Celebrity

‘ബസില്‍ യാത്ര ചെയ്യുമ്പോള്‍ നെഞ്ചില്‍ നോക്കുന്നു’, രൂക്ഷമായ തുറിച്ച് നോട്ടം ; വീഡിയോ

യാത്രകളിലും പൊതുനിരത്തിലും സ്ത്രീകള്‍ക്ക് നേരെയുള്ള തുറിച്ച് നോട്ടം പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ചെറിയ പെണ്‍കുട്ടികള്‍ മുതല്‍ പ്രായമായവര്‍വരെ ഇത്തരക്കാരുടെ നോട്ടങ്ങള്‍ക്ക് ഇരയാകാറുണ്ട്. ഇപ്പോള്‍ ബസില്‍ തനിക്ക് നേരെയുണ്ടായ തുറിച്ച് നോട്ടത്തെപ്പറ്റി പറയുകയാണ് വ്ലോഗര്‍ സ്നേഹ. ബസില്‍ തന്റെ അടുത്തിരുന്ന ചേച്ചി തുറിച്ച് നോക്കിയെന്നും, തന്റെ ചെസ്റ്റിലായിരുന്നു ചേച്ചിയുടെ നോട്ടമെന്നും ഡ്രസ്സിംഗ് ആയിരുന്നോ ചേച്ചിയുടെ പ്രശ്നമെന്നും സ്നേഹ ചോദിക്കുന്നു. താന്‍ നോക്കുമ്പോള്‍ ആ ചേച്ചി സാരി ഉടുത്തിരുന്നത് വയറുകാണിച്ചായിരുന്നുവെന്നും വ്ലോഗിലൂടെ സ്നേഹ പറയുന്നു. സമ്മിശ്ര പ്രതികരണമാണ് വി‍ഡിയോയ്ക്ക് ലഭിക്കുന്നത്. Read More…

Crime

ബ്രാഹ്മണനെ ‘അപമാനിച്ചെന്ന്’ ആരോപണം; യുവാവിനെക്കൊണ്ട് കാലുകഴുകി വെള്ളം കുടിപ്പിച്ചു- വിവാദം

ബ്രാഹ്മണനെ ‘അപമാനിച്ചതിന്’ ശിക്ഷയായി അയാളുടെ കാലു കഴുകി വെള്ളം യുവാവിനെക്കൊണ്ട് കുടിപ്പിച്ചതായി റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ ദാമോ ജില്ലയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വന്‍ വിമര്‍ശനമാണ് പ്രവൃത്തിക്കെതിരെ ഉയരുന്നത്. അതേസമയം പ്രവൃത്തിയെ നിസ്സാരവൽക്കരിച്ചുകൊണ്ട് ഇരുകൂട്ടരും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമം നടക്കുന്നു എന്നാണ് ഇപ്പോള്‍ ഇരുകൂട്ടരും ആരോപിക്കുന്നത്. സംഭവത്തില്‍ കുശ്വാഹ സമുദായത്തിലെ ഒരാൾ സമർപ്പിച്ച പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. ഒബിസി വിഭാഗച്ചില്‍പ്പെട്ട പർഷോത്തം കുശ്വാഹയെക്കൊണ്ടാണ് അന്നു പാണ്ഡെ എന്നയാളുടെ കാല്‍ കഴുകി Read More…

Featured Lifestyle

വധു ബന്ധുവായ യുവാവിനൊപ്പം നൃത്തം ചെയ്തു; വിവാഹദിവസം ബന്ധം പിരിഞ്ഞ് വരന്‍- വീഡിയോ

വധൂ- വരന്മാരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസം എന്നു പറയുന്നത് തങ്ങളുടെ വിവാഹ ദിവസമാണ്. ഏറ്റവും സന്തോഷകരമായ ദിവസമാണ് അത്. എന്നാല്‍ വിവാഹ ദിവസം തന്നെ പരസ്പരം പിരിഞ്ഞ വധൂവരന്മാരുടെ വാര്‍ത്തയാണ് പുറത്ത് വരുന്നത്. വധു ബന്ധുവായ യുവാവിനൊപ്പം നൃത്തം ചെയ്തത് വരനെ ചൊടിപ്പിച്ചതോടെ അയാള്‍ ബന്ധം ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. വരന്‍ വധുവിനോട് ആക്രോശിക്കുകയും അതിഥികള്‍ക്ക് മുന്നില്‍വെച്ച് അവളോട് അപമര്യാദയായി പെരുമാറുകയും കയര്‍ക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. വധുവും Read More…

Celebrity

‘ലെസ്ബിയൻ, ഒൻപത്, ട്രാൻസ്ജെൻഡർ, ഷീമെയ്‌ൽ… ഞാൻ കേൾക്കുന്ന പേരുകൾ ഇങ്ങനെ’; നടിയുടെ കുറിപ്പ്

പോൾവാട്ടില്‍ ദേശീയതലത്തിലുൾപ്പടെ മികച്ച നേട്ടങ്ങൾ കൈവരിച്ച് ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധേയയായ താരമാണ് വി.എസ്. സൗമ്യ, ഇപ്പോഴിതാ സൗമ്യ പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മുടി മുറിച്ചു നടക്കുന്നതുകൊണ്ട് താൻ കേൾക്കുന്ന പരിഹാസങ്ങളെക്കുറിച്ചാണ് സൗമ്യ കുറിക്കുന്നത്. തന്റെ മുഖത്തിനു ചേരുന്നതുകൊണ്ടാണ് മുടി നീട്ടാത്തതെന്നും പെൺകുട്ടിയാണെന്ന് ആരെയും ബോധിപ്പിക്കേണ്ട കാര്യം തനിക്കില്ലെന്നും സൗമ്യ പറയുന്നു. സൗമ്യയുടെ കുറിപ്പ് ‘മുടി വെട്ടി ആൺകുട്ടികളെ പോലെ നടക്കുന്നു, Transgender, lesbian, ഒൻപത്, Shemale അങ്ങനെ, 6 വർഷത്തോളമായിട്ട് ഞാൻ കേൾക്കുന്ന Read More…

Crime

ഈ സംസ്ഥാനത്ത് വ്യഭിചാരം കുറ്റവിമുക്തമാക്കുന്നു; 117 വർഷം പഴക്കമുള്ള നിയമം റദ്ദാക്കി

വ്യഭിചാരം കുറ്റകരമല്ലാതാക്കി ന്യൂയോർക്ക് സംസ്ഥാനം അതിന്റെ നിയമവ്യവസ്ഥയിൽ മാറ്റം വരുത്തി, 117 വർഷമായി നിലനിന്നിരുന്ന നിയമം ഔദ്യോഗികമായി എടുത്തു കളഞ്ഞു. വ്യഭിചാരത്തെ 90 ദിവസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ശിക്ഷാർഹമായ കുറ്റകൃത്യമായി കണക്കാക്കിയിരുന്ന പഴയ ചട്ടം റദ്ദാക്കുന്ന ബില്ലിൽ ഗവർണർ കാത്തി ഹോച്ചുൾ ഒപ്പുവച്ചു. ബന്ധങ്ങളിലെ വ്യക്തിപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിൽ പുരോഗമനപരമായ സമീപനത്തിലേക്കുള്ള മാറ്റത്തെ ഈ തീരുമാനം പ്രതിഫലിപ്പിക്കുന്നു. വിവാഹമോചനത്തെ നിരുത്സാഹപ്പെടുത്തുന്നതിനായിരുന്നു 1907-ൽ നിലവിൽ വന്ന വ്യഭിചാര നിയമം ​കൊണ്ടുവന്നത്. എന്നാല്‍, വ്യക്തിസ്വാതന്ത്ര്യത്തെയും ബന്ധങ്ങളെയും Read More…

Oddly News

കോളേജ് പെൺകുട്ടികൾ നടുറോഡിൽ പരസ്യമായി തമ്മില്‍തല്ലി, വീഡിയോ വൈറലാകുന്നു

വഴിയാത്രക്കാരെ അമ്പരപ്പിച്ചുകൊണ്ട് തിരക്കുള്ള റോഡിൽ രണ്ട് കോളേജ് വിദ്യാർത്ഥിനികൾ തമ്മിലുള്ള പരസ്യമായ തല്ലിന്റെ വീഡിയോ വൈറലാകുന്നു. പട്ടാപ്പകലാണ് വാക്കേറ്റം ഉണ്ടായത്, രണ്ട് വിദ്യാർത്ഥിനികളും വഴക്കിടുന്നത് നിസ്സഹായരായി നോക്കി നിൽക്കുകയാണ് കാഴ്ചക്കാരായ നാട്ടുകാര്‍. രണ്ട് വ്യത്യസ്‌ത കോളജുകളിൽ നിന്നുള്ള വിദ്യാര്‍ത്ഥിനികൾ പരസ്പരം ആക്രോശിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. തെരുവിലെ തര്‍ക്കത്തിനുശേഷം സ്കൂട്ടറില്‍ കയറിപോകാനൊരുങ്ങിയ വിദ്യാര്‍ത്ഥിനികളില്‍ പിന്നിരുന്നയാളെ റോഡില്‍നിന്ന പെണ്‍കുട്ടി പിന്നോക്കം വലിച്ച് താഴെയിട്ടു. സ്കൂട്ടര്‍ നിര്‍ത്തി ഇറങ്ങിവന്ന പെണ്‍കുട്ടിയും ചേര്‍ന്ന് പിന്നീട് കൂട്ടയടിയായിരുന്നു. കുട്ടികൾ പരസ്പരം Read More…

Lifestyle

വെറുതെ ഒന്ന് ഉറങ്ങി, ബംഗളുരുവിൽ യുവതി സ്വന്തമാക്കിയത് 9 ലക്ഷം രൂപ, സംഭവം ഇങ്ങനെ..

വ്യത്യസ്തത ഉണർത്തുന്ന ഒട്ടനവധി വാർത്തകളാണ് ദിവസവും സോഷ്യൽ മീഡിയയിലൂടെ വൈറലായികൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ബെംഗളൂരു ആസ്ഥാനമായുള്ള ഒരു ഇൻവെസ്റ്റ്‌മെൻ്റ് ബാങ്കർ, കൂടുതൽ ഉറങ്ങുക എന്ന തന്റെ സ്വപ്നത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നത് 9 ലക്ഷം രൂപയാണ്. സായ്‌ശ്വരി പാട്ടീൽ എന്ന യുവതിയാണ് ബാംഗ്ലൂർ സ്റ്റാർട്ടപ്പ് സംരംഭമായ വേക്ക്ഫിറ്റിന്റെ ‘സ്ലീപ്പ് ഇന്റേൺഷിപ്പ് ’പ്രോഗ്രാമിന്റെ മൂന്നാം സീസണിൽ ‘സ്ലീപ്പ് ചാമ്പ്യൻ’ എന്ന പദവി നേടിയെടുത്തത്. പ്രോഗ്രാമിനായി തിരഞ്ഞെടുത്ത 12 ‘സ്ലീപ്പ് ഇന്റേണുകളിൽ’ മിസ് പാട്ടീലും ഉൾപ്പെട്ടിരുന്നു. ഉറക്കത്തെ വിലമതിക്കുകയും അതിന് മുൻഗണന നൽകുകയും ചെയ്യുന്ന Read More…

Oddly News

ആയിരക്കണക്കിന് വജ്രങ്ങള്‍ കൊണ്ട് മോഡിയുടെ പ്രതിമ; ഒന്നരവര്‍ഷത്തോളം പണിയെടുത്തത് 40 പേര്‍- വീഡിയോ

നരേന്ദ്രമോദിയോടുള്ള ആരാധന പ്രകടിപ്പിക്കാന്‍ ഇതിനേക്കാര്‍ നല്ല മാര്‍ഗ്ഗമില്ല. അമേരിക്കയില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുമ്പോള്‍ ഒരുകൂട്ടം മറുനാടന്‍ ഇന്ത്യാക്കാര്‍ മോദിയുടെ ലാബിലെ വജ്രം കൊണ്ടുള്ള പ്രതിമയുണ്ടാക്കി. യുഎസിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ അംഗങ്ങളായ രാജ്കുമാറും അസ്രിത്തും ചേര്‍ന്നാണ് ലാബില്‍ വികസിപ്പിച്ചെടുത്ത വജ്രങ്ങള്‍ കൊണ്ട് പ്രധാനമന്ത്രിയുടെ ഒരു ചെറിയ പ്രതിമ സൃഷ്ടിച്ചത്. യുഎസ് പ്രഥമവനിത ജില്‍ ബൈഡന് ലാബില്‍ ഉണ്ടാക്കിയെടുത്ത വജ്രം സമ്മാനമായി പ്രധാനമന്ത്രി മോദി നല്‍കിയതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇരുവരും പ്രതിമ നിര്‍മ്മിച്ചത്. ഒന്നര വര്‍ഷത്തോളം 30-40 പേര്‍ക്കൊപ്പം Read More…

Oddly News

പാത്രം കഴുകുന്നപോലെ തോക്ക് തേച്ചുകഴുകുന്ന വീഡിയോ വൈറൽ- തൂക്കിയെടുത്ത് പൊലീസ്

അടുക്കളയില്‍ പാത്രം തേച്ചുകഴുകുന്ന ലാഘവത്തോടെ തോക്കുകള്‍ വൃത്തിയാക്കുന്ന സ്ത്രീയുടെ വീഡിയോ വൈറല്‍. പിന്നാലെ അന്വേഷണവുമായി പൊലീസ് കണ്ടെത്തിയത് അനധികൃത ആയുധ നിര്‍മാണശാല . മധ്യപ്രദേശിലെ മൊറേന ജില്ലാ ആസ്ഥാനത്തുനിന്ന് 18 കിലോമീറ്റർ അകലെ ഒരു അനധികൃത ആയുധ നിര്‍മാണശാലയിലാണ് പോലീസ് അന്വേഷണം അവസാനിച്ചത്. വെള്ളം നിറച്ച ഒരു ചീനച്ചടിക്ക് ചുറ്റും നിരത്തിവച്ച തോക്കുകള്‍ ബ്രഷും സോപ്പും വെള്ളവും ഉപയോഗിച്ചു വൃത്തിയാക്കുന്ന ഒരു സ്ത്രീയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. മറ്റൊരാള്‍ നിര്‍ദേശം നല്‍കുന്നതനുസരിച്ച് സ്ത്രീ തോക്കുകള്‍ കഴുകി വൃത്തിയാക്കുന്നതാണ് Read More…