മുംബൈ: ‘അടുത്ത ജന്മത്തിൽ തീർച്ചയായും ഡോക്ടർ ആകാം’ എന്ന് കുറിപ്പെഴുതിവെച്ച് നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വിദ്യാർഥി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ഛത്രപതി സാംഭാജിനഗർ ജില്ലയിലാണ് ദാരുണമായ ഈ സംഭവം നടന്നത്. പത്തൊൻപതുകാരനായ സൂരജ് സുഭാഷ് ഷിൻഡെയാണ് ജീവനൊടുക്കിയത്. ഖണ്ഡാലയിലെ വീട്ടിലാണ് സൂരജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പഠന സമ്മർദ്ദവും ഭാവിയെക്കുറിച്ചുള്ള ആശങ്കയുമാണ് സൂരജിനെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ‘അച്ഛാ, അമ്മേ മാപ്പ്. അടുത്ത ജന്മം നിങ്ങൾക്കുവേണ്ടി ഞാൻ തീർച്ചയായും ഡോക്ടർ ആകാം. സ്വന്തം കാര്യങ്ങൾ ശ്രദ്ധിക്കുകയും Read More…
Tag: neet
‘അമ്മ, ഐ ആം സോറി’: ഐജ മഹേഷിന്റെ സഹോദരന്‍ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ, ദുബായിൽനിന്നെത്തിയത് ഞായറാഴ്ച
മംഗളൂരു ∙ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയെത്തുടർന്ന് പുനഃപരീക്ഷയ്ക്ക് പരിശീലിക്കുന്നതിനിടെ ജീവനൊടുക്കിയ ഐജ മഹേഷിന്റെ സഹോദരൻ അർജുനെ (24) മംഗളൂരുവിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് പള്ളിക്കര മുക്കൂട് സ്വദേശിയായ ഇയാളെ ബജ്പെയ്ക്കടുത്തുള്ള മറവൂരിലെ ഹോട്ടലിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച ദുബായിൽനിന്നും മംഗളൂരു വിമാനത്താവളത്തിൽ എത്തിച്ചേർന്ന അർജുൻ അന്നു രാത്രിയോടെയാണ് ഹോട്ടലിൽ മുറിയെടുത്തത്. തിങ്കളാഴ്ച രാവിലെയായിട്ടും മുറി തുറക്കാതിരുന്നതിനെ തുടർന്ന് സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ ബജ്പെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും ബന്ധുക്കളും Read More…
കോടതി മുറിയിലെ ഹീറോ! സുപ്രീം കോടതിയിൽ സ്വന്തം കേസ് വാദിച്ച് MBBS സീറ്റ് നേടിയെടുത്ത് 19-കാരൻ- വീഡിയോ
ജബൽപൂരിൽ നിന്നുള്ള 19-കാരനായ നീറ്റ് (NEET) ഉദ്യോഗാർത്ഥി അഥർവ ചതുർവേദി, അസാമാന്യമായ നിശ്ചയദാർഢ്യത്തോടെ സുപ്രീം കോടതിയിൽ സ്വന്തം കേസ് വാദിച്ചു ജയിച്ച് എം.ബി.ബി.എസ് (MBBS) സീറ്റ് സ്വന്തമാക്കി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള (EWS) ക്വാട്ട പ്രകാരം പ്രവേശനം നിഷേധിക്കപ്പെട്ടതിനെത്തുടർന്നാണ് അഥർവ കോടതിയെ സമീപിച്ചത്. 2024-25 നീറ്റ് പരീക്ഷയിൽ 720-ൽ 530 മാർക്ക് നേടിയ അഥർവയ്ക്ക് EWS വിഭാഗത്തിൽ 164-ാം റാങ്ക് ഉണ്ടായിരുന്നു. യോഗ്യതയുണ്ടായിട്ടും പ്രവേശന നടപടികളിൽ നിന്ന് അദ്ദേഹം പുറത്തായി. മധ്യപ്രദേശിലെ സ്വകാര്യ, ന്യൂനപക്ഷേതര മെഡിക്കൽ Read More…
ആന്ധ്രയില്‍ നിന്നുള്ള 72 കാരി പോത്തുല വെങ്കിടലക്ഷ്മി നീറ്റ് പരീക്ഷയെഴുതി; നിശ്ചയദാര്‍ഡ്യത്തിന് പ്രായമില്ല
ഇന്ത്യയിലെ മദ്ധ്യവര്‍ത്തിസമൂഹത്തിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ് നീറ്റ് പരീക്ഷ. ഞായറാഴ്ച കാക്കിനാഡയിലെ സര്‍ക്കാര്‍ വനിതാ പോളിടെക്നിക് കോളേജി ലാണ് രാജ്യത്തെ ഏറ്റവും മത്സരാധിഷ്ഠിതമായ മെഡിക്കല്‍ പ്രവേശന പരീക്ഷകളി ലൊന്ന് എഴുതാന്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടിയവര്‍ക്കിടയില്‍ ഏറെ വ്യത്യസ്തയായിരുന്നു വെങ്കടലക്ഷ്മി. പരീക്ഷയെഴുതാന്‍ ഒത്തുകൂടിയ യുവാക്കള്‍ക്കിടയിലെ വൃദ്ധയായിരുന്നു വെങ്കടല ക്ഷ്മി. 72 ാം വയസ്സില്‍ തന്റെ സ്വപ്‌നം സഫലമാക്കാനുള്ള യാത്രയില്‍ അവര്‍ കുട്ടികള്‍ക്കൊപ്പം ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതി. എളിമയുള്ള സല്‍വാര്‍ കമീസ് ധരിച്ച്, അഡ്മിറ്റ് കാര്‍ഡ് മാത്രം കൈവശം വച്ച അവള്‍, Read More…
8 മണിക്കൂർ ഇഷ്ടിക ചുമന്നു; പൊട്ടിയ ഫോണ്‍വച്ച് പഠിച്ചു, ഇന്ന് MBBS വിദ്യാര്‍ത്ഥി
ഇന്ത്യയിലെ മദ്ധ്യവര്‍ത്തി സമൂഹത്തിന്റെ പ്രധാനലക്ഷ്യങ്ങളില്‍ ഒന്നാണ് ഐഎഎസും എംബിബിഎസുമെല്ലാം. താഴേക്കിടയിലെ ആള്‍ക്കാരില്‍ ഭൂരിപക്ഷം പേര്‍ക്കും അപ്രാപ്യമായ ലക്ഷ്യത്തിലേക്ക് കുതിച്ച 21 കാരനായ കൂലിപ്പണിക്കാരന്റെ കഥ ദശലക്ഷക്കണക്കിന് ആള്‍ക്കാര്‍ക്ക് പ്രചോദനമാകുന്നു. പശ്ചിമ ബംഗാളില്‍ നിന്നുള്ള സര്‍ഫറാസ് സ്‌ക്രീന്‍ പൊട്ടിയ ഫോണില്‍ പഠിച്ച് നീറ്റ് വിജയിച്ചു. ബിരുദ മെഡിക്കല്‍ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയില്‍ 720-ല്‍ 677 സ്‌കോറോടെയാണ് സര്‍ഫറാസ് വിജയിച്ചു കയറിയത്. ജീവിക്കാന്‍ വേണ്ടി കൂലിപ്പണിക്കിടയിലാണ് ഈ മിടുക്കന്‍ ഇന്ത്യയിലെ അനേകരുടെ സ്വപ്‌നമായ നീറ്റ് പരീക്ഷ വിജയിച്ചു കയറിയത്. Read More…





