തിരുവനന്തപുരം ∙ എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച കേസ് അന്വേഷണം സംസ്ഥാന സർക്കാർ സിബിഐക്ക് കൈമാറും. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിജ്ഞാപനം ഉടൻ തന്നെ പുറത്തിറങ്ങും. ഇതിനു പുറമേ നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് ആശ്രിത നിയമന പ്രകാരം ജോലി നൽകാനും തീരുമാനമായിട്ടുണ്ട്. കഴിഞ്ഞ ദിവസം തന്നെ വന്ന് കണ്ട നവീന്റെ ഭാര്യ മഞ്ജുഷ, മക്കളായ നിരഞ്ജന, നിരുപമ എന്നിവരെ മുഖ്യമന്ത്രി വി.ഡി.സതീശൻ ഈ വിവരങ്ങൾ നേരിട്ട് അറിയിക്കുകയായിരുന്നു. കേസ് സിബിഐക്ക് വിടണമെന്ന് നവീന്റെ കുടുംബം Read More…
Tag: latest news
കൂട്ടിരിപ്പുകാരൻ പറഞ്ഞപ്പോൾ AC ഓഫ് ആക്കി; ആശുപത്രിയിൽ 6 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം
ബംഗ്ലാദേശിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജനിച്ചുവീണ് അധികദിവസമാകാത്ത 6 നവജാതശിശുക്കൾ മരിച്ചു. ധാക്കയിലെ അദ്–ദിൻ ആശുപത്രി വാർഡിൽ ചികിത്സയിലായിരുന്ന, ഒരു ദിവസം മുതൽ മൂന്നുദിവസം വരെ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളാണ് ദാരുണമായി മരണപ്പെട്ടത്. വാർഡിലെ എസി ഓഫാക്കിയതിന് പിന്നാലെ കുട്ടികളുടെ ആരോഗ്യനില വഷളാകുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. രാവിലെ ആറ് മണിയോടെയാണ് ആദ്യത്തെ കുട്ടി മരിച്ചത്. പിന്നീട് ഒൻപതരയോടെ മറ്റ് അഞ്ച് കുട്ടികളും മരിച്ചതായി മെട്രോപൊളിറ്റൻ പൊലീസ് സ്ഥിരീകരിച്ചു. പുലർച്ചെ രണ്ട് മണിയോടെ കുഞ്ഞുങ്ങൾക്ക് തണുക്കുന്നുവെന്ന് വാർഡിലുണ്ടായിരുന്ന ഒരു Read More…
500 രൂപ പെന്‍ഷന്‍ കൈപ്പറ്റാന്‍ തൊണ്ണൂറുകാരിയെ ചുമലിലേറ്റി 5 കിലോമീറ്റർ നടന്ന് മരുമകൾ- വീഡിയോ
റായ്പുർ ∙ മധ്യവയസ്കയായ ഒരു സ്ത്രീ തന്റെ 90 വയസ്സുള്ള ഭർതൃമാതാവിനെ തോളിലേറ്റി കിലോമീറ്ററുകളോളം നടന്ന് ബാങ്കിലെത്തി. കഠിനമായ ചൂടും സൂര്യാഘാത സാധ്യതയും വകവെക്കാതെ, ആ വയോധികയുടെ 500 രൂപയുടെ പ്രതിമാസ പെൻഷൻ വാങ്ങാനാണ് അവർ 5 കിലോമീറ്റർ ദൂരം സഞ്ചരിച്ചത്. ഛത്തീസ്ഗഡിലെ സുർഗുജ ജില്ലയിൽ നിന്നുള്ള ഈ വേദനാജനകമായ ദൃശ്യം ആ വഴി വന്ന ഒരാളാണ് മൊബൈലിൽ പകർത്തിയത്. ജഗൽപാറ ഗ്രാമത്തിൽ താമസിക്കുന്ന സുകുമനിയ എന്ന സ്ത്രീയാണ് ഭർതൃമാതാവിനെ ചുമന്ന് ബാങ്കിലെത്തിയത്. ബാങ്ക് മിത്ര വഴി Read More…
കാരണവർ വധക്കേസ് പ്രതി ഷെറിന്റെ ജയിലിലെ ‘ലീലാവിലാസം’ തുറന്നുകാട്ടിയ സുനിത, ഭീഷണിയുണ്ടെന്ന് അന്നു പറഞ്ഞു; ദുരൂഹത
ബംഗളൂരുവിൽ തൊഴിലുടമയുടെ ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ട വാടാനപ്പള്ളി സ്വദേശിനി സുനിത, മുൻപ് കേരളത്തിലെ ജയിൽ ഭരണത്തെ പിടിച്ചുകുലുക്കിയ വെളിപ്പെടുത്തലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട വ്യക്തി . പ്രമാദമായ കാരണവർ വധക്കേസിലെ പ്രതി ഷെറിന് ജയിലിൽ ലഭിച്ചിരുന്ന വി.ഐ.പി സൗകര്യങ്ങളെക്കുറിച്ചും ഉന്നത രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ചും കഴിഞ്ഞ വർഷം സുനിത നടത്തിയ വെളിപ്പെടുത്തലുകൾ വലിയ വാർത്തയായിരുന്നു. മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് അട്ടക്കുളങ്ങര ജയിലിൽ കഴിഞ്ഞിരുന്ന സമയത്ത് താൻ നേരിൽ കണ്ട കാര്യങ്ങളാണ് സുനിത പുറത്തുവിട്ടത്. ഷെറിൻ ജയിലിനുള്ളിൽ മൊബൈൽ ഫോണും മേക്കപ്പ് സാധനങ്ങളും Read More…
ആദ്യരാത്രി, 90ലക്ഷം നല്‍കാതെ ശാരീരികബന്ധത്തിനു സമ്മതിക്കില്ലെന്ന് വധു; വരനെയും വീട്ടുകാരെയും പൂട്ടിയിട്ടു, സ്വർണവുമായി മുങ്ങി
വിവാഹശേഷം ഭർത്താവിന്റെ വീട്ടിലെത്തിയ യുവതി ആദ്യരാത്രിയിൽ 90 ലക്ഷം രൂപ ആവശ്യപ്പെട്ടത് വലിയ തർക്കത്തിന് കാരണമായി. പണം നൽകാതെ ശാരീരിക ബന്ധത്തിനു സമ്മതിക്കില്ലെന്ന് യുവതി നിലപാടെടുത്തതോടെ തർക്കം രൂക്ഷമായി. തനിക്ക് വിവാഹത്തിൽ താൽപര്യമില്ലെന്നും സാമ്പത്തിക ലാഭത്തിനു വേണ്ടിയാണ് സമ്മതിച്ചതെന്നും യുവതി തുറന്നുപറഞ്ഞതായി പരാതിയിൽ പറയുന്നു. തർക്കം തുടരുന്നതിനിടെ യുവതി തന്റെ വീട്ടുകാരെ വിളിച്ചുവരുത്തി. സ്ഥലത്തെത്തിയ ബന്ധുക്കൾ ഭർത്താവിന്റെ വീട് ആക്രമിക്കുകയും ഗ്യാസ് പൈപ്പ് ലൈൻ തകർത്ത് വീടിന് തീയിടാൻ ശ്രമിക്കുകയും ചെയ്തു. വീട്ടുകാരെ മുറിക്കുള്ളിലിട്ട് പൂട്ടിയ ശേഷം Read More…
ബ്ലേഡുകൊണ്ട് ചോരക്കുഞ്ഞിന്റെ കഴുത്തറുഞ്ഞു; മുഖത്ത് കൈയ്യമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് മാതാവ്
വെള്ളറട ∙ നവജാത ശിശുവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ മാതാവായ ഷംനയെ (21) പൊലീസ് അറസ്റ്റ് ചെയ്തു. പ്രസവിച്ച ഉടൻ ബ്ലേഡ് ഉപയോഗിച്ച് കുഞ്ഞിന്റെ കഴുത്തറക്കുകയും മുഖം അമർത്തി ശ്വാസം മുട്ടിക്കുകയും ചെയ്തതായി പ്രതി പൊലീസിനോട് സമ്മതിച്ചു. മൂന്ന് വർഷം മുൻപ് വിവാഹിതയായ ഷംനയ്ക്ക് രണ്ട് വയസ്സുള്ള മറ്റൊരു കുഞ്ഞുണ്ട്. നിലവിലുള്ള കുഞ്ഞിനെ നോക്കാൻ തന്നെ പ്രയാസപ്പെടുന്നതിനാലാണ് പുതിയ കുഞ്ഞിനെ വേണ്ടെന്നു വെച്ചതെന്നാണ് കൊലപാതക കാരണമായി ഷംന പറയുന്നത്. ഞായറാഴ്ച വീട്ടിലായിരുന്നു പ്രസവം നടന്നത്. ഞായറാഴ്ച ഉച്ചയോടെ Read More…
ഗ്യാസ് തീർന്നോ? വിഷമിക്കേണ്ട, തൊട്ടടുത്ത ATM-ൽ പോയി സിലിണ്ടർ വാങ്ങാം; പുതിയ പദ്ധതിയുമായി BPCL
പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ഇന്ധന ഇറക്കുമതിയിൽ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ, പാചകവാതക വിതരണം കൂടുതൽ എളുപ്പമാക്കാൻ ‘എൽ.പി.ജി എ.ടി.എമ്മു’കളുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ പൊതുമേഖലാ എണ്ണക്കമ്പനികൾ. ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുന്നതുപോലെ ഇനി പാചകവാതക സിലിണ്ടറുകളും എ.ടി.എമ്മിലൂടെ സ്വന്തമാക്കാം. ബുക്ക് ചെയ്യാനോ സിലിണ്ടറിനായി ദിവസങ്ങളോളം കാത്തിരിക്കാനോ ഡെലിവറി വൈകുന്നതിനെക്കുറിച്ച് ആശങ്കപ്പെടാനോ നിൽക്കാതെ വെറും മിനിറ്റുകൾക്കുള്ളിൽ പുതിയ സിലിണ്ടർ കൈയ്യിൽ കിട്ടുന്ന സംവിധാനമാണിത്. ഇന്ത്യൻ ഉപഭോക്താക്കൾക്കായി ഭാരത് പെട്രോളിയം (ബി.പി.സി.എൽ) ഗുരുഗ്രാമിൽ ഇത്തരത്തിലുള്ള ആദ്യ വെൻഡിങ് മെഷീൻ സ്ഥാപിച്ചുകഴിഞ്ഞു. ബാങ്ക് എ.ടി.എമ്മുകൾക്ക് Read More…
ഫാൻസി കൂളിങ് ഗ്ലാസുകൾ വെച്ച് പുതപ്പിച്ചു കിടത്തിയ രണ്ടു പിഞ്ചുശരീരങ്ങൾ; ഭർത്താവിന് അരികിലേക്ക് പോകുന്നുവെന്ന് അശ്വതി
കൊച്ചി: വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളെ മരിച്ച നിലയിൽ കണ്ടെത്തിയത് അങ്ങേയറ്റം ദാരുണമായ സാഹചര്യത്തില്‍. മുറിയിലെ ഫാനിൽ പാതി മുറിച്ച ഒരു തുണിക്കഷ്ണം തൂങ്ങിക്കിടപ്പുണ്ടായിരുന്നു. അതിൽ നിന്നും അഞ്ച് മീറ്റർ മാറി രണ്ട് പേരുടെ മൃതദേഹങ്ങൾ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു. മറ്റൊരു മുറിയിലെ കട്ടിലിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ നല്ല വസ്ത്രങ്ങൾ ധരിപ്പിച്ച്, കണ്ണുകളിൽ ഫാൻസി കൂളിങ് ഗ്ലാസുകൾ വെച്ച് പുതപ്പിച്ചു കിടത്തിയ നിലയിലാണ് കണ്ടെത്തിയത്. അടുത്ത മുറിയിലെ തറയിൽ ഷാൾ വിരിച്ച് അതിൽ ഷെർവാണി ധരിപ്പിച്ച നിലയിൽ Read More…
കെ.എസ്.ഇ.ബി. ബില്ലിലൂടെയും തെരഞ്ഞെടുപ്പ് ‘പ്രചാരണം’ എന്ന് ആക്ഷേപം
എടത്വാ (ആലപ്പുഴ): കെ.എസ്.ഇ.ബി. ബില്ലിലും സംസ്‌ഥാന സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് ‘പ്രചാരണം’ എന്ന് ആക്ഷേപം. മീറ്റര്‍ റീഡറന്മാര്‍ ഉപയോക്‌താക്കള്‍ക്കു നല്‍കുന്ന വൈദ്യുതി ബില്ലിലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനു യുക്‌തമായ വാചകങ്ങള്‍ ചേര്‍ത്തിരിക്കുന്നത്. ‘പവര്‍കട്ടും ലോഡ് ഷെഡ്‌ഡിങ്ങും ഇല്ലാത്ത പത്തു വര്‍ഷങ്ങള്‍’ എന്നാണ് ബില്ലില്‍ ചേര്‍ത്തിരിക്കുന്നത്. ഇതോടെ, മീറ്റര്‍ റീഡര്‍മാരെ ഉപയോഗിച്ചു പ്രചാരണം നടത്തുകയാണെന്ന് ആക്ഷേപമുയര്‍ന്നു കഴിഞ്ഞു.









