Spotlight

‘മുഖ്യമന്ത്രീ, ഒരു കാര്യത്തിന് മൂന്ന് വട്ടം നടത്തിക്കാമോ?’: വി.ഡി. സതീശന്റെ വീട്ടുമുറ്റത്ത് വീണ്ടും മലമ്പാമ്പ്, ഏറ്റെടുത്ത് ട്രോളന്മാർ!

മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ ആലുവ ദേശത്തെ വീട്ടുപറമ്പിലേക്ക് വീണ്ടും മലമ്പാമ്പ് എത്തി. ഇത് മൂന്നാം തവണയാണ് അദ്ദേഹത്തിൻ്റെ വസതിയിൽ മലമ്പാമ്പിനെ കണ്ടെത്തുന്നത്. ബുധനാഴ്ച രാത്രി 11 മണിയോടെ വീടിൻ്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിന് സമീപത്തേക്ക് പാമ്പ് ഇഴഞ്ഞുവരുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് ‘സർപ്പ’ വോളന്റിയറായ ബിനു സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടി വനംവകുപ്പിന് കൈമാറി. വീടിന് തൊട്ടടുത്തായി ചെങ്ങൽത്തോട് ഒഴുകുന്നതും സമീപത്തെ പാടശേഖരവുമാണ് പാമ്പുകൾ ഇങ്ങോട്ടേക്ക് വരാൻ കാരണമെന്ന് കരുതപ്പെടുന്നു. അതേസമയം, പാമ്പിനെ പിടികൂടുന്ന Read More…

Spotlight

‘മെയിന്‍ പൈലറ്റിനെ സഹ പൈലറ്റ് കൂടെയിരുന്ന് കുത്തിയത് പോലെ ‘! അടൂര്‍പ്രകാശിനെതിരെ ബിആര്‍എം ഷഫീര്‍

മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ വിമർശനത്തിൽ കടുത്ത അതൃപ്തി വ്യക്തമാക്കി ബി.ആർ.എം. ഷഫീർ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഷഫീർ തന്റെ പ്രതികരണം അറിയിച്ചത്. ശരിയായ ദിശയിൽ അതിവേഗത്തിൽ പറക്കുന്ന വിമാനത്തിലെ പ്രധാന പൈലറ്റിനെ, കൂടെയിരിക്കുന്ന സഹപൈലറ്റ് കുത്തി വിമാനം തകർക്കാൻ ശ്രമിച്ചതു പോലെയായിരുന്നു അടൂർ പ്രകാശിന്റെ വാർത്താസമ്മേളനം എന്നായിരുന്നു ഷഫീറിന്റെ ഉപമ. ഷഫീറിന്റെ ഈ കുറിപ്പിന് താഴെ നിരവധി കോൺഗ്രസ് അനുകൂലികളുടെ കമന്റുകളും വരുന്നുണ്ട്. അടൂർ പ്രകാശിന് മന്ത്രിയാകാൻ കഴിയാത്തതിന്റെ വിഷമമാണെന്ന് ചിലർ Read More…

Spotlight

‘കോമണ്‍സെന്‍സില്ലേ നിങ്ങള്‍ക്ക്, മാറി നില്‍ക്ക്’; പൊതുയോഗത്തിനിടെ കയര്‍ത്ത് മുഖ്യമന്ത്രി വി.ഡി.സതീശന്‍

പത്തനംതിട്ടയില്‍ പൊതുയോഗത്തിനിടെ സുരക്ഷയൊരുക്കിയ ഉദ്യോഗസ്ഥരോട് കയര്‍ത്ത് മുഖ്യമന്ത്രി വി.ഡി.സതീശന്‍. ഇന്നലെയായിരുന്നു സംഭവം . വേദിയില്‍ ആളുകള്‍ തിങ്ങി നിറഞ്ഞതോടെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ആളുകളെ ശാന്തരാക്കാനും നിയന്ത്രിക്കാനും ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ മൈക്കിന് മുന്നില്‍ നിന്ന മുഖ്യമന്ത്രി മൈക്ക് ഓഫാക്കിയ ശേഷം, ‘കോമണ്‍സെന്‍സില്ലേ മാറി നില്‍ക്ക്’ എന്ന് പറയുകയായിരുന്നു. കൈ കൊണ്ട് ആളുകളോട് മാറാന്‍ ആംഗ്യം കാണിക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്. ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രസംഗിച്ച മുഖ്യമന്ത്രി പക്ഷേ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ മടങ്ങുകയാണ് ചെയ്തത്. തനിക്കുള്ള സുരക്ഷ Read More…

Featured Spotlight

VD സതീശനെതിരെ അസാധാരണ പടയൊരുക്കം; AICCയെ അതൃപ്തി അറിയിക്കാന്‍ അടൂര്‍ പ്രകാശ്, സർക്കാരിനെതിരെ സ്വന്തം കൺവീനർ!

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കോൺഗ്രസിനുള്ളിൽ പ്രതിഷേധം ശക്തമാകുന്നു. മുന്നണിയിൽ കൂടിയാലോചനകൾ നടത്താതെയാണ് തീരുമാനങ്ങൾ എടുക്കുന്നതെന്ന് ആരോപിച്ച് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് കെ.പി.സി.സി ആസ്ഥാനത്ത് വാർത്താസമ്മേളനം വിളിച്ച് രംഗത്തെത്തി. ഈ അതൃപ്തി എ.ഐ.സി.സിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷപദവി മുസ്‌ലിം ലീഗിന് നൽകിയതിന് പിന്നാലെയാണ് പാർട്ടിയിലെ ഗ്രൂപ്പ് പോര് പരസ്യമായത്. കാബിനറ്റ് പദവികളിലേക്കുള്ള പുതിയ നിയമനങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ താൻ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് അടൂർ പ്രകാശ് കുറ്റപ്പെടുത്തി. കഴിഞ്ഞ നാലുമാസമായി യു.ഡി.എഫ് യോഗം ചേർന്നിട്ടില്ലെന്നും Read More…

Spotlight

ആ വിമാനം ആരുടേത്? മലപ്പുറത്തേക്കുള്ള മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര വിവാദത്തില്‍

മുഖ്യമന്ത്രി വി.ഡി.സതീശന്റെ മലപ്പുറത്തേക്കുള്ള വിമാനയാത്ര വിവാദത്തിലേയ്ക്ക്. ഇന്നലെ തിരുവനന്തപുരത്തുനിന്നും മലപ്പുറത്തേക്കും തിരിച്ചുളള യാത്രയ്ക്കായി മുഖ്യമന്ത്രി ചാർട്ടേഡ് വിമാനമാണ് ഉപയോഗിച്ചത്. എന്നാൽ ഈ യാത്രയ്ക്കായി സർക്കാർ ഫണ്ടിൽ നിന്ന് ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം. ഇതോടെ യാത്രയ്ക്ക് പിന്നിൽ സ്വകാര്യ വ്യക്തിയുടെ സ്പോൺസർഷിപ്പാണെന്ന ആരോപണം ശക്തമായി. മലപ്പുറത്തെ മഴക്കെടുതി വിലയിരുത്താനായിരുന്നു മുഖ്യമന്ത്രിയുടെ ഈ സന്ദർശനം. വിമാനയാത്രയ്ക്ക് പിന്നിൽ ബെനാമി ഇടപാടുകളാണെന്ന ആരോപണവുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ നിരവധി സിപിഎം നേതാക്കളും ഇതിനെതിരെ വിമർശനമുന്നയിക്കുന്നുണ്ട്. Read More…

Featured Spotlight

കാന്തപുരം വിഭാഗം നേതാക്കൾ ക്ലിഫ് ഹൗസിലെത്തി; പിന്നാലെ സ്ത്രീവിരുദ്ധ പ്രസ്താവനയിലെ പോസ്റ്റ് പിൻവലിച്ച് വി.ഡി. സതീശൻ

തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സമസ്ത എ.പി. വിഭാഗം നേതാക്കൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. വാർത്താസമ്മേളനത്തിലെ കാന്തപുരത്തിനെതിരായ പരാമർശം വി.ഡി. സതീശൻ തിരുത്തണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ ആ പ്രസ്താവനയോട് യോജിപ്പില്ലെന്ന തലക്കെട്ടോടെ അദ്ദേഹം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വീഡിയോ പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു. കാന്തപുരം വിഭാഗം മുതിർന്ന നേതാവും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി Read More…

Spotlight

‘എന്റെ നിലപാടില്‍ മാറ്റമില്ല, ബാക്കി മുഖ്യമന്ത്രിയോട് ചോദിക്കണം’; അമൃതാനന്ദമയി മഠം സന്ദര്‍ശനത്തില്‍ കെ.എം.ഷാജി

അമൃതാനന്ദമയിയെ സന്ദർശിച്ച സംഭവത്തിൽ പ്രതികരിച്ച് ലീഗ് നേതാവ് കെ.എം. ഷാജി. തന്റെ നിലപാടിൽ മാറ്റമില്ലെന്നും മുന്നണിയിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഷാജി പറഞ്ഞു. മുൻപ് നടത്തിയ പ്രസംഗം അവിടെത്തന്നെയുണ്ടെന്നും അത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ബാക്കി കാര്യങ്ങൾ ചോദ്യമായി വരുന്നവരോട് ചോദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍റെ പ്രസംഗം അവിടെ കിടക്കുന്നുണ്ട്. അതെന്‍റെ അഭിപ്രായമാണ്. ബാക്കി നിങ്ങള്‍ മുഖ്യമന്ത്രിയോട് ചോദിക്കണം. എന്‍റെ അഭിപ്രായത്തില്‍ വ്യത്യാസമില്ല. മറ്റുള്ളവര്‍ ചെയ്യുന്നതിനെ ഞാന്‍ ആക്ഷേപിക്കാന്‍ പോകുന്നില്ല. ഞാനങ്ങനെ ചെയ്യില്ല, അതെന്‍റെ പോളിസിയാണ്. Read More…

Spotlight

‘2018 ൽ വെള്ളപൊക്കസമയത്ത് മുഖ്യമന്ത്രി നിരാഹാരമായിരുന്നെന്ന് അറിയില്ലായിരുന്നു; ഭക്ഷണം കഴിച്ചത് 3 മണിക്ക്, പോയതു സൽക്കാരത്തിനല്ല’

തിരുവനന്തപുരം ∙ മലപ്പുറത്ത് എത്തിയപ്പോൾ ഒരു സുഹൃത്തിന്റെ വീട്ടിൽ ഭക്ഷണം കഴിക്കാനാണ് പോയതെന്നും അല്ലാതെ സൽക്കാരത്തിനല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴക്കെടുതിക്കിടെ മുഖ്യമന്ത്രി സൽക്കാരത്തിൽ പങ്കെടുത്തു എന്ന ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കനത്ത മഴയെക്കുറിച്ചുള്ള വിവരങ്ങൾ പുലർച്ചെ അഞ്ചു മണിക്ക് ലഭിച്ചത് മുതൽ ജില്ലാ കലക്ടർമാർ, എംഎൽഎമാർ, മന്ത്രിമാർ എന്നിവരുമായി സംസാരിച്ച് ആവശ്യമായ എല്ലാ മുൻകരുതലുകളും ക്രമീകരണങ്ങളും പൂർത്തിയാക്കിയിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. ദുരന്തബാധിത പ്രദേശങ്ങളിൽ നേരിട്ടെത്തേണ്ടതുണ്ടോ എന്ന് അന്വേഷിച്ചപ്പോൾ ആവശ്യമില്ലെന്ന് അവർ അറിയിച്ചതുകൊണ്ടാണ് മുൻകൂട്ടി നിശ്ചയിച്ച Read More…

Celebrity

‘മുഖ്യമന്ത്രി വരുന്ന സദസ്സിൽ മാന്യമായി വസ്ത്രം ധരിക്കണം’; പരിപാടി’യിലെ നായിക ഐശ്വര്യയ്ക്കെതിരെ തെസ്നി ഖാൻ

പൊതുപരിപാടികളിൽ പങ്കെടുക്കാൻ എത്തുമ്പോൾ ആളുകൾ മാന്യമായ വസ്ത്രധാരണം സൂക്ഷിക്കണമെന്ന് നടി തെസ്നി ഖാൻ. പുതുമുഖ നടി ഐശ്വര്യ ചന്ദ്രൻ മുഖ്യമന്ത്രി വി.ഡി. സതീശനൊപ്പം ചിത്രങ്ങൾ പകർത്തുന്ന വീഡിയോയ്ക്ക് താഴെ കമന്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഐശ്വര്യയുടെ വസ്ത്രധാരണത്തെ ചൂണ്ടിക്കാണിച്ച തെസ്നി ഖാൻ, മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉന്നത നിലവാരമുള്ള ഒരു ചടങ്ങിൽ മാന്യമായി വസ്ത്രം ധരിച്ചെത്തുന്നതായിരുന്നു അനുയോജ്യം എന്ന് അഭിപ്രായപ്പെട്ടു. ‘എനിക്ക് പലപ്പോഴും തോന്നാറുള്ള ഒരു കാര്യമാണിത്; ശരിയാണോ തെറ്റാണോ എന്ന് ഉറപ്പില്ല. പുതിയ തലമുറയ്ക്ക് അവർക്കിഷ്ടമുള്ള രീതിയിൽ നടക്കാനുള്ള Read More…