Spotlight

‘അച്ഛാ, അമ്മേ മാപ്പ്. അടുത്ത ജന്മം നിങ്ങൾക്കുവേണ്ടി ഞാൻ തീർച്ചയായും ഡോക്ടർ ആകാം” : 19-കാരൻ നീറ്റ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

മുംബൈ: ‘അടുത്ത ജന്മത്തിൽ തീർച്ചയായും ഡോക്ടർ ആകാം’ എന്ന് കുറിപ്പെഴുതിവെച്ച് നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വിദ്യാർഥി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ഛത്രപതി സാംഭാജിനഗർ ജില്ലയിലാണ് ദാരുണമായ ഈ സംഭവം നടന്നത്.

പത്തൊൻപതുകാരനായ സൂരജ് സുഭാഷ് ഷിൻഡെയാണ് ജീവനൊടുക്കിയത്. ഖണ്ഡാലയിലെ വീട്ടിലാണ് സൂരജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പഠന സമ്മർദ്ദവും ഭാവിയെക്കുറിച്ചുള്ള ആശങ്കയുമാണ് സൂരജിനെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ‘അച്ഛാ, അമ്മേ മാപ്പ്. അടുത്ത ജന്മം നിങ്ങൾക്കുവേണ്ടി ഞാൻ തീർച്ചയായും ഡോക്ടർ ആകാം. സ്വന്തം കാര്യങ്ങൾ ശ്രദ്ധിക്കുകയും സന്തോഷത്തോടെ ഇരിക്കുകയും ചെയ്യുക’ എന്ന് സൂരജിന്റെ ആത്മഹത്യക്കുറിപ്പിൽ കുറിച്ചിട്ടുണ്ടായിരുന്നു.

വൈജാപൂർ താലൂക്കിലുള്ള ഖണ്ഡാലയിലെ വീട്ടിലാണ് സൂരജ് സുഭാഷ് ഷിൻഡെ എന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പഠനഭാരവും ഭാവിയക്കുറിച്ചുള്ള കടുത്ത മാനസിക സമ്മർദ്ദവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. രാജ്യത്തെ ഏറ്റവും കഠിനമായ മത്സരപരീക്ഷകളിലൊന്നായ നീറ്റ് (NEET) പരീക്ഷയ്ക്ക് വേണ്ടി സാധാരണയായി പഠിക്കാറുള്ളതുപോലെ വീടിന്റെ മുകളിലത്തെ മുറിയിലിരുന്ന് തയ്യാറെടുക്കുകയായിരുന്നു സൂരജ്.

ചോദ്യപേപ്പർ ചോർന്നെന്ന ആരോപണത്തെ തുടർന്ന് മെയ് മാസത്തിൽ നടക്കേണ്ടിയിരുന്ന നീറ്റ് പരീക്ഷ റദ്ദാക്കിയിരുന്നു. വൻ ജനശ്രദ്ധയാകർഷിച്ച ഈ മത്സരപരീക്ഷയിലെ വീഴ്ച രാജ്യവ്യാപകമായി വൻ പ്രതിഷേധങ്ങൾക്ക് കാരണമാവുകയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യമുയരുകയും ചെയ്തു. ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധങ്ങൾ അവസാനിപ്പിച്ചു.

നീറ്റ്-യുജി (NEET-UG) ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ, പരീക്ഷാ നടത്തിപ്പിലെ പരിഷ്കാരങ്ങൾ, ഡാറ്റാ സുരക്ഷാ പ്രോട്ടോക്കോളുകളുടെ മെച്ചപ്പെടുത്തൽ, നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) ഘടനയും പ്രവർത്തനവും എന്നിവയിൽ ശുപാർശകൾ നൽകുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം ഏഴംഗ രാധാകൃഷ്ണൻ കമ്മിറ്റി രൂപീകരിച്ചു. ഇതിനുപുറമെ, മത്സരപരീക്ഷകളിലെ ഘടനാപരമായ പരിഷ്കാരങ്ങൾക്കായി ഇൻഫോസിസ് സഹസ്ഥാപകൻ നിലേക്കണിയുടെ നേതൃത്വത്തിൽ ഉന്നതതല ടാസ്ക് ഫോഴ്സിനെയും സർക്കാർ നിയമിച്ചു. നീറ്റ്-യുജി പരീക്ഷകൾ നടത്തുന്ന എൻ.ടി.എയ്ക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക ശേഷിയും ഉണ്ടായിരിക്കണമെന്ന് സുപ്രീം കോടതിയും വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നിലവിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI) അന്വേഷിച്ചുവരികയാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)