കാൻപുർ∙ ഉത്തർപ്രദേശിൽ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രമുഖ ജൂവലറി ഉടമ അറസ്റ്റില്‍. കാൺപുർ സ്വദേശിയായ അശോക് കുമാർ രസ്തോഗിയാണ് പിടിയിലായത്. തന്റെ സ്ഥാപനത്തിൽ ജോലിക്കായി എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇയാൾ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. കാൻപുരിൽ ‘അശോക ജുവലേഴ്സ്’ എന്ന പേരിൽ ഒന്നിലധികം സ്വർണക്കടകൾ നടത്തുന്ന വ്യക്തിയാണ് അശോക്. ഇയാളുടെ ഉടമസ്ഥതയിലുള്ള ഷോറൂമിലാണ് പെൺകുട്ടി ജോലിക്ക് ചേർന്നിരുന്നത്. ഒരു ദിവസം സ്കൂട്ടർ ഓടിക്കാൻ പഠിപ്പിക്കാമെന്നു പറഞ്ഞ് ഇയാൾ പെൺകുട്ടിയെ തന്റെ ഫാംഹൗസിലേക്ക് കൂട്ടിക്കൊണ്ടുപോയി. തന്റെ വീട്ടിൽനിന്ന് കടയിലേക്ക് Read More…
മോർച്ചറിയിലെ നൂറു ദിനങ്ങൾക്കൊടുവിൽ ആകാശ് ചിതയിലേക്ക്; കസ്റ്റഡി മരണത്തില്‍ നീതിക്കായി നീണ്ട പോരാട്ടം
കസ്റ്റഡി പീഡനത്തെത്തുടർന്ന് യുവാവ് മരിച്ച കേസിലെ തർക്കങ്ങൾക്കും അന്വേഷണങ്ങൾക്കുമൊടുവിൽ മരിച്ച ആകാശിന്റെ മൃതദേഹം സംസ്കരിച്ചു. മരണത്തെക്കുറിച്ചുള്ള ദുരൂഹതകൾ ഇപ്പോഴും പൂർണ്ണമായി മാറിയിട്ടില്ലെങ്കിലും, ഏകദേശം 100 ദിവസത്തോളം മധുര സർക്കാർ ആശുപത്രി (ജി.ആർ.എച്ച്) മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹമാണ് ബുധനാഴ്ച (ജൂൺ 17) സംസ്കരിച്ചത്. കനത്ത പോലീസ് സുരക്ഷയിൽ ജില്ലയിലെ താതനേരി ശ്മശാനത്തിലായിരുന്നു ചടങ്ങുകൾ. 26 വയസ്സുകാരനായ ആകാശ് ഡെലിസന്റെ മരണത്തിൽ നീതിക്കായുള്ള കുടുംബത്തിന്റെ വലിയ പോരാട്ടത്തിനൊടുവിലാണ് ഈ നടപടി. മണാമധുരൈ കൃഷ്ണരാജപുരം സ്വദേശിയും പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളുമായ ആകാശിനെ ഒരു Read More…
ബലാത്സംഗം ചെയ്തത് 120ൽ അധികം പേർ; ലൈവ് സംപ്രേഷണം, അവസരമൊരുക്കിയത് ഭർത്താവ് !
നിരന്തരം ഭീഷണിപ്പെടുത്തിയും നിരീക്ഷണത്തിലാക്കിയും സ്വന്തം ഭാര്യയെ നൂറ്റിയിരുപതിലധികം പുരുഷന്മാർക്ക് ക്രൂരമായി ബലാത്സംഗം ചെയ്യാൻ അവസരമൊരുക്കിയ അറുപത്തിയൊന്നുകാരനായ സ്വീഡിഷ് പൗരന് കോടതി നാല് വർഷവും അഞ്ച് മാസവും തടവുശിക്ഷ വിധിച്ചു. സ്വീഡന്റെ കിഴക്കൻ തീരത്തുള്ള ഹെർനോസാൻഡ് കോടതിയാണ് പ്രതിക്ക് ഈ ശിക്ഷ ചുമത്തിയത്. ബലാത്സംഗശ്രമം, ഗുരുതരമായ പെൺവാണിഭം, മർദ്ദനം, നിയമവിരുദ്ധമായ ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾ ഇയാൾക്കെതിരെ തെളിഞ്ഞിട്ടുണ്ട്. ഇതോടൊപ്പം തന്നെ ഇരയായ സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ച ഇരുപത്തിയെട്ട് പുരുഷന്മാർക്കും കോടതി വിവിധ തടവുശിക്ഷകൾ വിധിച്ചു. താൻ യാതൊരു Read More…
കൊലവിളിയുമായി അക്രമികള്‍; സ്‌പാ ജീവനക്കാരിയെ രക്ഷിച്ച് ബംഗാളി ട്രക്ക് ഡ്രൈവർ; പിന്തുടര്‍ന്നത് 15 കി.മീറ്റര്‍, 5 പേര്‍ അറസ്‌റ്റില്‍
മൂവാറ്റുപുഴയിൽ അർധരാത്രിയിൽ സ്പാ ജീവനക്കാരിയായ യുവതിയെ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ച അഞ്ചംഗ ഗുണ്ടാസംഘം പൊലീസിന്റെ പിടിയിലായി. ഈസ്റ്റ് മാറാടി സ്വദേശി അജിത് (19), മീങ്കുന്നം സ്വദേശി അദ്വൈത് (20), പഞ്ചായത്തുപടി സ്വദേശി ടോമി ഷാജി (19), ഹൈസ്കൂൾ കവലയ്ക്ക് സമീപം താമസിക്കുന്ന അർജുൻ സനിൽ (20), മങ്ങമ്പ്ര സ്വദേശി അശ്വിൻ രഘു (20) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 15-ാം തീയതി അർധരാത്രിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ Read More…
ചാരിത്ര്യത്തിലും കുട്ടികളുടെ പിതൃത്വത്തിലും സംശയം; മാപ്പ് ചോദിക്കാൻ കാലിൽ വീണു, പൊലീസുകാരിയെ കുത്തിക്കൊന്ന് ഭർത്താവ്
ബംഗളൂരു: കുടുംബവഴക്കിനെത്തുടർന്ന് മാറിത്താമസിക്കുകയായിരുന്ന വനിതാ ഹോംഗാർഡിനെ ഭർത്താവ് കുത്തിക്കൊന്നു. ബംഗളൂരു മഹാദേവപുര പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന മഞ്ജുള (32) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് പ്രദീപിനെ പോലീസ് അറസ്റ്റ് ചെയ്തു. 15 വർഷം മുൻപ് വിവാഹിതരായ മഞ്ജുളയ്ക്കും പ്രദീപിനും രണ്ട് കുട്ടികളുണ്ട്. പ്രദീപിന്റെ ഓൺലൈൻ വാതുവെപ്പ് ശീലമാണ് കുടുംബത്തിൽ നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യയെ എപ്പോഴും സംശയിച്ചിരുന്ന ഇയാൾ മഞ്ജുളയുടെ സ്വഭാവത്തെയും കുട്ടികളുടെ പിതൃത്വത്തെയും ചോദ്യം ചെയ്തിരുന്നു. ഭർത്താവിന്റെ പീഡനം സഹിക്കവയ്യാതെ Read More…
പൊലീസുകാരിയുമായി ലൈംഗികബന്ധം, തുടര്‍ന്ന് മുന്‍കാമുകനെയും സുഹൃത്തിനേയും വിളിച്ച് വരുത്തി; കൂട്ടബലാത്സംഗം
തമിഴ്‌നാട്ടിലെ ശിവഗംഗയിൽ മുപ്പതുകാരിയായ വനിതാ പോലീസ് കോൺസ്റ്റബിൾ കൂട്ടബലാത്സംഗത്തിനിരയായി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാൻ പുറത്തുപോയപ്പോഴാണ് ഈ സംഭവം നടന്നത്. കേസിൽ യുവതിയുടെ സുഹൃത്ത് ഉൾപ്പെടെ മൂന്ന് പേരെ ശിവഗംഗ പോലീസ് അറസ്റ്റ് ചെയ്തു. ശിവഗംഗ തൂതൈ സ്വദേശിയായ ഡി. റോബിൻ (28), സിതാലങ്കുടി സ്വദേശികളായ പി. മഹാരാജൻ (25), കെ. ഹരീഷ് രാജൻ (21) എന്നിവരാണ് പിടിയിലായവർ. ശിവഗംഗ ആംഡ് റിസർവ് വിഭാഗത്തിൽ കോൺസ്റ്റബിളായ യുവതി, തനിക്ക് അവധിയായിരുന്ന ദിവസമാണ് സുഹൃത്തായ റോബിനൊപ്പം Read More…
അയല്‍ക്കാരനുമായി ഒളിച്ചോടി; പൊലീസ് സ്റ്റേഷനില്‍വച്ച് 19 കാരിയെ കുത്തിക്കൊന്ന് പിതാവ്
ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ അയൽക്കാരനൊപ്പം ഒളിച്ചോടിയ മകളെ പിതാവ് പോലീസ് സ്റ്റേഷനിൽ വെച്ച് കുത്തിക്കൊന്നു. സത്യ കുമാർ ചൗഹാൻ എന്നയാളാണ് തന്റെ 19 വയസ്സുകാരിയായ മകൾ ശിവാനിയെ ക്രൂരമായി കൊലപ്പെടുത്തിയത്. പെൺകുട്ടിയെ പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴായിരുന്നു ഈ ദാരുണ സംഭവം നടന്നത്. കഴിഞ്ഞ മേയ് 18-നാണ് പെൺകുട്ടി അയൽവാസിയായ യുവാവിനൊപ്പം വീടുവിട്ടിറങ്ങിയത്. കുടുംബത്തിന്റെ പരാതിയിൽ കേസെടുത്ത ബദൗസ പോലീസ് ജൂൺ 12-ന് ഇവരെ കണ്ടെത്തുകയും സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് ഔദ്യോഗിക നടപടികളുടെ ഭാഗമായി മാതാപിതാക്കളെ സ്റ്റേഷനിലേക്ക് Read More…
നാണക്കേട് ! പോലീസ് സ്‌റ്റേഷന്‍ ‘മിനി ബാറാ’ക്കി; ഗ്രേഡ് SI അടക്കം മൂന്ന് പോലീസ് ഉദ്യോഗസ്‌ഥര്‍ അറസ്‌റ്റില്‍
ചേലക്കര: പോലീസ് സ്റ്റേഷനിൽ വെച്ച് മദ്യപിച്ച ഗ്രേഡ് എസ്.ഐ. ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർ ഉന്നത ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ പിടിയില്‍. ചേലക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. ജോളി സെബാസ്റ്റ്യൻ, സിവിൽ പോലീസ് ഓഫീസർമാരായ അഖിൽ, സജിത്ത് എന്നിവരാണ് ഡ്യൂട്ടിക്കിടെ സ്റ്റേഷനിലിരുന്ന് മദ്യപിച്ചത്. തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് വടക്കാഞ്ചേരി എസ്.എച്ച്.ഒ. മുരളിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം ചേലക്കര സ്റ്റേഷനിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. പിടിയിലായ ഉദ്യോഗസ്ഥരെ ഉടൻ തന്നെ Read More…
പ്രതിശ്രുത വരന്‍ ബലാത്സംഗം ചെയ്‌ത കേസ്; ഒത്തുതീർപ്പാക്കാനാവില്ലെന്ന് കോടതി, മെഡിക്കൽ വിദ്യാർത്ഥിയുടെ ഹര്‍ജി തള്ളി
കൊച്ചി: പ്രതിശ്രുത വരൻ തന്ന ബലാത്സംഗം ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ എടുത്ത കേസ്, ഇരുവരും തമ്മിൽ ഒത്തുതീർപ്പിലെത്തി എന്ന കാരണത്താൽ റദ്ദാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി . ബലാത്സംഗം എന്നത് കേവലം ഇരു വ്യക്തികൾ തമ്മിലുള്ള സ്വകാര്യ തർക്കമല്ലെന്നും മറിച്ച് പൊതുസമൂഹത്തിന് നേരെ നടക്കുന്ന കുറ്റകൃത്യമാണെന്നും വിലയിരുത്തിക്കൊണ്ടാണ് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. പ്രണയത്തിലായിരുന്ന രണ്ട് മെഡിക്കൽ വിദ്യാർത്ഥികളുടെ വിവാഹനിശ്ചയത്തിന് ശേഷം, വരൻ തന്റെ വീട്ടിൽ വെച്ച് ബലാത്സംഗം ചെയ്തുവെന്ന യുവതിയുടെ പരാതിയിലാണ് കളമശ്ശേരി പോലീസ് Read More…














