ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ തമിഴ്നാട്ടിലെ ധർമപുരിയിൽ അറസ്റ്റിലായി. സ്വകാര്യ സ്കൂളിലെ അധ്യാപകനായ ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തു. ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച ശേഷമാണ് പ്രതി വിദ്യാർഥിനിയുമായി അടുത്തത്. പെൺകുട്ടിയുടെ വിശ്വാസം നേടിയെടുത്ത പ്രതി വീട്ടിൽ ആരുമില്ലാത്ത അവസരങ്ങൾ മുതലെടുത്ത് അവിടെയെത്തി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വിവരം പുറത്തറിഞ്ഞതോടെ കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇയാൾ വീടിന്റെ പിൻവാതിലിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങളും വീട്ടുകാർക്ക് ലഭിച്ചിട്ടുണ്ട്. Read More…
ചൂതാട്ട ഭ്രാന്തിന് പണം കണ്ടെത്താൻ 14 വിവാഹങ്ങൾ! യുവതി കുടുങ്ങി; കോടികൾ പിഴ
ചൂതാട്ടത്തിന് അടിമപ്പെട്ടതിനെ തുടർന്ന് പണം കണ്ടെത്തുന്നതിനായി ലാസ് വേഗാസിൽ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യു.എസ് വനിതയ്ക്ക് തടവുശിക്ഷയും വൻ തുക പിഴയും വിധിച്ചു. 33 കാരിയായ ജിയായിംഗ് ചെന്നിനാണ് ഒരു വർഷത്തെ തടവുശിക്ഷയും 2.7 കോടിയോളം രൂപ (2,80,000 ഡോളർ) ഇരകൾക്ക് നഷ്ടപരിഹാരമായി നൽകാനും ക്ലആർക്ക് കൗണ്ടി കോടതി വിധിച്ചത്. ലാസ് വേഗാസിലെ ലളിതമായ വിവാഹ നിയമങ്ങൾ മുതലെടുത്താണ് ഇവർ ഓൺലൈൻ വഴി പരിചയപ്പെട്ട പുരുഷന്മാരെ വിവാഹം കഴിക്കുകയും തുടർന്ന് പതിനായിരക്കണക്കിന് ഡോളർ തട്ടിയെടുക്കുകയും Read More…
സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ നാടകീയ ട്വിസ്റ്റ്! കുറ്റം ഏറ്റു പറയാന്‍ തയ്യാറായി പ്രതി മുഹമ്മദ് ഷെരീഫുൾ ഇസ്ലാം
കഴിഞ്ഞ ജനുവരിയിൽ നടൻ സെയ്ഫ് അലി ഖാന്റെ വസതിയിൽ അതിക്രമിച്ചുകയറി അദ്ദേഹത്തെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയായ ബംഗ്ലാദേശ് പൗരൻ, കുറ്റം ഏറ്റുപറയാൻ ആഗ്രഹിക്കുന്നുവെന്ന് കാണിച്ച് വ്യാഴാഴ്ച വീണ്ടും കോടതിയിൽ അപേക്ഷ നൽകി. മുൻപ് നൽകിയ ഇതേ അപേക്ഷ കോടതി തള്ളി ഒരു മാസത്തിന് ശേഷമാണ് പ്രതിയുടെ ഭാഗത്തുനിന്ന് പുതിയ നീക്കമുണ്ടായിരിക്കുന്നത്. സെപ്റ്റംബർ 11-നാണ് മുംബൈ കോടതി പ്രതിയുടെ മുൻ അപേക്ഷ തള്ളുകയും വിചാരണ നടപടികളിലേക്ക് കടക്കാൻ ഉത്തരവിടുകയും ചെയ്തതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 2025 ജനുവരി 16-ന് Read More…
20കാരനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊന്നു; കിടപ്പുമുറിയില്‍ മൂര്‍ഖനെ തുറന്നുവിട്ടു! പാമ്പാട്ടിയുടെ മൊഴിയിൽ കുടുങ്ങി
മീററ്റിൽ ഭർത്താവിന്റെ മരണം പാമ്പുകടിയാണെന്ന് വരുത്തിത്തീർക്കാൻ ജീവനുള്ള മൂർഖൻ പാമ്പിനെ കിടപ്പുമുറിയിൽ തുറന്നുവിട്ട് കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. രവിത കശ്യപ്, കാമുകൻ അമർ ദീപ് എന്നിവരാണ് നിലവിൽ ജയിലിൽ കഴിയുന്നത്. ഇവർക്കുള്ള ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും. 2025 ഏപ്രിൽ 13-ന് പുലർച്ചെയാണ് രവിതയുടെ ഭർത്താവ് അമിത് കശ്യപിനെ (31) കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തെത്തിയ പോലീസ് പരിശോധനയിൽ അമിതിൻ്റെ ശരീരത്തിനടിയിൽ നിന്ന് ജീവനുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തുകയും ശരീരത്തിൽ പത്തുതവണ Read More…
കാവല്‍ നിന്നത് സഞ്ജു, യുവതിയോട് ക്രൂരമായ ലൈംഗികാതിക്രമം നടത്തിയത് ശരണ്യ; ; ലക്ഷ്യം അനാശാസ്യത്തിന് പാകപ്പെടുത്തല്‍
കളമശേരി കൂട്ടബലാത്സംഗക്കേസിൽ പ്രധാന പ്രതിയായ ശരണ്യ തന്നെ ക്രൂരമായി പീഡിപ്പിച്ചെന്ന് ഇരയായ യുവതി പൊലീസിന് മൊഴി നൽകി. ശരണ്യ ലൈംഗികാതിക്രമം നടത്തുമ്പോൾ സുഹൃത്ത് സഞ്ജുവാണ് കാവൽ നിന്നതെന്നും, അറസ്റ്റിലായ നാലു പ്രതികളിൽ ശരണ്യയാണ് ഏറ്റവും ക്രൂരമായി ഉപദ്രവിച്ചതെന്നും യുവതി ആവർത്തിച്ചു. ആറു മാസം മുൻപ് സ്പായിൽ ജോലിക്കെത്തിയ ശരണ്യ ഉൾപ്പെടെയുള്ള നാല് പ്രതികളെയും യുവതി തിരിച്ചറിഞ്ഞിട്ടുണ്ട്. പെൺകുട്ടികളെ അനാശാസ്യ പ്രവർത്തനങ്ങൾക്കായി പാകപ്പെടുത്തലാണ് ഈ സംഘത്തിന്റെ സ്ഥിരം രീതിയെന്ന് പൊലീസ് വ്യക്തമാക്കി. ജോലി വാഗ്ദാനം ചെയ്ത് പരസ്യം നൽകി Read More…
നഗ്ന വീഡിയോകള്‍ ചെയ്യിക്കല്‍: തെയ്യം കലാകാരന് ലിജേഷിന്റെ വലയില്‍ കുടുങ്ങിയത് 17 സ്ത്രീകള്‍
പരിയാരം: ഭർത്താവുള്ള യുവതിയെ ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ കോൾ ചെയ്യിച്ച കേസിൽ അറസ്റ്റിലായ യുവാവ് പതിനേഴോളം സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തിയതായി സൂചന. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് സ്വദേശിനിയുടെ പരാതിയിൽ പിടിയിലായ തിമിരി സ്വദേശിയും തെയ്യം കലാകാരനുമായ ലിജേഷിന്റെ (39) മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് ഈ നിർണ്ണായക വിവരങ്ങൾ പുറത്തുവന്നത്. സംഭവത്തിന് പിന്നാലെ കൂടുതൽ സ്ത്രീകൾ ഫോൺ വഴി പോലീസിനെ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അടുത്ത ദിവസങ്ങളിൽ തന്നെ ഇവർ രേഖാമൂലം പോലീസിൽ പരാതി നൽകുമെന്നും അറിയിച്ചിട്ടുണ്ട്. Read More…
പ്രേമിച്ചത് ‘ജോണിയെ’; വിവാഹം കഴിഞ്ഞപ്പോള്‍ ജാവേദ്; കുഞ്ഞു പിറന്നതിന് പിന്നാലെ മതംമാറാൻ പീഡനം, വെട്ടിലായി യുവതി
സോനിപത്ത്: പേരും മതവും മറച്ചുവെച്ച് ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച യുവാവിന്റെ വലയിൽ വീണ് വഞ്ചിക്കപ്പെട്ടതായി ഹരിയാന സ്വദേശിനിയുടെ പരാതി. ആറുമാസത്തെ ദാമ്പത്യത്തിന് ശേഷമാണ് താൻ വിവാഹം കഴിച്ചത് ‘ജോണി’ എന്ന ഹിന്ദു യുവാവിനെയല്ല, മറിച്ച് ‘ജാവേദ് ഖാൻ’ എന്ന മുസ്ലിം യുവാവിനെയാണെന്ന് ഹരിയാന സ്വദേശിനിയായ മമത (യഥാർത്ഥ പേരല്ല) തിരിച്ചറിഞ്ഞത്. ഭർത്താവും കുടുംബവും ഒളിവിൽ പോയതിനെ തുടർന്ന് യുവതി സോനിപത്ത് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇൻസ്റ്റഗ്രാമിൽ വ്യാജ പ്രൊഫൈലിലൂടെ പരിചയപ്പെട്ട യുവാവ് ഹിന്ദുവാണെന്ന് വിശ്വസിപ്പിച്ച് പ്രണയത്തിലാകുകയും, പിന്നീട് Read More…
ലഹരി നല്കി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു: ശരണ്യയും സഞ്ജുവും പിടിയില്‍, ലോഡ്ജിലെത്തിയ ആ രണ്ടു പേർ ആര്?
കളമശേരി: കളമശേരിയിലെ സ്പായില്‍ ജോലി വാഗ്ദാനം ചെയ്ത് വിവാഹിതയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ ഒളിവിലായിരുന്ന രണ്ടു പ്രതികളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാം പ്രതിയായ ആലപ്പുഴ എസ്.എന്‍. പുരം സ്വദേശി ശരണ്യ ശശി, നാലാം പ്രതി തൃശൂര്‍ പറപ്പൂക്കര സ്വദേശി സഞ്ജയ് (21) എന്നിവരെയാണ് വയനാട്ടിലെ പുല്‍പ്പള്ളി ഭാഗത്തുനിന്ന് കളമശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.എല്‍. അഭിലാഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. കുറ്റകൃത്യത്തിന് ശേഷം കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ ഒളിവില കഴിയുകയായിരുന്നു ഇവർ. Read More…
യുവാവിനെക്കൊണ്ട് യുവതിയുടെ മൂത്രം കുടിപ്പിച്ചു, അവിഹിതത്തിന് ഭാര്യയ്ക്കും കാമുകനും ‘ശിക്ഷ വിധിച്ച്’ ഭര്‍ത്താവ്, നടുറോഡിൽ ക്രൂരത!
ഗുജറാത്തിലെ സുരേന്ദ്രനഗറിൽ വിവാഹിതയായ യുവതിയുമായി പ്രണയത്തിലായിരുന്ന യുവാവിന് നേരെ നാട്ടുകാർക്ക് മുന്നിൽ ക്രൂരവും പ്രാകൃതവുമായ അതിക്രമം. ഭർത്താവും ബന്ധുക്കളും ചേർന്ന് യുവാവിനെക്കൊണ്ട് യുവതിയുടെ മൂത്രം കുടിപ്പിക്കുകയും നടുറോഡിൽ ലൈംഗികബന്ധത്തിലേർപ്പെടാൻ നിർബന്ധിക്കുകയും ചെയ്തു. വാപി എന്നയാളാണ് ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നറിഞ്ഞ് ഈ കൃത്യത്തിന് മുതിർന്നതെന്ന് പോലീസ് വ്യക്തമാക്കി. ഞായറാഴ്ച ഇരുവരെയും പിടികൂടി ജനക്കൂട്ടത്തിന് മുന്നിലെത്തിച്ച ശേഷം ഈ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. വീഡിയോ വൈറലായതിനെ തുടർന്ന് ഒൻപത് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് മാസം Read More…













