വനിതകളുടെ ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ പാകിസ്താനെതിരേ ഏഴ് വിക്കറ്റിന്റെ മികച്ച ജയവുമായി ഇന്ത്യ. എ ഗ്രൂപ്പിലെ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് 55 റണ്ണിന് ഓള്‍ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ കളി തീരാന്‍ 68 പന്തുകള്‍ ബാക്കിനില്‍ക്കേ വിജയ ലക്ഷ്യം മറികടന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. ഇതോടെ ആറ് പോയിന്റോടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരാനും ഇന്ത്യക്കായി. ഇന്ത്യ നേരത്തെ തന്നെ സെമി ഫൈനല്‍ ഉറപ്പിച്ചിരുന്നെങ്കിലും സെമി ബെര്‍ത്ത് Read More…
Tag: Pakistan
ഇന്ത്യ-പാകിസ്താൻ ടീമുകൾ ദുബായിൽ ഇന്ന് കൊമ്പുകോർക്കുന്നു, ഹര്‍മന്റെ ഇന്ത്യന്‍ നായികയായുള്ള 150-ാം മത്സരം
ദുബായിൽ നടക്കുന്ന വനിതാ ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റിൽ ഇന്ന് ഇന്ത്യയും പാകിസ്താനും തമ്മിൽ മുഖാമുഖം എത്തും. വൈകിട്ട് എട്ട് മണിക്കാണ് ഗ്രൂപ്പ് എയിലെ ഈ പോരാട്ടം ആരംഭിക്കുന്നത്. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച് നാല് പോയിന്റോടെ ഇന്ത്യ പട്ടികയിൽ ഒന്നാമതും, ഒരു ജയവുമായി രണ്ട് പോയിന്റുള്ള പാകിസ്താൻ രണ്ടാം സ്ഥാനത്തുമാണ് നിൽക്കുന്നത്. ഇരുടീമുകളും തമ്മിൽ മുൻപ് നടന്ന ഏഴ് ട്വന്റി20 മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് പാകിസ്താന് ജയിക്കാനായത്. 2022-ൽ സിൽഹതിൽ വെച്ചായിരുന്നു പാക് ടീമിന്റെ ആ Read More…
ഏഴു താരങ്ങളെ പുറത്താക്കി, രോഷം തീരാതെ PCB, ‘ലോകം പാക്കിസ്ഥാനെ നോക്കി ചിരിക്കുന്നു’; പരുക്ക് നാടകമോ? ഇമാം കുരുങ്ങുമോ?
ഇംഗ്ലണ്ടിനെതിരായ ലീഡ്സ്, ലോർഡ്സ് ടെസ്റ്റുകളിലെ തിരിച്ചടിയെ തുടർന്ന് ഏഴു താരങ്ങളെയും കോച്ചിനെയും ഒഴിവാക്കിയതിന് പിന്നാലെ നിർണായക നടപടികളുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മുന്നോട്ട്. പരുക്കിന്റെ പേരിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ബാറ്റ് ചെയ്യാതിരുന്ന ഓപ്പണർ ഇമാം ഉൾ ഹഖിന്റെ പരുക്കിന്റെ സത്യാവസ്ഥയെക്കുറിച്ച് പിസിബി പ്രത്യേക അന്വേഷണം നടത്തും. ഇമാം പരുക്ക് അഭിനയിക്കുകയാണെന്ന സംശയം ശക്തമായതോടെ താരത്തിന്റെ കാലിന് പരുക്കുണ്ടെന്ന് ടീം മാനേജ്മെന്റ് പ്രസ്താവന ഇറക്കിയിരുന്നുവെങ്കിലും വിവാദങ്ങൾ അടങ്ങിയിട്ടില്ല. 2022-ലെ ഇംഗ്ലണ്ട് പരമ്പരയ്ക്കിടെയും ഇമാം സമാനമായ രീതിയിൽ പരുക്ക് Read More…
പാക്കിസ്ഥാനില്‍ മദ്രസ പണിയാന്‍ നൂറുവർഷം പഴക്കമുള്ള അമ്പലം പൊളിച്ചു? മഴയത്ത് തകര്‍ന്നതെന്ന് സര്‍ക്കാര്‍; പ്രതിഷേധം
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ നൂറിലേറെ വർഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പൊളിച്ചുമാറ്റിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. നരോവാളിലെ സിറാജ് ഗ്രാമത്തിൽ സ്ഥിതി ചെയ്തിരുന്ന 125 വർഷത്തോളം പഴക്കമുള്ള ക്ഷേത്രം മദ്രസ നിർമിക്കാനായി തകർത്തതാണെന്ന് പ്രദേശവാസികളും ന്യൂനപക്ഷ സംഘടനകളും ആരോപിക്കുന്നു. എന്നാൽ കനത്ത മഴയിലാണ് കെട്ടിടം തകർന്നു വീണതെന്നും മറ്റ് അക്രമങ്ങൾ നടന്നിട്ടില്ലെന്നും കാണിച്ച് പാക് അധികൃതർ ഈ വാദങ്ങൾ പൂർണ്ണമായും തള്ളി. ക്ഷേത്രം തകർത്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് പാക്കിസ്ഥാൻ മസിഹ മിലാത് പാർട്ടിയും ഹൈന്ദവ Read More…
പോൺ സൈറ്റുകളും ഡാർക്ക് വെബും വഴി ഭീകര റിക്രൂട്ട്മെന്റ്: കശ്മീരിൽ ഭീകരസംഘടനകളുടെ ‘ഡിജിറ്റൽ അടവ്’
ന്യൂഡൽഹി ∙ പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകര സംഘടനകൾ ആശയവിനിമയത്തിനായി അശ്ലീല വെബ്സൈറ്റുകൾ ഉപയോഗിക്കുന്നതായി സുരക്ഷാ ഏജൻസികൾ കണ്ടെത്തി. ഇത്തരം വെബ്സൈറ്റുകളിലും ആപ്പുകളിലും ലഭ്യമായ ചാറ്റ് ടൂളുകൾ വഴിയാണ് ഭീകരസംഘടനകളിലേക്ക് ആളുകളെ കണ്ടെത്തുന്നതിനുള്ള റിക്രൂട്ട്മെന്റ് നടത്തുന്നതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയിൽ നിരോധനമുള്ള അശ്ലീല വെബ്സൈറ്റുകളും ഗെയിമിംഗ് പ്ലാറ്റ്ഫോമുകളുമാണ് ഭീകരർ ഇതിനായി ലക്ഷ്യമിടുന്നത്. ജമ്മു കശ്മീരിൽ പുതിയ ആളുകളെ ഭീകരപ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാനും റിക്രൂട്ട് ചെയ്യാനും ഭീകരരും പാക്കിസ്ഥാൻ Read More…
നൈറ്റ്ക്ലബ്ബിലെ പാക് സ്വാതന്ത്ര്യദിനാഘോഷം, ദേശഭക്തി ഗാനങ്ങൾക്ക് ചുവടുവെച്ച് അര്‍ദ്ധ നഗ്നകളായ യുവതികൾ; വീഡിയോ വിവാദത്തിൽ
ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യദിന ആഘോഷമെന്നത് ആ രാജ്യത്തുള്ളവരുടെ അന്തസ്സിന്റേയും ആത്മാഭിമാനത്തിന്റേയും രാജ്യസ്നേഹത്തിന്റേയും പ്രതിഫലനമാണ്. എന്നാല്‍ ദുബായിലെ മോജോ നൈറ്റ്ക്ലബ്ബിൽ നടന്ന പാകിസ്താൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ ആഘോഷങ്ങളുടെ അന്തസത്തയെ ചോദ്യം ചെയ്യുന്നതുകൊണ്ടുകൂടിയാണ്. വീഡിയോ വ്യാപകമായി പ്രചരിക്കുകയും അനുകൂലവും പ്രതികൂലവുമായ നിരവധി അഭിപ്രായങ്ങൾക്ക് വഴിവെക്കുകയും ചെയ്തിട്ടുണ്ട്. വിദേശത്ത് നടന്ന ഈ ആഘോഷ പരിപാടിയിൽ പാകിസ്താനി സംഗീതവും അര്‍ദ്ധ നഗ്നകളായ വനിതാ നർത്തകരുടെ പ്രകടനങ്ങളും ഉൾപ്പെട്ടിരുന്നു. വിദേശത്താണെങ്കിലും സ്വന്തം രാജ്യത്തിന്റെ സംസ്കാരവും സംഗീതവും ആഘോഷിക്കുന്നത് കണ്ട് Read More…
“ഇമ്രാൻ ഖാൻ ജീവനോടെയുണ്ടോ?”: പുതിയ വെളിപ്പെടുത്തലിൽ പാകിസ്താനിൽ രാഷ്ട്രീയ കൊടുങ്കാറ്റ്
പാകിസ്താന്റെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കകളും അഭ്യൂഹങ്ങളും രാജ്യത്ത് വീണ്ടും ശക്തമാകുന്നു. ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ ജീവനോടെയുണ്ടായേക്കില്ലെന്ന് അമേരിക്കൻ മാധ്യമപ്രവർത്തകനായ വജ്ഹാത് സയീദ് ഖാൻ അഭിപ്രായപ്പെട്ടതാണ് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. ജയിലിലുള്ള ഇമ്രാന്റെ ആരോഗ്യനില സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്തുവരുന്നില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബവും പ്രതിപക്ഷ പാർട്ടികളും നിരന്തരം ആരോപിച്ചിരുന്നു. ഇതിനിടയിലാണ് പാക് സൈന്യത്തിലെ ചില മുതിർന്ന ഉദ്യോഗസ്ഥർ തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയെന്ന് അവകാശപ്പെട്ട് വജ്ഹാത് സയീദ് ഒരു അഭിമുഖത്തിൽ ഈ പരാമർശം Read More…
ചാരവലയിൽ വിങ് കമാൻഡർ: പാക് ഹണിട്രാപ്പ് കേസിൽ വ്യോമസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
നിർണായക പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയ സംഭവത്തില്‍ ഇന്ത്യൻ വ്യോമസേനയിലെ വിങ് കമാൻഡര്‍ അറസ്റ്റില്‍. മേയ് 31-ന് നടന്ന ഈ അറസ്റ്റിന്റെ വിവരങ്ങൾ രണ്ടു മാസത്തിന് ശേഷമാണ് പുറത്തുവന്നത്. വ്യോമസേനയുടെ ഇന്റലിജൻസ് വിഭാഗം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്. ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസെടുത്തിട്ടുള്ള ഉദ്യോഗസ്ഥൻ നിലവിൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗം നടപ്പിലാക്കിയ ‘ഹണിട്രാപ്പിൽ’ കുടുങ്ങിയാണ് ഉദ്യോഗസ്ഥൻ വിവരങ്ങൾ കൈമാറിയതെന്ന് ഡൽഹി പൊലീസ് അറിയിച്ചു. തന്ത്രപ്രധാനമായ സൈനിക വിവരങ്ങൾ ചോർത്താൻ ലക്ഷ്യമിട്ടുള്ള വലിയൊരു Read More…
“എയര്‍ ആംബുലൻസുകളുടെ കാലത്ത് സൈക്കിൾ ആംബുലൻസോ?” പരിഹസിച്ച് സോഷ്യൽ മീഡിയ, പിന്നിലെ സത്യമെന്ത്? വീഡിയോ
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ “സൈക്കിൾ ആംബുലൻസ്” എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ വൈറല്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അത്യാധുനിക എയർ ആംബുലൻസുകളും ഡ്രോൺ അടിയന്തര സേവനങ്ങളും ഉപയോഗിക്കുമ്പോൾ, കറാച്ചി മേയർ ബാരസ്റ്റർ മുർതസ വഹാബ് അടുത്തിടെ തുടക്കമിട്ട സേവനമാണിതെന്നാണ് പലരും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. “പാകിസ്ഥാൻ ശൈലിയിലുള്ള ഭാവിയിലേക്ക് സ്വാഗതം. ലോകം എയര്‍ ആംബുലൻസുകള്‍ നിർമ്മിക്കുമ്പോൾ കറാച്ചി മേയർ സൈക്കിൾ ആംബുലൻസ് പുറത്തിറക്കുന്നു. ഇത് പാകിസ്ഥാനിൽ മാത്രം നടക്കുന്ന കാര്യമാണ്” എന്നായിരുന്നു ഒരു Read More…









