കൊച്ചിയിൽ മോഡലിങ്ങിന്റെ പേരിൽ നടന്ന മനുഷ്യക്കടത്ത് കേസിൽ അറസ്റ്റിലായ പ്രതി അലീന, പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ സന്ദേശം പുറത്തുവന്നു. തനിക്കെതിരെ പരാതി നൽകിയാൽ ഗുണ്ടാ നേതാവിനെ ഉപയോഗിച്ച് അപായപ്പെടുത്തുമെന്നാണ് ഭീഷണി. തന്നെ ചതിക്കാൻ ശ്രമിച്ചാൽ അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നും അലീന സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. പരാതിപ്പെട്ടതിന് ഗുണ്ടാ നേതാവിന്റെ പേരുപറഞ്ഞ് പണി തരുമെന്നാണ് ഭീഷണിപ്പെടുത്തിയത്. കൂടെനിന്ന് ചതിക്കുന്നത് ആലോചിച്ചിട്ടുവേണമെന്നും ഭീഷണിസന്ദേശത്തില്‍ പറയുന്നു. അതേസമയം, കേസ് അന്വേഷണത്തിന്റെ ഭാഗമായി മുംബൈയിൽ നിന്ന് കസ്റ്റഡിയിലെടുത്ത പ്രധാന പ്രതി സിന്ധുവിനെ ഇന്ന് കൊച്ചിയിൽ Read More…
Tag: Dubai
15കാരന്‍ ക്രിസ്റ്റ്യാനോ ജൂനിയര്‍ 27കാരിയായ മോഡലുമായി ഡേറ്റിങ്ങിൽ? സമൂഹമാധ്യമങ്ങളിൽ വൈറലായി ചിത്രങ്ങൾ
ഫിഫ ലോകകപ്പ് ആവേശത്തിലേക്ക് നീങ്ങുമ്പോൾ പരുക്കിന്റെ പിടിയിലായ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ചുള്ള ആശങ്കകൾ ഫുട്ബോൾ ലോകത്ത് സജീവമാണ്. പോർച്ചുഗലിന്റെ സന്നാഹ മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന താരം ലോകകപ്പിൽ കളിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. എന്നാൽ ഇപ്പോൾ കായിക ലോകത്തെ ചർച്ചാവിഷയം റൊണാൾഡോയല്ല, മറിച്ച് അദ്ദേഹത്തിന്റെ മകൻ ക്രിസ്റ്റ്യാനോ ജൂനിയറിനെ കുറിച്ചുള്ള ചില അഭ്യൂഹങ്ങളാണ്. പതിനഞ്ചു വയസ്സുകാരനായ ക്രിസ്റ്റ്യാനോ ജൂനിയർ 27 വയസ്സുള്ള ഒരു ബ്രസീലിയൻ മോഡലുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകളാണ് ഓൺലൈനിൽ പ്രചരിക്കുന്നത്. Read More…
ബുർജ് ഖലീഫയുടെ ഉടമ ആരാണ്? വാടക എത്ര? അറിയേണ്ടതെല്ലാം
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ഐക്കോണിക് ബുർജ് ഖലീഫ, സമാനതകളില്ലാത്ത ആഡംബരത്തിന്റെ പ്രതീകമാണ്. ഒരു ബെഡ്‌റൂം യൂണിറ്റിന് പ്രതിവർഷം 150,000 മുതൽ 180,000 ദിർഹം വരെയാണ് (42 ലക്ഷം രൂപയിലധികം) വാടക ഈടാക്കുന്നത്. ഇത് ലോകത്തിലെ ഏറ്റവും ചെലവേറിയ അപ്പാർട്ട്മെന്റ് കെട്ടിടങ്ങളിലൊന്നാക്കി ബുർജ് ഖലീഫയെ മാറ്റുന്നു. ദുബായ് ഡൗൺടൗണിന്റെ ഹൃദയഭാഗത്തുള്ള ഈ ഐക്കോണിക് അംബരചുംബി കെട്ടിടത്തിന്റെ യഥാർത്ഥ ഉടമ ആരാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അത് ദുബായ് രാജാവോ, യുഎഇ സുൽത്താനോ, മറ്റ് എമിറാത്തി Read More…
ദുബായിയില്‍നിന്ന് സ്വര്‍ണം വാങ്ങിയാല്‍ ഇന്ത്യയേക്കാള്‍ വിലക്കുറവുണ്ടോ? യാഥാര്‍ത്ഥ്യം അറിയുക
സ്വര്‍ണ്ണത്തിന്റെ വില വാണംപോലെ കുതിച്ചുകയറുകയാണ്. മലയാളികള്‍ ഏറെയുള്ള ഗള്‍ഫുനാടുകളില്‍ നിന്നും സ്വര്‍ണം വാങ്ങുക എന്നത് നമ്മുടെ പതിവാണ്. ഈ സാഹചര്യത്തില്‍ സ്വർണ്ണം ഇന്ത്യയില്‍നിന്ന് വാങ്ങിയാലാണോ ദുബായിൽ നിന്ന് വാങ്ങിയാലാണോ വില കുറഞ്ഞ് കിട്ടുക? ദുബായിൽ നിന്ന് സ്വർണ്ണം വാങ്ങുന്നത് ഇന്ത്യയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ ലാഭകരമാണ് എന്നൊരു പൊതുധാരണ വളരെക്കാലമായി ഇന്ത്യക്കാർക്കിടയിൽ നിലനിന്നിരുന്നു. ഏതാനും വർഷങ്ങൾക്ക് മുൻപ് സ്വർണ്ണാഭരണങ്ങൾക്ക് വാറ്റ് (VAT) ഉണ്ടായിരുന്നതും ദുബായിൽ സ്വർണ്ണത്തിന് ഇറക്കുമതി തീരുവ (Import Duty) ഇല്ലാതിരുന്നതുമാണ് ഈ വിശ്വാസത്തിന് ഒരു കാരണം. Read More…
ഭര്‍ത്താവിനെ ഇന്‍സ്റ്റാഗ്രാമിലൂടെ മൊഴി ചൊല്ലിയ ദുബായ് രാജകുമാരി ഫ്രഞ്ച് റാപ്പറുമായി പ്രണയത്തില്‍
ദുബായ്: കഴിഞ്ഞ വര്‍ഷം തന്റെ മുന്‍ ഭര്‍ത്താവിനെതിരെ അവിഹിത ബന്ധം ആരോപിച്ച് ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ വിവാഹമോചനം പ്രഖ്യാപിച്ച ദുബായ് രാജകുമാരിയെ ഓര്‍മ്മയില്ലേ? ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷി ദ് അല്‍ മക്തൂമിന്റെ മകളുമായ ഷെയ്ഖ മഹ്‌റ മുഹമ്മദ് റാഷിദ് അല്‍ മക്തൂ ആയിരുന്നു ആ വിവാദനായിക. ഇപ്പോള്‍ റാപ്പര്‍ ഫ്രഞ്ച് മൊണ്ടാനയുമായി രാജകുമാരി പ്രണയത്തിലാണ്. അവരുടെ വിവാഹനിശ്ചയവും കഴിഞ്ഞു. 31-കാരിയായ രാജകുമാരിയും 40-കാരനായ റാപ്പറും 2024 അവസാനത്തോടെയാണ് അടുപ്പത്തിലായത്. പാരീസ് Read More…
ദുബായിൽ റോൾസ് റോയ്സ് പറത്തി 72-കാരി കേരളത്തിന്റെ ‘ഡ്രൈവർ അമ്മ’; മണിയമ്മയുടെ വീഡിയോ വൈറൽ
വര്‍ഷങ്ങളായി സോഷ്യല്‍ മീഡിയയിലെ താരമാണ് മലയാളിയായ 72-കാരി മണിയമ്മ. വാഹനം ഏതുമാകട്ടെ വളയം മണിയമ്മയുടെ കൈകളിൽ ഭദ്രമാണ്. അതുകൊണ്ടുതന്നെ വാഹനപ്രേമികൾ അവർക്കൊരു പേര് നൽകി, ‘ ദ ഡ്രൈവർ അമ്മ’. ക്രെയിനും ജെസിബിയും ടാങ്കര്‍ ലോറികളും ഉൾപ്പടെയുള്ള വാഹനങ്ങള്‍ ഓടിച്ച് സാമൂഹികമാധ്യമങ്ങളിൽ തരംഗമായ മണിയമ്മ ഇപ്പോൾ വീണ്ടും വൈറലായിരിക്കുകയാണ്. ഇത്തവണ ദുബായിലെ റോഡുകളാണ് അവരുടെ ഡ്രൈവിങ്ങിന് സാക്ഷ്യംവഹിച്ചത്. ഓടിച്ചതാകട്ടെ സാക്ഷാൽ റോൾസ് റോയ്സ് ഗോസ്റ്റ്. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഈ വീഡിയോയിൽ ആഡംബര കാർ ഓടിക്കുന്ന Read More…
ദുബായിൽ ഇത്രക്ക് ചൂടോ? സൂര്യപ്രകാശത്തില്‍ മുട്ട വേവിച്ച് യുവാവ്, വൈറലായി വീഡിയോ
വേനൽക്കാലം എന്ന് കേൾക്കുമ്പോൾ തന്നെ പലർക്കും ദുബായ് ആണ് ഓർമ്മവരുന്നത്. കാരണം കൊടിയ ചൂടിന് കുപ്രസിദ്ധമായ ഇടമാണ് ദുബായ്. അതി കഠിനമായ ചൂടായതിനാൽ നടപ്പാതയിൽ പോലും മുട്ട വെച്ചാൽ വേകുമെന്ന് പലരും തമാശക്ക് പറയാറുമുണ്ട്. എന്നാൽ ഈ കളിപറച്ചിൽ ഇപ്പോൾ കാര്യമായിരിക്കുകയാണ്. ദുബായിലെ ഒരു നിവാസി അടുത്തിടെ അത് കൃത്യമായി പരീക്ഷിക്കുകയും, സംഭവം ഇന്റർനെറ്റിൽ വൈറലാകുകയും ചെയ്തു. X-ൽ അൽമ എന്ന ഉപയോക്താവ് ആദ്യം പങ്കിട്ട ഒരു വീഡിയോയിൽ, മരുഭൂമിയിലെ സൂര്യനെ സ്വന്തം സ്റ്റൗവായി ഉപയോഗിക്കുന്ന ഒരാളെയാണ് Read More…
‘സെക്‌സ്’ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍പോയ മോഡല്‍ പരുക്കേറ്റ നിലയില്‍ റോഡരികില്‍
യുക്രേനിയന്‍ മോഡലിനെ നട്ടെല്ലും കൈകാലുകളും തകര്‍ന്ന നിലയില്‍ റോഡരികില്‍ കണ്ടെത്തി. ദുബായില്‍ നടന്ന സെക്‌സ് പാര്‍ട്ടിയില്‍ പങ്കെടുത്ത് 10 ദിവസങ്ങള്‍ക്കുള്ളിലാണ് മരിയ കോവല്‍ചെക്ക് എന്ന യുവതിയെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. പാര്‍ട്ടിയ്ക്ക് ശേഷം ഇവരെ കാണാതെയായിരുന്നു. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, വീട്ടുകാരോടും സുഹൃത്തുക്കളോടും യുവതി പറഞ്ഞത് ദുബായില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാനായി പോവുകയാണെന്നാണ്. അതൊരു ‘സെക്സ് പാർട്ടി’ ആണെന്ന് കരുതപ്പെടുന്നു. പിന്നീട് തായ്‌ലാന്റിലേക്കുള്ള വിമാനം മരിയക്ക് കിട്ടിയില്ലെന്ന് അറിഞ്ഞതിന് പിന്നാലെ വീട്ടുകാര്‍ യുവതിയെ ബന്ധപ്പെടാനായി ശ്രമിച്ചിരുന്നു. എന്നാല്‍ Read More…
ഭാര്യയ്ക്ക് സ്വതന്ത്രയായി ബിക്കിനിയിട്ട് നടക്കണം; ഒരു ദ്വീപുതന്നെ വിലയ്ക്കു വാങ്ങി ദുബായ്ക്കാരന്‍ ഭര്‍ത്താവ്
കടല്‍ത്തീരത്ത് ആരുടെയും സൗകര്യം നോക്കാതെ, കാമറ കണ്ണുകളെ പേടിക്കാതെ സ്വതന്ത്രമായി, സുരക്ഷിതമായി ബിക്കിനിയിട്ട് നടക്കണം, ഒരു ഭാര്യ സ്നേഹമയിയായ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടത് ഈ ‘നിസാരകാര്യം’. ഒട്ടും താമസിച്ചില്ല. ഭാര്യയുടെ ആഗ്രഹ സാധിക്കാന്‍ ഒരു ദ്വീപ് തന്നെ വിലയ്ക്കു വാങ്ങി നല്‍കിയിരിക്കുകയാണ് സ്നേഹനിധിയായ ആ ഭര്‍ത്താവ്. ദുബായ് സ്വദേശിയായ സോദി അല്‍ നദക് എന്ന് ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ഉടമയായ യുവതിയാണ് ഭര്‍ത്താവ് തനിക്കു നല്‍കിയ സമ്മാനത്തെക്കുറിച്ച് വിഡിയോ ഇന്‍സ്റ്റയില്‍ പങ്കുവച്ചിരിക്കുന്നത്. കോടീശ്വരനായ ജമാല്‍ അല്‍ നദക് എന്ന ബിസിനസുകാരനാണ് Read More…









