Spotlight

‘സ്വന്തം ഉമ്മായെ എടുത്ത് പൊക്കാന്‍ എനിക്കാരെയും നോക്കേണ്ടതില്ല’; സൈബര്‍ ആക്രമണത്തില്‍ അനസ്

സ്വകാര്യ വസ്ത്ര വ്യാപാരശാലയില്‍ മികച്ച വിൽപ്പന നടത്തിയത് വഴി സമ്മാനമായി സ്കൂട്ടര്‍ ലഭിച്ച സന്തോഷം പങ്കുവെച്ച യുവതിയുടെയും സഹപ്രവര്‍ത്തകരുടെയും വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. എന്നാൽ വിഡിയോ വൈറലായതോടെ, യുവതിയെ എടുത്തുയര്‍ത്തി സന്തോഷം പ്രകടിപ്പിച്ച രീതിക്കെതിരെ മോശം കമന്റുകളുമായി ചിലർ രംഗത്തെത്തി. തയ്യൽ കേന്ദ്രത്തിലെ ജീവനക്കാരിയായ ആമിനയും അവരുടെ മകന്‍ അനസുമാണ് ആ വിഡിയോയിൽ ഉണ്ടായിരുന്നത്. പെട്ടെന്നുണ്ടായ സന്തോഷം കൊണ്ട് ഉമ്മയെ താൻ എടുത്തുയർത്തിയതാണെന്നും, അതിനെതിരെ മോശം കമന്റുകൾ ഇടുന്നവരോട് ഒന്നും പറയാനില്ലെന്നും അനസ് വ്യക്തമാക്കുന്നു.

https://www.threads.com/@ykonnola/post/DcyH6SXCc6A?xmt=AQG0exB1x8pTtMlG9-A3CJC-vIkbaAEsctj-XZqwoEVVEg

അനസ് പറഞ്ഞത് ഇങ്ങനെയാണ്: ‘എന്റെ പേര് അനസ്, ഇത് എന്റെ ഉമ്മ ആമിന. മഹാറാണിയുടെ പേരിലിറങ്ങി വൈറലായ ഞങ്ങളുടെ വിഡിയോയും അതിന് താഴെ വന്ന മോശം കമന്റുകളും ഞങ്ങൾ കണ്ടു. ഇത് എന്റെ സ്വന്തം ഉമ്മയാണ്, ആരും തെറ്റിദ്ധരിക്കേണ്ടതില്ല. ഉമ്മ കഴിഞ്ഞ ഒൻപത് വർഷമായി ഇവിടെ ജോലി ചെയ്യുന്നുണ്ട്, ഞാൻ ചേർന്നിട്ട് രണ്ടു വർഷമായി.

ഉമ്മാക്ക് അവിടുത്തെ ഏറ്റവും മികച്ച സെയിൽസിനുള്ള അംഗീകാരം ലഭിച്ചപ്പോൾ … സമ്മാനമായി കിട്ടിയത് ഒരു സ്കൂട്ടറായിരുന്നു. ആ വലിയ സന്തോഷത്തിലാണ് ഞാൻ ഉമ്മാനെ എടുത്തുയർത്തിയത്. സ്വന്തം ഉമ്മാനെ തോളിലേറ്റാൻ ഞാൻ ആരുടെയും അനുവാദം ചോദിക്കേണ്ടതില്ലല്ലോ. സന്തോഷം സഹിക്കാനാവാതെ ചെയ്തുപോയ കാര്യമാണ്, അല്ലാതെ വേറെയാരുമല്ല ഉമ്മാനെ എടുത്തത്. ഞങ്ങൾ ഇപ്പോൾ വളരെ സന്തോഷത്തിലാണ്’- അനസ് പറഞ്ഞു നിർത്തി.