ജയ്പൂരിൽ മകളെ കൂട്ടബലാത്സംഗം ചെയ്ത കേസ് പിൻവലിക്കാത്തതിനെ തുടർന്ന് പിതാവിനെ പ്രതികൾ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതായി പരാതി. 58-കാരനായ പിതാവിന്റെ മൃതദേഹം കഴിഞ്ഞ ജൂലൈയിൽ വീടിന് സമീപമുള്ള തുറസ്സായ സ്ഥലത്ത് കയറിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ജയ്പൂരിലെ കൽവാറിൽ മകൾ കൂട്ടബലാത്സംഗത്തിനിരയായി ഒരു മാസം പിന്നിട്ടപ്പോഴായിരുന്നു ഈ സംഭവം. കേസിൽ ആദ്യം ആത്മഹത്യയ്ക്ക് കേസെടുത്ത പൊലീസ്, കൊല്ലപ്പെട്ടയാളുടെ ഭാര്യ നൽകിയ പുതിയ പരാതിയെ തുടർന്ന് ഇപ്പോൾ കൊലപാതക കുറ്റത്തിന് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ജൂണിൽ മകളെ തട്ടിക്കൊണ്ടുപോയി മുഖ്യപ്രതിയും Read More…
Tag: India Crime
ആൺസുഹൃത്തുക്കൾക്കൊപ്പം ഹോട്ടലിൽ മുറിയെടുക്കും; രണ്ടാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് മൂന്ന് യുവതികള്‍, നഗരത്തെ വിറപ്പിച്ച് കൊലപാതക പരമ്പര !
ഒന്നിനുപുറകെ ഒന്നായി മൂന്ന് യുവതികളുടെ മരണവാർത്തകൾ പുറത്തുവന്നതോടെ വലിയ നടുക്കത്തിലാണ് ഹൈദരാബാദ് നഗരം. രണ്ടാഴ്ചയ്ക്കുള്ളിൽ വ്യത്യസ്ത ഹോട്ടൽ മുറികളിൽ വച്ച് നടന്ന ഈ മൂന്ന് കൊലപാതകങ്ങളും സമാനമായ സാഹചര്യങ്ങളിലാണ് അരങ്ങേറിയതെന്നതാണ് ഏറെ ശ്രദ്ധേയം. മിയാപൂർ, എസ്.ആർ. നഗർ, മാധാപൂർ എന്നിവിടങ്ങളിലാണ് ഈ ദാരുണ സംഭവങ്ങൾ നടന്നത്. സെപ്റ്റംബർ 30-ന് സുഹൃത്ത് രവിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത ഇരുപത്തേഴുകാരിയായ മെഡിക്കൽ വിദ്യാർഥിനി ശ്രീജനയുടെ അഴുകിയ മൃതദേഹം വെള്ളിയാഴ്ച കണ്ടെത്തിയതോടെയാണ് ഈ സംഭവ പരമ്പരകൾ പുറത്തറിയുന്നത്. പിറ്റേന്ന് രാവിലെ മുറിവിട്ടുപോയ രവി Read More…
ഭർത്താവിനെ പിടിക്കാനെത്തിയ പൊലീസ് ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടി! ദാരുണാന്ത്യം; കുട്ടി ഗുരുതരാവസ്ഥയില്‍
ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ മോഷണക്കേസ് അന്വേഷിക്കാനെത്തിയ പൊലീസിന്റെ ചവിട്ടേറ്റ് എട്ടരമാസം ഗര്‍ഭിണിയായ അഞ്ജലി വര്‍മ എന്ന 28കാരിക്ക് ദാരുണാന്ത്യം. ഭൗവ ഗ്രാമത്തിലെ ഒരു പലചരക്ക് കടയിൽ നടന്ന മോഷണത്തിൽ അഞ്ജലിയുടെ ഭർത്താവ് ഗൗരവ് കുമാറിന് പങ്കുണ്ടെന്ന സംശയത്തെ തുടർന്നാണ് പൊലീസ് സംഘം വീട്ടിലെത്തിയത്. സംഭവത്തിൽ വീഴ്ച വരുത്തിയ രണ്ട് എസ്.ഐമാർ ഉൾപ്പെടെ ആറ് പൊലീസുകാരെ നിലവിൽ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാത്രിയോടെ ഷിക്കോഹാബാദ് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം ഗൗരവിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ താൻ പൂർണ ഗർഭിണിയാണെന്നും Read More…
കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ബാങ്കിൽ നിന്ന് 4 ലക്ഷം കവർന്നു; അരമണിക്കൂറിനുള്ളിൽ പ്രതിയെ പൊക്കി- വീഡിയോ
മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സിനിമകളെ വെല്ലുന്ന രീതിയിൽ കവർച്ച. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) ശാഖയിൽ ഇടപാടുകാരനായി എത്തി നാല് ലക്ഷം രൂപ കവർന്ന യുവാവിനെ വെറും മുപ്പത് മിനിറ്റിനുള്ളിൽ പോലീസ് പിടിയിലാക്കി. കവർച്ചയുടെ ദൃശ്യങ്ങളും അതിവേഗത്തിലുള്ള പോലീസ് നടപടിയും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ടാണ് നാടകീയമായ സംഭവങ്ങൾ നടന്നത്. കാവി കുർത്തയും കറുത്ത പൈജാമയും ധരിച്ച് മുഖം പൂർണമായി മറച്ചെത്തിയ പ്രതി, നേരെ ക്യാഷ് കൗണ്ടറിലേക്ക് നടക്കുകയായിരുന്നു. തുടർന്ന് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച മുളകുപൊടി Read More…
ഹോസ്റ്റൽ ബാത്ത്‌റൂമിൽ ഒളിക്യാമറ: പെൺകുട്ടികളുടെ നഗ്നദൃശ്യങ്ങൾ പകർത്തി, പാഡുകൾ അലക്ഷ്യമായി ഉപേക്ഷിക്കുന്നത് കണ്ടെത്താനെന്ന് വാർഡന്‍, വൻ പ്രതിഷേധം
ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിലുള്ള സ്വകാര്യ ഗേൾസ് ഹോസ്റ്റൽ ബാത്ത്‌റൂമിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചുവെച്ച് വിദ്യാർഥിനികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ വനിതാ വാർഡനെതിരെ പോലീസ് കേസെടുത്തു. മൊഹദ്ദിപൂരിലെ ഹോസ്റ്റൽ വാർഡനായ ആരതി സിംഗിനെതിരെയാണ് ഗുരുതരമായ വകുപ്പുകൾ ചുമത്തി കന്റോൺമെന്റ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബാത്ത്‌റൂമിലെ ടിൻ ഷെഡിനുള്ളിൽ ക്യാമറ ഓൺ ചെയ്ത് ടോയ്‌ലറ്റിന് നേരെ തിരിച്ചുവെച്ച നിലയിലായിരുന്നു ഫോൺ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച രാത്രി ബാത്ത്‌റൂമിൽ കയറിയ ഒരു പെൺകുട്ടിയാണ് ഇത് ആദ്യം കണ്ടത്. തുടർന്ന് ആ കുട്ടി Read More…
നടുറോഡില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; അക്രമിക്ക് നേരെ കുരച്ചുചാടി രക്ഷകരായി തെരുവുനായ്ക്കള്‍ !
തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നടുക്കുന്ന സംഭവം നടന്നു. നടുറോഡിൽ വെച്ച് മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീക്ക് നേരെയാണ് യുവാവിന്റെ ക്രൂരമായ അതിക്രമമുണ്ടായത്. ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ ദേശീയപാതയിൽ കോയമ്പത്തൂർ തുടിയല്ലൂർ ഭാഗത്ത് റെയിൽവേ പാലത്തിന് താഴെ വെച്ചായിരുന്നു പീഡനശ്രമം നടന്നത്. റോഡിലൂടെ നടന്നുപോയ യുവാവ് വഴിയരികിൽ കിടക്കുകയായിരുന്ന യുവതിയെ കണ്ട് അവിടെ നിൽക്കുകയായിരുന്നു. പ്രദേശത്ത് മറ്റാരുമില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ഇയാൾ യുവതിക്ക് അടുത്തേക്ക് നീങ്ങിയത്. മാനസിക വെല്ലുവിളി നേരിടുന്ന യുവതി ഇയാളെ കണ്ട് പേടിച്ച് ഒച്ചവെച്ചെങ്കിലും സഹായിക്കാൻ Read More…
അഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ 70,000 രൂപയ്ക്ക് വിറ്റ് അമ്മ ! ഞെട്ടിക്കുന്ന കുട്ടിക്കടത്ത്!
മഹാരാഷ്ട്രയിലെ മാലേഗാവോണിൽ അഞ്ച് ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ സ്വന്തം അമ്മ 70,000 രൂപയ്ക്ക് വിറ്റു. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മയായ ഫർസാന ചന്ദ് ഷെയ്ഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹം കഴിഞ്ഞ് അധികനാൾ കഴിയുന്നതിന് മുൻപ് തന്നെ ഭർത്താവുമായി വേർപിരിഞ്ഞ ഇവർ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ജൂലൈയിൽ കുഞ്ഞിന് ജന്മം നൽകിയ ഇവർ അധികം വൈകാതെ തന്നെ കുഞ്ഞിനെ വിൽക്കുകയായിരുന്നു. മുംബൈയിലെ ധാരാവി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കുട്ടിക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഈ ക്രൂരത Read More…
വിവാഹ നിശ്ചയം കഴിഞ്ഞ കോളജ് വിദ്യാർഥിനിയുടെ മൃതദേഹം കാമുകന്റെ വീട്ടിൽ; കണ്ടെത്തിയത് ശുചിമുറിയിൽ അഴുകിയ നിലയിൽ
വാരാണസി ∙ ഉത്തർപ്രദേശിലെ വാരാണസിയിൽ മൂന്ന് ദിവസമായി കാണാതായ കോളജ് വിദ്യാർഥിനിയെ കാമുകന്റെ വാടകവീട്ടിലെ ശുചിമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഓഗസ്റ്റ് 18-ന് കോളജിലേക്ക് പോയ പെൺകുട്ടി തിരിച്ചെത്താതിരുന്നതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഫോൺ ലൊക്കേഷൻ കോളജിന് സമീപത്താണ് കാണിച്ചതെങ്കിലും ആദ്യഘട്ട പരിശോധനയിൽ പെൺകുട്ടിയെ കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. അതേസമയം, പെൺകുട്ടിയെ കാണാതായ അന്നുമുതൽ തന്നെ വിവേക് ചൗബ എന്ന യുവാവിനെയും കാണാനില്ലായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ അമ്മ വിവേക് താമസിച്ചിരുന്ന വാടകവീട്ടിൽ നടത്തിയ തെരച്ചിലിലാണ് ശുചിമുറിയിൽ Read More…
ഡയറി ഫാം ഒഴിപ്പിക്കൽ; പൊലീസ് ഉദ്യോഗസ്ഥന്റെ കഴുത്തിൽ പൂട്ടിട്ട് യുവാവ്, ചങ്ങലകൊണ്ടടിയും- വിഡിയോ വൈറൽ
ലക്‌നൗവിൽ അനധികൃത ഡയറി ഫാമുകൾ ഒഴിപ്പിക്കുന്നതിനിടെ സംഘർഷം. പൊലീസ് ഉദ്യോഗസ്ഥനെ യുവാവ് കഴുത്തിൽ കുരുക്കിട്ട് പിടിക്കുന്നതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ഉത്തർപ്രദേശിലെ ബുധേശ്വർ ചേരി പ്രദേശത്താണ് ഈ സംഭവം നടന്നത്. പാരാ പൊലീസ് സ്റ്റേഷൻ പരിധിയിൽ അനധികൃത ഡയറി ഫാമുകൾ ഒഴിപ്പിക്കുന്നതിനായി പൊലീസും നഗരസഭാ ഉദ്യോഗസ്ഥരും എത്തിയിരുന്നു. റോഡിൽ ഗതാഗത തടസ്സമുണ്ടാക്കിയ എരുമകളെ മാറ്റാൻ ഉടമകളോട് പൊലീസ് ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. വാക്കുതർക്കം പെട്ടെന്ന് സംഘർഷത്തിലേക്ക് മാറി. ഇതിനിടയിൽ, ഔട്ട്പോസ്റ്റ് ഇൻചാർജ് വിനയ് പട്ടേലിനെ ഒരു Read More…









