Featured Lifestyle

അമിത സമ്മർദ്ദം; ഉയർന്ന ശമ്പളമുള്ള ഡോക്ടർ കുപ്പായമഴിച്ച് പബ് ഗായികയും ഡെലിവറി ഗേളായും യുവതി

ഉയർന്ന ശമ്പളവും കഠിനാധ്വാനവും നിറഞ്ഞ മെഡിക്കൽ കരിയർ ഉപേക്ഷിച്ച് വേറിട്ട ജീവിതരീതി തിരഞ്ഞെടുത്തിരിക്കുകയാണ് 31-കാരിയായ ചൈനീസ് യുവതി. സമ്മർദ്ദങ്ങളിൽ നിന്ന് മോചനം നേടാനായി ഡോക്ടറായിരുന്ന ലിയു സിഹാൻ എന്ന യുവതിയാണ് ജോലി ഉപേക്ഷിച്ച് ഡെലിവറി ഡ്രൈവറായും പബ് ഗായികയുമായും മാറിയത്. ചെറിയ ജോലികളിലൂടെ ലഭിക്കുന്ന ചെറിയ വരുമാനം സമാധാനപരമായ ജീവിതത്തിന് ധാരാളമാണെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് (SCMP) റിപ്പോർട്ട് ചെയ്ത ഈ വാർത്തയിൽ ലിയു വ്യക്തമാക്കുന്നു. കഠിനമായ വിദ്യാഭ്യാസ രീതിക്ക് പേരുകേട്ട ഹെബെയ് പ്രവിശ്യയിലാണ് ലിയു Read More…

Featured Spotlight

IAS രാജിവെച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ദിവ്യാ മിത്തൽ! പുതിയ രാഷ്ട്രീയ യാത്രയ്ക്ക് തുടക്കം

ഐഎഎസ് രാജിവച്ചതിനു ദിവസങ്ങൾക്ക് ശേഷം രാഷ്ട്രീയ പ്രവേശന പ്രഖ്യാപനവുമായി ഉത്തർപ്രദേശ് കേഡർ മുൻ ഉദ്യോഗസ്ഥ ദിവ്യാ മിത്തൽ. രാജിക്കു പിന്നാലെ ഉയർന്ന ശക്തമായ അഭ്യൂഹങ്ങൾ ശരിവെച്ച ദിവ്യ, ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ ചേരുന്നതിന് പകരം ജനങ്ങൾക്കൊപ്പം ഒരുമിച്ച് പ്രവർത്തിക്കാനാണ് തീരുമാനമെന്ന് വ്യക്തമാക്കി. തന്റെ കർമ്മഭൂമിയായ ഉത്തർപ്രദേശിൽ നിന്ന് തന്നെയായിരിക്കും രാഷ്ട്രീയ യാത്രയുടെ തുടക്കമെന്നും, വരാനിരിക്കുന്ന നിർണ്ണായകമായ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. 2013 ബാച്ച് ഉദ്യോഗസ്ഥയായ ദിവ്യ 13 വർഷത്തെ ഐഎഎസ് സേവനത്തിന് ശേഷമാണ് Read More…

Crime

പെൺസുഹൃത്തിനെ ഒന്‍പതു കഷണങ്ങളായി വെട്ടിനുറുക്കി കനാലിൽ തള്ളി; ഇറച്ചിക്കട ഉടമ അറസ്റ്റിൽ

ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ വെട്ടിമുറിച്ച് ഒന്‍പതു കഷണങ്ങളായി കനാലിൽ തള്ളിയ കേസിൽ ഇറച്ചിക്കട ഉടമ അറസ്റ്റിലായി. മംഗളഗിരി സ്വദേശിനിയായ കല്യാണിയാണ് (35) ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭവാനിപുരം സ്വദേശി മുഹമ്മദ് ഷാഫിയെ (35) പോലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 18-ന് ഇബ്രാഹിംപട്ടണത്തെ കനാലിന് സമീപം തലയില്ലാത്ത ഉടൽ കണ്ടെത്തിയതോടെയാണ് ഭീകരമായ കൊലപാതക വിവരം പുറംലോകമറിയുന്നത്. തുടർന്ന് എൻഡിആർഎഫിന്റെയും ഡ്രോണുകളുടെയും സഹായത്തോടെ കനാലിൽ നടത്തിയ തിരച്ചിലിൽ യുവതിയുടെ തലയും കാലുകളും മറ്റ് ശരീരഭാഗങ്ങളും പോലീസ് Read More…

Crime Featured

വൻ ലഹരിമരുന്ന് വേട്ട: പിടിച്ചെടുത്തത് കോടികള്‍, ‘ലേഡി ഡോണ്‍’ പാർവതിയും സംഘവും വലയിൽ

ഡൽഹിയും രാജസ്ഥാനും കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൻ അന്തർസംസ്ഥാന ലഹരിക്കടത്ത് ശൃംഖലയെ ഡൽഹി പൊലീസിലെ ഔട്ടർ നോർത്ത് ജില്ലാ ആന്റി നാർക്കോട്ടിക്സ് സ്ക്വാഡ് തകർത്തു. സംഘത്തിലെ പ്രധാനിയായ പാർവതി (42), ഇവരുടെ സഹായി ബുരാരി സ്വദേശി വികാസ് കുമാർ എന്ന ഷാനു (30), രാജസ്ഥാനിലെ പ്രതാപ്ഗഢിൽ നിന്നുള്ള പ്രധാന വിതരണക്കാരൻ സാഹബ് ഖാൻ (27) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കൻ ഡൽഹിയിലെ ബവാനയിലുള്ള ന്യൂ സനോഥ് കോളനിയിലെ വാടകവീട്ടിലും മറ്റ് കേന്ദ്രങ്ങളിലുമായി നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. Read More…

Crime

ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിച്ചിരുന്ന ഭര്‍ത്താവ്‌ ഭാര്യയെ കുത്തിക്കൊന്നു, വിവരം മകനെ ഫോണില്‍ അറിയിച്ചു

കോതമംഗലം കുത്തുകുഴി മാരമംഗലം ഹാപ്പിനഗറിൽ ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന ഭർത്താവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു. പുല്ലാന്തിക്കാടൻ കുഞ്ഞമ്മയാണ് (61) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് കുര്യാക്കോസിനെ (66) കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 28-ന് പുലർച്ചെ രണ്ടിനായിരുന്നു നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. വീട്ടുതർക്കത്തിനിടെ കിടപ്പുമുറിയിലുണ്ടായിരുന്ന കത്തിയെടുത്ത് കുഞ്ഞമ്മയെ കുത്തിക്കൊലപ്പെടുത്തുകയും തുടർന്ന് മൃതദേഹം അടുത്ത മുറിയിലേക്ക് വലിച്ചിടുകയുമായിരുന്നു. അതിനുശേഷം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച കുര്യാക്കോസ് വിവരം ഓസ്ട്രേലിയയിലുള്ള മകൻ ബേസിലിനെ ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മകന്റെ Read More…

Featured Sports

സെമിയിലും മഴ പെയ്താൽ ഫൈനലിൽ വരിക ഇന്ത്യയും പാക്കിസ്ഥാനും, അന്നും മഴയെങ്കിൽ വമ്പൻ ട്വിസ്റ്റ് !

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലെ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ മഴ കാരണം ഉപേക്ഷിച്ചതിനെത്തുടർന്ന്, ഐസിസി റാങ്കിങ്ങിൽ മുന്നിലുള്ള ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാൻ, ബംഗ്ലാദേശ് ടീമുകൾ സെമി ഫൈനലിൽ പ്രവേശിച്ചു. വ്യാഴാഴ്ച നടക്കുന്ന ആദ്യ സെമിയിൽ ഇന്ത്യ ശ്രീലങ്കയെയും രണ്ടാം സെമിയിൽ പാക്കിസ്ഥാൻ ബംഗ്ലാദേശിനെയും നേരിടും. എന്നാൽ മത്സരങ്ങൾ നടക്കേണ്ട കൊറോഗി അത്‍ലറ്റിക്സ് പാർക്ക് മേഖലയിൽ വ്യാഴാഴ്ച 60 ശതമാനം മഴ സാധ്യത പ്രവചിച്ചിട്ടുള്ളതിനാൽ ഈ പോരാട്ടങ്ങൾക്കും ഭീഷണിയുണ്ട്. മഴ കാരണം സെമി ഫൈനൽ മത്സരങ്ങൾ ഉപേക്ഷിക്കേണ്ടി വന്നാൽ Read More…

Crime

9 മാസത്തെ പ്രണയം; സംശയം, ദിന്‍ഷയുടെ ഫോണ്‍ പരിശോധിച്ചു; കത്തി ഓണ്‍ലൈനില്‍ വാങ്ങി കുത്തിക്കൊന്ന് ജിത്തു

പത്തനംതിട്ട കോഴഞ്ചേരി മാരാമൺ റിസോർട്ടിലെ ജീവനക്കാരിയായ ഇരുപതുകാരിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കുളത്തൂപ്പുഴ സ്വദേശിനിയായ ദിൻഷയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയും കൊല്ലപ്പെട്ട പെൺകുട്ടിയുടെ സുഹൃത്തുമായ കീഴൂക്കര സ്വദേശി ജിത്തുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൃത്യമായ പ്ലാനിംഗിന് ശേഷം ഓൺലൈൻ വഴി പ്രത്യേക കത്തി വാങ്ങിയാണ് ജിത്തു ദിൻഷയെ ആക്രമിച്ചതെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ജിത്തു ഓപ്പറേഷൻസ് മാനേജറായി ജോലി ചെയ്തിരുന്ന ഹോട്ടലിൽ ഒമ്പത് മാസം മുൻപ് ദിൻഷ പഠന ആവശ്യത്തിനായി Read More…

Sports

മഴ മത്സരങ്ങള്‍ മുടങ്ങി, ജപ്പാനിൽ കാമുകിയുമൊത്ത് കറങ്ങി അർഷ്ദീപ്; വിമർശനമഴ!

ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മത്സരം മഴ കാരണം ഉപേക്ഷിച്ചതോടെ കാമുകിയുമൊത്ത് നഗോയ നഗരത്തിൽ കറങ്ങാനിറങ്ങിയ ഇന്ത്യൻ പേസർ അർഷ്ദീപ് സിങ് വിവാദത്തില്‍. നഗോയ കൊട്ടാരത്തിനു മുന്നിൽ കാമുകി സമ്രീൻ കൗറുമൊത്ത് നിൽക്കുന്ന ചിത്രം അർഷ്ദീപ് തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. പ്രധാന്യമുള്ള ടൂർണമെന്റുകളിൽ കാമുകിമാരെയും കുടുംബത്തെയും ഒപ്പം കൂട്ടുന്നതിൽ ഇന്ത്യൻ താരങ്ങൾക്ക് നിയന്ത്രണങ്ങളുള്ളതിനാലാണ് ചിത്രം വൈറലായതോടെ താരത്തിനെതിരെ ആരാധകരുടെ രോഷം ഉയർന്നത്. ഏഷ്യൻ ഗെയിംസ് സംഘാടകർ ഒരുക്കിയ താമസ സൗകര്യങ്ങൾക്ക് പകരം പഞ്ചനക്ഷത്ര ഹോട്ടലിലാണ് Read More…

Spotlight

വിമാനത്താവളത്തില്‍ വിദ്യാ ബാലന്റെ സ്നേഹചുംബനം’! യാത്രയാക്കി ഭര്‍ത്താവ്, വൈറൽ വീഡിയോ

ബോളിവുഡ് താരം വിദ്യാ ബാലനും ഭർത്താവും നിർമാതാവുമായ സിദ്ധാർഥ് റോയ് കപൂറും തമ്മിലുള്ള സ്നേഹനിമിഷങ്ങളുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മുംബൈ വിമാനത്താവളത്തിലേക്ക് കടക്കുന്ന വിദ്യയെ സിദ്ധാർഥ് ചുംബിച്ച് യാത്രയാക്കുന്നതാണ് രംഗം. ക്യാമറകൾക്ക് മുന്നിൽ അപൂർവ്വമായി മാത്രം പ്രണയം പ്രകടിപ്പിക്കാറുള്ള ഇവരുടെ ഈ ദൃശ്യങ്ങൾ ആരാധകർ വളരെ വേഗത്തിലാണ് ഏറ്റെടുത്തത്. സ്വകാര്യജീവിതം എപ്പോഴും രഹസ്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് ഇരുവരും. വീഡിയോ പുറത്തുവന്നതോടെ ഇരുവർക്കും ഇടയിലുള്ള മനോഹരമായ ആത്മബന്ധത്തെ പുകഴ്ത്തി നിരവധി ആരാധകർ രംഗത്തെത്തി. പതിനാല് വർഷത്തോളമായി തുടരുന്ന Read More…