മുണ്ടക്കയം: വിവാഹത്തിന് ഭക്ഷണം നൽകാമെന്ന് ഉറപ്പുനൽകി പണം വാങ്ങിയ ശേഷം കേറ്ററിങ് സ്ഥാപനം വഞ്ചിച്ചതായി പരാതി. സന്തോഷകരമായ ചടങ്ങുകൾക്കിടയിൽ അതിഥികൾക്ക് ഭക്ഷണം കണ്ടെത്താനാകാതെ വധുവിന്റെ കുടുംബം കടുത്ത പ്രതിസന്ധിയിലായി. സംഭവത്തിൽ കാഞ്ഞിരപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന കേറ്ററിങ് സ്ഥാപനത്തിനെതിരെയും തുക കൈപ്പറ്റിയ വിഷ്ണു എന്നയാൾക്കെതിരെയും ബന്ധുക്കൾ പോലീസിനെ സമീപിച്ചു. ശനിയാഴ്ച ചോറ്റി മഹാദേവ ക്ഷേത്രത്തിൽ വെച്ചുനടന്ന വിവാഹച്ചടങ്ങിലാണ് ഈ ദുരനുഭവമുണ്ടായത്. പനയ്ക്കച്ചിറ സ്വദേശിയായ യുവതിയുടെ വിവാഹാവശ്യത്തിനായി 400 പേർക്കുള്ള സദ്യയ്ക്കായി 1.40 ലക്ഷം രൂപയാണ് നൽകിയിരുന്നത്. എന്നാൽ ഉച്ചയ്ക്ക് Read More…
നിരോധിച്ചത് മൂന്ന് തലാഖ് ഒന്നിച്ചുചൊല്ലുന്ന തലാഖ്-ഇ-ബിദ്ദത്; ‘തലാഖ്-ഇ-ഹസ്സന്’ നിയമവിരുദ്ധമല്ലെന്ന് ഹൈക്കോടതി
ഗുവാഹത്തി: നിശ്ചിത ഇടവേളകളിൽ മൂന്നുതവണ മൊഴിചൊല്ലി വിവാഹബന്ധം വേർപെടുത്തുന്ന ‘തലാഖ്-ഇ-ഹസ്സൻ’ രാജ്യത്ത് നിരോധിച്ചിട്ടില്ലെന്നും അതിനാൽ അത് നിയമപരമായി സാധുവാണെന്നും ഗുവാഹത്തി ഹൈക്കോടതി ഉത്തരവിട്ടു. മൂന്ന് മാസങ്ങളിലായി മൂന്ന് തവണ തലാഖ് ചൊല്ലിയ നടപടി പഴയ നിയമപ്രകാരം വിവാഹമോചനമായി രജിസ്റ്റർ ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അസം സ്വദേശി നൽകിയ ഹർജിയിലാണ് കോടതിയുടെ ഈ നിർണായക ഉത്തരവ്. മുസ്ലിം വിവാഹവും വിവാഹമോചനവും സംബന്ധിച്ച 2024-ലെ അസം നിർബന്ധിത രജിസ്ട്രേഷൻ നിയമപ്രകാരം രജിസ്ട്രേഷനായി അപേക്ഷ സമർപ്പിക്കാൻ ജസ്റ്റിസ് അരുൺ ദേവ് ചൗധരി Read More…
സ്വപ്നാ സുരേഷ് വീണ്ടും വിവാഹിതയായി, “ദയവായി എനിക്ക് വേണ്ടി പ്രാർത്ഥിക്കുക”
തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് വീണ്ടും വിവാഹിതയായി. സ്വപ്ന തന്നെയാണ് തന്റെ വിവാഹ ചിത്രം പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ ഈ വിവരം പുറത്തുവിട്ടത്. പുതിയ ദാമ്പത്യ7ജീവിതത്തിനായി എല്ലാവരുടെയും പ്രാർഥന വേണമെന്ന് അഭ്യർത്ഥിച്ച അവർ, എന്നാൽ ഭർത്താവിനെക്കുറിച്ചോ വിവാഹത്തെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. ഇത് സ്വപ്നാ സുരേഷിന്റെ മൂന്നാമത്തെ വിവാഹമാണ്. കൃഷ്ണകുമാറുമായി 2000-ത്തിലായിരുന്നു സ്വപ്നയുടെ ആദ്യ വിവാഹം നടക്കുന്നത്. എന്നാൽ 2008-ഓടെ ഈ ബന്ധം അവസാനിപ്പിച്ചു. തുടർന്ന് 2011-ൽ ജയശങ്കറിനെ Read More…
സർക്കാർ സീൽ ചെയ്ത ആശുപത്രിയിൽ പിൻവാതിലിലൂടെ ഗർഭിണിയെ പ്രവേശിപ്പിച്ച് പ്രസവം; പിഞ്ചുകുഞ്ഞിനും അമ്മയ്ക്കും ദാരുണാന്ത്യം
ലക്നൗ∙ ആരോഗ്യ വകുപ്പ് സീൽ ചെയ്ത സ്വകാര്യ ആശുപത്രിയിൽ നടത്തിയ പ്രസവത്തെത്തുടർന്ന് അമ്മയും നവജാതശിശുവും മരിച്ചു. ഉത്തർപ്രദേശിലെ മൗ ജില്ലയിലെ രത്തൻപുരയിലുള്ള ഇന്ദ്രജീത് ആശുപത്രിയിൽ സെപ്റ്റംബർ എട്ടിനാണ് ഈ ദാരുണ സംഭവം നടന്നത്. ബല്ലിയ ജില്ലയിലെ തർഗോലി ഗ്രാമവാസിയായ അജിത് രാജ്ഭറിന്റെ ഭാര്യ സരിതയും കുഞ്ഞുമാണ് മരണപ്പെട്ടത്. കഴിഞ്ഞ വർഷം ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ചേർന്ന് പൂട്ടിച്ച ആശുപത്രിയുടെ പിൻവാതിലിലൂടെയാണ് യുവതിയെ പ്രവേശിപ്പിച്ചത്. ആശാ വർക്കറുടെ നിർദേശപ്രകാരമാണ് ഭാര്യയെ ഇന്ദ്രജീത് ആശുപത്രിയിൽ എത്തിച്ചതെന്ന് അജിത് ചീഫ് Read More…
‘തട്ടിക്കൊണ്ടുപോയി, മതംമാറ്റി വിവാഹം കഴിപ്പിച്ചു’; പാക് കോടതിയില്‍ കരഞ്ഞുവിളിച്ച് ഹിന്ദു ബാലികമാര്‍
പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ച പ്രായപൂര്‍ത്തിയാകാത്ത രണ്ട് ഹിന്ദു പെണ്‍കുട്ടികളെ വീട്ടുകാര്‍ക്കൊപ്പം വിട്ടയക്കാതെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റാന്‍ ടന്ഡോ അല്ലാഹ്യാർ ജില്ലാ കോടതി ഉത്തരവിട്ടു. തങ്ങളെ വീട്ടിലേക്ക് അയക്കണമെന്ന് പതിമൂന്നും പതിനാലും വയസ്സുള്ള പെണ്‍കുട്ടികള്‍ കോടതിയില്‍ കരഞ്ഞപേക്ഷിച്ചെങ്കിലും അധികൃതര്‍ തയ്യാറായില്ലെന്ന് സിന്ധി മനുഷ്യാവകാശ സംഘടനയായ സിന്ധ് റിനൈസൻസും പത്രപ്രവർത്തക വീംഗാസും വ്യക്തമാക്കി. കോടതിക്ക് പുറത്ത് മാതാപിതാക്കളെ കെട്ടിപ്പിടിച്ച് പെണ്‍കുട്ടികള്‍ പൊട്ടിക്കരയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കച്ചി കോലി സമുദായാംഗങ്ങളായ സീത, രൂപി എന്നീ സഹോദരിമാരെ Read More…
200 രൂപ നൽകി കുടുംബത്തെ അറിയിക്കാതെ പറഞ്ഞുവിട്ട രോഗിയെ കാണാനില്ല; പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിനെതിരേ പരാതി
തിരുവനന്തപുരം: പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് കുടുംബത്തെ അറിയിക്കാതെ പുറത്തുവിട്ട രോഗിയെ കാണാനില്ലെന്ന് പരാതി. വർക്കല ഇടവ സ്വദേശി ഹസീബിനെ കാണാനില്ലെന്ന് കാട്ടി കുടുംബാംഗങ്ങളാണ് പോലീസിൽ പരാതി നൽകിയത്. മാനസിക വെല്ലുവിളി നേരിട്ടിരുന്ന ഹസീബിനെ ജൂലൈ 30-നാണ് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ആഴ്ചയിൽ ഒന്നിലധികം ദിവസങ്ങളിൽ ഹസീബിനെ കാണാൻ സഹോദരി ആസ്പത്രിയിൽ എത്താറുണ്ടായിരുന്നു. ഓണത്തിനുശേഷം ഇവർ വീണ്ടും എത്തിയപ്പോഴാണ് ഉത്രാട ദിവസം 200 രൂപ യാത്രാച്ചെലവായി നൽകി ഹസീബിനെ ഡിസ്ചാർജ് ചെയ്ത് അയച്ചതായി ആശുപത്രി അധികൃതർ അറിയിച്ചത്. Read More…
ഹോസ്റ്റൽ ബാത്ത്റൂമിൽ ഒളിക്യാമറ: പെൺകുട്ടികളുടെ നഗ്നദൃശ്യങ്ങൾ പകർത്തി, പാഡുകൾ അലക്ഷ്യമായി ഉപേക്ഷിക്കുന്നത് കണ്ടെത്താനെന്ന് വാർഡന്, വൻ പ്രതിഷേധം
ഉത്തർപ്രദേശിലെ ഗോരഖ്പൂരിലുള്ള സ്വകാര്യ ഗേൾസ് ഹോസ്റ്റൽ ബാത്ത്റൂമിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചുവെച്ച് വിദ്യാർഥിനികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ വനിതാ വാർഡനെതിരെ പോലീസ് കേസെടുത്തു. മൊഹദ്ദിപൂരിലെ ഹോസ്റ്റൽ വാർഡനായ ആരതി സിംഗിനെതിരെയാണ് ഗുരുതരമായ വകുപ്പുകൾ ചുമത്തി കന്റോൺമെന്റ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബാത്ത്റൂമിലെ ടിൻ ഷെഡിനുള്ളിൽ ക്യാമറ ഓൺ ചെയ്ത് ടോയ്ലറ്റിന് നേരെ തിരിച്ചുവെച്ച നിലയിലായിരുന്നു ഫോൺ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച രാത്രി ബാത്ത്റൂമിൽ കയറിയ ഒരു പെൺകുട്ടിയാണ് ഇത് ആദ്യം കണ്ടത്. തുടർന്ന് ആ കുട്ടി Read More…
‘പുറത്ത് നില്‍ക്കെടോ, നിങ്ങള്‍ എന്താ ബാത്റൂമിലേക്ക് വരുവാ….’; ഇ ഡിക്കേസിലെ ചോദ്യങ്ങളിൽ ക്ഷുഭിതനായി പിണറായി
ഇ.ഡി കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ കോപാകുലനായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. വിഷയത്തിൽ മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ആവർത്തിച്ചതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിൽ എത്തിയപ്പോഴായിരുന്നു സംഭവം. ‘പുറത്ത് നിക്കെടോ. എന്താ ബാത്റൂമിലേക്ക് വരുവാണോ? ഇവിടെ വന്നത് മൂത്രം ഒഴിക്കാനാ. നിങ്ങളെ കാണാൻ അല്ല’ എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. പ്രതിപക്ഷ നേതാവിനും പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാവിനുമെതിരെ കേസെടുക്കാനുള്ള കത്തിൽ തിടുക്കപ്പെട്ട് നടപടിയെടുക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. നിയമോപദേശം തേടുന്നതിനും രാഷ്ട്രീയ പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിനും Read More…
ചിമ്പാൻസിയുമായി റിംഗിൽ ഏറ്റുമുട്ടാനൊരുങ്ങി എംഎംഎ താരം ജാൺസൺ, 9/11-, ലോകം നടുങ്ങിയ ദിനത്തില്‍ അപൂർവ്വ പോര്
മിക്സഡ് മാർഷ്യൽ ആർട്സ് (MMA) ഫൈറ്ററായ കോൾ ജോൺസൺ ചിമ്പാൻസിയുമായി നേർക്കുനേർ പോരാട്ടത്തിന് തയ്യാറെടുക്കുന്നുവെന്ന വാര്‍ത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഓഗസ്റ്റ് 30-ന് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് ജോൺസൺ ചിമ്പാൻസിയുമായി ഏറ്റുമുട്ടുമെന്ന വിവരം ആദ്യമായി പങ്കുവെച്ചത്. റിപ്പോർട്ടുകൾ പ്രകാരം സെപ്റ്റംബർ 11-നാണ് ഈ മത്സരം നടക്കാൻ നിശ്ചയിച്ചിരിക്കുന്നത്. സാധാരണ മനുഷ്യനേക്കാൾ രണ്ടിരട്ടി ശക്തിയുള്ള ചിമ്പാൻസിയെ പോരാട്ടത്തിൽ കീഴടക്കാൻ തനിക്ക് കഴിയുമെന്നാണ് ജോൺസൺ വീഡിയോയിൽ അവകാശപ്പെടുന്നത്. പിന്നീട് സംരംഭകനായ ബ്രെണ്ടൻ റൂവുമായുള്ള അഭിമുഖത്തിലും ഇയാൾ ഈ Read More…














