മുംബൈ: പ്രമുഖ ഹോട്ടലിൽ നിന്നും വാങ്ങിയ ദോശയിൽ ചത്ത എലിയെ കണ്ടെത്തിയെന്ന പരാതിയിൽ നാടകീയ വഴിത്തിരിവ്. ഹോട്ടലിൽ ഭക്ഷ്യസുരക്ഷാ ലംഘനം നടന്നെന്ന പരാതി വ്യാജമാണെന്നും, സംഭവത്തിന്റെ മറവിൽ ഹോട്ടൽ ഉടമയിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതായും കണ്ടെത്തിയതിനെ തുടർന്ന് രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ ബോറിവലി പൊലീസാണ് ഇരുവരെയും പിടികൂടിയത്. ബോറിവലി വെസ്റ്റിലുള്ള രാധാകൃഷ്ണ ഹോട്ടലിലാണ് വിവാദപരമായ ഈ സംഭവം നടന്നത്. ഹോട്ടലിൽ നിന്ന് മൈസൂരു മസാല ദോശ കഴിച്ച അമിത് Read More…
ഹൃദയാഘാതമല്ല, കൊലപാതകം! മൊബൈൽ ചാറ്റ് കുരുക്കായി; ഭർത്താവിനെ കൊന്ന ഭാര്യയും കാമുകനും പിടിയിൽ
മീററ്റ്: ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിൽ സെപ്റ്റംബറിൽ യുവാവ് മരിച്ച സംഭവം ഹൃദയാഘാതമല്ല, കൊലപാതകമാണെന്ന് വ്യക്തമായി. യുവതി കാമുകനുമായി ചേർന്ന് സ്വന്തം ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞത്. ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചതാണെന്നാണ് യുവതി എല്ലാവരെയും വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ കൊല്ലപ്പെട്ടയാളുടെ ഫോണിലെ ചാറ്റുകളാണ് അവിഹിത ബന്ധത്തിന്റെയും കൊലപാതകത്തിന്റെയും ചുരുളഴിച്ചത്. മീററ്റിലെ ലോഹിയാ നഗറിലാണ് ഈ ദാരുണ സംഭവം നടന്നത്. കൊല്ലപ്പെട്ട താലിബും (30) ബ്യൂട്ടീഷ്യനായ ഇൽമയും (27) നാലു വർഷം മുമ്പാണ് വിവാഹിതരായത്. മൂന്ന് വയസ്സുള്ള ഒരു Read More…
ആൺസുഹൃത്തുക്കൾക്കൊപ്പം ഹോട്ടലിൽ മുറിയെടുക്കും; രണ്ടാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് മൂന്ന് യുവതികള്‍, നഗരത്തെ വിറപ്പിച്ച് കൊലപാതക പരമ്പര !
ഒന്നിനുപുറകെ ഒന്നായി മൂന്ന് യുവതികളുടെ മരണവാർത്തകൾ പുറത്തുവന്നതോടെ വലിയ നടുക്കത്തിലാണ് ഹൈദരാബാദ് നഗരം. രണ്ടാഴ്ചയ്ക്കുള്ളിൽ വ്യത്യസ്ത ഹോട്ടൽ മുറികളിൽ വച്ച് നടന്ന ഈ മൂന്ന് കൊലപാതകങ്ങളും സമാനമായ സാഹചര്യങ്ങളിലാണ് അരങ്ങേറിയതെന്നതാണ് ഏറെ ശ്രദ്ധേയം. മിയാപൂർ, എസ്.ആർ. നഗർ, മാധാപൂർ എന്നിവിടങ്ങളിലാണ് ഈ ദാരുണ സംഭവങ്ങൾ നടന്നത്. സെപ്റ്റംബർ 30-ന് സുഹൃത്ത് രവിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത ഇരുപത്തേഴുകാരിയായ മെഡിക്കൽ വിദ്യാർഥിനി ശ്രീജനയുടെ അഴുകിയ മൃതദേഹം വെള്ളിയാഴ്ച കണ്ടെത്തിയതോടെയാണ് ഈ സംഭവ പരമ്പരകൾ പുറത്തറിയുന്നത്. പിറ്റേന്ന് രാവിലെ മുറിവിട്ടുപോയ രവി Read More…
15 സ്ത്രീകളുമായി ബന്ധം! ഹണിമൂണിനിടയിലും ചൂതാട്ടവും കാമുകി സന്ദർശനവും, കല്യാണം കഴിഞ്ഞ് 15-ാം ദിവസം മൂന്നാമത്തെ ഭർത്താവിനെതിരെ പരാതിയുമായി നവവധു
വിവാഹം കഴിഞ്ഞ് 15 ദിവസത്തിനുള്ളിൽ ഭർത്താവിന് പതിനഞ്ചോളം സ്ത്രീകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയെന്നും ഇതേച്ചൊല്ലി ചോദിച്ചപ്പോൾ തന്നെ മർദിച്ചെന്നും കാണിച്ച് യുവതി പോലീസിൽ പരാതി നൽകി. അഹമ്മദാബാദ് സ്വദേശിയായ, അമേരിക്കൻ പൗരത്വമുള്ള 46-കാരിയാണ് ഗുജറാത്ത് പോലീസിനെ സമീപിച്ചത്. ഭർത്താവ് എപ്പോഴും ഫോണിൽ സമയം ചെലവഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് യുവതി രഹസ്യമായി ഫോൺ പരിശോധിക്കുകയായിരുന്നു. ഗോവ, യു.എസ്, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള പതിനഞ്ചോളം സ്ത്രീകളുമായി ഭർത്താവ് നിരന്തരം സന്ദേശങ്ങൾ അയക്കുന്നതായി ഫോണിൽ നിന്ന് മനസ്സിലായി. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഭർത്താവ് ദേഷ്യപ്പെടുകയും Read More…
ബീയറും ലഹരി കലർത്തിയ ഐസ്ക്രീമും നൽകി കൂട്ടബലാത്സംഗം; യുവതിയെ കൂടുതൽ ഉപദ്രവിച്ചത് അമ്മു, ആത്മഹത്യാ ഭീഷണിയിൽ വിട്ടയച്ചു
കളമശേരിയിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതി നേരിട്ടത് ക്രൂരമായ ഉപദ്രവങ്ങളാണെന്ന് ഭർത്താവ് . സംഘത്തിലുണ്ടായിരുന്ന സ്ത്രീയാണ് തന്നോട് കൂടുതൽ ക്രൂരത കാട്ടിയതെന്ന് യുവതി പറഞ്ഞതായി അദ്ദേഹം പറഞ്ഞു. നിലവിൽ കടുത്ത ശാരീരിക, മാനസിക പ്രയാസങ്ങൾ നേരിടുന്ന യുവതി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ബിയർ കുപ്പി പൊട്ടിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയാണ് യുവതി സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപെട്ടത്. ഇത്തരത്തിൽ യുവതികളെ കെണിയിൽപ്പെടുത്തി സെക്സ് റാക്കറ്റിന്റെ ഭാഗമാക്കുന്ന സംഘമാണ് സ്പായ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് പൊലീസിന്റെ നിഗമനം. കേസിലെ രണ്ടാം പ്രതിയായ Read More…
‘ഭാര്യയ്ക്ക് സുഖമില്ല; കൂട്ടു കിടക്കാന്‍ ആരുമില്ല, വരുമോ?’; സ്കൂള്‍ മേലധികാരിയുടെ സംസാരം, വീഡിയോ എടുത്ത് യുവതി, ഒടുവിൽ അറസ്റ്റ്
ഉത്തർപ്രദേശിലെ ഖുഷിനഗറിൽ സഹജീവനക്കാരിയോട് ലൈംഗികാവശ്യമുന്നയിക്കുകയും അശ്ലീലചുവയോടെ സംസാരിക്കുകയും ചെയ്ത സ്കൂൾ മേലധികാരി അറസ്റ്റിലായി. സംഭവത്തിന്റെ ദൃശ്യങ്ങൾ ജീവനക്കാരി തന്നെ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് പോലീസ് നടപടിയെടുത്തത്. രവീന്ദ്രനഗർ സ്വദേശിയായ ദിനേശ് റായിയാണ് കേസിലെ പ്രതി. വീഡിയോ വൈറലായതിനെത്തുടർന്ന് യുവതിക്കെതിരെ അപമാനകരമായ പരാമർശങ്ങൾ നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്ത ശേഷമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ യുവതിയോട് ലൈംഗികബന്ധത്തിലേർപ്പെടാൻ താല്പര്യമുണ്ടെന്ന് ഇയാൾ തുറന്നുപറയുന്നത് വ്യക്തമാണ്. സ്വന്തം ഭാര്യയ്ക്ക് അസുഖമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാൾ Read More…
രഥയാത്രയ്ക്കിടെ സ്ത്രീയോട് മോശമായി പെരുമാറി, ലൈംഗികപ്രദർശനം നടത്തി, പരാതി; സന്യാസിയെ തടഞ്ഞുവെച്ച് നാട്ടുകാർ
പന്തളം: രഥയാത്രയ്‌ക്കിടയിൽ സ്‌ത്രീയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ മഹാരാഷ്‌ട്ര സ്വദേശിയായ സന്യാസിയെ പന്തളം പോലീസ് അറസ്‌റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശിയായ ഗുരുസ്വാമി അദമ്പൂർ ഗുരുനാഥ് സോപാൻ (37) ആണ് പിടിയിലായത്. പന്തളം കുരമ്പാല ജങ്‌ഷനിൽ രാവിലെ 11 ഓടെ രഥയാത്ര കടന്നുവന്നപ്പോഴായിരുന്നു സംഭവം. വൃന്ദാവൻ ധാം ആശ്രമം കേന്ദ്രീകരിച്ചുള്ള പതിനഞ്ചംഗ സംഘം ഇസ്‌കോൺ സങ്കീർത്തൻ പദയാത്ര എന്ന പേരിൽ മഹാരാഷ്‌ട്രയിലെ കേദാർനാഥിൽനിന്ന് ആരംഭിച്ചതായിരുന്നു ഈ രഥയാത്ര. ഒരു രഥം, മൂന്ന് കാളകൾ, ഒരു ട്രക്കർ എന്നിവയടങ്ങുന്നതായിരുന്നു യാത്ര. Read More…
ആണ്‍കുട്ടിയോട് മിണ്ടി; പിതാവ് പലതവണ പീഡിപ്പിച്ചതായി 14-കാരി, അമ്മ നഗ്നചിത്രങ്ങൾ പകർത്തിയെന്ന് പെണ്‍കുട്ടി
ഗുജറാത്തിലെ കച്ച് ജില്ലയിൽ പതിനാലുകാരിയായ മകളെ മാതാപിതാക്കൾ ചേർന്ന് തുടർച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. കുട്ടിയെ മുറിക്കുള്ളിൽ പൂട്ടിയിടുകയും നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തതായും ആരോപണമുണ്ട്. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛനും അമ്മയ്ക്കുമെതിരെ പോക്സോ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. കച്ചിലെ അഞ്ജാർ മേഖലയിലാണ് മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. മാതാപിതാക്കൾക്കും മൂന്ന് സഹോദരിമാർക്കുമൊപ്പമാണ് പെൺകുട്ടി കഴിഞ്ഞിരുന്നത്. മറ്റൊരു സംസ്ഥാനത്തു നിന്നുള്ള ഈ കുടുംബം കഴിഞ്ഞ ആറു വർഷമായി ഗുജറാത്തിലാണ് താമസം. ഒരു Read More…
അവിഹിതം കണ്ടെത്തി; ഭർത്താവിന് മദ്യം നൽകി കഴുത്തറുത്ത് കൊന്ന് കൊക്കയിലെറിഞ്ഞ് ഭാര്യയും കാമുകനും!
ഡെറാഡൂൺ: ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉൾവനത്തിലെ കൊക്കയിലേക്ക് തള്ളിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിലായി. ഡെറാഡൂണിൽ നടന്ന ക്രൂരമായ സംഭവത്തിൽ ബിഹാർ സ്വദേശിയായ മദൻ മുഖിയ എന്നയാളാണ് കൊല്ലപ്പെട്ടത്. മദന്റെ ഭാര്യ മീന ദേവി (30), ഇവരുടെ കാമുകൻ ലല്ലൻ ശർമ (23) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ബിഹാറിലെ സഹർസ ജില്ലയിൽനിന്നെത്തി ഇവിടെ ജോലി ചെയ്തുവരികയായിരുന്ന മദനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷമാണ് മൃതദേഹം വനത്തിലെ കൊക്കയിലേക്ക് തള്ളിയത്. ശനിയാഴ്ച മണ്ഡുവാല വനമേഖലയിലെ കൊക്കയിൽ നിന്നാണ് മദന്റെ Read More…














