തെലങ്കാനയിലെ രാമചന്ദ്രപുരത്ത് ക്ഷേത്രത്തിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 66-കാരനായ പൂജാരി സായണ്ണ അറസ്റ്റിലായി. ഓഗസ്റ്റ് 13-ന് നടന്ന സംഭവത്തിൽ നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസിന് കൈമാറിയത്. ക്ഷേത്രം പുറത്തുനിന്ന് പൂട്ടിയ നിലയിൽ സംശയാസ്പദമായ സാഹചര്യത്തിൽ പൂജാരിയെയും പെൺകുട്ടിയെയും കണ്ട നാട്ടുകാർ ഉള്ളിൽ കടന്നപ്പോഴാണ് അതിക്രമം നേരിട്ട് കണ്ടത്. ഇവർ ഉടൻതന്നെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വീഡിയോ അടക്കമുള്ള തെളിവുകളോടെ നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാമചന്ദ്രപുരം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പോക്സോ നിയമപ്രകാരം കേസെടുത്ത Read More…
Month: August 2026
‘എന്നാല്‍ ഞാനൊരു സത്യം പറയട്ടേ… തിരഞ്ഞെടുപ്പ് ഫണ്ട് എന്താണെന്ന് പോലും എനിക്ക് അറിയില്ല! മലക്കംമറിഞ്ഞ് പിസി ജോർജ്
പൂഞ്ഞാറിലെ ബി.ജെ.പി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ നിലപാട് മാറ്റി പി.സി. ജോർജ്. കഴിഞ്ഞ മാസം എരുമേലിയിൽ നടത്തിയത് വിവാദ പ്രസംഗമായി മാറിയ പശ്ചാത്തലത്തിലാണ് അദ്ദേഹം പുതിയ വിശദീകരണവുമായി രംഗത്തെത്തിയത്. എരുമേലിയിൽ താൻ പറഞ്ഞത് തെറ്റാണെന്നും അഞ്ചു പൈസ പോലും മോഷ്ടിക്കാത്ത വ്യക്തിയായ സജി കുരിക്കാടിനോട് മാപ്പുചോദിക്കുന്നുവെന്നും ജോർജ് പറഞ്ഞു. താൻ ബി.ജെ.പി വിടില്ലെന്നും ക്രിസ്ത്യൻ സമുദായം ഒറ്റക്കെട്ടായി യു.ഡി.എഫിനെ പിന്തുണച്ചതാണ് തന്റെ തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫണ്ട് എന്താണെന്ന് പോലും തനിക്ക് Read More…
ബി.ജെ.പിയെ ഞെട്ടിച്ച് പി.സി. ജോർജ്; ‘മണ്ഡലത്തിൽ നാലരക്കോടി നൽകി, കണക്ക് കാണിച്ചാൽ ബിജെപിക്ക് നാണക്കേട്’
തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിൽ ബി.ജെ.പി നേതൃത്വത്തെ കുടുക്കി പി.സി.ജോർജിന്റെ ഗുരുതര വെളിപ്പെടുത്തൽ. പൂഞ്ഞാറിൽ തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി നാലരക്കോടി രൂപയാണ് ബി.ജെ.പി നൽകിയതെന്നും, ഈ പണം കൈകാര്യം ചെയ്തത് ബി.ജെ.പി നേതാവ് സജിയായിരുന്നുവെന്നും എരുമേലിയിൽ നടന്ന ബി.ജെ.പി യോഗത്തിൽ അദ്ദേഹം ആരോപിച്ചു. ചെലവാക്കിയതിന്റെ കണക്കുകൾ പരിശോധിച്ചാൽ പ്രവർത്തകർക്ക് നാണക്കേടുണ്ടാകുമെന്നും, ബൂത്ത് തലത്തിൽ നൽകേണ്ടിയിരുന്ന 31,000 രൂപവീതം എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.പിയുടെ കാശുകൊണ്ട് പുതിയ കാർ വാങ്ങുന്നവർ അപകടത്തിൽപ്പെടുമെന്നും ജോർജ് പരിഹസിച്ചു. കണക്കുകളിൽ ഉൾപ്പെട്ടിരുന്ന പലരെയും നേരിട്ട് വിളിച്ച് Read More…
ഹൃദയഭേദകം! കനത്ത മഴയിൽ വഴി തകര്‍ന്നു; ഗർഭിണിയായ യുവതിയെ ഡോലിയിൽ പുഴ കടത്തി; ഒടുവിൽ നൊമ്പരമായി ആ വാർത്ത- വീഡിയോ
തെലങ്കാനയിൽ കനത്ത മഴയെത്തുടർന്ന് റോഡ് ഗതാഗതം തടസ്സപ്പെട്ടതോടെ ഏഴ് മാസം ഗർഭിണിയായ യുവതിയെ കവിഞ്ഞൊഴുകുന്ന അരുവിക്കക്കരെയെത്തിക്കാൻ ഗ്രാമവാസികൾ പരമ്പരാഗത മരക്കട്ടിൽ (ഡോലി) ഉപയോഗിച്ചു. കേരമേരി മണ്ഡലത്തിലെ കൊളാം ഗുഡ എന്ന ആദിവാസി ഗ്രാമത്തിലാണ് സംഭവം. വെള്ളപ്പൊക്കം കാരണം വാഹനങ്ങൾക്ക് എത്താൻ കഴിയാതിരുന്നതിനെ തുടർന്ന് ആംബുലൻസ് ലഭ്യമാകാതെ വന്നതോടെയാണ് ഗ്രാമവാസികൾ യുവതിക്ക് വൈദ്യസഹായം എത്തിക്കാൻ മുന്നോട്ടുവന്നത്. കൊടപ രാമേശ്വരി എന്ന യുവതിക്കാണ് അടിയന്തര വൈദ്യസഹായം ആവശ്യമായി വന്നത്. ഇതേതുടർന്ന് കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് ഇവരെ ഡോലിയിൽ കിടത്തി കുത്തിയൊഴുകുന്ന Read More…
മഴ വന്ന് കളി മുടങ്ങി, പക്ഷെ മൂഡ് പോയില്ല! സ്റ്റേഡിയത്തിൽ ഗ്രൗണ്ട്സ്മാൻമാരുടെ തകർപ്പൻ ഡാൻസ്; വീഡിയോ വൈറൽ
കരീബിയൻ പ്രീമിയർ ലീഗിൽ (സി.പി.എൽ.) വെള്ളിയാഴ്ച രാത്രി നടന്ന മത്സരത്തിൽ മഴ കാരണം കളി തടസ്സപ്പെട്ട സമയം ഗ്രൗണ്ട് ജീവനക്കാരുടെ ആകർഷകമായ ഡാൻസ് പ്രകടനത്താൽ ശ്രദ്ധേയമായി. ഡാരൻ സമീ നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സെന്റ് ലൂസിയ കിങ്സും ആന്റിഗ്വ ആൻഡ് ബാർബുഡ ഫാൽക്കൺസും തമ്മിലുള്ള മത്സരത്തിനിടെയാണ് പിച്ചും ഗ്രൗണ്ടും മഴയിൽ നിന്ന് സംരക്ഷിക്കുന്നതിനിടയിൽ ജീവനക്കാർ ഊർജ്ജസ്വലമായി നൃത്തം ചെയ്തത്. ശക്തമായ മഴയെ തുടർന്ന് മത്സരം നിർത്തിവെച്ചതോടെ പിച്ചിലേക്ക് കവറുകൾ വലിച്ചടുക്കുന്നതിനിടയിലാണ് ഗ്രൗണ്ട് ജീവനക്കാർ അപ്രതീക്ഷിതമായി നൃത്തം ചെയ്യാൻ Read More…
“കണ്ണുനിറയാതെ കാണാനാവില്ല!”: കുടുംബമില്ലാതെ ഒറ്റയ്ക്കുനിന്ന ജവാനെ കെട്ടിപ്പുണർന്ന് കമാൻഡർ; വിങ്ങിപ്പൊട്ടി സൈനികൻ
ഇന്തോനേഷ്യൻ സൈനിക പരിശീലന പരിപാടിയുടെ സമാപനച്ചടങ്ങിൽ നിന്നുള്ള വികാരനിർഭരമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പരിശീലനം പൂർത്തിയാക്കിയ മറ്റ് സൈനികർ തങ്ങളുടെ കുടുംബാംഗങ്ങളോടും പ്രിയപ്പെട്ടവരോടും ഒപ്പം സന്തോഷം പങ്കിടുമ്പോൾ, ഒരു യുവസൈനികൻ മാത്രം ആരുമില്ലാതെ തനിച്ചുനിൽക്കുന്ന ദൃശ്യങ്ങളാണ് കാഴ്ചക്കാരുടെ മനസ്സിനെ ഈറനണിയിച്ചത്. എന്നാൽ ഈ സമയം ദൂരെ നിന്ന് ഇത് ശ്രദ്ധിച്ച കമാൻഡർ ആ സൈനികന്റെ അടുത്തേക്ക് വരികയും അവനെ ചേർത്തുപിടിക്കുകയും ചെയ്തു. കമാൻഡർ കെട്ടിപ്പിടിച്ചതോടെ നിയന്ത്രണം വിട്ട് കരയുന്ന സൈനികനെ വീഡിയോയിൽ കാണാം. ഒരു Read More…
പ്രോട്ടീനും വിറ്റാമിൻ B-12 ഉം ധാരാളം! പനീറിന് പകരമായി പുതിയ ‘സൂപ്പർ ഫുഡ്’ അവതരിപ്പിച്ച് സ്റ്റാർട്ടപ്പ്
പനീറിലും ടോഫുവിലും നടക്കുന്ന മായം ചേർക്കലിനെക്കുറിച്ച് ആശങ്കപ്പെടുന്നവർക്ക് കൂടുതൽ പോഷകഗുണമുള്ള മികച്ചൊരു ബദൽ ഭക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബംഗളൂരു ആസ്ഥാനമായുള്ള ‘ഹലോ ടെമ്പെ’ (Hello Tempayy) എന്ന സ്റ്റാർട്ടപ്പ്. സിദ്ധാർത്ഥ് രാമസുബ്രഹ്മണ്യൻ, മാളവിക എസ്. വി. എന്നിവർ ചേർന്ന് 2021-ൽ ആരംഭിച്ച ഈ സംരംഭം, സോയാബീൻ ഫെർമന്റ് ചെയ്ത് ഉണ്ടാക്കുന്ന ഇന്തോനേഷ്യൻ പരമ്പരാഗത ഭക്ഷണമായ ‘ടെമ്പെ’ (Tempeh) ആണ് വിപണിയിൽ എത്തിക്കുന്നത്. 100 ഗ്രാം ടെമ്പെയിൽ 21 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് പനീറിനേക്കാളും (15 ഗ്രാം) ടോഫുവിനേക്കാളും Read More…
നൈറ്റ്‌ക്ലബ്ബിലെ പാക് സ്വാതന്ത്ര്യദിനാഘോഷം, ദേശഭക്തി ഗാനങ്ങൾക്ക് ചുവടുവെച്ച് അര്‍ദ്ധ നഗ്നകളായ യുവതികൾ; വീഡിയോ വിവാദത്തിൽ
ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യദിന ആഘോഷമെന്നത് ആ രാജ്യത്തുള്ളവരുടെ അന്തസ്സിന്റേയും ആത്മാഭിമാനത്തിന്റേയും രാജ്യസ്നേഹത്തിന്റേയും പ്രതിഫലനമാണ്. എന്നാല്‍ ദുബായിലെ മോജോ നൈറ്റ്‌ക്ലബ്ബിൽ നടന്ന പാകിസ്താൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ ആഘോഷങ്ങളുടെ അന്തസത്തയെ ചോദ്യം ചെയ്യുന്നതുകൊണ്ടുകൂടിയാണ്. വീഡിയോ വ്യാപകമായി പ്രചരിക്കുകയും അനുകൂലവും പ്രതികൂലവുമായ നിരവധി അഭിപ്രായങ്ങൾക്ക് വഴിവെക്കുകയും ചെയ്തിട്ടുണ്ട്. വിദേശത്ത് നടന്ന ഈ ആഘോഷ പരിപാടിയിൽ പാകിസ്താനി സംഗീതവും അര്‍ദ്ധ നഗ്നകളായ വനിതാ നർത്തകരുടെ പ്രകടനങ്ങളും ഉൾപ്പെട്ടിരുന്നു. വിദേശത്താണെങ്കിലും സ്വന്തം രാജ്യത്തിന്റെ സംസ്കാരവും സംഗീതവും ആഘോഷിക്കുന്നത് കണ്ട് Read More…
മൂർഖന്റെ കടിക്ക് ‘പകരം കടി’! മൂന്ന് തവണ കടിച്ച പാമ്പിനെ തിരിച്ചുകടിച്ച് കൊന്ന് മദ്യപിച്ച യുവാവ്; വീഡിയോ വൈറൽ
മദ്യപിച്ചെത്തി തന്നെ കടിച്ച വിഷപ്പാമ്പിനെ തല്ലിക്കൊന്ന് കടിച്ച യുവാവിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉത്തർപ്രദേശിലെ ബൈരാനാമൗ മഞ്ചാരി ഗ്രാമത്തിലെ സഞ്ജയ് (35) എന്ന കർഷകനാണ് അയൽവീട്ടിൽ കണ്ട മൂർഖൻ പാമ്പിനെ പിടികൂടാൻ ശ്രമിച്ചത്. പിടികൂടുന്നതിനിടെ പാമ്പ് മൂന്ന് തവണ സഞ്ജയിനെ കടിച്ചു. എന്നാൽ പാമ്പിനെ വിടാതെ വടികൊണ്ട് അടിച്ചുകൊന്ന ഇയാൾ, കടിച്ച പാമ്പിനെ തിരിച്ച് കടിക്കുകയും ചത്ത പാമ്പുമായി ഗ്രാമത്തിൽ കറങ്ങിനടക്കുകയും ചെയ്തു. നാട്ടുകാർ ചേർന്ന് പാമ്പിനെ മാറ്റാൻ ശ്രമിച്ചെങ്കിലും ഇയാൾ അനുവദിച്ചില്ല. തുടർന്ന് Read More…









