ആയിരക്കണക്കിന് തേനീച്ചകൾ ശരീരത്തിനുചുറ്റും വട്ടമിട്ട് മൂളിപ്പറന്നിട്ടും അരമണിക്കൂറോളം മനസാന്നിദ്ധ്യം ഒട്ടും കൈവിടാതെനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് വേരെൽ എന്ന യുവാവ്. എക്സിലൂടെ (ട്വിറ്റർ) പങ്കുവെക്കപ്പെട്ട ഈ അപൂർവ സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ചെറിയൊരു പാളിച്ച പോലും ജീവന് തന്നെ ഭീഷണിയാകുമായിരുന്ന അവസ്ഥയിൽ നിന്നാണ് യുവാവ് തലനാരിഴയ്ക്ക് രക്ഷപെട്ടത്. പതിവുപോലെ ജോലിസ്ഥലമായ ഗാരേജിലേക്ക് നടന്നുപോവുകയായിരുന്ന വേരെലിന്റെ വസ്ത്രത്തിൽ അപ്രതീക്ഷിതമായി ഒരു റാണിത്തേനീച്ച വന്നിരിക്കുകയായിരുന്നു. ഇതോടെയാണ് സംഭവങ്ങളുടെ തുടക്കം. റാണിത്തേനീച്ച യുവാവിന്റെ പാന്റിൽ ഇരിപ്പുറപ്പിച്ചതിന് പിന്നാലെ, നിമിഷങ്ങൾക്കകം Read More…
Tag: viral news
മന്ത്രിസഭാ സത്യപ്രതിജ്ഞയില്‍ ഏവരുടേയും ശ്രദ്ധനേടിയ മുഖം; വാസുകിയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ
വി.ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ, മന്ത്രിമാർക്ക് സത്യവാചകം അടങ്ങിയ ഫയൽ കൈമാറിയ ഗവർണറുടെ സെക്രട്ടറി ഡോ. കെ. വാസുകി ഐഎഎസ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയാണ്. ‘ക്യാമറക്കണ്ണുകളും സോഷ്യൽ മീഡിയയും ഒരുപോലെ ശ്രദ്ധിച്ച മുഖം’ എന്ന പേരിലാണ് ചടങ്ങിന് പിന്നാലെ ഇവരുടെ ദൃശ്യങ്ങൾ പ്രചരിക്കുന്നത്. ആരാണെന്നറിയാൻ പലരും ഗൂഗിളിൽ തിരഞ്ഞ ഈ സിവിൽ സർവീസ് ഉദ്യോഗസ്ഥ, പൊതുവിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്തുനിന്നാണ് കഴിഞ്ഞ ദിവസം ഗവർണറുടെ സെക്രട്ടറിയായി ചുമതലയേറ്റത്. 2016-ൽ പിണറായി വിജയൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ Read More…
‘നായയെ ഗംഗയില്‍ കുളിപ്പിച്ചാൽ നിങ്ങള്‍ക്കെന്താ പ്രശ്നം? ‘; യുവതിയ്ക്കെതിരെ പ്രകോപിതരായി ഭക്തജനങ്ങള്‍- വീഡിയോ
ഹരിദ്വാറിലെ സർവാനന്ദ് ഘട്ടിൽ വളർത്തുനായയെ ഗംഗാനദിയിലിറക്കി കുളിപ്പിച്ച യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി . നദി പുണ്യമാണെന്നും അവിടെ നായയെ കുളിപ്പിക്കരുതെന്നും സമീപത്തുണ്ടായിരുന്ന ഭക്തരും പൂജാരിമാരും ആവശ്യപ്പെട്ടെങ്കിലും യുവതി അത് കേൾക്കാൻ തയ്യാറായില്ല. പകരം അവര്‍ വാക്കുതർക്കം തുടങ്ങുകയായയിരുന്നു. മറ്റുള്ളവർ എതിർപ്പുമായി എത്തിയതോടെ യുവതി കൂടുതൽ പ്രകോപിതയാകുകയും നാട്ടുകാരുമായി രൂക്ഷമായി തർക്കിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന യുവാവ് ഇവരെ ശാന്തയാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. നദിയുടെ പവിത്രതയെക്കുറിച്ച് ജനങ്ങൾ സംസാരിച്ചപ്പോൾ, നായയെ അവിടെ ഇറക്കിയാൽ നിങ്ങൾക്ക് എന്താണ് പ്രശ്നം എന്നായിരുന്നു Read More…
വീഡിയോ തിരഞ്ഞു പോണ്‍ സൈറ്റില്‍, കണ്ടത് സ്വന്തം കാമുകിയുമായുള്ള സ്വകാര്യ നിമിഷം! ഞെട്ടി യുവാവ്
പോണ്‍ സൈറ്റില്‍ കയറി കാഷ്വല്‍ സെക്സ് വിഡിയോ തിരഞ്ഞ യുവാവ് കണ്ടത് സ്വന്തം കാമുകിയുമായുള്ള സ്വകാര്യ നിമിഷങ്ങള്‍. ചൈനയിലാണ് സംഭവം. 2023-ലാണ് എറിക് എന്ന യുവാവ് കാമുകിയുമൊത്ത് ഷെൻഷെനിലെ ഒരു ഹോട്ടലിൽ മുറിയെടുത്തത്. ആഴ്ചകൾക്ക് ശേഷം യാദൃശ്ചികമായി ഒരു അശ്ലീല സൈറ്റ് സന്ദർശിച്ചപ്പോഴാണ് തന്‍റെ ജീവിതം തകർക്കുന്ന കാഴ്ച എറിക് കണ്ടത്. യുവാവും കാമുകിയും ഹോട്ടൽ മുറിയിലേക്ക് വരുന്നതും ബാഗ് വെക്കുന്നതും തുടർന്നുള്ള സ്വകാര്യ നിമിഷങ്ങളും കൃത്യമായി ആ വിഡിയോയിൽ പതിഞ്ഞിരുന്നു. മുറിയിൽ ഒളിപ്പിച്ചു വെച്ച രഹസ്യ Read More…
‘എന്റെ ശ്വാസം, ഇനി എന്ത് നേടാൻ..? എന്റെ ചങ്കുo പറിച്ച് അവൻ പോയി; മകന്‍റെ വിയോഗത്തില്‍ ഹൃദയം നുറുങ്ങി ലക്ഷ്മി ദേവൻ
മകന്‍റെ വിയോഗത്തിൽ വേദന പങ്കുവച്ച് ഹൃദയം നുറുങ്ങും കുറിപ്പുമായി സീരിയൽ താരം ലക്ഷ്മി ദേവൻ. കഴിഞ്ഞ ദിവസമാണ് ലക്ഷ്മിയുടെ മകൻ അനശ്വർ അന്തരിച്ചത്. വാഹനാപകടത്തിലാണ് മരണം സംഭവിച്ചതെന്നാണ് വിവരം. ‘എന്‍റെ മോൻ…എന്‍റെ ജീവൻ, എന്‍റെ ശ്വാസം, എന്‍റെ രക്തം… ഇനി എനിക്ക് ഒന്നും വരാനില്ല. എന്‍റെ കുഞ്ഞ് ഒന്നും പറയാതെ പോയി’ എന്നാണ് ലക്ഷ്മി സോഷ്യൽ മീഡിയയിൽ കുറിച്ചത്. എഞ്ചിനീയറിങ് വിദ്യാർത്ഥിയായിരുന്ന അനശ്വറിന് ഇലക്ട്രോണിക്സിൽ ഗവേഷണം നടത്താനും പഠനശേഷം ജപ്പാനിൽ പോകാനും വലിയ ആഗ്രഹമുണ്ടായിരുന്നുവെന്നു ലക്ഷ്മി ഓർക്കുന്നു. Read More…
‘വീഡിയോ കോൾ ചെയ്ത് ഡ്രസ് ഊരി കാണിച്ചു’: ജാസിക്കെതിരെ ഹെലൻ ഓഫ് സ്പാർട്ട
സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ഇൻഫ്ലുവൻസറാണ് ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന ധന്യ എസ്. രാജേഷ്. മറ്റൊരു സോഷ്യൽ മീഡിയ താരമായ ജാസിയിൽ നിന്നു തനിക്കു മോശം അനുഭവം ഉണ്ടായെന്ന ആരോപണവുമായി ഹെലൻ ഓഫ് സ്പാർട്ട നേരത്തെ രംഗത്ത് എത്തിയിരുന്നു. View this post on Instagram A post shared by Dhanya Harshith S Rajesh (@helenofsparta_official) വീഡിയോ കോൾ ചെയ്ത് ജാസി നഗ്നതാപ്രദർശനം നടത്തിയെന്നാണ് ധന്യ പറയുന്നത്. പുതിയ വീഡിയോയിൽ താൻ സർജറി Read More…
‘പ്ലീസ് അകലം പാലിക്കണേ… ഇഎംഐ പെന്‍ഡിങാണ്’; വൈറലായി കാര്‍ സ്റ്റിക്കര്‍
വാഹനങ്ങളില്‍ കൗതുകകരമായ സ്റ്റിക്കറുകള്‍ പ്രത്യക്ഷപ്പെടുന്നത് സാധാരണമാണ്. എന്നാല്‍ ഇപ്പോഴിതാ സമൂഹമാധ്യമങ്ങള്‍ കീഴടക്കുകയാണ് കര്‍ണാടക സ്വദേശിയുടെ കാറിലെ ഈ സ്റ്റിക്കര്‍. ‘അകലം പാലിക്കുക, ഇഎംഐ പെന്‍ഡിങാണ്’ എന്നായിരുന്നു ഈ സ്റ്റിക്കറിലെഴുതിയിരുന്നത്. പിന്നാലെ വന്ന കാര്‍ യാത്രക്കാരനാണ് വെള്ള മാരുതി ആള്‍ട്ടോ കാറിലെ കൗതുകക്കാഴ്ച പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. കര്‍ണാടകയിലെ മംഗളൂരുവിലെ സര്‍ക്യൂട്ട് ഹൗസ് റോഡില്‍ നിന്നുള്ളതാണ് ദൃശ്യം. റോഡ് സുരക്ഷയ്ക്കുള്ള വാചകത്തിനൊപ്പം മാസം മാസം ലോണടയ്ക്കാനുള്ള തന്‍റെ ഓട്ടവും കൂടിയാണ് കാറുടമ പങ്കുവച്ചതെന്നും ചിരിക്കൊപ്പം ചിന്തിപ്പിക്കുന്നതെന്നും ആളുകള്‍ Read More…
വാങ്ങിയത് മുതല്‍ സ്ഥിരം പണി; പുത്തന്‍ എസ്‍യുവി കഴുതയെ കൊണ്ട് കെട്ടിവലിപ്പിച്ച് ഉടമ, ഷോറൂമിന് മുന്നില്‍ പ്രതിഷേധം- വീഡിയോ
എസ്.യു.വി. വാങ്ങിയത് മുതല്‍ സ്ഥിരം പണി. ഷോറൂമില്‍ പറഞ്ഞു മടുത്തുകഴിഞ്ഞാല്‍ പിന്നെയെന്തു ചെയ്യും? പ്രതിഷേധിക്കുക, അതുമാത്രമാണ് മഹാരാഷ്ട്രയിലെ ഈ കാര്‍ ഉടമയും ചെയ്തുള്ളൂ. പണം കൊടുത്തു വാങ്ങിയ വാഹനത്തിന് തുടര്‍ച്ചയായ അറ്റകുറ്റപണി. എത്ര പറഞ്ഞിട്ടും കേള്‍ക്കാതായതോടെ പ്രാദേശിക മഹീന്ദ്ര ഷോറൂമിലേക്ക് വാഹനത്തെ കഴുതയെക്കൊണ്ട് കെട്ടി വലിച്ചാണ് എത്തിച്ചത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. മഹീന്ദ്ര ഥാര്‍ വാഹനത്തിന് മുന്നില്‍ രണ്ടു കഴുതകളെ കെട്ടി സര്‍വീസ് സെന്‍ററിലേക്ക് വലിച്ചു കൊണ്ടുവരുന്നതാണ് വീഡിയോ. കഴുതകളെ കെട്ടിയെങ്കിലും അവയെക്കൊണ്ട് വലിച്ചുനീക്കാനാകാതെ കാറുടമയും Read More…
കല്യാണത്തിന് മൂന്ന് സ്വർണാഭരണങ്ങള്‍ മാത്രം; അധികമായാല്‍ 50,000 പിഴ; വിചിത്ര നിര്‍ദ്ദേശവുമായി ഒരു പഞ്ചായത്ത്
കലാണത്തിന് അധികം സ്വർണാഭരണങ്ങള്‍ ധരിക്കരുത് എന്ന തീരുമാനം നടപ്പിലാക്കി ഒരു പഞ്ചായത്ത്. വിവാഹത്തിന് സ്വർണാഭരണങ്ങള്‍ പാടില്ല എന്നല്ല, പരിമിതമാക്കണമെന്നാണ് പഞ്ചായത്തിന്റെ ഉത്തരവ്. ഇതുപ്രകാരം മൂക്കുത്തി, കമ്മൽ, താലിമാല എന്നീ മൂന്ന് ആഭരണങ്ങള്‍ ധരിക്കാൻ മാത്രമാണ് സ്ത്രീകൾക്ക് അനുമതി . ഈ നിയമം ലംഘിക്കുന്നവർക്ക് കൃത്യമായി പിഴയീടാക്കാനും പഞ്ചായത്ത് തീരുമാനിച്ചിരിക്കുകയാണ്. വിവാഹങ്ങള്‍ക്ക് സ്ത്രീകൾ മൂന്നിൽ കൂടുതൽ സ്വർണാഭരണങ്ങൾ ധരിക്കരുതെന്നും, അങ്ങനെ ധരിച്ചാൽ 50,000 രൂപ പിഴ ചുമത്തുമെന്നുമാണ് പഞ്ചായത്തിന്റെ ഉത്തരവ്. ഡെറാഡൂണിലെ യമുന, ടൺസ് നദികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന Read More…









