Spotlight

‘ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേൻ’; അഭിനന്ദനങ്ങളുമായി ഷാഫിയും ബല്‍റാമും വിഷ്ണുനാഥുമുള്‍പ്പെടെയുള്ളവര്‍

വി.ഡി. സതീശൻ കേരള മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിനെ ആവേശത്തോടെയാണ് യുവ നേതാക്കൾ സ്വാഗതം ചെയ്തത്. ‘കേരളത്തിന്റെയും കോൺഗ്രസിന്റെയും യുഡിഎഫിന്റെയും മുഖ്യമന്ത്രിയായ സതീശന് അഭിവാദ്യങ്ങൾ’ എന്ന് ഷാഫി പറമ്പിൽ കുറിച്ചപ്പോൾ, കേരളം നേരത്തെ ആഗ്രഹിച്ച തീരുമാനത്തിന് ഇപ്പോൾ ഔദ്യോഗിക അംഗീകാരം ലഭിച്ചിരിക്കുകയാണെന്ന് വി.ടി. ബൽറാം പ്രതികരിച്ചു.

ജനങ്ങളുടെ താല്പര്യം മാനിക്കാതെ ഒരു ജനാധിപത്യ പാർട്ടിക്ക് മുന്നോട്ടുപോകാനാവില്ലെന്നും, അഭൂതപൂർവ്വമായ ജനപിന്തുണയോടെ അധികാരത്തിലെത്തുന്ന സതീശന് എല്ലാ ആശംസകളും നേരുന്നതായും ബൽറാം കൂട്ടിച്ചേർത്തു. ‘വൈകി വന്നാലും ഏറ്റവും മികച്ചതായി എത്തും’ എന്നായിരുന്നു ഹൈബി ഈഡന്റെ പ്രതികരണം. പി.സി. വിഷ്ണുനാഥ്, ചാണ്ടി ഉമ്മൻ, ഫാത്തിമ തഹ്‌ലിയ തുടങ്ങിയവരും തങ്ങളുടെ അഭിനന്ദനങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.

ഏകദേശം പത്ത് ദിവസത്തോളം നീണ്ട അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. കേരളത്തിന്റെ ഇരുപത്തിനാലാമത്തെ മുഖ്യമന്ത്രിയും കോൺഗ്രസിൽ നിന്നുള്ള അഞ്ചാമത്തെ മുഖ്യമന്ത്രിയുമാണ് അദ്ദേഹം.


വെറുമൊരു എംഎൽഎമാരുടെ പിന്തുണ എന്നതിനപ്പുറം, ജനങ്ങളുടെ ആഗ്രഹവും യുഡിഎഫിലെ മറ്റു പാർട്ടികളുടെ നിലപാടും കണക്കിലെടുത്താണ് ഹൈക്കമാൻഡ് ഈ തീരുമാനമെടുത്തത്. സതീശന്റെ നേതൃത്വം പാർട്ടിക്ക് പുതിയ ഉണർവ് നൽകുമെന്നും വരും വർഷങ്ങളിൽ ശക്തമായ ഭരണം കാഴ്ചവെക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്നുമാണ് ദേശീയ നേതൃത്വത്തിന്റെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *