നിയമസഭാ തിരഞ്ഞെടുപ്പിൽ അറുപത്തിയൊൻപതോളം മണ്ഡലങ്ങളിൽ പ്രചാരണം നടത്തി കേരളത്തിലെ ഏറ്റവും വലിയ ജനപ്രിയ നേതാവ് എന്ന വിശേഷണം സ്വന്തമാക്കിയ വ്യക്തിയാണ് ഷാഫി പറമ്പിൽ. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലി നടന്ന ചർച്ചകളിൽ ഷാഫിക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. കെ.സി. വേണുഗോപാലിനായി ഷാഫി പിന്തുണ തേടിയെന്ന വാർത്തകൾ പുറത്തുവന്നതോടെയാണ് ഈ പ്രതിഷേധങ്ങൾ ആരംഭിച്ചത്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഉമ്മൻചാണ്ടിയെ അനുസ്മരിച്ചുകൊണ്ട് ഷാഫി ഫേസ്‌ബുക്കിൽ പങ്കുവെച്ച പോസ്റ്റിന് താഴെ ഇപ്പോൾ വിമർശനങ്ങളുടെ പെരുമഴയാണ്. ആദ്യദിവസങ്ങളിൽ Read More…
Tag: shafi parambil
‘ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേൻ’; അഭിനന്ദനങ്ങളുമായി ഷാഫിയും ബല്‍റാമും വിഷ്ണുനാഥുമുള്‍പ്പെടെയുള്ളവര്‍
വി.ഡി. സതീശൻ കേരള മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിനെ ആവേശത്തോടെയാണ് യുവ നേതാക്കൾ സ്വാഗതം ചെയ്തത്. ‘കേരളത്തിന്റെയും കോൺഗ്രസിന്റെയും യുഡിഎഫിന്റെയും മുഖ്യമന്ത്രിയായ സതീശന് അഭിവാദ്യങ്ങൾ’ എന്ന് ഷാഫി പറമ്പിൽ കുറിച്ചപ്പോൾ, കേരളം നേരത്തെ ആഗ്രഹിച്ച തീരുമാനത്തിന് ഇപ്പോൾ ഔദ്യോഗിക അംഗീകാരം ലഭിച്ചിരിക്കുകയാണെന്ന് വി.ടി. ബൽറാം പ്രതികരിച്ചു. ജനങ്ങളുടെ താല്പര്യം മാനിക്കാതെ ഒരു ജനാധിപത്യ പാർട്ടിക്ക് മുന്നോട്ടുപോകാനാവില്ലെന്നും, അഭൂതപൂർവ്വമായ ജനപിന്തുണയോടെ അധികാരത്തിലെത്തുന്ന സതീശന് എല്ലാ ആശംസകളും നേരുന്നതായും ബൽറാം കൂട്ടിച്ചേർത്തു. ‘വൈകി വന്നാലും ഏറ്റവും മികച്ചതായി എത്തും’ എന്നായിരുന്നു ഹൈബി ഈഡന്റെ Read More…
‘‘ഷാഫി, വി.ഡി.യെ ക്രൂശിക്കാൻ ഇറങ്ങുന്ന താങ്കളെ ജനം ശിക്ഷിക്കും’’; ഷാഫി പറമ്പിലിനെതിരേ രൂക്ഷവിമർശനം
കൊച്ചി: കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചെന്ന ആരോപണത്തെത്തുടർന്ന് എം.പി. ഷാഫി പറമ്പിലിനെതിരേ സാമൂഹികമാധ്യമങ്ങളിൽ കോൺഗ്രസ് അനുകൂലികളുടെ കടുത്ത പ്രതിഷേധം. ഷാഫി പറമ്പിൽ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രത്തിന് താഴെ നിരവധി കോൺഗ്രസ് പ്രവർത്തകരാണ് വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ വലിയ വിജയത്തിന് പിന്നാലെ ഉമ്മൻചാണ്ടിയുടെ ചിത്രത്തിനൊപ്പം ‘നമ്മൾ ജയിച്ചു സാർ, അങ്ങയെ ക്രൂശിച്ചവരെ ജനം ശിക്ഷിച്ചു’ എന്ന കുറിപ്പോടെ ഷാഫി ഒരു പോസ്റ്റിട്ടിരുന്നു. ഈ ചിത്രത്തിന് താഴെയാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആഗ്രഹിക്കുന്നവർ ഷാഫിക്കെതിരേ Read More…
‘രാഹുലിന്റെ പതനം; ഉത്തരം നല്‍കേണ്ടത് അതിവേഗം വളര്‍ത്തിയവര്‍’; ഷാഫിക്കെതിരെ പരോക്ഷ വിമർശനവുമായി കുഴല്‍നാടന്‍
രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ ഷാഫി പറമ്പിലിനെതിരെ പരോക്ഷ വിമർശനവുമായി മാത്യു കുഴൽനാടൻ എംഎൽഎ. രാഹുലിന്റെ പതനത്തിന് ഉത്തരം നൽകേണ്ടത് അതിവേഗം വളർത്തിയവരാണെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ മാത്യു കുഴൽനാടൻ പറഞ്ഞത്. രാഷ്ട്രീയ പ്രവർത്തനം സെലിബ്രിറ്റികളുടെ കയ്യിൽ ഏൽപ്പിച്ചപ്പോൾ പ്രസ്ഥാനത്തെ സംരക്ഷിക്കാതെ വ്യക്തികളെ സംരക്ഷിക്കുന്ന വാണിജ്യചിന്തയിലേക്ക് വഴുതിപ്പോയി. രാഹുലിനെ ഉമ്മൻ ചാണ്ടിയോട് ഉപമിച്ചത് അസംബന്ധം. രാഹുലിനെ അറിയാതെ വളർത്തിയവർ തിരുത്തിയപ്പോഴും അറിഞ്ഞ് വളർത്തിയവർ മിണ്ടാതിരുന്നു. പാർട്ടിയേക്കാൾ മീഡിയ സ്വീകാര്യതക്ക് അവർ പ്രാധാന്യം നൽകിയെന്നും വിമർശനം. പോസ്റ്റിൻ്റെ പൂർണരൂപം രാഹുൽ മാങ്കൂട്ടം Read More…




