Crime

‘പഠിക്കണം, മോഡലാകണം;, കുട്ടികൾ തടസ്സം’; മക്കളെ കൊലപ്പെടുത്തിയതുതന്നെ, കുറ്റം സമ്മതിച്ച് അമ്മ

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ സഹോദരങ്ങളായ രണ്ട് കുട്ടികളെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കുട്ടികളുടെ അമ്മയായ നിവേദ്യയാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ചോദ്യംചെയ്യലിൽ നിവേദ്യ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചിട്ടുണ്ട്. കുട്ടികളുടെ മരണത്തിൽ തുടക്കം മുതൽ തന്നെ സംശയങ്ങളുണ്ടായിരുന്നതിനാൽ നാട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. തുടർന്നാണ് അമ്മയെ വിളിച്ച് വിശദമായി ചോദ്യം ചെയ്തതും കൊലപാതക വിവരം പുറത്തുവന്നതും. സ്വതന്ത്രമായി ജീവിക്കുന്നതിന് കുട്ടികൾ തടസ്സമാണെന്ന് കരുതിയാണ് ഈ Read More…

Celebrity

‘ഇതിലും ഭേദം ഒന്നും ഇടാതെ നടക്കുന്നതായിരുന്നു’; ബോഡി ഷെയ്മിങ്, കിടിലൻ മറുപടിയുമായി അപർണ തോമസ്

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും അവതാരകയുമായ അപർണ തോമസ് പങ്കുവെക്കുന്ന പോസ്റ്റുകൾക്ക് എപ്പോഴും മികച്ച ജനശ്രദ്ധ ലഭിക്കാറുണ്ട്. തന്‍റെ കരിയറിലെയും ജീവിതത്തിലെയും പ്രധാന വഴിത്തിരിവുകളെക്കുറിച്ചും വ്യക്തിപരമായ അനുഭവങ്ങളെക്കുറിച്ചും പങ്കുവെച്ച കുറിപ്പ് അടുത്തിടെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവതാരകനായ ജീവയുമായുള്ള 11 വർഷത്തെ ദാമ്പത്യജീവിതത്തിനു ശേഷമുള്ള വേർപിരിയലും വലിയ തോതിൽ വാർത്തയായി മാറുകയായിരുന്നു. നിലവിൽ തന്‍റെ ഇൻസ്റ്റഗ്രാം വീഡിയോയ്ക്ക് താഴെ വന്ന പരിഹാസ കമന്റിന് അപർണ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അപർണയുടെ വസ്ത്രധാരണത്തെ ലക്ഷ്യമിട്ട് ‘ഇതിലും ഭേദം Read More…

Featured Oddly News

മരിച്ച പിതാവ് ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് പ്രതീക്ഷ; 80-കാരന്റെ മൃതദേഹം 4 വർഷമായി ഫ്രീസറിൽ സൂക്ഷിച്ച് കുടുംബം! ഞെട്ടി പൊലീസ്

മുംബൈ സ്വദേശിയായ എൺപതുകാരന്റെ മൃതദേഹം കഴിഞ്ഞ നാല് വർഷമായി കുടുംബാംഗങ്ങൾ ഫ്രീസറിൽ സൂക്ഷിച്ചുവരികയാണെന്ന വിചിത്രമായ സംഭവം പുറത്തുവന്നു. മലാഡിലെ ഒരു ക്ലിനിക്കിൽ വച്ചിരുന്ന ഫ്രീസറിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അമേരിക്കയിലെ ക്രയോണിക്സ് സെന്ററിലേക്ക് മാറ്റണമെന്നാണ് ആഗ്രഹമെന്നും, അതിനാൽ തത്കാലം ഫ്രീസറിൽ തന്നെ സൂക്ഷിക്കാൻ അനുവദിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. തിങ്കളാഴ്ച രാത്രിയിലാണ് മൃതദേഹം അനധികൃതമായി ഫ്രീസറിൽ വച്ചിരിക്കുന്നതിനെക്കുറിച്ച് കുറർ പൊലീസിന് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിൽ പൊലീസ് വിവരം സ്ഥിരീകരിച്ചു. അറ്റകുറ്റപ്പണികൾക്കായി കഴിഞ്ഞ ഒരു മാസമായി ഈ Read More…

Crime

വിവാഹാഭ്യർത്ഥന നിരസിച്ചു, ദിൻഷയ്ക് മറ്റൊരാളുമായി അടുപ്പം; റിസോർട്ടിലെ ജോലി വാങ്ങിക്കൊടുത്തും ജിത്തു; കൊലപാതകത്തിന് പിന്നിൽ പ്രണയപ്പക

കോഴഞ്ചേരി മാരാമണ്ണിലെ റിസോർട്ട് ജീവനക്കാരിയായ ദിൻഷയെ കൊലപ്പെടുത്തിയത് വിവാഹാഭ്യർത്ഥന നിരസിച്ചതിനാലാണെന്ന് പിടിയിലായ പ്രതി ജിത്തു പൊലീസിന് മൊഴി നൽകി. ദിൻഷയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നതും, ഇതിന്റെ പേരിൽ ദിൻഷയുടെ ഫോണിലെ സന്ദേശത്തെച്ചൊല്ലി ഉണ്ടായ തർക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇയാൾ സമ്മതിച്ചു. ഏകദേശം ഒൻപത് മാസം നീണ്ട പ്രണയത്തിനൊടുവിൽ ഓൺലൈൻ വഴി വാങ്ങിയ കത്തി ഉപയോഗിച്ചാണ് ജിത്തു ദിൻഷയെ കുത്തിക്കൊലപ്പെടുത്തിയത്. ജിത്തുവും ദിൻഷയും തമ്മിൽ മുൻപേ പരിചയമുണ്ടായിരുന്നെങ്കിലും, ഈ കൊലപാതകം കൃത്യമായ പ്ലാനിംഗോടെ കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. Read More…

Fitness

വയസ്സ് 65, ലോക പവർലിഫ്റ്റിംഗ് കിരീടം സ്വന്തമാക്കി മുത്തശ്ശി! പ്രചോദനമായി മാർട്ടിൻ ബാരൺസിന്റെ വിസ്മയ നേട്ടം

65 വയസ്സിൽ, പ്രായമാകുന്നത് കായികക്ഷമതയിൽ നിന്നും കരുത്ത് നേടുന്ന വ്യായാമങ്ങളിൽ നിന്നും പിന്തിരിയാനുള്ള കാരണമല്ലെന്ന് തെളിയിക്കുകയാണ് മാർട്ടിൻ ബാരൺസ്. ഭാരം ഉയർത്തുന്ന വ്യായാമങ്ങൾ ആരംഭിച്ചിട്ട് മൂന്ന് വർഷത്തിൽ താഴെ മാത്രം പ്രായമുള്ള ഈ മുത്തശ്ശി, അടുത്തിടെ തന്റെ മൂന്നാമത് വേൾഡ് പവർലിഫ്റ്റിംഗ് കിരീടം സ്വന്തമാക്കി. 2026 സെപ്റ്റംബർ 14-ന് നടന്ന എ.ഡബ്ല്യു.പി.സി വേൾഡ് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 65-85 പ്രായപരിധിയിലാണ് ബാരൺസ് മത്സരിച്ചത്. ഇത് ഒരു കായിക നേട്ടം എന്നതിലുപരി, ആരോഗ്യകരമായ വാർദ്ധക്യത്തിന് തങ്ങളുടെ പേശികളുടെ കരുത്ത് നിലനിർത്തേണ്ടത് Read More…

Health

കഫീൻ പേടിച്ച് കാപ്പി ഒഴിവാക്കേണ്ട; ഓർമ്മശക്തി കൂട്ടാൻ കഫീനില്ലാത്ത കാപ്പി മതിയെന്ന് പുതിയ പഠനം

നാം കാപ്പിയെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിൻ്റെ മുൻനിരയിൽ വരുന്നത് ‘കഫീൻ’ എന്ന ഘടകം മാത്രമാണ്. രാവിലെ ഉണരാനും ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാനും ജോലിസ്ഥലത്തെ തളർച്ച മാറ്റാനും കാപ്പി സഹായിക്കുന്നത് അതിലെ കഫീൻ മൂലമാണ്. അതിനാൽ തന്നെ കാപ്പിയിലുള്ള മറ്റു ഘടകങ്ങളെക്കുറിച്ച് നാം അധികം ചിന്തിക്കാറില്ല. എന്നാൽ കാപ്പി മസ്തിഷ്കത്തിൽ ഉണ്ടാക്കുന്ന ചില നല്ല മാറ്റങ്ങൾക്ക് കാരണം കഫീൻ മാത്രമല്ലെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ‘നേച്ചർ കമ്മ്യൂണിക്കേഷൻസ്’ എന്ന ശാസ്ത്ര മാസികയിൽ പ്രസിദ്ധീകരിച്ച പുതിയ പഠനമനുസരിച്ച് കഫീൻ Read More…

Oddly News

ഡൽഹിയിലെ ഏറ്റവും തടിച്ച നായ ആര്? വോട്ടെടുപ്പിൽ ഏറ്റുമുട്ടി ഗുഗുവും റാംബാബുവും! ഫലം ഒക്ടോബർ 1-ന്

ഡൽഹിയിലെ ഏറ്റവും തടിയന്മാരായ നായ്ക്കളെ കണ്ടെത്താന്‍ 64 നായകളുമായി തുടങ്ങിയ ഒരു അപൂർവ്വ മത്സരം ഇപ്പോള്‍ തരംഗമായി മാറിയിരിക്കുകയാണ്. വെറുമൊരു തമാശയായി സമൂഹമാധ്യമങ്ങളിൽ ആരംഭിച്ച ഈ വേറിട്ട മത്സരം വെറും ആറ് ദിവസത്തിനുള്ളിൽ ഇന്റർനെറ്റിൽ വൻ തരംഗമായി മാറി. ഒരാഴ്ച നീണ്ട വോട്ടെടുപ്പുകൾക്ക് ശേഷം ഡൽഹിയിലെ ഏറ്റവും തടിയനായ നായയെ കണ്ടെത്താനുള്ള മത്സരത്തിലെ അവസാന പോരാട്ടം ഇപ്പോൾ ‘ഗൂഗു’, ‘റാംബാബു’ എന്നീ രണ്ട് നായകൾ തമ്മിലാണ്. ഡൽഹിയിലെ ഏറ്റവും തടിയനായ നായയെ തിരഞ്ഞെടുക്കാൻ ഇൻസ്റ്റാഗ്രാമിലാണ് നെറ്റിസൺസ് വോട്ട് Read More…

Oddly News

ക്ലാസെടുക്കാതെ മൊബൈൽ ഗെയിം; വിദ്യാർത്ഥിനികളോട് ഇൻസ്റ്റാഗ്രാം ഐഡി ചോദിച്ച് അധ്യാപകൻ! വൻ പ്രതിഷേധം

ഭിന്ദ് (മധ്യപ്രദേശ്): സ്കൂൾ സമയത്ത് ക്ലാസുകളെടുക്കാതെ മൊബൈൽ ഗെയിമുകൾ കളിക്കുകയും പെൺകുട്ടികളോട് ഇൻസ്റ്റാഗ്രാം ഐഡികൾ ചോദിക്കുകയും ചെയ്തതായി വിദ്യാർത്ഥിനികൾ ആരോപിച്ചതിനെത്തുടർന്ന് സർക്കാർ സ്കൂളിൽ അധ്യാപകൻ വിവാദത്തിൽ. ഭിന്ദ് ജില്ലയിലെ നയാഗാവ് പോലീസ് സ്റ്റേഷൻ അതിർത്തിയിലുള്ള കോട്ട് ഗ്രാമത്തിലെ ഗവൺമെന്റ് ഹൈസ്കൂളിലാണ് സംഭവം . പരാതി ഉയർന്നതോടെയാണ് വിഷയം പുറത്തറിയുന്നതും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇടയിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നതും. പ്രശാന്ത് എന്ന് പേരുള്ള അധ്യാപകൻ പഠനകാര്യങ്ങളിൽ ശ്രദ്ധിക്കാതെ മറ്റു കാര്യങ്ങളിലാണ് സ്കൂൾ സമയത്ത് ഏർപ്പെട്ടിരുന്നതെന്ന് വിദ്യാർത്ഥിനികൾ മാധ്യമങ്ങളോട് ആരോപിച്ചു. Read More…

Health

എന്നും ചെറുപ്പമായിരിക്കാൻ ലളിതമായ 6 വഴികള്‍: ചെറുപ്പക്കാർക്ക് ഹാർവാർഡ് വിദഗ്ദ്ധന്റെ ആന്റി-ഏജിംഗ് ഉപദേശങ്ങൾ

വാർദ്ധക്യത്തിലും ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന നല്ല ശീലങ്ങൾ ചെറുപ്പത്തിലേ തന്നെ വളർത്തിയെടുത്താൽ എങ്ങനെയുണ്ടാകും? ഹാർവാർഡ്, സ്റ്റാൻഫോർഡ്, എയിംസ് (AIIMS) എന്നിവിടങ്ങളിൽ നിന്ന് പരിശീലനം നേടിയ പ്രമുഖ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേഥി, ചെറുപ്പകാലത്ത് തന്നെ തുടങ്ങേണ്ട ആറ് പ്രധാന ആരോഗ്യശീലങ്ങൾ പങ്കുവെക്കുന്നു. ശക്തി വർദ്ധിപ്പിക്കുന്ന വ്യായാമങ്ങൾ, പ്രോട്ടീൻ, നാരുകൾ അടങ്ങിയ ഭക്ഷണം, കൃത്യമായ പ്രഭാതഭക്ഷണം, കാപ്പി കുടിക്കുന്ന രീതി, ചിയ വിത്തുകൾ എന്നിവ കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്റെ ഉപദേശങ്ങൾ. ആദ്യമായി, ആഴ്ചയിൽ രണ്ടോ മൂന്നോ തവണ വെയ്റ്റ് ലിഫ്റ്റിംഗ് Read More…