കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ പ്രണയബന്ധത്തെ എതിര്‍ത്ത അമ്പത്തഞ്ചുകാരിയായ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസില്‍ പതിനാറുകാരിയായ കൊച്ചുമകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒക്ടോബര്‍ പതിനൊന്നിനാണ് മുത്തശ്ശി മഹാദേവമ്മയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തും ഡ്രൈവറുമായ ഇരുപത്തിമൂന്നുകാരന്‍ ആകാശാണ് മുഖ്യപ്രതി. ബന്ധുവായ രവികുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആകാശും കൊച്ചുമകളും തമ്മിലുള്ള പ്രണയത്തെ മഹാദേവമ്മ ശക്തമായി എതിര്‍ക്കുകയും ഇതില്‍നിന്ന് പിന്മാറാന്‍ പെണ്‍കുട്ടിക്ക് താക്കീത് നല്‍കുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. ഒക്ടോബര്‍ Read More…
ആരാണ് ശ്രദ്ധ ദുബെ? സോഷ്യൽ മീഡിയയിലെ ഗ്ലാമർ താരം, ഭർത്താവുമായി പിരിഞ്ഞ് ഒറ്റയ്ക്കുള്ള താമസം, ഇപ്പോൾ കൊലക്കേസ് പ്രതി!
ലക്നൗവിൽ റെസ്റ്റോറന്റ് ശൃംഖലയുടെ ഉടമയായ 28 കാരനായ ശിവ ശർമ്മ കഴിഞ്ഞയാഴ്ച ഇൻഫ്ലുവൻസറായ കാമുകി ശ്രദ്ധ ദുബെയുടെ നാലാം നിലയിലെ ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ചു. തന്റെ മകനെതിരെ അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുമെന്നും അപകീർത്തിപ്പെടുത്തുമെന്നും ശ്രദ്ധ ദുബെ ഭീഷണിപ്പെടുത്തിയിരുന്നതായി ബിസിനസ്സുകാരന്റെ അമ്മ രഞ്ജന ശർമ്മ ആരോപിച്ചു. കൂടാതെ ബന്ധത്തിലിരിക്കെ മകൻ ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും അവർ പറഞ്ഞു. സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. ശ്രദ്ധ ദുബെ, അവരുടെ സഹോദരി രശ്മി ദുബെ, ഡാനിഷ് എന്ന ഡ്രൈവർ, ആദിൽ എന്ന Read More…
സിഗരറ്റുകൊണ്ട് കരിച്ച പാട്, കാമുകിയുടെ ഫ്ലാറ്റിൽ ലൈംഗിക ഉത്തേജക മരുന്നുകള്‍; ശിവയുടെ മരണത്തിനുശേഷം എത്തിയ ഔഡി ആരുടേത്?
ലക്നൗ: കാമുകിയുടെ നാലാം നിലയിലുള്ള ഫ്ലാറ്റിൽനിന്നു വീണുമരിച്ച വ്യവസായി ശിവ ശർമയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒക്ടോബർ ഒൻപതാം തീയതിയാണ് ലക്നൗ സ്വദേശിയായ വ്യവസായിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിൽ കാമുകിയുടെ ഫ്ലാറ്റിൽനിന്നു സെക്സ് ടോയ്കളും ലൈംഗിക ഉത്തേജക മരുന്നുകളും പൊലീസ് കണ്ടെടുത്തു. മരണത്തിനു തൊട്ടുപിന്നാലെ ‘സെക്രട്ടേറിയറ്റ്’ എന്ന് രേഖപ്പെടുത്തിയ ഒരു വെളുത്ത ഔഡി കാർ ഫ്ലാറ്റിൽ എത്തുന്നതിന്റെ ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്. ശിവയുടെ മരണത്തിൽ കാമുകിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ശ്രദ്ധ ദുബേയ്‌ക്കെതിരെ കൊലപാതകം, ആക്രമണം, Read More…
കൂടത്തിൽ കുടുംബത്തിലെ 7 മരണങ്ങൾ; 100 കോടിയുടെ സ്വത്ത് തട്ടാൻ കൊലപാതകം; കാര്യസ്ഥൻ അറസ്റ്റിൽ! കൂടത്തായിക്ക് സമാനം
തിരുവനന്തപുരം: കരമന കൂടത്തില്‍ കുടുംബത്തിലെ ഏഴുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസ് നിര്‍ണായക വഴിത്തിരിവില്‍. 2017 ഏപ്രില്‍ 2-ന് ജയമാധവന്‍ കൊല്ലപ്പെട്ട കേസില്‍ കാര്യസ്ഥനായിരുന്ന രവീന്ദ്രന്‍ നായരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ജയമാധവന്റെ മരണം കൊലപാതകമാണെന്ന് 2021-ല്‍ ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ജില്ലാ ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തി നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് കോടതി ജീവനക്കാരൻ കൂടിയായ രവീന്ദ്രന്‍ നായരെ അറസ്റ്റ് ചെയ്തത്. സ്വത്തു തട്ടിയെടുക്കാന്‍ വേണ്ടിയാണ് ഈ കൊലപാതകം നടത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. രവീന്ദ്രന്‍ നായരെ Read More…
നൈറ്റി ധരിച്ച് ആംബുലൻസിൽ എത്തി എസ്ബിഐ എടിഎം കൊള്ളയടിച്ച് മുഖംമൂടി സംഘം!| വീഡിയോ
തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിൽ രാത്രിയിൽ എസ്.ബി.ഐ എ.ടി.എം തകർത്ത് പണം കവർന്നു. ലേഡീസ് നൈറ്റുയും മുഖംമൂടിയും ധരിച്ചെത്തിയ പ്രതികൾ ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എ.ടി.എം കുത്തിത്തുറന്നത്. ഒക്ടോബർ 11-ന് പുലർച്ചെ 1 മണിക്കും 1:30 മണിക്കും ഇടയിൽ ഗാന്ധാരി പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ സംഭവം നടന്നത്. ആംബുലൻസിലാണ് പ്രതികൾ എ.ടി.എമ്മിന് മുന്നിൽ എത്തിയതെന്ന് പോലീസ് പറഞ്ഞു. എ.ടി.എമ്മിനുള്ളിലെ സി.സി.ടി.വി ക്യാമറയിൽ പ്രതികൾ കൃത്യം നടത്തുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീൻ തകർത്ത് പണവുമായി Read More…
വിവാഹവാർഷികം: കേക്ക് മുറിച്ചു, 14 മാസം പ്രായമുള്ള കുഞ്ഞിനെ താഴേക്ക് എറിഞ്ഞ് 20- കാരിഅമ്മ ജീവനൊടുക്കി ! കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു
ഭർത്താവുമായുണ്ടായ തർക്കത്തെത്തുടർന്ന് ഇരുപതുകാരിയായ യുവതി പതിനാല് മാസം പ്രായമുള്ള മകളെ വീടിന്റെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് താഴേക്ക് എറിഞ്ഞശേഷം തടിയും ചാടി ജീവനൊടുക്കി. വിവാഹ വാർഷിക ദിനത്തിലാണ് ദാരുണ സംഭവം നടന്നത്. റോഷ്നി എന്ന യുവതിയാണ് ചികിത്സയ്ക്കിടെ ഒക്ടോബർ 11-ന് മരിച്ചത്. എന്നാൽ താഴേക്ക് വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. വിവാഹ വാർഷികം കേക്ക് മുറിച്ച് ആഘോഷിച്ചതിന് ശേഷം അത്താഴത്തിന് ശേഷം റോഷ്നിയുടെ സഹോദരി ഇഷ്‌റത്തും ഭർത്താവ് നൂർ ആലമുമായി ശക്തമായ വാക്കുതർക്കം ഉണ്ടಾಯಿತು. തർക്കം Read More…
മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചു; പ്രണയം അവസാനിപ്പിക്കാൻ ശ്രമിച്ച കാമുകിക്ക് ദാരുണാന്ത്യം, കൊക്കയിലേക്ക് തള്ളിയിട്ട യുവാവ് അറസ്റ്റിൽ
മുംബൈ: മഹാരാഷ്ട്രയിലെ കോലാപൂർ ജില്ലയിൽ വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനു പിന്നാലെ യുവതിയെ കാമുകൻ കൊക്കയിലേക്ക് തള്ളിയിട്ടു കൊന്നു. ഗാർഗോട്ടി സ്വദേശിനിയും മൂന്നാം വർഷ എൻജിനിയറിങ് വിദ്യാർഥിനിയുമായ തരംനു നായിക്കാണ് (23) കൊല്ലപ്പെട്ടത്. സംഭവത്തിൽ തരംനുവിന്റെ കാമുകൻ ശ്രീപദ് വഡാറിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു. നായക്വാഡി വെള്ളച്ചാട്ടത്തിനടുത്തുള്ള 1000 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് യുവാവ് യുവതിയെ തള്ളിയിട്ടത്. ഒക്ടോബർ 9-ന് ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. ശ്രീപദ് യുവതിയെ ഭൂദർഗഡ് താലൂക്കിലെ പാട്ഗാവ് ഗ്രാമത്തിനടുത്തുള്ള ഒരു വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് Read More…
മകളെ കൂട്ടബലാത്സംഗം ചെയ്ത കേസ് പിന്‍വലിച്ചില്ല; പ്രതികള്‍ പിതാവിനെ കൊന്നു കെട്ടിത്തൂക്കി ! ആത്മഹത്യയാക്കാൻ ശ്രമം
ജയ്പൂരിൽ മകളെ കൂട്ടബലാത്സംഗം ചെയ്ത കേസ് പിൻവലിക്കാത്തതിനെ തുടർന്ന് പിതാവിനെ പ്രതികൾ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതായി പരാതി. 58-കാരനായ പിതാവിന്റെ മൃതദേഹം കഴിഞ്ഞ ജൂലൈയിൽ വീടിന് സമീപമുള്ള തുറസ്സായ സ്ഥലത്ത് കയറിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ജയ്പൂരിലെ കൽവാറിൽ മകൾ കൂട്ടബലാത്സംഗത്തിനിരയായി ഒരു മാസം പിന്നിട്ടപ്പോഴായിരുന്നു ഈ സംഭവം. കേസിൽ ആദ്യം ആത്മഹത്യയ്ക്ക് കേസെടുത്ത പൊലീസ്, കൊല്ലപ്പെട്ടയാളുടെ ഭാര്യ നൽകിയ പുതിയ പരാതിയെ തുടർന്ന് ഇപ്പോൾ കൊലപാതക കുറ്റത്തിന് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ജൂണിൽ മകളെ തട്ടിക്കൊണ്ടുപോയി മുഖ്യപ്രതിയും Read More…
ഇരുവർക്കുമിടയിൽ എന്ത് സംഭവിച്ചു? അവനികയുടേയും പാര്‍ഥിബിന്റേയും മരണത്തില്‍ ഞെട്ടലോടെ നാട്ടുകാര്‍, റെയിൽവേ ട്രാക്കിൽ വിദ്യാർഥികൾ മരിച്ച നിലയിൽ
കോഴിക്കോട് ചേമഞ്ചേരിയിൽ സുഹൃത്തുക്കളായ രണ്ട് വിദ്യാർത്ഥികളുടെ വിയോഗവാർത്ത കേട്ട ഞെട്ടലിലാണ് നാട്ടുകാർ. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ അവനികയും (14) പ്ലസ് ടു വിദ്യാർത്ഥിയായ പാർത്ഥിബും (17) ആണ് മരിച്ചത്. ദേശീയപാതയും റെയിൽവേ ട്രാക്കും അടുത്തടുത്ത് വരുന്ന ഭാഗത്ത് ഇന്നലെ വൈകിട്ടോടെ എത്തിയ ഇരുവരും മംഗലാപുരം – ചെന്നൈ എക്സ്പ്രസ് ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നു. മൃതദേഹങ്ങൾ ചിന്നിച്ചിതറിയതിനാൽ ആദ്യം തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. മണിക്കൂറുകൾക്ക് ശേഷം ബന്ധുക്കളെത്തിയാണ് മരിച്ചത് അവനികയും പാർത്ഥിബും ആണെന്ന് സ്ഥിരീകരിച്ചത്. നോർത്ത് പാണംകുളം കുനി സുരേഷ് Read More…














