Crime

പൂച്ചയെച്ചൊല്ലിയുള്ള തർക്കം ? ഒന്നരവയസ്സുകാരനെ 6-ാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞ് 10 വയസുകാരി! ദാരുണാന്ത്യം, അമ്മയും കസ്റ്റഡിയിൽ

മുംബൈ: മുംബൈയിലെ ഗോരേഗാവിൽ ഒന്നരവയസ്സുള്ള കുഞ്ഞിനെ അയൽവാസിയായ 10 വയസ്സുകാരി ഫ്ലാറ്റിന്റെ ആറാം നിലയിൽനിന്ന് എറിഞ്ഞു കൊലപ്പെടുത്തി. ബുധനാഴ്ച രാത്രി ഒൻപത് മണിയോടെയാണ് കുഞ്ഞ് ആറാം നിലയിൽനിന്ന് താഴേക്ക് വീണത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് പൊലീസെത്തി പെൺകുട്ടിയെയും അമ്മയെയും കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ താഴേക്ക് എറിഞ്ഞ ശേഷം പെൺകുട്ടി ഇടനാഴിയുടെ മറുവശത്തേക്ക് ഓടിപ്പോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവസ്ഥലത്തെത്തിയ പൊലീസ് ഉടൻ തന്നെ കേസിൽ അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട കുഞ്ഞിന്റെ കുടുംബം ഒക്ടോബർ ഒന്നിനാണ് ഈ ഫ്ലാറ്റിൽ Read More…

Featured Oddly News

കള്ളനെ പിടിക്കലൊക്കെ പണ്ട്…! ആശുപത്രിയിൽനിന്ന് 4 ലക്ഷം അടിച്ചുമാറ്റി നായ, ദൃശ്യങ്ങൾ വൈറൽ

മധ്യപ്രദേശിലെ മന്ദ്സൗർ ജില്ലാ ആശുപത്രിയിൽ ഒരു അപൂര്‍വ ‘മോഷണം’. 4 ലക്ഷം രൂപ വിലവരുന്ന സാധനങ്ങളടങ്ങിയ ബാഗ് മോഷ്ടിച്ച ‘കള്ളന്‍ ’ഒരു നായയാണ് എന്നതാണ് ഈ വാര്‍ത്തയിലെ കൗതുകം. സുഖമില്ലാത്ത മകനുമായി ആശുപത്രിയിൽ വന്ന ലതാബായി വാല്മീകി എന്ന സ്ത്രീയുടെ ആഭരണങ്ങളും പണവും അടങ്ങിയ ബാഗാണ് നായ എടുത്തുകൊണ്ടുപോയത്. ഞായറാഴ്ച രാത്രി 1 മണിക്കും തിങ്കളാഴ്ച രാവിലെ 6 മണിക്കും ഇടയിലാണ് സർജിക്കൽ വാർഡിൽ നിന്ന് ബാഗ് കാണാതായത്. വെള്ളി അരഞ്ഞാണം, പാദസരം, സ്വർണ്ണ മംഗൾസൂത്രം, മോതിരങ്ങൾ, Read More…

Crime

സംശയം, കിടപ്പുമുറിയില്‍വരെ സിസിടിവി വച്ച് ഡോക്ടറായ ഭര്‍ത്താവ്; നവവധു ജീവനൊടുക്കി

ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും ക്രൂരമായ പീഡനങ്ങൾ സഹിക്കാനാകാതെ നവവധു ജീവനൊടുക്കി. താനെ സ്വദേശിനിയായ വിശാഖ തിൽക്കർ (26) എന്ന യുവതിയാണ് വിവാഹം കഴിഞ്ഞ് 48-ാം ദിവസം ജീവിതം അവസാനിപ്പിച്ചത്. ഡോക്ടറായ ഭർത്താവും അദ്ദേഹത്തിന്റെ മാതാപിതാക്കളും ഏല്‍പ്പിച്ച ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾ കാരണം വിശാഖ കടുത്ത നിരാശയിലായിരുന്നു. ഭാര്യയെ കടുത്ത സംശയമായിരുന്ന ഭർത്താവ് നിതിൻ, അവരുടെ ചലനങ്ങൾ നിരീക്ഷിക്കാൻ വീടിനകത്തും പുറത്തും സിസിടിവി ക്യാമറകൾ വെച്ചിരുന്നു. ഒരിക്കൽ അയൽക്കാരിയോട് വിശേഷങ്ങൾ സംസാരിക്കുന്നത് കണ്ടതിന് ഭർത്താവിന്റെ കുടുംബാംഗങ്ങൾ വിശാഖയെ മർദിച്ചു. ഇതിനുപുറമെ കടുത്ത Read More…

Oddly News

‘ചഡ്ഡി ചോർ’: 10,000 രൂപയുടെ അടിവസ്ത്രങ്ങൾ അടിച്ചുമാറ്റി; CCTVയിൽ കുടുങ്ങി വനിതാ നേതാവ്, വീഡിയോ

വാരണാസിയിൽ പതിനായിരം രൂപയോളം വിലവരുന്ന അടിവസ്ത്രങ്ങൾ മോഷ്ടിച്ചു എന്ന കടയുടമയുടെ പരാതിയെത്തുടർന്ന് പ്രമുഖ വ്യാപാരി സംഘടനാ നേതാവ് ഉൾപ്പെടെ മൂന്ന് സ്ത്രീകൾ പോലീസ് നിരീക്ഷണത്തിൽ. നഗരത്തിലെ ലഹുരാബീർ (Lahurabir) മേഖലയിൽ നടന്ന ഈ സംഭവം കടയ്ക്കുള്ളിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. മോഷണവുമായി ബന്ധപ്പെട്ട പ്രഥമ വിവര റിപ്പോർട്ട് (FIR) ഫയൽ ചെയ്തതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഫെബ്രുവരി 24-ന് വൈകുന്നേരമാണ് സംഭവം നടന്നതെന്ന് കാണിച്ച് കടയുടമ സുദീപ് സിംഗ് ആണ് പരാതി നൽകിയത്. കടയിൽ കയറിയ മൂന്ന് Read More…

Crime

ആഭരണങ്ങള്‍ മോഷ്‌ടിച്ച ജോലിക്കാരി വീട്ടിലെ ക്യാമറയില്‍ കുടുങ്ങി, കുടുക്കിയത്‌ വീട്ടുടമയുടെ തന്ത്രപരമായ ഇടപെടല്‍ ​

തിരുവനന്തപുരം: ജോലിക്കുനിന്ന രണ്ട്‌ വീടുകളില്‍നിന്ന്‌ ആഭരണങ്ങള്‍ കവര്‍ന്ന യുവതി അറസ്‌റ്റില്‍. കരമന ഇലങ്കം ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ലക്ഷ്‌മി(36)യേയാണ്‌ പോലീസ്‌ പിടികൂടിയത്‌. വീട്ടുടമയായ അഭിഭാഷകന്റെ തന്ത്രപരമായ ഇടപെടലാണ്‌ യുവതിയെ കുടുക്കിയത്‌. മറ്റൊരു വീട്ടില്‍ നടത്തിയ മോഷണവും ചോദ്യംചെയ്യലില്‍ പ്രതി സമ്മതിച്ചു. തുടര്‍ന്ന്‌ രണ്ട്‌ കേസിലും എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌തു. യുവതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. കഴിഞ്ഞ 11-നാണ്‌ കരമന സഹകരണ ബാങ്കിനു സമീപം ഇലങ്കം റോഡില്‍ അഭിഭാഷകദമ്പതികളായ രാഹുല്‍ കൃഷ്‌ണന്റെയും ഇന്ദുകലയുടെയും വീട്ടില്‍നിന്നു സ്വര്‍ണമോതിരം കാണാതായത്‌. Read More…

Crime

പ്രസവ മുറിയിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനയ്ക്ക്; 800 മുതൽ 2,000 രൂപ വരെ നിരക്കിൽ വീഡിയോകൾ വിറ്റഴിച്ചു!

പ്രസവ ചികിത്സയ്ക്ക് പേരുകേട്ട ആശുപത്രിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ഹാക്ക് ചെയ്ത് ടെലിഗ്രാമിൽ വിറ്റഴിക്കുന്നതായി പരാതി. ഗുജറാത്ത് പോലീസ് ഇന്ത്യയിലുടനീളമുള്ള ആശുപത്രികൾ, സ്കൂളുകൾ, ഓഫീസുകൾ, സ്വകാര്യ വീടുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ഹാക്ക് ചെയ്ത സിസിടിവി ദൃശ്യങ്ങൾ വിൽക്കുന്ന ഒരു വലിയ സൈബർ കുറ്റകൃത്യ ശൃംഖല കണ്ടെത്തി. ഈ വർഷം ആദ്യം ഗുജറാത്തിലെ പ്രമുഖ ആശുപത്രിയിൽ ഗർഭിണികൾക്ക് സ്വകാര്യ ഭാഗങ്ങളിൽ ഇൻജക്ഷൻ എടുക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഈ വീഡിയോകൾക്ക് താഴെ, കൂടുതൽ ദൈർഘ്യമുള്ള ക്ലിപ്പുകൾ വിൽക്കുന്ന ടെലിഗ്രാം Read More…

Oddly News

സ്കൂട്ടറിൽ എത്തി കടയിലെ പാൽ പാക്കറ്റുകൾ മോഷ്ടിച്ചെടുത്ത് നാൽവർ സംഘം- വീഡിയോ

മോഷണങ്ങളുടെ നിരവധി സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ബംഗളുരുവിൽ നിന്ന് പുറത്തുവരുന്ന ഒരു മോഷണത്തിന്റെ ദൃശ്യമാണ് സോഷ്യൽ മീഡിയയെ ചൊടിപ്പിച്ചിരിക്കുന്നത്. സ്കൂട്ടറിൽ എത്തി ഒരു കടയ്ക്കുമുന്നിൽ വച്ചിരുന്ന പാക്കറ്റ് പാൽ മോഷ്ടിച്ചെടുത്തു കടന്നു കളയുന്ന നാലു യുവാക്കളുടെ ദൃശ്യങ്ങളാണിത്. പുലർച്ചെയാണ് സംഭവം. പ്രായമായ കടയുടമ കടയ്ക്കുള്ളിലിരിക്കുമ്പോഴായിരുന്നു അപ്രതീക്ഷിത മോഷണം. നഗരത്തിലെ പാൽ മോഷണത്തിന്റെ തുടർക്കഥയായിട്ടാണ് ഈ സംഭവവും അരങ്ങേറിയത്. വീഡിയോയിൽ സ്കൂട്ടറിൽ എത്തിയ നാലുപേരും തെരുവിൽ ഒരു കടയുടെ മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ട്രേകളിൽ നിന്ന് Read More…