Spotlight

‘സ്വന്തം ഭാര്യ പോലും ഗണേഷിന് വോട്ട് ചെയ്തില്ല; മുൻമന്ത്രിക്ക് മദമിളകി’ – ജ്യോതികുമാർ ചാമക്കാല

പത്തനാപുരം മണ്ഡലത്തിൽ യുഡിഎഫും ബിജെപിയും തമ്മിൽ വോട്ട് കച്ചവടം നടന്നെന്ന കെ.ബി. ഗണേഷ് കുമാറിന്റെ ആരോപണത്തിന് കടുത്ത ഭാഷയിൽ മറുപടി നൽകി നിയുക്ത എംഎൽഎ ജ്യോതികുമാർ ചാമക്കാല രംഗത്തെത്തി. ആന ഉടമ സംഘം പ്രസിഡന്റായ ഗണേഷ് കുമാർ മദമിളകിയ അവസ്ഥയിലാണെന്നും പത്തനാപുരത്തെ ജനങ്ങളെ അദ്ദേഹം വെല്ലുവിളിക്കുകയാണെന്നും ചാമക്കാല പരിഹസിച്ചു. സ്വന്തം ഭാര്യ പോലും വോട്ട് ചെയ്യാൻ വരാത്ത സാഹചര്യത്തിൽ എന്തിനാണ് ഇത്തരം അർത്ഥശൂന്യമായ കാര്യങ്ങൾ പറയുന്നതെന്നും തോൽവിയിലെ ജാള്യം മറയ്ക്കാനാണ് ഗണേഷ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ Read More…

Spotlight

ആലിംഗന വിവാദം; ‘എനിക്ക് സങ്കടം വന്നു, ചെറിയാനെ ക്രൂശിക്കരുത്, എന്തിനാ വേറെ അർഥം കൊടുക്കുന്നത്? ’ – പത്മജ

കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ എം.എൽ.എയെ ആലിംഗനം ചെയ്യാൻ ശ്രമിച്ചതിന്റെ പേരിൽ വിവാദത്തിലായ ചെറിയാൻ ഫിലിപ്പിനെ പിന്തുണച്ച് ബി.ജെ.പി നേതാവ് പത്മജ വേണുഗോപാൽ രംഗത്തെത്തി. ചെറിയാൻ ഫിലിപ്പിനെ തനിക്ക് ദീർഘകാലമായി അറിയാമെന്നും തികച്ചും നിഷ്കളങ്കനായ മനുഷ്യനായ അദ്ദേഹത്തെ ഇത്തരത്തിൽ ക്രൂശിക്കരുതെന്നും പത്മജ വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. ഒരു സഹോദരി എന്ന നിലയിലാണ് താൻ ഇത് സംസാരിക്കുന്നതെന്നും മറ്റൊരു ഉദ്ദേശ്യവും അദ്ദേഹത്തിന് ഉണ്ടാകില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പത്മജ വ്യക്തമാക്കി. ചെറിയാൻ ഫിലിപ്പ് പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ സ്നേഹത്തോടെ കെട്ടിപ്പിടിക്കാറുണ്ടെന്നും Read More…

Spotlight

‘CPIക്ക് പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണം, വ്യക്തിപൂജ ഗുരുതര വീഴ്ച’; സിപിഎമ്മിനെതിരേ നിലപാട് കടുപ്പിച്ച് ബിനോയ് വിശ്വം

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് അർഹതപ്പെട്ടതാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഡൽഹിയിൽ വ്യക്തമാക്കി. പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമെന്ന സൂചനകൾക്കിടെയാണ് ഈ സ്ഥാനത്തിനായി സിപിഐ ശക്തമായ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രതിപക്ഷത്തെ രണ്ടാമത്തെ വലിയ കക്ഷിയെന്ന നിലയിൽ ഈ പദവി തങ്ങൾക്ക് ലഭിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പ്രതിപക്ഷ ഉപനേതൃസ്ഥാനം എന്നത് കേവലം ഒരു കീഴ്‌വഴക്കം മാത്രമാണെന്ന സിപിഎം നിലപാടിനെ ബിനോയ് വിശ്വം ചോദ്യം ചെയ്തു. ഭരണഘടനയിൽ ഇങ്ങനെയൊരു പദവിയെക്കുറിച്ച് പറയുന്നില്ലെന്ന് Read More…

Featured Spotlight

ഇന്ത്യൻ സൈന്യത്തിന്റെ അമരത്തേക്ക് എൻ.എസ് രാജ സുബ്രഹ്മണി; ആരാണ് രാജ്യത്തിന്റെ പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്!

ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ആയി ലഫ്റ്റനന്റ് ജനറൽ എൻ. എസ്. രാജ സുബ്രമണിയെ കേന്ദ്ര സർക്കാർ ശനിയാഴ്ച നിയമിച്ചു. മെയ് 30-ന് കാലാവധി പൂർത്തിയാക്കുന്ന ജനറൽ അനിൽ ചൗഹാന് പകരക്കാരനായാണ് അദ്ദേഹം ഈ പദവിയിലെത്തുന്നത്. രാജ്യത്തെ സൈനിക നേതൃത്വത്തിലെ നിർണ്ണായകമായ ഒരു മാറ്റമാണിത്. പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം, സ്ഥാനമേൽക്കുന്ന തീയതി മുതൽ സൈനിക കാര്യ വകുപ്പിന്റെ സെക്രട്ടറി ചുമതലയും അദ്ദേഹം വഹിക്കും. നിലവിൽ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റിൽ Read More…

Featured Spotlight

പണ്ടേ കണക്കില്‍ അല്‍പ്പം മോശമാ ..! 118 സീറ്റ് ഉണ്ടാക്കുന്നതിനിടയില്‍ വിജയ്‌യുടെ 10-ാം ക്ലാസ് മാർക്ക് ലിസ്റ്റ് വൈറൽ

തമിഴ്‌നാട് പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ, തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ ദളപതി വിജയിയുടെ പത്താം ക്ലാസ് മാർക്ക് ലിസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി വലിയ മുന്നേറ്റം നടത്തിയ വിജയ്, ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് റിപ്പോർട്ടുകൾ. പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ വിജയ് അഭിനന്ദിക്കുകയും പരാജയപ്പെട്ടവർ മടുക്കാതെ പരിശ്രമിക്കണമെന്ന് ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വിജയിയുടെ പഴയ മാർക്ക് ലിസ്റ്റ് ചർച്ചയാകുന്നത്. Read More…

Spotlight

വിജയാഘോഷത്തിനിടെ ചെറിയാൻ ഫിലിപ്പിന്റെ ‘ഇല്ലുമിനാറ്റി’ നൃത്തം; വീഡിയോ ‘കുത്തിപ്പൊക്കി’ സോഷ്യൽ മീഡിയ

കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പിന്റെ നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ പാർട്ടി വിജയം പ്രവർത്തകർക്കൊപ്പം ആഘോഷിക്കുന്നതാണ് ഈ വിഡിയോയുടെ ഉള്ളടക്കം. വനിതാ പ്രവർത്തകർക്കൊപ്പം ചേർന്ന് ആവേശത്തോടെ ചുവടുവെക്കുന്ന ചെറിയാൻ ഫിലിപ്പിനെയാണ് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്. ‘ആവേശം’ എന്ന സിനിമയിലെ തരംഗമായ ‘ഇല്ലുമിനാറ്റി’ എന്ന പാട്ടിനൊപ്പമാണ് സംഘം നൃത്തം ചെയ്യുന്നത്. പാട്ടിന്റെ താളത്തിനൊപ്പം സജീവമായി പങ്കെടുക്കുന്ന നേതാവിന്റെ വീഡിയോ ഇതിനോടകം തന്നെ ഇന്റർനെറ്റിൽ വൈറലായിക്കഴിഞ്ഞു. View this post on Instagram A Read More…

Featured Spotlight

‘മകൻ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോൾ ഓർക്കണമായിരുന്നു’- പ്രതിഭയ്ക്കെതിരെ വെള്ളാപ്പള്ളി

ആലപ്പുഴ: തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ യു. പ്രതിഭയ്ക്കും സിപിഐക്കുമെതിരെ കടുത്ത വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. സ്വന്തം മകൻ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അവർ ഓർക്കണമായിരുന്നുവെന്നും ഇതെല്ലാം ജനങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അധികാരമുപയോഗിച്ച് തെറ്റുകളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചാലും വോട്ടർമാർ കൃത്യമായ മറുപടി നൽകുമെന്നതിന്റെ തെളിവാണ് ഈ പരാജയമെന്നും അദ്ദേഹം പരിഹസിച്ചു. മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരായ നീക്കങ്ങളിലും വെള്ളാപ്പള്ളി അതൃപ്തി രേഖപ്പെടുത്തി. മുസ്ലിം ലീഗിനെ വിമർശിച്ചതിന്റെ പേരിൽ കുഴൽനാടന്റെ ചിത്രം ഫ്ലക്സിൽ Read More…

Featured Spotlight

അന്ന് ‘കണ്ണേ കരളേ വിഎസേ…’, ഇന്ന് ‘പട നയിച്ചവന്‍ നാട് നയിക്കട്ടെ’; സതീശനായി 5 ജില്ലകളിൽ ജനം തെരുവില്‍ !

കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ചർച്ചകൾ കടുക്കുമ്പോൾ, വി.ഡി. സതീശനായി വലിയ ജനപിന്തുണയുമായി അണികൾ തെരുവിലിറങ്ങുന്നു. ‘പട നയിച്ചവൻ നാട് നയിക്കട്ടെ’ എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സതീശനെ അനുകൂലിച്ചുള്ള പ്രകടനങ്ങളും ഫ്ലക്സ് ബോർഡുകളും പ്രത്യക്ഷപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന മാർച്ചിൽ സതീശനെ തങ്ങളുടെ ‘ബാഹുബലി’ എന്ന് വിശേഷിപ്പിച്ചാണ് പ്രവർത്തകർ ആവേശം പ്രകടിപ്പിച്ചത്. കോഴിക്കോട്, മലപ്പുറം, തൃശൂർ, കോട്ടയം തുടങ്ങിയ ജില്ലകളിലും വാട്സ്ആപ്പ് കൂട്ടായ്മകൾ വഴി ആളുകൾ സംഘടിച്ച് സതീശനായി രംഗത്തെത്തി. രണ്ട് പതിറ്റാണ്ട് മുമ്പ് വി.എസ്. Read More…

Featured Spotlight

‘കർമയ്ക്ക് വഴി തെറ്റില്ല, എല്ലാ നിശ്ശബ്ദ ദ്രോഹങ്ങൾക്കും അത് കണക്കു ചോദിക്കും’; വീണ്ടും മുനവെച്ച് വിനോദിനി കോടിയേരി

കണ്ണൂർ: കർമം ഒരിക്കലും വഴി തെറ്റില്ലെന്നും ജീവിതത്തിലെ എല്ലാ നിശ്ശബ്ദ ദ്രോഹങ്ങൾക്കും അത് കൃത്യമായി കണക്കു ചോദിക്കുമെന്നും വ്യക്തമാക്കി വിനോദിനി കോടിയേരി. നമ്മൾ രക്ഷപ്പെട്ടുവെന്ന് കരുതുന്ന നിമിഷമാകും കർമം അതിന്റെ ഫലം നൽകുകയെന്നും അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി തന്റെ വാട്സ്ആപ്പ് സ്റ്റാറ്റസിലൂടെ അഭിപ്രായപ്പെട്ടു. താൻ ആരെയും മനഃപൂർവ്വം ഒഴിവാക്കാറില്ലെന്നും എന്നാൽ തന്റെ സാന്നിധ്യത്തിന് വിലയില്ലെന്ന് തോന്നുമ്പോൾ ഒഴിഞ്ഞുപോകാറാണ് പതിവെന്നും പറഞ്ഞുകൊണ്ടാണ് അവരുടെ കുറിപ്പ് ആരംഭിക്കുന്നത്. ഒറ്റപ്പെട്ടുപോയവരുടെ വേദനയെക്കുറിച്ചും അവരുടെ മനസ്സിന്റെ അവസ്ഥയെക്കുറിച്ചും Read More…