മുംബൈ: ‘അടുത്ത ജന്മത്തിൽ തീർച്ചയായും ഡോക്ടർ ആകാം’ എന്ന് കുറിപ്പെഴുതിവെച്ച് നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വിദ്യാർഥി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ഛത്രപതി സാംഭാജിനഗർ ജില്ലയിലാണ് ദാരുണമായ ഈ സംഭവം നടന്നത്. പത്തൊൻപതുകാരനായ സൂരജ് സുഭാഷ് ഷിൻഡെയാണ് ജീവനൊടുക്കിയത്. ഖണ്ഡാലയിലെ വീട്ടിലാണ് സൂരജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പഠന സമ്മർദ്ദവും ഭാവിയെക്കുറിച്ചുള്ള ആശങ്കയുമാണ് സൂരജിനെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ‘അച്ഛാ, അമ്മേ മാപ്പ്. അടുത്ത ജന്മം നിങ്ങൾക്കുവേണ്ടി ഞാൻ തീർച്ചയായും ഡോക്ടർ ആകാം. സ്വന്തം കാര്യങ്ങൾ ശ്രദ്ധിക്കുകയും Read More…

