട ക്ഷേത്രത്തിനുള്ളിൽ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പൂജാരിയെ പൊക്കി നാട്ടുകാര്‍

തെലങ്കാനയിലെ രാമചന്ദ്രപുരത്ത് ക്ഷേത്രത്തിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 66-കാരനായ പൂജാരി സായണ്ണ അറസ്റ്റിലായി. ഓഗസ്റ്റ് 13-ന് നടന്ന സംഭവത്തിൽ നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസിന് കൈമാറിയത്.

ക്ഷേത്രം പുറത്തുനിന്ന് പൂട്ടിയ നിലയിൽ സംശയാസ്പദമായ സാഹചര്യത്തിൽ പൂജാരിയെയും പെൺകുട്ടിയെയും കണ്ട നാട്ടുകാർ ഉള്ളിൽ കടന്നപ്പോഴാണ് അതിക്രമം നേരിട്ട് കണ്ടത്. ഇവർ ഉടൻതന്നെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

വീഡിയോ അടക്കമുള്ള തെളിവുകളോടെ നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാമചന്ദ്രപുരം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പോക്സോ നിയമപ്രകാരം കേസെടുത്ത സൈബറാബാദ് പൊലീസ് കമ്മീഷണറേറ്റ് പരിധിയിലെ പൊലീസ്, പെൺകുട്ടിയുടെ മൊഴിയെടുപ്പ് ഉൾപ്പെടെയുള്ള തുടർനടപടികളും അന്വേഷണവും പുരോഗമിക്കുകയാണെന്ന് അറിയിച്ചു.