Crime

നൈറ്റി ധരിച്ച് ആംബുലൻസിൽ എത്തി എസ്ബിഐ എടിഎം കൊള്ളയടിച്ച് മുഖംമൂടി സംഘം!| വീഡിയോ

തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിൽ രാത്രിയിൽ എസ്‌.ബി.ഐ എ.ടി.എം തകർത്ത് പണം കവർന്നു. ലേഡീസ് നൈറ്റുയും മുഖംമൂടിയും ധരിച്ചെത്തിയ പ്രതികൾ ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എ.ടി.എം കുത്തിത്തുറന്നത്. ഒക്ടോബർ 11-ന് പുലർച്ചെ 1 മണിക്കും 1:30 മണിക്കും ഇടയിൽ ഗാന്ധാരി പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ സംഭവം നടന്നത്. ആംബുലൻസിലാണ് പ്രതികൾ എ.ടി.എമ്മിന് മുന്നിൽ എത്തിയതെന്ന് പോലീസ് പറഞ്ഞു.

എ.ടി.എമ്മിനുള്ളിലെ സി.സി.ടി.വി ക്യാമറയിൽ പ്രതികൾ കൃത്യം നടത്തുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീൻ തകർത്ത് പണവുമായി കടന്നുകളയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് ഗാന്ധാരി പോലീസ് വ്യക്തമാക്കി. മോഷ്ടിക്കപ്പെട്ട തുക എത്രയാണെന്നതുൾപ്പെടെയുള്ള വിവരങ്ങൾ ഇനിയും പുറത്തുവരേണ്ടതുണ്ട്.