Oddly News

ഐടി ജോലി ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായി യുവതി; ഇപ്പോൾ വരുമാനം കൂടുതൽ, ജീവിതത്തിൽ സമാധാനവും!

ബെംഗളൂരുവിലെ മുൻ ഐ.ടി ജീവനക്കാരി കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് റാപ്പിഡോ ഓട്ടോ ഡ്രൈവറായി മാറിയ വാർത്തയും അതിന് പിന്നിലെ കഥയും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയാണ്. അച്ഛന്റെ വിയോഗത്തിന് ശേഷം രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നതിനൊപ്പം അമ്മയെ ഒറ്റയ്ക്കാക്കാതെ പരിചരിക്കാൻ കഴിയാതെ വന്നതോടെയാണ് ജോലി ഉപേക്ഷിച്ചതെന്ന് ഇവർ വീഡിയോയിൽ പറയുന്നു. തുടർന്ന്, സ്വന്തമായി സമയം കണ്ടെത്താനും വീടിനടുത്ത് തന്നെ തുടരാനും സാധിക്കുന്ന ഓട്ടോ ഡ്രൈവിംഗ് തൊഴിലായി തിരഞ്ഞെടുക്കുകയായിരുന്നു. തൻവി എന്ന ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർ ഇവരുമായി Read More…

Health

പതിനെട്ടാം വയസ്സിൽ മുടി കൊഴിയുന്നോ? ചെറുപ്പക്കാരുടെ കഷണ്ടിയ്ക്ക് പിന്നിലെ യഥാർത്ഥ കാരണങ്ങൾ ഇവയാണ്!

യുവതീ യുവാക്കളിലെ മുടികൊഴിച്ചിൽ എന്നത് ഇപ്പോൾ 30-കളിലോ 40-കളിലോ ഉള്ളവരിൽ മാത്രം കണ്ടുവരുന്ന ഒന്നല്ല. പതിനെട്ടോ പത്തൊൻപതോ വയസ്സുള്ള ചെറുപ്പക്കാരിലും ഇരുപതുകളിലുള്ളവരിലും നെറ്റിയിലെ മുടി പിന്നോട്ട് പോകുന്നതും, അമിതമായ മുടികൊഴിച്ചിലും കണ്ട് ചർമ്മരോഗ വിദഗ്ദ്ധരെ സമീപിക്കുന്നത് ഇപ്പോൾ സർവ്വസാധാരണമാണ്. എന്നാൽ ഇതിന് പിന്നിലെ യഥാർത്ഥ കാരണം എന്താണ്? ജനിതകപരമായ കാരണങ്ങളാണോ, മാനസികസമ്മർദ്ദമാണോ, ആഹാരരീതിയാണോ, അതോ ക്രിയേറ്റീൻ പോലുള്ള ഫിറ്റ്‌നസ് സപ്ലിമെന്റുകളാണോ ഇതിന് പിന്നിലെന്ന് വിശദമായി പരിശോധിക്കാം. ചെറുപ്പക്കാരിൽ നെറ്റിയിലെ മുടി പിന്നോട്ട് പോകുന്നതിനും തലയോട്ടിക്ക് മധ്യത്തിൽ മുടി Read More…

Featured Fitness

ഡയറ്റുമില്ല കലോറി നോക്കലുമില്ല! 60-ാം വയസ്സിലും ‘അയൺമാൻ’; മിലിന്ദ് സോമൻ കഴിക്കുന്നത് എന്ത്?

ആറ് ദിവസത്തിനിടെ രണ്ട് ഫുൾ ഡിസ്റ്റൻസ് അയൺമാൻ ട്രയാത്ത്‌ലണുകൾ പൂർത്തിയാക്കിയ പ്രശസ്ത നടനും ഫിറ്റ്‌നസ് പ്രേമിയുമായ മിലിന്ദ് സോമന്റെ ഭക്ഷണരീതിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വലിയ നേട്ടം കൈവരിച്ചെങ്കിലും ലളിതമായ ഭക്ഷണമാണ് അദ്ദേഹം കഴിക്കുന്നത്. സെപ്റ്റംബർ 13-ന് നടന്ന അയൺമാൻ വെയിൽസും സെപ്റ്റംബർ 19-ന് നടന്ന അയൺമാൻ ഇറ്റലിയും പൂർത്തിയാക്കിയ ശേഷം താൻ കഴിക്കുന്ന ഭക്ഷണങ്ങളുടെ ചിത്രങ്ങൾ 60-കാരനായ മിലിന്ദ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. മത്സരം കഴിഞ്ഞയുടൻ രാജ്മയും ചോറും കഴിക്കുന്ന ചിത്രമാണ് അദ്ദേഹം ആദ്യം പങ്കുവെച്ചത്. Read More…

Lifestyle

ജനപ്രിയ 7-സീറ്റർ റെനോ ട്രൈബർ 100പിഎസ് വിപണിയിൽ

കൊച്ചി: റെനോ ഇന്ത്യയുടെ ജനപ്രിയ 7-സീറ്റർ വാഹനമായ ട്രൈബറിന്റെ പുതിയ മോഡൽ ട്രൈബർ 100പിഎസ് വിപണിയിൽ അവതരിപ്പിച്ചു. മികച്ച പ്രകടനവും ഉയർന്ന ഇന്ധനക്ഷമതയും കുറഞ്ഞ നിരക്കും ഒരുമിച്ച് ചേരുന്ന പുതിയ മോഡലിന് 7.84 ലക്ഷം രൂപ മുതലാണ് എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. ഇവല്യൂഷൻ, ടെക്നോ, ഇമോഷൻ എന്നീ മൂന്ന് വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുക.  ഇതിൽ ഏറ്റവും ഉയർന്ന വകഭേദത്തിന് 8.99 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. 100 പിഎസ്  കരുത്തും ഈ ശ്രേണിയിലെ ഏറ്റവും മികച്ച 180 Read More…

Featured Good News

ഇന്ത്യയില്‍ യൂട്യൂബിൽ നിന്ന് കോടികൾ വാരുന്നവരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടം: 20% വർദ്ധനവ്

യൂട്യൂബിന്റെ 2025-ലെ ഇന്ത്യ ഇംപാക്ട് റിപ്പോർട്ട് പുറത്തുവന്നു. യൂട്യൂബ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലേക്ക് 18,000 കോടി രൂപ സംഭാവന ചെയ്തതായും ഏകദേശം പത്ത് ലക്ഷത്തോളം പൂർണ്ണസമയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഈ കണക്കുകൾ അതിശയിപ്പിക്കുന്നതാണെങ്കിലും കഥ ഇവിടെ തീരുന്നില്ലെന്നും ഇതിനുപുറമെ നിരവധി അനുബന്ധ നേട്ടങ്ങൾ വേറെയുമുണ്ടെന്നും യൂട്യൂബ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ ഗുഞ്ചൻ സോണി എൻ.ഡി.ടി.വിയോട് സംസാരിക്കവേ പറഞ്ഞു. ഒറ്റമുറിയിൽ നിന്ന് തുടങ്ങി നാല് വർഷത്തിനുള്ളിൽ 35 പേർക്ക് വരെ ജോലി നൽകുന്ന നിലയിലേക്ക് വളർന്ന ക്രിയേറ്റർമാരുടെ Read More…

Oddly News

വിവാഹത്തിന് സമ്മാനമായി 10 ലക്ഷം കിട്ടി; ആദായനികുതി വകുപ്പ് പണികൊടുക്കുമോ? ചോദ്യവുമായി യുവതി, പോസ്റ്റ് വൈറൽ

X ലെ ഒരു പോസ്റ്റ്, വിവാഹത്തിന് വലിയൊരു തുക പണമായി സമ്മാനം ലഭിക്കുന്നത് ആദായനികുതി വകുപ്പിന്റെ ചോദ്യം ചെയ്യലുകൾക്ക് ഇടയാക്കുമോ എന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. പൂജ എന്ന X ഉപയോക്താവ് തന്റെ ബന്ധുവിന്റെ അനുഭവം പങ്കുവെച്ചതോടെയാണ് ഈ ചർച്ച ആരംഭിച്ചത്. ഇവരുടെ ബന്ധുവിന് വിവാഹസമ്മാനമായി ഏകദേശം 10 ലക്ഷം രൂപ പണമായി ലഭിച്ചു. വിവാഹത്തിൽ പങ്കെടുത്ത 110-ഓളം അതിഥികളാണ് ഈ തുക നൽകിയത്. 500 രൂപയും 2,000 രൂപയും മുതൽ 25,000 രൂപ വരെയും 50,000 രൂപ Read More…

Featured Oddly News

ഓട്ടോ ഡ്രൈവറും യുവതികളും തമ്മിൽ നടുറോഡിൽ കയ്യാങ്കളി; മദ്യപിച്ച് അസഭ്യം പറഞ്ഞു, ഓട്ടോക്കൂലി നൽകിയില്ലെന്നും ഡ്രൈവര്‍, വീഡിയോ വൈറൽ

ബെംഗളൂരുവിൽ യാത്രാക്കൂലിയെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് റോഡിൽ ഓട്ടോ ഡ്രൈവറും യുവതികളും തമ്മിൽ അടിപിടിയുണ്ടായതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് എച്ച്.എസ്.ആർ ലേഔട്ട് തേർഡ് സെക്ടറിലായിരുന്നു സംഭവം. വഴിയാത്രക്കാര്‍ പകർത്തിയ ദൃശ്യങ്ങളിൽ മൂവരും പരസ്പരം കൈയേറ്റം ചെയ്യുന്നത് കാണാം. തർക്കം രൂക്ഷമായതോടെ മറ്റൊരു സ്ത്രീ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഇൻസ്റ്റാഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌‌ഫോമുകളിലും വീഡിയോ വൈറലായതോടെ പോലീസിന്റെ ഇടപെടൽ ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തി. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എച്ച്.എസ്.ആർ ലേഔട്ട് Read More…

Crime Featured

ആർഭാട ജീവിതത്തിനായി ഒരു മാസം പ്രായമുള്ള കുഞ്ഞിനെ 1.2ലക്ഷത്തിന് വിറ്റ് ദമ്പതികൾ; 4 തവണ കൈമാറ്റം ചെയ്‍ത കുഞ്ഞിനെ 550 കിലോമീറ്റർ അകലെ കണ്ടെത്തി പൊലീസ്

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ ആഡംബര ജീവിതത്തിനും ഫോണും സ്വർണ്ണമാലയും വാങ്ങാനുമായി ഒരു മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ മാതാപിതാക്കൾ ഒന്നര ലക്ഷത്തോളം രൂപയ്ക്ക് വിറ്റു. സംഭവത്തിൽ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്യുകയും 550 കിലോമീറ്ററിലധികം അകലെയുള്ള ഹൈദരാബാദിൽ നിന്ന് കുഞ്ഞിനെ സുരക്ഷിതമായി രക്ഷപ്പെടുത്തുകയും ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റ് ഏഴ് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സെപ്റ്റംബർ 20-ന് തനിക്ക് മർദ്ദനമേറ്റതായി കാണിച്ച് കുഞ്ഞിന്റെ അമ്മ പോലീസിനെ സമീപിച്ചതോടെയാണ് നടുക്കുന്ന സംഭവം പുറത്തറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ Read More…

Featured Spotlight

നെഞ്ചിലെ ടാറ്റൂ അവളുടെ പേര്; വിവാഹത്തിന് 28 ജോഡി വസ്ത്രം, 15 സ്വർണാഭരണങ്ങൾ; പക്ഷേ, കേതനെ കാത്തിരുന്നത് ദാരുണമരണം

പുണെയിലെ പ്രമുഖ വ്യാപാരി കേതൻ അഗർവാളിന്റെ കൊലപാതക കേസിൽ നിർണായക വെളിപ്പെടുത്തലുകളുമായി കുടുംബം രംഗത്തെത്തി. കേതൻ കൊല്ലപ്പെടുന്നതിന് തൊട്ടുമുൻപ് ഭാവിവധു സിയ ഗോയലിന് ജന്മദിന സമ്മാനമായി തന്റെ ശരീരത്തിൽ അവളുടെ പേര് ടാറ്റൂ ചെയ്തിരുന്നുവെന്ന് പിതാവ് വിശാൽ അഗർവാൾ വെളിപ്പെടുത്തി. സിയയെയോ അവളുടെ കുടുംബത്തെയോ തങ്ങൾക്ക് ഒട്ടും സംശയമില്ലായിരുന്നുവെന്ന് പിതാവ് പറയുന്നു. വിവാഹനിശ്ചയത്തിനായി 28 വസ്ത്രങ്ങളും 15 സെറ്റ് സ്വർണാഭരണങ്ങളുമാണ് സിയയ്ക്ക് വാങ്ങി നൽകിയിരുന്നത്. ജൂൺ 19-ന് മഹാബലേശ്വറിൽ വച്ച് സിയയുടെ ജന്മദിനം ഗംഭീരമായി ആഘോഷിക്കാൻ കേതൻ Read More…