തിരുവനന്തപുരം∙ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ സജീവമാകുന്നതിനിടെ, എംഎല്‍എമാര്‍ ആരെയാണു പിന്തുണച്ചതെന്ന സുപ്രധാന വിവരങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞദിവസം കെപിസിസി ആസ്ഥാനത്തു നടന്ന നിയമസഭാകക്ഷി യോഗത്തിന് ശേഷം എഐസിസി നിരീക്ഷകനായ മുകുള്‍ വാസ്‌നിക്കിന്റെ കൈവശമുണ്ടായിരുന്ന രേഖയുടെ ചിത്രം ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പുറത്തുവിട്ടതോടെയാണ് ഈ വിവരങ്ങള്‍ ചര്‍ച്ചയായത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ കെ.സി. വേണുഗോപാലിനെ അനുകൂലിച്ചതായി ഈ രേഖയില്‍ സൂചനയുണ്ട്. സണ്ണി ജോസഫിനെ കൂടാതെ സന്ദീപ് വാര്യർ, സജീവ് ജോസഫ്, ടി.ഒ. Read More…
നയിച്ചത് താന്‍, ജയിച്ചപ്പോള്‍ തഴയലോ? മുഖ്യമന്ത്രിയല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ല; ഉറച്ച നിലപാടുമായി സതീശൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പദത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം മുറുകുന്നു. തന്നെ മുഖ്യമന്ത്രിയായി പരിഗണിച്ചില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന കർശന നിലപാട് വി.ഡി. സതീശൻ കേന്ദ്ര നിരീക്ഷകരെ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയ തന്നെ മാറ്റിനിർത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയത് ഹൈക്കമാൻഡിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ എംഎൽഎമാരുടെ അഭിപ്രായം തേടുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഭൂരിഭാഗം എംഎൽഎമാരും കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുമ്പോൾ, ഘടകകക്ഷികളുടെ പിന്തുണ വി.ഡി. സതീശനാണ്. എംഎൽഎമാരെ കണ്ടശേഷം നിരീക്ഷകർ വൈകിട്ട് Read More…
TMC പ്രവർത്തകയുടെ തലയിലെ ‘വ്യാജ’ ബാൻഡേജ്; വീഡിയോ ബംഗാളിലേതല്ല; സത്യാവസ്ഥ പുറത്ത്
പതിറ്റാണ്ടുകൾക്ക് ശേഷം വലിയ രാഷ്ട്രീയ മാറ്റങ്ങളിലൂടെയാണ് പശ്ചിമ ബംഗാൾ കടന്നുപോകുന്നത്. മമത ബാനർജിയേയും തൃണമൂൽ കോൺഗ്രസിനേയും തൂത്തെറിഞ്ഞുള്ള ബിജെപിയുടെ വിജയം രാജ്യമെങ്ങും ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇതിനിടയിലാണ് തൃണമൂൽ പ്രവർത്തകയെന്ന് അവകാശപ്പെടുന്ന ഒരു സ്ത്രീ, തന്നെ ബിജെപി പ്രവർത്തകർ മർദ്ദിച്ചു എന്ന് പരാതിപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്. തലയിൽ വലിയൊരു കെട്ടുമായി റിപ്പോർട്ടർമാരോട് സംസാരിക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. എന്നാൽ അഭിമുഖത്തിനിടയിൽ അവിടെയുണ്ടായിരുന്ന ഒരാൾ സ്ത്രീയുടെ തലയിലെ ബാൻഡേജ് വലിച്ചുമാറ്റുകയും മുറിവുകളൊന്നുമില്ലെന്ന് പുറംലോകത്തെ കാണിക്കുകയും ചെയ്തു. ഇതോടെ തട്ടിപ്പ് Read More…
‘ഭാര്യക്ക് സീറ്റ് ഒപ്പിച്ചപ്പോള്‍ 3ജില്ലകളാണ് കയ്യില്‍നിന്ന് പോയത്, ഒന്ന് ഇറങ്ങിപ്പോകാവോ സഖാവേ..’ -എം.വി ഗോവിന്ദന് ‘പെങ്കാല’
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ സോഷ്യൽ മീഡിയയിൽ അണികളുടെയും അനുഭാവികളുടെയും വലിയ പ്രതിഷേധം. നിർണായകമായ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം തീരുമാനങ്ങൾ വിശദീകരിക്കാൻ പാർട്ടി സെക്രട്ടറി വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചുകൊണ്ടുള്ള സി.പി.എമ്മിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് രൂക്ഷമായ വിമർശനങ്ങൾ ഉയർന്നത്. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം സ്ഥാനമൊഴിയണമെന്നാണ് ഭൂരിഭാഗം കമന്റുകളിലൂടെയും ഉയരുന്ന ആവശ്യം. പദവിയിൽ നിന്ന് മാറിനിൽക്കണമെന്ന് അഭ്യർത്ഥിച്ചും രാജിവെക്കാൻ ആവശ്യപ്പെട്ടുമുള്ള കമന്റുകൾ കൊണ്ട് പോസ്റ്റ് നിറഞ്ഞു. ഭാര്യക്ക് Read More…
പിണറായി മാറണം; പ്രതിപക്ഷത്തെ നയിക്കാൻ പുതിയ മുഖം വേണം; അതൃപ്തി പ്രകടിപ്പിച്ച് CPI ദേശീയനേതൃത്വം
ന്യൂഡൽഹി: പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതിനോട് സിപിഐ കേന്ദ്ര നേതൃത്വത്തിന് വിയോജിപ്പ്. നേതൃനിരയിലേക്ക് പുതിയ മുഖങ്ങൾ കടന്നുവരണമെന്നാണ് പാർട്ടിയുടെ നിലപാട്. ഈ കാര്യം സിപിഐ സംസ്ഥാന ഘടകത്തെയും സിപിഎമ്മിനെയും ഔദ്യോഗികമായി അറിയിക്കുമെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയന്റെ മേൽ ചുമത്തുന്ന നിലപാടാണ് ഘടകകക്ഷിയായ സിപിഐ ഇപ്പോൾ സ്വീകരിക്കുന്നത്. ഇത്രയും വലിയൊരു തിരിച്ചടി എൽഡിഎഫ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു. മുന്നണിയെ നയിക്കാൻ ഇനി പുതിയ ആളുകൾ വരണമെന്നതാണ് സിപിഐ Read More…
കായംകുളത്ത് പ്രതിഭയോട് ‘പ്രതികാരം’ ചെയ്തു? തുറന്നടിച്ച് പാര്‍ട്ടി അംഗങ്ങള്‍; സിപിഎമ്മില്‍ പൊട്ടിത്തെറി
കായംകുളത്ത് എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭയുടെ പരാജയത്തെത്തുടർന്ന് സിപഎമ്മിൽ വലിയ തർക്കങ്ങൾ ഉടലെടുത്തു. സമൂഹ മാധ്യമങ്ങളിലൂടെ നേതാക്കളുടെ പേരെടുത്ത് പറഞ്ഞാണ് പാർട്ടി പ്രവർത്തകർ വിമർശനം ഉന്നയിക്കുന്നത്. എന്നാൽ പ്രതിഭയെ പരാജയപ്പെടുത്താൻ നേതാക്കൾ ശ്രമിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പാർട്ടിക്കുള്ളിലെ വിഭാഗീയത പരസ്യമായ പ്രകടനങ്ങളിലേക്ക് നീങ്ങുന്ന കാഴ്ചയാണിപ്പോൾ. നേതാക്കൾ വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന പ്രതികാരമാണ് കായംകുളത്തെ ഈ തോൽവിക്ക് പിന്നിലെന്ന് ചില പ്രവർത്തകർ ശബ്ദസന്ദേശങ്ങളിലൂടെ Read More…
‘അന്ന് UDFന് നൂറ് സീറ്റ് കിട്ടിയാൽ രാജിവെക്കുമെന്നു പറഞ്ഞതോ?’ മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി, ‘അങ്ങനെ പലതും പറഞ്ഞുകാണും’
യുഡിഎഫിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെ തന്റെ പഴയ നിലപാടുകൾ മാറ്റി വെള്ളാപ്പള്ളി നടേശൻ . വി.ഡി. സതീശൻ മികച്ച പ്രതിപക്ഷ നേതാവാണെന്നും കെ.സി. വേണുഗോപാലാണ് ഈ വിജയത്തിന്റെ ശില്പിയെന്നും അദ്ദേഹം പുകഴ്ത്തി. ഒപ്പം രമേശ് ചെന്നിത്തല പാരമ്പര്യവും പ്രവർത്തന നൈപുണ്യവുമുള്ള നേതാവാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നൂറ് സീറ്റ് നേടിയാൽ താൻ സ്ഥാനം രാജിവെക്കുമെന്ന് മുൻപ് പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോൾ, രാഷ്ട്രീയത്തിൽ അങ്ങനെ പലതും പറഞ്ഞുപോകുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മൂന്നുപേരും പ്രഗത്ഭരാണെന്നും ഉചിതമായ തീരുമാനം Read More…
തോല്‍പ്പിച്ചത് ക്യാപ്റ്റന്‍ പിണറായി; തുടര്‍ഭരണം ആരെയും ഏകാധിപതിയാക്കും; രൂക്ഷ വിമര്‍ശനവുമായി സെബാസ്റ്റ്യന്‍ പോള്‍
സംസ്ഥാനത്ത് ഇടതുപക്ഷത്തിനുണ്ടായ കനത്ത തിരിച്ചടിക്ക് പ്രധാന കാരണം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മുൻ എംപി സെബാസ്റ്റ്യൻ പോൾ . പാർട്ടിയും പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയെ നിയന്ത്രിക്കാൻ തയ്യാറാകാതെ സ്വതന്ത്രമായി വിട്ടത് തിരിച്ചടിയായി. ഭരണത്തെക്കാൾ ഉപരിയായി പിണറായി വിജയൻ എന്ന വ്യക്തിയോടുള്ള എതിർപ്പാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഏകാധിപത്യപരമായ സമീപനം ജനങ്ങൾക്കിടയിൽ അതൃപ്തിയുണ്ടാക്കിയെന്നും ജനങ്ങൾ ആഗ്രഹിക്കുന്നത് സ്നേഹത്തോടെ പെരുമാറുന്ന ഒരു മുഖ്യമന്ത്രിയെയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കിലും പ്രവൃത്തിയിലും പുലർത്തേണ്ട മാന്യത ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും അത് Read More…
ക്ലിഫ് ഹൗസ് ഒഴിയാൻ തയാറായി പിണറായി, ഇനി ചിന്താ ഫ്‌ളാറ്റിലേക്ക്; മുന്തിയഇനം നാല് പശുക്കളുടെ കാര്യം തീരുമാനമായില്ല
നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച പിണറായി വിജയൻ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ നിന്നും ഉടൻ മാറും. എകെജി സെന്ററിന് സമീപത്തുള്ള ചിന്താ ഫ്ലാറ്റിലെ മൂന്നാം നിലയിലുള്ള മുറികളിലേക്കാവും അദ്ദേഹം കുടുംബത്തോടൊപ്പം താമസം മാറ്റുന്നത്. പാർട്ടി പോളിറ്റ് ബ്യൂറോ അംഗങ്ങൾക്ക് താമസിക്കാനായി നൽകുന്ന സൗകര്യമാണിത്. ക്ലിഫ് ഹൗസിലെ തന്റെ പ്രിയപ്പെട്ട നായ റോബിയെയും അദ്ദേഹം പുതിയ വീട്ടിലേക്ക് കൊണ്ടുപോകും. അതേസമയം, വസതിയിലുള്ള പശുക്കളുടെയും മറ്റും കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. തിരഞ്ഞെടുപ്പ് Read More…














