ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യദിന ആഘോഷമെന്നത് ആ രാജ്യത്തുള്ളവരുടെ അന്തസ്സിന്റേയും ആത്മാഭിമാനത്തിന്റേയും രാജ്യസ്നേഹത്തിന്റേയും പ്രതിഫലനമാണ്. എന്നാല്‍ ദുബായിലെ മോജോ നൈറ്റ്ക്ലബ്ബിൽ നടന്ന പാകിസ്താൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ ആഘോഷങ്ങളുടെ അന്തസത്തയെ ചോദ്യം ചെയ്യുന്നതുകൊണ്ടുകൂടിയാണ്. വീഡിയോ വ്യാപകമായി പ്രചരിക്കുകയും അനുകൂലവും പ്രതികൂലവുമായ നിരവധി അഭിപ്രായങ്ങൾക്ക് വഴിവെക്കുകയും ചെയ്തിട്ടുണ്ട്.
വിദേശത്ത് നടന്ന ഈ ആഘോഷ പരിപാടിയിൽ പാകിസ്താനി സംഗീതവും അര്‍ദ്ധ നഗ്നകളായ വനിതാ നർത്തകരുടെ പ്രകടനങ്ങളും ഉൾപ്പെട്ടിരുന്നു. വിദേശത്താണെങ്കിലും സ്വന്തം രാജ്യത്തിന്റെ സംസ്കാരവും സംഗീതവും ആഘോഷിക്കുന്നത് കണ്ട് ചിലർ സന്തോഷം പ്രകടിപ്പിച്ചപ്പോൾ, പരിപാടിയുടെ സംഘാടനത്തെയും രീതികളെയും വിമർശിച്ചുകൊണ്ട് മറ്റു ചിലർ രംഗത്തെത്തി.
തങ്ങൾക്കിഷ്ടപ്പെട്ട ദേശഭക്തി ഗാനങ്ങൾക്ക് പോലും ശരിയായ രീതിയിലുള്ള ചുവടുകളല്ല നർത്തകർ വെച്ചതെന്ന് കളിയാക്കിക്കൊണ്ട് ആളുകൾ കമന്റുകൾ പങ്കുവെച്ചു. ഇത്തരം സംഭവങ്ങൾ ദുബായിൽ സാധാരണയാണെന്ന് അഭിപ്രായപ്പെട്ടവരും കുറവല്ല. ഈ വീഡിയോകൾ പ്രചരിച്ചതോടെ, രാജ്യത്തിന് പുറത്ത് നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങൾ പരമ്പരാഗത രീതികളിൽ നിന്ന് വേറിട്ട് വ്യത്യസ്തമായ രൂപങ്ങൾ കൈക്കൊള്ളുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്.




