പാരീസ്: ഈഫൽ ടവറിൽ ഇന്ത്യൻ സന്യാസി സംഘം സന്ദർശനം നടത്തിയ വേളയിൽ വനിതാ ജീവനക്കാരെ മാറ്റിനിർത്തിയെന്ന ആരോപണം ഫ്രാൻസിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചു. ഇതിൽ പ്രതിഷേധിച്ച് ജീവനക്കാർ പണിമുടക്കിയതിനെ തുടർന്ന് ഈഫൽ ടവർ താൽക്കാലികമായി അടച്ചിടേണ്ടി വന്നു. ലിംഗവിവേചനപരമായ ഇത്തരം നടപടികളിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ പണിമുടക്ക് നടത്തിയതെന്നും ഇതേത്തുടർന്ന് ടവറിന്റെ പ്രവർത്തനം പൂർണ്ണമായും നിർത്തിവെച്ചതായും ജീവനക്കാരുടെയും മാനേജ്മെന്റിന്റെയും പ്രതിനിധികൾ വ്യക്തമാക്കി. ഗുജറാത്തിലെ അഹമ്മദാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ബോച്ചാസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായണൻ സൻസ്ഥ (ബി.എ.പി.എസ്.) ഗ്രൂപ്പിന്റെ സന്ദർശനമാണ് Read More…
‘പിണറായി മകൾ വഴി 3.28 കോടി കൈക്കൂലി വാങ്ങി, റിയാസ് അത് ദുബായിലേക്ക് കടത്തി ; നിഖിലും നന്ദുലാലും സഹായിച്ചു’ ; ഗുരുതര ആരോപണവുമായി ഇ.ഡി.
സിഎംആർഎൽ – എക്സാലോജിക് കേസിൽ ഡിജിപിക്ക് ഇഡി കൈമാറിയ റിപ്പോർട്ടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. പിണറായി മകൾ വഴി കോടികൾ കൈക്കൂലി വാങ്ങിയെന്നും ഇതേത്തുടർന്ന് വിജിലൻസ് കേസെടുക്കണമെന്നുമാണ് റിപ്പോർട്ടിലെ പ്രധാന ആവശ്യം. മകൾ വഴി പിണറായി വിജയൻ സിഎംആർഎല്ലിൽ നിന്ന് 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും അതിന് വീണ സഹായിയായെന്നുമാണ് ഇഡി റിപ്പോർട്ടിൽ പറയുന്നത്. ഭർത്താവ് മുഹമ്മദ് റിയാസ് ഈ Read More…
പിണറായിക്കും റിയാസിനും വീണയ്ക്കുമെതിരെ കേസെടുക്കണമെന്ന് ഡിജിപിയോട് ഇ.ഡി; തെളിവുകളും നൽകി, അസാധാരണ നീക്കം!
സിഎംആര്‍എല്‍ മാസപ്പടി വിഷയത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്, മകൾ ടി. വീണ, ഭർത്താവും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ക്കെതിരെ അഴിമതി തടയല്‍ നിയമപ്രകാരം കേസെടുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അസാധാരണ നീക്കം. പിഎംഎൽഎ നിയമം 66(2) വകുപ്പ് പ്രകാരം കേസില്‍ സമാഹരിച്ച തെളിവുകള്‍ ഉള്‍പ്പെടുത്തി വിശദ റിപ്പോര്‍ട്ട് ഡിജിപിക്കു നൽകിയ ഇ.ഡി, ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വീട്ടിലും മുഹമ്മദ് Read More…
പത്രികയിൽ വീണയുടെ വരുമാനം മറച്ചുവെച്ചെന്ന പരാതി: റിയാസും വീണയും കോടതിയിൽ നേരിട്ട് ഹാജരാകണം
തിരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ സമർപ്പിച്ച നാമനിർദ്ദേശ പത്രികയിൽ ഭാര്യ ടി. വീണയുടെ വരുമാനം മറച്ചുവെച്ചെന്ന പരാതിയിൽ മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനും ഭാര്യക്കും തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി നോട്ടീസ് അയച്ചു. വിഷയത്തിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് കോടതിയുടെ നിർദ്ദേശം. നെയ്യാറ്റിൻകര സ്വദേശിയായ നാഗരാജ് നൽകിയ റിവിഷൻ ഹർജിയിലാണ് സെഷൻസ് കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്. സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് ടി. വീണയ്ക്ക് ലഭിച്ച 1.72 കോടി രൂപയുടെ വരുമാന വിവരങ്ങൾ മുഹമ്മദ് റിയാസ് Read More…
‘പരീക്ഷയിൽ കൂടുതൽ മാർക്ക് വേണമെങ്കിൽ ലൈംഗികമായി വഴങ്ങണം!’; ജെഎൻയു പ്രഫസർക്കെതിരെ പരാതിയുമായി 11 വിദ്യാർഥിനികൾ
ന്യൂഡൽഹി ∙ ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) പ്രഫസർക്കെതിരെ 11 വിദ്യാർഥിനികൾ ഒന്നിച്ച് നൽകിയ ലൈംഗികാതിക്രമ പരാതിയിൽ സർവകലാശാലയുടെ ആഭ്യന്തര പരാതി പരിഹാര സമിതി അന്വേഷണം തുടങ്ങി. കഴിഞ്ഞ മേയ് മാസത്തിലാണ് വിദ്യാർഥിനികൾ ഔദ്യോഗികമായി പരാതി നൽകിയതെന്ന് സർവകലാശാലാ വൃത്തങ്ങൾ സ്ഥിരീകരിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. മേയ് ആദ്യവാരത്തിൽ നടന്ന വൈവ പരീക്ഷയ്ക്കിടെ പ്രഫസർ തങ്ങളോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നാണ് വിദ്യാർഥിനികളുടെ പരാതി. തന്റെ ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങിയാൽ പരീക്ഷയിൽ കൂടുതൽ മാർക്ക് നൽകാമെന്ന് ഇയാൾ വാഗ്ദാനം Read More…
കാറിലുണ്ടായിരുന്നവര്‍ മദ്യലഹരിയിൽ, അപകടം സംഘർഷം ഉണ്ടാക്കി പോലീസിനെ വെട്ടിച്ച് പായുന്നതിനിടെ? എട്ടുപേരുടെ മരണത്തില്‍ ട്വിസ്റ്റ്
തൃശൂര്‍: കയ്പമംഗലം പനമ്പിക്കുന്നില്‍ നിര്‍മാണത്തിലുള്ള ദേശീയപാത 66ല്‍ എട്ടുപേരുടെ മരണത്തിനിടയാക്കിയ കാറപകടത്തില്‍ നിർണായക വെളിപ്പെടുത്തൽ. കാറിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ എട്ടുപേരും അപകടസമയത്ത് മദ്യപിച്ചിരുന്നതായാണ് ഫോറന്‍സിക് പരിശോധനയിലെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദ പരിശോധനകൾക്കായി സാമ്പിളുകൾ കാക്കനാട്ടിലെ കെമിക്കൽ എക്സാമിനേഷൻ ലാബിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം, അപകടത്തിന് തൊട്ടുമുമ്പ് തളിക്കുളത്തെ ഒരു ഹോട്ടലിൽ മുറിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ഈ എട്ടംഗസംഘം പത്താംകല്ലിൽ വച്ച് നാട്ടുകാരുമായി തർക്കത്തിലും കൈയാങ്കളിയിലും ഏർപ്പെട്ടിരുന്നതായി വിവരമുണ്ട്. തുടർന്ന് നാട്ടുകാർ വാടാനപ്പള്ളി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തുമെന്നായതോടെ Read More…
പോണ്‍സൈറ്റിലെ സുന്ദരി സംഗമത്തിന് ക്ഷണിക്കും; പിന്നെ പിടിച്ച് ഭീകരനാക്കും, പിന്നില്‍ പാക്കിസ്ഥാന്
ജമ്മു കശ്മീരിൽ യുവാക്കളെ ഭീകരവാദത്തിലേക്ക് ആകൃഷ്ടരാക്കാൻ ഭീകരസംഘടനകൾ പോൺ സൈറ്റുകൾ ദുരുപയോഗം ചെയ്യുന്നതായി വിവരങ്ങൾ പുറത്തുവന്നു. ഇത്തരം സൈറ്റുകളിലെ ചാറ്റ് സൗകര്യങ്ങളിലൂടെ യുവാക്കളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഭീകരപ്രവർത്തനങ്ങളിലേക്ക് എത്തിക്കുന്നത്. പാകിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഭീകരസംഘടനകളും പാക് ചാരസംഘടനയായ ഐഎസ്ഐയും സമാനമായ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഓൺലൈൻ ചാറ്റിംഗിന് ശേഷം യുവാക്കളോട് നിർദ്ദിഷ്ട സ്ഥലങ്ങളിൽ എത്താൻ ആവശ്യപ്പെടുകയും, അവിടെയെത്തുന്നവരെ തടഞ്ഞുവെച്ച് നിർബന്ധപൂർവ്വം സംഘടനകളിൽ ചേർക്കുകയുമാണ് ചെയ്യാറുള്ളത്. പങ്കാളിയുമൊത്തുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് വിവാദങ്ങൾക്കിടെ അഖിൽ എൻആർഡിയുടെ മുൻ ഭാര്യ Read More…
കുടുംബത്തിന്റെ എതിർപ്പ്; കമിതാക്കൾ ശാസ്താംകോട്ട തടാകത്തിൽ ചാടി ആത്മഹത്യ ചെയ്തു
കൊല്ലം: പ്രണയബന്ധത്തിന് കുടുംബാംഗങ്ങൾ എതിര് നിന്നതിനെത്തുടർന്ന് കമിതാക്കൾ ശാസ്താംകോട്ട തടാകത്തിൽ ചാടി ആത്മഹത്യ ചെയ്തു. വലിയോട് മറവൻകോട് ഐ.എച്ച്.ഡി.പി ഉന്നതിയിൽ അഭിഷേക് ഭവനിൽ എം.കെ. അനിയുടെയും ബീനാകുമാരിയുടെയും മകൾ അഭിരാമി (19), പൂയപ്പള്ളി സ്വദേശിയായ രാജീവ് (26) എന്നിവരാണ് ജീവനൊടുക്കിയത്. ശനിയാഴ്ച വൈകീട്ട് ശാസ്താംകോട്ട തടാകത്തിൽ ചാടിയ ഇവരുടെ മൃതദേഹങ്ങൾ ഞായറാഴ്ച രാവിലെയോടെയാണ് കരയ്ക്കടിഞ്ഞത്. കഴിഞ്ഞ കുറച്ചുകാലമായി പ്രണയത്തിലായിരുന്ന ഇരുവരുടെയും ബന്ധത്തെച്ചൊല്ലി വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് ഇടപെട്ടിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ വേളയിൽ, Read More…
‘നവരാത്രിയാഘോഷത്തിന് മുസ്ലിംകള് വേണ്ട’; നെറ്റിയില്‍ കുറിയും ആധാറും നിര്‍ബന്ധം! വിഎച്ച്പി ആഹ്വാനം
വരാനിരിക്കുന്ന നവരാത്രി ആഘോഷങ്ങളിൽ നിന്ന് മുസ്ലിംകളെ ഒഴിവാക്കണമെന്ന് തീവ്ര ഹിന്ദു സംഘടനയായ വിശ്വ ഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്തു. മഹാരാഷ്ട്രയിൽ നടക്കാനിരിക്കുന്ന ഗർബ, ദാണ്ഡിയ നൃത്തങ്ങളിൽ പങ്കെടുക്കുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് സംഘടനയുടെ നിർദേശം. നെറ്റിയിൽ തിലകം ചാർത്താത്തവരെയും ആധാർ കാർഡ് കൈവശമില്ലാത്തവരെയും ആഘോഷസ്ഥലങ്ങളിൽ പ്രവേശിപ്പിക്കരുതെന്നും വി.എച്ച്.പി വ്യക്തമാക്കുന്നു. ഹൈന്ദവ ആചാരപ്രകാരമുള്ള ആഘോഷങ്ങളിൽ ഇതര മതസ്ഥരുടെ സാന്നിധ്യം ആവശ്യമില്ലെന്നാണ് ഇവരുടെ നിലപാട്. പി.ടി.ഐ. റിപ്പോര്‍ട്ടില്‍ പറയുന്നു. നവരാത്രി ആഘോഷങ്ങൾ കേവലം നൃത്തവും പാട്ടും മാത്രമല്ലെന്നും ദേവി ആരാധനയുടെ Read More…














