ഇന്ത്യയിൽ വലിയ തരംഗമായി മാറിയ ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) എന്ന പരിഹാസ കൂട്ടായ്മ ഇപ്പോൾ അതിർത്തി കടന്ന് പാകിസ്താനിലെ രാഷ്ട്രീയ മേഖലയിലും പടർന്നിരിക്കുകയാണ്. മെയ് 16-ന് ഇന്ത്യയിൽ ആരംഭിച്ച ഈ മൂവ്മെന്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകളാണ് ഇപ്പോൾ പാകിസ്താനിലും പ്രത്യക്ഷപ്പെടുന്നത്. പാകിസ്താനിൽ കോക്രോച്ച് അവാമി പാർട്ടി, കോക്രോച്ച് അവാമി ലീഗ്, മുത്താഹിദ കോക്രോച്ച് മൂവ്മെന്റ് എന്നിങ്ങനെ പല പേരുകളിലാണ് ഈ കൂട്ടായ്മകൾ അറിയപ്പെടുന്നത്. “യുവതലമുറയുടെ, യുവതലമുറയാൽ, പാകിസ്താന് വേണ്ടിയുള്ള ഒരു Read More…
Tag: Pakistan
പന്ത് ചുരണ്ടൽ: ഫഖർ സമാന് വിലക്ക്: കടുത്ത നടപടിയുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്
ലാഹോര്‍: പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ സീസണില്‍ പന്തില്‍ കൃത്രിമം കാട്ടിയെന്ന ഗുരുതരമായ കണ്ടെത്തലിനെത്തുടര്‍ന്ന് ലാഹോര്‍ ഖലന്ദര്‍സ് താരം ഫഖര്‍ സമാനെ രണ്ട് മത്സരങ്ങളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ടൂര്‍ണമെന്റിലെ പെരുമാറ്റച്ചട്ടം ലെവല്‍ 3 ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടിയെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചൊവ്വാഴ്ച സ്ഥിരീകരിച്ചു. ഐ.സി.സി. നിയമത്തിലെ ആര്‍ട്ടിക്കിള്‍ 2.14 പ്രകാരമാണ് താരത്തിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. മാര്‍ച്ച് 29 ന് ലാഹോറിലെ ഗദ്ദാഫി സ്‌റ്റേഡിയത്തില്‍ കറാച്ചി കിങ്‌സിനെതിരേ നടന്ന മത്സരത്തിലാണ് വിവാദ സംഭവം നടന്നത്. മത്സരത്തിന്റെ അവസാന Read More…
ചുവപ്പ് പരവതാനിയിൽ തെന്നിവീണ് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി; സോഷ്യൽ മീഡിയയിൽ ട്രോളോടോ ട്രോൾ
ഇസ്‌ലാമാബാദിൽ നടന്ന ഔദ്യോഗിക നയതന്ത്ര സ്വീകരണത്തിനിടെ പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ ചുവന്ന പരവതാനിയിൽ തെന്നിവീഴുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള വിദേശകാര്യ മന്ത്രിമാരെ സ്വീകരിക്കാനെത്തിയപ്പോഴായിരുന്നു ഈ അപ്രതീക്ഷിത സംഭവം. 2026 മാർച്ച് 29-നാണ് ഈ സംഭവം നടന്നത്. അതിഥികളെ സ്വീകരിക്കാനായി മുന്നോട്ട് നീങ്ങുന്നതിനിടെ ഇഷാഖ് ദാറിന് പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെടുകയും അദ്ദേഹം നിലത്ത് വീഴുകയുമായിരുന്നു. എന്നാൽ നിമിഷങ്ങൾക്കകം തന്നെ അദ്ദേഹം Read More…
‘അത്രയ്‌ക്കിഷ്‌ടമെങ്കില്‍ ഷിയാകള്‍ ഇറാനിലേക്കു പൊയ്‌ക്കോ!’ വിവാദത്തിന് തിരികൊളുത്തി പാക് സൈനിക മേധാവി
ഇസ്ലാമാബാദ്: ഇറാന്‍ വിഷയത്തില്‍ രാജ്യത്തെ ഷിയാ വിഭാഗത്തിന് കര്‍ശന മുന്നറിയിപ്പുമായി പാക് സൈനിക മേധാവി അസിം മുനീര്‍. “നിങ്ങള്‍ക്ക് ഇറാനെ അത്രയധികം ഇഷ്‌ടമാണെങ്കില്‍, എന്തുകൊണ്ട് ഇറാനിലേക്ക് പോകുന്നില്ല” എന്ന് ഷിയ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ മുനീര്‍ ചോദിച്ചുവെന്നാണ് ആരോപണം. മാര്‍ച്ച് 19 നാണ് ജനറല്‍ അസിം മുനീര്‍ മുതിര്‍ന്ന ഷിയാ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയത്. അല്ലാമ ഷിഫ നജാഫി, അല്ലാമ നസീര്‍ അബ്ബാസ് തഖ്‌വി എന്നിവരുള്‍പ്പെടെ പാകിസ്‌താനിലെ നിരവധി ഷിയാ ഇസ്ലാമിക പണ്ഡിതര്‍ യോഗത്തില്‍ പങ്കെടുത്തു. മുനീറിന്റെ Read More…
പന്തെടുത്ത് നല്‍കാന്‍ കുനിഞ്ഞ പാക്ക് താരത്തെ റൺഔട്ടാക്കി ബംഗ്ലദേശ് ബോളർ, ഹെൽമറ്റും ഗ്ലൗസും വലിച്ചെറിഞ്ഞ് താരം- വീഡിയോ
മിർപുർ∙ പാക്കിസ്ഥാൻ–ബംഗ്ലാദേശ് രണ്ടാം ഏകദിനത്തിനിടെ ഗ്രൗണ്ടിൽ അരങ്ങേറിയത് അപ്രതീക്ഷിത നാടകങ്ങൾ. മാന്യതയുടെ പേരിൽ പന്തെടുത്തു നൽകാൻ ശ്രമിച്ച പാക്ക് ബാറ്റർ സൽമാൻ അലി ആഗയെ ബംഗ്ലാദേശ് ബോളർ മെഹ്ദി ഹസൻ മിറാസ് റൺഔട്ടാക്കിയതാണ് വൻ വിവാദമായത്. അപ്രതീക്ഷിതമായി പുറത്തായതിന്റെ ഞെട്ടലിലും രോഷത്തിലും ഹെൽമറ്റും ഗ്ലൗസും ഗ്രൗണ്ടിൽ വലിച്ചെറിഞ്ഞാണ് താരം മടങ്ങിയത്. ബംഗ്ലാദേശ് താരത്തിന്റെ തന്ത്രപരമായ നീക്കം പാക്ക് പാളയത്തെ ഒന്നടങ്കം സ്തബ്ധരാക്കി. ട്വന്റി20 ലോകകപ്പിലെ പരാജയഭാരം പേറി ബംഗ്ലാദേശിലെത്തിയ പാക്കിസ്ഥാന് ആദ്യ മത്സരത്തിലും തോൽവി നേരിടേണ്ടി വന്നിരുന്നു. Read More…
ലോകകപ്പിനിടെ പാക് താരം ഹോട്ടല്‍ ജീവനക്കാരിയെ കയറിപ്പിടിച്ചു! വീണ്ടും നാണക്കേട്, പിഴ ശിക്ഷ
ട്വന്റി 20 ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പിടിച്ചുലച്ച് പുതിയ പീഡനവിവാദവും. ശ്രീലങ്കയിലെ കാൻഡിയിലുള്ള ഗോൾഡൻ ക്രൗൺ ഹോട്ടലിൽ വെച്ച് ടീമിലെ ഒരു താരം ഹൗസ് കീപ്പിങ് ജീവനക്കാരിയോട് അശ്ലീലമായി പെരുമാറിയെന്നാണ് പുറത്തുവരുന്ന വിവരം. സൂപ്പർ എട്ടിലെ നിർണ്ണായകമായ ശ്രീലങ്കൻ പോരാട്ടത്തിന് തൊട്ടുമുമ്പായിരുന്നു നാണക്കേടുണ്ടാക്കിയ ഈ സംഭവം നടന്നതെന്ന് ടെലികോം ഏഷ്യ റിപ്പോർട്ട് ചെയ്യുന്നു. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിനായി ടീം ഹോട്ടലിൽ കഴിയുമ്പോഴാണ് താരം യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. യുവതി ബഹളം വെച്ചതിനെ തുടർന്ന് Read More…
ഇറാൻ-ഇസ്രായേൽ യുദ്ധം: പാകിസ്താനും പോർക്കളത്തിലേക്ക്? സൗദിയുമായുള്ള കരാർ നിർണ്ണായകമാകുന്നു
ന്യൂഡൽഹി: സൗദി അറേബ്യയിൽ ഇറാൻ നടത്തിയ ഒരു ചെറിയ ഡ്രോൺ ആക്രമണം, ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള പാകിസ്താനെ മിഡിൽ ഈസ്റ്റിലെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചേക്കാം. 2025 സെപ്റ്റംബറിൽ സൗദി അറേബ്യയുമായി ഒപ്പിട്ട കരാർ പാകിസ്താൻ നടപ്പിലാക്കുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം. രണ്ട് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് നേരെയുള്ള ആക്രമണം ഇരുവർക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും എന്നതായിരുന്നു ആ കരാർ. പാകിസ്താന്റെ ഈ ചോദ്യത്തിനുള്ള ഉത്തരം ലോകത്തിന്റെ ഭാവി തന്നെ തീരുമാനിച്ചേക്കാം. കാരണം, സൗദിയുമായുള്ള ‘സ്ട്രാറ്റജിക് മ്യൂച്വൽ Read More…
റെക്കോർഡുകൾ തകർത്ത് ഫർഹാൻ; ഒരേ ലോകകപ്പിൽ രണ്ട് സെഞ്ചറികൾ! കോഹ്ലിയുടെ റെക്കോർഡും തകർത്തു
കൊളംബോ: ഒരു ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ രണ്ട് സെഞ്ചുറികളടിക്കുന്ന ആദ്യ താരമെന്ന നേട്ടവുമായി പാകിസ്‌താന്റെ സാഹിബ്‌സാദ ഫര്‍ഹാന്‍. ശ്രീലങ്കയ്‌ക്കെതിരേ നടന്ന സൂപ്പര്‍ എട്ട് മത്സരത്തില്‍ സെഞ്ചുറിയടിച്ചതോടെയാണു ഫര്‍ഹാന്‍ റെക്കോഡ് സ്വന്തമാക്കിയത്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഫർഹാൻ, അഞ്ച് സിക്സറുകളും ഒൻപത് ഫോറുകളും സഹിതം തന്റെ ആകെ സമ്പാദ്യം 383 റൺസിലെത്തിച്ചു. ഇതോടെ, 2014-ൽ വിരാട് കോഹ്‌ലി കുറിച്ച 319 റൺസെന്ന റെക്കോർഡ് മറികടന്ന് ഒരു ടി20 ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന Read More…
ഷനാകയുടെ സിക്സർ മഴയിൽ വിറച്ച് പാകിസ്ഥാൻ; തോറ്റെങ്കിലും ലങ്കയെ വീഴ്ത്തി, പക്ഷേ സെമി കാണാതെ മടക്കം!
കൊളംബോ: ശ്രീലങ്കയെ അഞ്ച് റണ്ണിനു തോല്‍പ്പിച്ചെങ്കിലും പാകിസ്‌താന്‍ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനല്‍ കാണാതെ പുറത്തായി. ശ്രീലങ്കയ്‌ക്കെതിരേ നടന്ന സൂപ്പര്‍ എട്ട് ഗ്രൂപ്പ് 2 അവസാന ആദ്യം ബാറ്റ് ചെയ്‌ത പാകിസ്‌താന്‍ എട്ട് വിക്കറ്റിന് 212 റണ്ണെടുത്തു. ശ്രീലങ്ക ആറ് വിക്കറ്റിന് 207 റണ്ണുമായി പൊരുതിനിന്നു. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കയെ 147 റണ്ണില്‍ താഴെ പുറത്താക്കിയാല്‍ മാത്രമേ പാകിസ്‌താനു സെമി ഫൈനലില്‍ കടക്കാനുമായിരുന്നുള്ളു. മറുപടി ബാറ്റിങ്ങിൽ ശ്രീലങ്ക പൊരുതിക്കളിച്ചതോടെ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ Read More…









