Crime

പൂച്ചയെച്ചൊല്ലിയുള്ള തർക്കം ? ഒന്നരവയസ്സുകാരനെ 6-ാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞ് 10 വയസുകാരി! ദാരുണാന്ത്യം, അമ്മയും കസ്റ്റഡിയിൽ

മുംബൈ: മുംബൈയിലെ ഗോരേഗാവിൽ ഒന്നരവയസ്സുള്ള കുഞ്ഞിനെ അയൽവാസിയായ 10 വയസ്സുകാരി ഫ്ലാറ്റിന്റെ ആറാം നിലയിൽനിന്ന് എറിഞ്ഞു കൊലപ്പെടുത്തി. ബുധനാഴ്ച രാത്രി ഒൻപത് മണിയോടെയാണ് കുഞ്ഞ് ആറാം നിലയിൽനിന്ന് താഴേക്ക് വീണത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് പൊലീസെത്തി പെൺകുട്ടിയെയും അമ്മയെയും കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ താഴേക്ക് എറിഞ്ഞ ശേഷം പെൺകുട്ടി ഇടനാഴിയുടെ മറുവശത്തേക്ക് ഓടിപ്പോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

സംഭവസ്ഥലത്തെത്തിയ പൊലീസ് ഉടൻ തന്നെ കേസിൽ അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട കുഞ്ഞിന്റെ കുടുംബം ഒക്ടോബർ ഒന്നിനാണ് ഈ ഫ്ലാറ്റിൽ താമസത്തിനെത്തിയത്. വളർത്തുപൂച്ചയുമായി ബന്ധപ്പെട്ട് ഇരു കുടുംബങ്ങളും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

അതേസമയം, കുഞ്ഞിനെ താഴേക്ക് എറിഞ്ഞ പെൺകുട്ടി മാനസിക പ്രയാസങ്ങൾ നേരിട്ടിരുന്നതായും വിവരമുണ്ട്. തെളിവ് നശിപ്പിക്കാനായി പെൺകുട്ടിയുടെ കുടുംബം സിസിടിവി ക്യാമറ ഓഫ് ചെയ്യാൻ ശ്രമിച്ചതായും ആരോപണമുയരുന്നുണ്ട്.