കൊച്ചി: കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചെന്ന ആരോപണത്തെത്തുടർന്ന് എം.പി. ഷാഫി പറമ്പിലിനെതിരേ സാമൂഹികമാധ്യമങ്ങളിൽ കോൺഗ്രസ് അനുകൂലികളുടെ കടുത്ത പ്രതിഷേധം. ഷാഫി പറമ്പിൽ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രത്തിന് താഴെ നിരവധി കോൺഗ്രസ് പ്രവർത്തകരാണ് വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ വലിയ വിജയത്തിന് പിന്നാലെ ഉമ്മൻചാണ്ടിയുടെ ചിത്രത്തിനൊപ്പം ‘നമ്മൾ ജയിച്ചു സാർ, അങ്ങയെ ക്രൂശിച്ചവരെ ജനം ശിക്ഷിച്ചു’ എന്ന കുറിപ്പോടെ ഷാഫി ഒരു പോസ്റ്റിട്ടിരുന്നു. ഈ ചിത്രത്തിന് താഴെയാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആഗ്രഹിക്കുന്നവർ ഷാഫിക്കെതിരേ Read More…
Tag: VD satheesan
അന്ന് ‘കണ്ണേ കരളേ വിഎസേ…’, ഇന്ന് ‘പട നയിച്ചവന്‍ നാട് നയിക്കട്ടെ’; സതീശനായി 5 ജില്ലകളിൽ ജനം തെരുവില്‍ !
കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ചർച്ചകൾ കടുക്കുമ്പോൾ, വി.ഡി. സതീശനായി വലിയ ജനപിന്തുണയുമായി അണികൾ തെരുവിലിറങ്ങുന്നു. ‘പട നയിച്ചവൻ നാട് നയിക്കട്ടെ’ എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സതീശനെ അനുകൂലിച്ചുള്ള പ്രകടനങ്ങളും ഫ്ലക്സ് ബോർഡുകളും പ്രത്യക്ഷപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന മാർച്ചിൽ സതീശനെ തങ്ങളുടെ ‘ബാഹുബലി’ എന്ന് വിശേഷിപ്പിച്ചാണ് പ്രവർത്തകർ ആവേശം പ്രകടിപ്പിച്ചത്. കോഴിക്കോട്, മലപ്പുറം, തൃശൂർ, കോട്ടയം തുടങ്ങിയ ജില്ലകളിലും വാട്സ്ആപ്പ് കൂട്ടായ്മകൾ വഴി ആളുകൾ സംഘടിച്ച് സതീശനായി രംഗത്തെത്തി. രണ്ട് പതിറ്റാണ്ട് മുമ്പ് വി.എസ്. Read More…
63 എംഎല്‍എമാരില്‍ 47 പേരുടേയും പിന്തുണ കെ.സി. വേണുഗോപാലിന്? ചെന്നിത്തലയ്ക്ക് 8, സതീശന് 6 ?
തിരുവനന്തപുരം∙ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ സജീവമാകുന്നതിനിടെ, എംഎല്‍എമാര്‍ ആരെയാണു പിന്തുണച്ചതെന്ന സുപ്രധാന വിവരങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞദിവസം കെപിസിസി ആസ്ഥാനത്തു നടന്ന നിയമസഭാകക്ഷി യോഗത്തിന് ശേഷം എഐസിസി നിരീക്ഷകനായ മുകുള്‍ വാസ്‌നിക്കിന്റെ കൈവശമുണ്ടായിരുന്ന രേഖയുടെ ചിത്രം ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പുറത്തുവിട്ടതോടെയാണ് ഈ വിവരങ്ങള്‍ ചര്‍ച്ചയായത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ കെ.സി. വേണുഗോപാലിനെ അനുകൂലിച്ചതായി ഈ രേഖയില്‍ സൂചനയുണ്ട്. സണ്ണി ജോസഫിനെ കൂടാതെ സന്ദീപ് വാര്യർ, സജീവ് ജോസഫ്, ടി.ഒ. Read More…
നയിച്ചത് താന്‍, ജയിച്ചപ്പോള്‍ തഴയലോ? മുഖ്യമന്ത്രിയല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ല; ഉറച്ച നിലപാടുമായി സതീശൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പദത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം മുറുകുന്നു. തന്നെ മുഖ്യമന്ത്രിയായി പരിഗണിച്ചില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന കർശന നിലപാട് വി.ഡി. സതീശൻ കേന്ദ്ര നിരീക്ഷകരെ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയ തന്നെ മാറ്റിനിർത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയത് ഹൈക്കമാൻഡിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ എംഎൽഎമാരുടെ അഭിപ്രായം തേടുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഭൂരിഭാഗം എംഎൽഎമാരും കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുമ്പോൾ, ഘടകകക്ഷികളുടെ പിന്തുണ വി.ഡി. സതീശനാണ്. എംഎൽഎമാരെ കണ്ടശേഷം നിരീക്ഷകർ വൈകിട്ട് Read More…
മുഖ്യമന്ത്രി സ്ഥാനം; ലീഗ് വി.ഡി. സതീശനൊപ്പം, ഉയർന്നത് പ്രവർത്തകരുടെ വികാരം, മറ്റുള്ളവരെ കെട്ടിയിറക്കുന്നത് ജനവികാരത്തിന് എതിര്
കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളിൽ നിലപാട് കടുപ്പിച്ച് മുസ്ലീം ലീഗ് രംഗത്തെത്തി. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിനുള്ളിൽ ഉയർന്ന തർക്കങ്ങളിൽ ഇതുവരെ മൗനം പാലിച്ചെങ്കിലും, ശനിയാഴ്ച കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഭാരവാഹികൾ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. അധികാരം ലഭിക്കുകയാണെങ്കിൽ കഴിഞ്ഞ അഞ്ചുവർഷം പ്രതിപക്ഷത്തെ നയിച്ചും സർക്കാരിനെതിരെ പോരാടിയും മുന്നണിയെ ശക്തിപ്പെടുത്തിയ നേതാവ് തന്നെ മുഖ്യമന്ത്രിയാകണമെന്നാണ് ലീഗിന്റെ പക്ഷം. ഇക്കാര്യത്തിൽ ഘടകകക്ഷികളുടെ അഭിപ്രായം മുന്നണി മാനിക്കണം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മറ്റൊരാളെ കെട്ടിയിറക്കുന്നത് ജനവികാരത്തിന് Read More…
മുഖ്യമന്ത്രിയെക്കാള്‍ മുന്നില്‍ സതീശന്‍; കേരളത്തില്‍ ഭരണവിരുദ്ധ വികാരം; എന്‍ഡിടിവി സര്‍വേ
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമെന്ന് എന്‍ഡിടിവിയുടെ വോട്ട് വൈബ് സര്‍വേ. വി.ഡി.സതീശന്‍ അടുത്ത മുഖ്യമന്ത്രിയാകണമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. വോട്ടുവിഹിതത്തില്‍ എല്‍ഡിഎഫിനെക്കാള്‍ മൂന്ന് ശതമാനം കൂടുതല്‍ യുഡിഎഫിന് ലഭിക്കുമെന്നും സര്‍വേയില്‍ പറയുന്നു.തിരഞ്ഞെടുപ്പിന് മുന്‍പും ശേഷവും എന്‍ഡിടിവി ഇത്തരം സര്‍വേ പ്രസിദ്ധീകരിക്കാറുണ്ട്. ഡേറ്റ അനാലിസിസ് സ്ഥാപനമായ വോട്ടുവൈബുമായി ചേര്‍ന്നുള്ള സര്‍വേയാണിത്. 22.4 ശതമാനം പേരാണ് വി.ഡി.സതീശന്‍ മുഖ്യമന്ത്രിയാകണമെന്നതിനെ അനുകൂലിച്ചത്. പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെന്ന് 18 ശതമാനം പേരും കെ.െക.ശൈലജ മുഖ്യമന്ത്രിയാകണമെന്ന് 16.9 ശതമാനം പേരും Read More…
‘വെള്ളാപ്പള്ളിക്കെതിരെ ഉറച്ച നിലപാടെടുത്താല്‍ സതീശനൊപ്പം കേരള ജനതയുണ്ടാകും’; വൈറല്‍ കുറിപ്പ്
വി ഡി സതീശനെതിരെ വെള്ളാപ്പള്ളി നടത്തുന്ന പരിഹാസങ്ങളും ആക്ഷേപങ്ങളും സതീശന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ മുതല്കൂട്ടായി മാറുമെന്ന് ബ്ലോഗർ ബഷീർ വള്ളിക്കുന്ന് . വെള്ളാപ്പള്ളിയുടെ അധിക്ഷേപങ്ങൾ സതീശനെ ദുർബലപ്പെടുത്തുകയല്ല, മറിച്ച് കൂടുതൽ കരുത്തനാക്കുകയാണ് ചെയ്യുന്നത്. കേരളത്തിന്റെ ബഹുസ്വര സംസ്കാരത്തെ മുറിവേൽപ്പിക്കുന്ന തരത്തിൽ വർഗീയവിഷം കലർത്തുന്ന വെള്ളാപ്പള്ളിയുടെ നിലപാടുകൾക്കെതിരെ ഉറച്ച നിലപാടെടുക്കാൻ സതീശൻ തയ്യാറാകുന്നത് പ്രശംസനീയമാണെന്നും, അത്തരം നിലപാടുകൾക്കൊപ്പം കേരള ജനതയുണ്ടാകുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു. എസ്എൻഡിപി എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ ചരിത്രദൗത്യത്തിന് വിപരീത ദിശയിലാണ് വെള്ളാപ്പള്ളി Read More…
‘അയാളൊരു നേതാവാണോ? സതീശനെ അഴിച്ചുവിട്ടാൽ കോണ്‍ഗ്രസിന് അടികിട്ടും’: സുകുമാരന്‍ നായര്‍, ലീഗ് ഐക്യം തകര്‍ത്തിട്ടില്ല
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ വെള്ളാപ്പള്ളിക്ക് പിന്നാലെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരും. എന്‍എസ്എസിന്‍റെ ആസ്ഥാനത്ത് ഒന്നര മണിക്കൂറാണ് വി.ഡി.സതീശന്‍ വന്നിരുന്നതെന്നും എന്നിട്ട് സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പറയുന്നതിന്‍റെ കാര്യമെന്താണെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. ക്നാനായ സഭയുടെ തിരുമേനിയെ കാണാന്‍ പോയതെന്തിനാണ്? സതീശന്‍ പറയുന്നതല്ല പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘അയാളൊരു നേതാവാണോ, പറഞ്ഞിടത്ത് നില്‍ക്കണ്ടേ’യെന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു. ഇങ്ങനെ മുന്നോട്ട് പോയാല്‍ കോണ്‍ഗ്രസിന് അടി കിട്ടുമെന്നും സതീശനെ കോണ്‍ഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണെന്നും എന്‍എസ്എസ് ജനറല്‍ Read More…








