മുംബൈ: ‘അടുത്ത ജന്മത്തിൽ തീർച്ചയായും ഡോക്ടർ ആകാം’ എന്ന് കുറിപ്പെഴുതിവെച്ച് നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വിദ്യാർഥി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ഛത്രപതി സാംഭാജിനഗർ ജില്ലയിലാണ് ദാരുണമായ ഈ സംഭവം നടന്നത്. പത്തൊൻപതുകാരനായ സൂരജ് സുഭാഷ് ഷിൻഡെയാണ് ജീവനൊടുക്കിയത്. ഖണ്ഡാലയിലെ വീട്ടിലാണ് സൂരജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പഠന സമ്മർദ്ദവും ഭാവിയെക്കുറിച്ചുള്ള ആശങ്കയുമാണ് സൂരജിനെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ‘അച്ഛാ, അമ്മേ മാപ്പ്. അടുത്ത ജന്മം നിങ്ങൾക്കുവേണ്ടി ഞാൻ തീർച്ചയായും ഡോക്ടർ ആകാം. സ്വന്തം കാര്യങ്ങൾ ശ്രദ്ധിക്കുകയും Read More…
‘നിങ്ങളുടെ അപ്പനും അപ്പൂപ്പനും വിചാരിച്ചാലും എന്നെ തടയാനാവില്ല’; രേവന്ത് റെഡ്ഡിയെ പരസ്യമായി വെല്ലുവിളിച്ച് മന്ത്രിയുടെ മകൾ
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ പരസ്യമായി വെല്ലുവിളിച്ച് അദ്ദേഹത്തിന്റെ മന്ത്രിസഭാംഗത്തിന്റെ മകള്‍ രംഗത്തെത്തിയതോടെ കോൺഗ്രസിലെ പടലപ്പിണക്കങ്ങൾ വീണ്ടും മറനീക്കി പുറത്തുവന്നിരിക്കുകയാണ്. മുതിര്‍ന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ കൊണ്ട സുരേഖയുടെ മകള്‍ കൊണ്ട സുഷ്മിതയാണ് പൊതുവേദിയില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചത്. പര്ക്കല് മണ്ഡലത്തിൽ നിന്നും മത്സരിക്കാനുള്ള ആഗ്രഹം സുഷ്മിത നേരത്തെ പ്രകടിപ്പിച്ചിരുന്നു. എന്നാൽ സിറ്റിങ് എംഎല്‍എയായ രേവൂരി പ്രകാശ് റെഡ്ഡിക്ക് രേവന്ത് റെഡ്ഡിയുടെ പിന്തുണ ലഭിച്ചതാണ് സുഷ്മിതയെ ചൊടിപ്പിച്ചതും കലാപക്കൊടി ഉയർത്താൻ ഇടയാക്കിയതും. രേവൂരിയെ പരസ്യമായി പിന്തുണയ്ക്കാനുള്ള Read More…
നാലു മാസത്തിൽ 22 വധശിക്ഷ! ജഡ്ജി രവികുമാറിന്റെ കോടതിയിൽനിന്ന് 100 കൊലക്കേസുകൾ ജില്ലാ ജഡ്ജി ഏറ്റെടുത്തു
കൊലപാതക കേസുകളിലെ പ്രതികൾക്ക് പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ച് ശ്രദ്ധേയനായ മുസാഫർനഗർ അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി രവികുമാർ ദിവാകറിന്റെ കോടതിയിൽ നിന്ന് 100 കൊലപാതക കേസുകൾ മാറ്റി. കഴിഞ്ഞ നാലു മാസത്തിനിടെ 10 കേസുകളിലായി 22 പേർക്ക് വധശിക്ഷ വിധിച്ചതോടെയാണ് ഇദ്ദേഹം വാർത്തകളിൽ ഇടംനേടിയത്. ഉന്നത കോടതിയുടെ അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിനെ തുടർന്നാണ് കേസുകൾ മാറ്റിയത്. വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന കേസുകളാണിത്. ചൊവ്വാഴ്ച ഇറക്കിയ ഭരണപരമായ ഉത്തരവിലൂടെ ജില്ലാ സെഷൻസ് ജഡ്ജി Read More…
30വർഷം നീണ്ട 20 രൂപയുടെ കൈക്കൂലിക്കേസ്: നിയമപോരാട്ടത്തിനൊടുവിൽ മുൻ ജീവനക്കാരെ വെറുതെവിട്ട് സുപ്രീം കോടതി!
ന്യൂഡൽഹി∙ വെറും 20 രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ ഗുജറാത്തിലെ രണ്ട് സർക്കാർ ജീവനക്കാരുടെ 30 വർഷത്തെ നിയമപോരാട്ടത്തിന് സുപ്രീം കോടതി വിധിയിലൂടെ വിരാമം. ഗുജറാത്ത് ആനന്ദ് ജില്ലയിലെ ബേചാരി ഗ്രാമപഞ്ചായത്ത് ഓഫിസിലെ മുൻ ജീവനക്കാരെയാണ് ജസ്റ്റിസ് ഉജ്ജൽ ഭുയാൻ, ജസ്റ്റിസ് അതുൽ എസ്. ചന്ദുർകർ എന്നിവരുടെ ബെഞ്ച് കുറ്റവിമുക്തരാക്കിയത്. ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടതായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനെ തുടർന്നാണ് ശിക്ഷ റദ്ദാക്കിയത്. 1996 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പഠനാവശ്യത്തിനുള്ള വരുമാന സർട്ടിഫിക്കറ്റിനായി പഞ്ചായത്ത് ഓഫിസിലെത്തിയ Read More…
ഗ്ലൗസും വൈപ്പുകളും സിസേറിയനിടെ വയറ്റിൽ മറന്നുവച്ചു, കടുത്ത വയറുവേദന; 19കാരിയുടെ ആരോഗ്യനില മോശം
മുംബൈ∙ മഹാരാഷ്ട്രയിലെ ബീഡ് ജില്ലാ ആശുപത്രിയിൽ ഗുരുതര ചികിത്സാ വീഴ്ച നടന്നെന്ന് ആരോപണം. പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ ആശുപത്രി സാമഗ്രികൾ മറന്നുവെച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്. 19 വയസ്സുള്ള സന്ധ്യ ഗയ്ക്വാർഡ് എന്ന യുവതിയുടെ ശരീരത്തിലാണ് സിസേറിയനിടെ സർജിക്കൽ ഗ്ലൗസും ടിഷ്യു വൈപ്പുകളും വെച്ച് തുന്നിക്കെട്ടിയത്. ഓഗസ്റ്റ് ഒന്നിനാണ് യുവതിയെ പ്രസവത്തിനായി ഈ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് നാലാം നാൾ യുവതി വീട്ടിലേക്ക് മടങ്ങി. എന്നാൽ തൊട്ടുപിന്നാലെ സഹിക്കാനാകാത്ത വയറുവേദന അനുഭവപ്പെട്ടതോടെ യുവതിയെ അടുത്തുള്ള സ്വകാര്യ Read More…
ഒരക്ഷരം മിണ്ടിയില്ല, പക്ഷെ കാര്യം വ്യക്തം; നായയുടെ വേഷമിട്ട് കളക്ട്രേറ്റിലെത്തി യുവാവ്, അസാധാരണ പ്രതിഷേധം: വീഡിയോ
തെരുവുനായ ശല്യത്തിനെതിരെ വേറിട്ട അസാധാരണ പ്രതിഷേധവുമായി മധ്യപ്രദേശിലെ ഖണ്ട്വയിൽ ഒരു യുവാവ് രംഗത്തെത്തി. കളക്ടറേറ്റിൽ പൊതുജനങ്ങളുടെ പരാതികൾ കേൾക്കുന്നതിനായി ചേർന്ന യോഗത്തിലേക്ക് നായയുടെ വേഷം ധരിച്ചാണ് യുവാവ് എത്തിയത്. ഖണ്ട്വ മുനിസിപ്പൽ കോർപ്പറേഷനിലെ പ്രതിപക്ഷ നേതാവായ ദീപക് റാത്തോഡും ഈ സമയം യുവാവിനൊപ്പമുണ്ടായിരുന്നു. ഇരുവരും കളക്ടർക്ക് മുന്നിൽ പരാതി ഉന്നയിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നഗരത്തിലെ തെരുവുനായ ശല്യത്തെക്കുറിച്ച് നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാത്തതിനെത്തുടർന്നാണ് യുവാവ് ഇത്തരമൊരു Read More…
വീണ്ടും റെയ്ഡ്,, ലക്ഷ്യം റിയാസ്? ഇഡിക്ക് വിവരങ്ങൾ ലഭിച്ചത് വീണയുടെ ഡയറിയിൽനിന്ന് ? സുഹൃത്തുക്കളുടെ വീടുകളിലും റെയ്ഡ്!
കോഴിക്കോട്: ഇടവേളയ്ക്ക് ശേഷം സിഎംആർഎൽ-എക്സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട് മുൻ മന്ത്രി മുഹമ്മദ് റിയാസിനെയും ഭാര്യ വീണ ടിയെയും ലക്ഷ്യമിട്ട് സ്ഥാപനങ്ങളിലും വീടുകളിലും ഇഡി റെയ്ഡ് തുടരുന്നു. കോഴിക്കോട് നാലിലധികം കേന്ദ്രങ്ങളിലാണ് ചൊവ്വാഴ്ച പരിശോധന നടക്കുന്നത്. ഇതിൽ ഏറ്റവും നിർണായകമാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ പി.നിഖിലിന്റെയും മുൻ ഡിടിപിസി ഡെസ്റ്റിനേഷൻ മാനേജർ നന്ദുലാലിന്റെയും വീടുകളിൽ നടക്കുന്ന റെയ്ഡുകൾ. വിവിധ സംഘങ്ങളായി രാവിലെ തന്നെയെത്തിയ ഇഡി ഉദ്യോഗസ്ഥർ ഒരേ സമയത്താണ് റിയാസിന്റെ സുഹൃത്തുക്കളുടെ Read More…
4 മാസത്തിനിടെ 22 വധശിക്ഷകൾ! ഗ്യാൻവാപി കേസ് ജഡ്ജി വീണ്ടും വാർത്തകളിൽ, ഒരേ കുടുംബത്തിലെ നാല് പേർക്കും വധശിക്ഷ
2022ൽ വാരാണസിയിലെ ഗ്യാൻവാപി പള്ളി സമുച്ചയത്തിൽ സർവേ നടത്താൻ ഉത്തരവിട്ട് ശ്രദ്ധേയനായ ജഡ്ജി രവികുമാർ ദിവാകർ വീണ്ടും വാർത്തകളിൽ നിറയുന്നു. നിലവിൽ മുസാഫർനഗറിലെ അഡിഷനൽ ജില്ലാ സെഷൻസ് ജഡ്ജിയായ അദ്ദേഹം, പ്രതികൾക്ക് തുടർച്ചയായി വധശിക്ഷ വിധിച്ചുകൊണ്ടാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുസാഫർനഗറിൽ ചുമതലയേറ്റ് വെറും നാലു മാസത്തിനിടെ 10 കേസുകളിലായി 22 പേർക്കാണ് അദ്ദേഹം മരണശിക്ഷ വിധിച്ചത്. നേരത്തെ ബറേലി കോടതിയിൽ സേവനമനുഷ്ഠിച്ചിരുന്ന വേളയിൽ 13 പേർക്കും അദ്ദേഹം വധശിക്ഷ നൽകിയിരുന്നു. ഇതോടെ ജഡ്ജി രവികുമാർ ദിവാകർ Read More…
‘എന്നാല്‍ ഞാനൊരു സത്യം പറയട്ടേ… തിരഞ്ഞെടുപ്പ് ഫണ്ട് എന്താണെന്ന് പോലും എനിക്ക് അറിയില്ല! മലക്കംമറിഞ്ഞ് പിസി ജോർജ്
പൂഞ്ഞാറിലെ ബി.ജെ.പി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ നിലപാട് മാറ്റി പി.സി. ജോർജ്. കഴിഞ്ഞ മാസം എരുമേലിയിൽ നടത്തിയത് വിവാദ പ്രസംഗമായി മാറിയ പശ്ചാത്തലത്തിലാണ് അദ്ദേഹം പുതിയ വിശദീകരണവുമായി രംഗത്തെത്തിയത്. എരുമേലിയിൽ താൻ പറഞ്ഞത് തെറ്റാണെന്നും അഞ്ചു പൈസ പോലും മോഷ്ടിക്കാത്ത വ്യക്തിയായ സജി കുരിക്കാടിനോട് മാപ്പുചോദിക്കുന്നുവെന്നും ജോർജ് പറഞ്ഞു. താൻ ബി.ജെ.പി വിടില്ലെന്നും ക്രിസ്ത്യൻ സമുദായം ഒറ്റക്കെട്ടായി യു.ഡി.എഫിനെ പിന്തുണച്ചതാണ് തന്റെ തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫണ്ട് എന്താണെന്ന് പോലും തനിക്ക് Read More…














