നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയില്‍ ആഡംബര വാഹനം ഇടിച്ച് രണ്ട് യുവതികളും ഒരു യുവാവും മരിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. മുഖ്യപ്രതിയും ഇഹാ ഡിസൈന്‍സ് ഉടമകളുമായ നൂഹാ സജീവ്-സജീവ് ജമാല്‍ ദമ്പതികളുടെ മകനുമായ സുഹൈല്‍ സജീവ് അടക്കം നാല് പ്രതികളുടെ ജാമ്യഹര്‍ജിയാണ് കോടതി ഇന്നലെ പരിഗണിച്ചത്. മണിക്കൂറുകള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് ഹര്‍ജി വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റിവെച്ചത്. എഫ്ഐആറില്‍ രേഖപ്പെടുത്തിയ ദൃക്സാക്ഷിയില് ദുരൂഹതയുണ്ടെന്നും സ്കൂട്ടറില്‍ മൂന്നുപേര്‍ യാത്ര ചെയ്തത് അപകടം Read More…
മന്ത്രവാദത്തിന്റെ മറവിൽ 17 വയസ്സുകാരിയെ പീഡിപ്പിച്ചു; മാതാവുമായി സൗഹൃദം പുലർത്തി ലൈംഗികാതിക്രമം, എടവണ്ണ സ്വദേശി അറസ്റ്റിൽ
മലപ്പുറം: എടവണ്ണയിൽ ചികിത്സയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ‘ജിലാനി തങ്ങൾ’ എന്ന പേരിൽ അറിയപ്പെടുന്ന കുണ്ടുതോട് സ്വദേശി ജസീലാണ് അറസ്റ്റിലായത്. എടവണ്ണ കുണ്ടുതോടുള്ള സ്വന്തം വീട്ടിൽ വച്ചാണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ചികിത്സയ്ക്കായി എത്തിയ മാതാവുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് പ്രതി ഇവരുടെ മകളെ പീഡിപ്പിച്ചത്. രണ്ടു മാസത്തിലേറെയായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ എടവണ്ണ പൊലീസും നിലമ്പൂർ സ്ക്വാഡും ചേർന്ന് കാസർകോട്ടെ ഒളിവുസങ്കേതത്തിൽ നിന്നാണ് പിടികൂടിയത്. കേരളത്തിലും കർണാടകയിലുമായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന Read More…
ലഹരി കഴിച്ചാൽ പിന്നെ ശരണ്യ ‘വയലന്റ്’; യുവതികളെ സ്പാ ജോലിക്ക് ‘ഗ്രൂമിങ്’ നടത്തും, എല്ലാത്തിലും ശ്രീരാജിന്റെ ‘പങ്കാളി’
കൊച്ചി കളമശേരി സ്പായുമായി ബന്ധപ്പെട്ട കൂട്ടബലാത്സംഗ കേസിൽ അറസ്റ്റിലായ ആലപ്പുഴ സ്വദേശി ശരണ്യ, കേസിന്റെ പ്രധാന ആസൂത്രകനായ ഒന്നാം പ്രതി ശ്രീരാജിന്റെ സംഘത്തിലെ മുഖ്യകണ്ണിയാണെന്ന് പൊലീസ് വ്യക്തമാക്കി. സ്പാകളിലേക്ക് സ്ത്രീകളെ കണ്ടെത്തി എത്തിക്കുന്നതും റിക്രൂട്ട് ചെയ്യുന്നവർക്ക് ഫോൺ വഴി ‘ഗ്രൂമിങ്’ പരിശീലനം നൽകുന്നതും ശരണ്യയായിരുന്നു. ലഹരി ഉപയോഗിച്ചാൽ അതിക്രമമായി പെരുമാറുന്ന ശരണ്യയാണ് തന്നെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചതെന്ന് ഇരയായ യുവതി മൊഴി നൽകിയിട്ടുണ്ട്. സ്പാകളിലെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഉടമകളിൽ നിന്ന് പണം തട്ടിയിരുന്ന ശ്രീരാജ്, Read More…
‘എപ്പോഴാണ് എന്റെ ഊഴം?’: യുവതി പീഡിപ്പിക്കപ്പെടുമ്പോൾ ആർത്തുവിളിച്ച് പുരുഷന്മാർ! ഷിക്കാഗോ യൂണിവേഴ്സിറ്റിിയില് പാർട്ടിക്കിടെ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം
ചിക്കാഗോ: ചിക്കാഗോ സർവ്വകലാശാലയ്ക്ക് സമീപം നടന്ന ഒരു ഫ്രറ്റേണിറ്റി പാർട്ടിയിൽ വച്ച് 21-കാരിയായ യുവതി ലൈംഗിക അതിക്രമത്തിന് ഇരയായതായി പരാതി . വസ്ത്രങ്ങൾ അഴിച്ചുമാറ്റപ്പെട്ട നിലയിലും ഒരു വ്യക്തി കൈകൾ പിടിച്ചുവെച്ചിരിക്കുന്ന അവസ്ഥയിലും പൂട്ടിയിട്ട ബാത്ത്റൂമിനുള്ളിൽ നിന്നാണ് കൂട്ടുകാരി ഇവരെ കണ്ടെത്തിയത്. ദി ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. ആൽഫാ എപ്സിലോൺ പൈ ഫ്രറ്റേണിറ്റി ഹൗസിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം നടന്നതെന്ന് ആരോപിക്കപ്പെടുന്നു. ബാത്ത്റൂമിന് പുറത്ത് തടിച്ചുകൂടിയ പുരുഷന്മാർ “എപ്പോഴാണ് എന്റെ ഊഴം?”, “എനിക്ക് Read More…
പൂച്ചയെച്ചൊല്ലിയുള്ള തർക്കം ? ഒന്നരവയസ്സുകാരനെ 6-ാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞ് 10 വയസുകാരി! ദാരുണാന്ത്യം, അമ്മയും കസ്റ്റഡിയിൽ
മുംബൈ: മുംബൈയിലെ ഗോരേഗാവിൽ ഒന്നരവയസ്സുള്ള കുഞ്ഞിനെ അയൽവാസിയായ 10 വയസ്സുകാരി ഫ്ലാറ്റിന്റെ ആറാം നിലയിൽനിന്ന് എറിഞ്ഞു കൊലപ്പെടുത്തി. ബുധനാഴ്ച രാത്രി ഒൻപത് മണിയോടെയാണ് കുഞ്ഞ് ആറാം നിലയിൽനിന്ന് താഴേക്ക് വീണത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് പൊലീസെത്തി പെൺകുട്ടിയെയും അമ്മയെയും കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ താഴേക്ക് എറിഞ്ഞ ശേഷം പെൺകുട്ടി ഇടനാഴിയുടെ മറുവശത്തേക്ക് ഓടിപ്പോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവസ്ഥലത്തെത്തിയ പൊലീസ് ഉടൻ തന്നെ കേസിൽ അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട കുഞ്ഞിന്റെ കുടുംബം ഒക്ടോബർ ഒന്നിനാണ് ഈ ഫ്ലാറ്റിൽ Read More…
മുടി വെട്ടി, താടി വടിച്ച്, ഒരേ വേഷത്തിൽ പ്രതികൾ; അഭിമന്യു കേസിലെ തന്ത്രം പൊളിച്ച് കോടതി!
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണയുടെ ആദ്യദിനം പ്രതികളെല്ലാവരും ഒരേ വേഷത്തിലാണ് കോടതിയിൽ എത്തിയത്. മുടി പറ്റേ വെട്ടി, താടി വടിച്ച്, കറുത്ത മാസ്കും തൊപ്പിയും വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് ഒരേ രൂപത്തിലാണ് പ്രതികളായ പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ 16 പേരും എറണാകുളം സെഷന്‍സ് കോടതിയില്‍ എത്തിയത്. മുഖം മുഴുവൻ മറയ്ക്കുന്ന മാസ്ക് ധരിച്ചെത്തിയ പ്രതികളോട് മാസ്ക് മാറ്റാൻ കോടതി നിർദേശിക്കുകയായിരുന്നു. ഒരേ വേഷവും മാസ്കും സാക്ഷികളിൽ ആശയക്കുഴപ്പം Read More…
ചോരയൊലിപ്പിച്ച് മുറിഞ്ഞ കഴുത്തുമായി വിസ്മയ ഓടിയത് 200 മീറ്റര്‍, അമ്മയും സഹോദരനും പിന്നാലെ, ഈ സമയത്ത് കുഞ്ഞിനെ കൊന്ന് വിജേഷ്
തൃശൂർ വലപ്പാട് ബീച്ചിൽ ഇന്ന് പുലർച്ചെയോടെ നടന്ന ദാരുണമായ ഇരട്ടക്കൊലപാതകം നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഇരുപത്തിനാലുകാരിയായ ഭാര്യ വിസ്മയയെയും നാലര വയസുകാരനായ മകൻ ദക്ഷിനെയും ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് വിജേഷ് (44) ജീവനൊടുക്കാൻ ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ ഇയാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലർച്ചെ ഒന്നരയോടെയാണ് അതിക്രൂരമായ ഈ സംഭവം നടന്നത്. തൃശൂരിൽ ലോറി ഡ്രൈവറായ വിജേഷ് സാധാരണ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമാണ് വിസ്മയയുടെ വലപ്പാട്ടുള്ള വീട്ടിൽ എത്താറുള്ളത്. ചില ചെറിയ Read More…
പീഡനത്തിനിരയായ 17-കാരിയുടെ നവജാതശിശുവിനെ 40,000 രൂപയ്ക്ക് വിറ്റു; ഡോക്ടർക്കും കുഞ്ഞിനെ വാങ്ങിയ ദമ്പതികൾക്കുമെതിരെ കേസ്
മഹാരാഷ്ട്രയിലെ നളസൊപാരയിൽ 17-കാരിയായ പെൺകുട്ടി പ്രസവിച്ച് തൊട്ടടുത്ത ദിവസം നവജാതശിശുവിനെ 40,000 രൂപയ്ക്ക് വിറ്റുവെന്ന ഞെട്ടിക്കുന്ന സംഭവം പുറത്ത്. ഇതോടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതും തുടർന്ന് നടന്ന കുട്ടിക്കടത്തും വെളിച്ചത്തായി. പെൺകുട്ടിയെ പീഡിപ്പിച്ച 22-കാരനായ യുവാവിനും ഇയാളുടെ അമ്മയ്ക്കും അയൽവാസിയായ സ്ത്രീക്കുമെതിരെ പോലീസ് കേസെടുത്തതായി ദി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പോക്സോ നിയമപ്രകാരം യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രസവമെടുത്ത ഡോക്ടർക്കും കുഞ്ഞിനെ വാങ്ങിയ ദമ്പതികൾക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. നളസൊപാര ഈസ്റ്റിൽ താമസിക്കുന്ന പെൺകുട്ടി Read More…
മകൾ പറഞ്ഞു: ‘പപ്പ ഡ്രമ്മിലുണ്ട്’; ബ്ലൂ ഡ്രം കൊലപാതക കേസ്; മുസ്കാനും കാമുകനും വധശിക്ഷ, വിയോജിപ്പില്ലെന്ന് പ്രതിയുടെ കുടുംബം
രാജ്യവ്യാപകമായി വലിയ നടുക്കമുണ്ടാക്കിയ മീററ്റ് ബ്ലൂ ഡ്രം കൊലപാതക കേസിൽ പ്രതികൾക്ക് വധശിക്ഷ . ഉത്തർപ്രദേശിലെ മീററ്റിൽ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രാജ്പുത്തിനെ വധിച്ച് മൃതദേഹം കഷണങ്ങളാക്കി ഡ്രമ്മിലാക്കി കോൺക്രീറ്റ് ചെയ്ത കേസിൽ ഭാര്യ മുസ്കാൻ റസ്തോഗിക്കും കാമുകൻ സാഹിൽ ശുക്ലയ്ക്കുമാണ് മീററ്റ് ജില്ലാ ജഡ്ജി അരവിന്ദ് കുമാർ മിശ്ര വധശിക്ഷ പ്രഖ്യാപിച്ചത്. 126 ദിവസം നീണ്ട വിചാരണയ്ക്കും സാക്ഷിവിസ്താരത്തിനും ഒടുവിലാണ് വിചാരണക്കോടതി പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി പരമാവധി ശിക്ഷ നൽകിയത്. ഏറെ കോളിളക്കം സൃഷ്ടിച്ച Read More…














