Sports

പാകിസ്ഥാനെതിരേ മിന്നും ജയം ; സെമിയില്‍ ഇന്ത്യക്കെതിരാളി അഫ്‌ഗാനിസ്ഥാന്‍

ബുലവായോ: പാകിസ്‌താനെ 58 റണ്ണിന്‌ തോല്‍പ്പിച്ച്‌ ഇന്ത്യ അണ്ടര്‍ 19 ക്രിക്കറ്റ്‌ ലോകകപ്പിന്റെ സെമി ഫൈനലില്‍ കടന്നു.സൂപ്പര്‍ സിക്‌സ് ഗ്രൂപ്പ്‌ 2 ലെ അവസാന മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ 252 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത പാകിസ്‌താന്‍ 47-ാം ഓവറില്‍ 194 റണ്ണിന്‌ ഓള്‍ഔട്ടായി. തോല്‍വിയോടെ പാകിസ്‌താന്‍ സെമി കാണാതെ പുറത്തായി. പാകിസ്‌താന്‌ സെമി ഉറപ്പാക്കാന്‍ ഇന്ത്യക്കെതിരേ 33.3 ഓവറില്‍ 253 റണ്ണെടുക്കണമായിരുന്നു. നാല്‌ കളികളില്‍നിന്ന്‌ എട്ട്‌ പോയിന്റ്‌ വീതം നേടിയ ഇന്ത്യയും ഇംഗ്ലണ്ടും Read More…

Featured Sports

ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ ; ഇന്ത്യക്കെതിരേ കളിക്കാനില്ലെന്ന്‌ പാകിസ്‌താന്‍

ഇസ്ലാബാമാദ്‌: ഇന്ത്യക്കെതിരായ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ മത്സരം കളിക്കില്ലെന്ന്‌ പാകിസ്‌താന്‍. ഇന്ത്യയും പാകിസ്‌താനും തമ്മിലുള്ള എ ഗ്രൂപ്പ്‌ മത്സരം 15 നു കൊളംബോയില്‍ നടക്കാനിരിക്കേയാണു നടപടി. സര്‍ക്കാരിന്റെ നിര്‍ദേശം മൂലമാണു മത്സരം ബഹിഷ്‌കരിക്കുന്നതെന്നു പാകിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ എക്‌സിലൂടെ വ്യക്‌തമാക്കി. ശ്രീലങ്കയിലേക്കു പോകാനുള്ള യാത്രാനുമതി നല്‍കിയെങ്കിലും ഇന്ത്യക്കെതിരേ മത്സരിക്കേണ്ടെന്ന നിലപാടിലാണു പാക്‌ സര്‍ക്കാര്‍. മത്സരം ബഹിഷ്‌കരിക്കുന്നത്‌ രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഐ.സി.സി. ടൂര്‍ണമെന്റുകളുടെ പ്രധാന ആകര്‍ഷണം പരമ്പരാഗത എതിരാളികളായ ഇന്ത്യയും പാകിസ്‌താനും തമ്മിലുള്ള മത്സരങ്ങളാണ്‌. Read More…

Featured Sports

ഇന്ത്യയും പാകിസ്താനും ഇന്ന് മുഖാമുഖം

ബുലവായോ: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ഇന്ത്യ – പാകിസ്താന്‍ പോരാട്ടം. ബുലവായോയില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 മുതലാണ് സൂപ്പര്‍ സിക്‌സ് ഗ്രൂപ്പ് 2 മത്സരം. ഈ ലോകകപ്പില്‍ ആദ്യമായാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ ഏറ്റുമുട്ടുന്നത്. സൂപ്പര്‍ സിക്‌സിലെ അവസാന റൗണ്ട് മത്സരമാണിത്. ഗ്രൂപ്പ് രണ്ട് ജേതാക്കളായി ഇംണ്ട് സെമി ഫൈനല്‍ ഉറപ്പാക്കി. ഇന്ത്യയോ (ആറ് പോയിന്റ്) പാകിസ്താനോ (നാല് പോയിന്റ്) രണ്ടാം സ്ഥാനക്കാരായി സെമിയിലെത്തും. ജയിച്ചാല്‍ ഇന്ത്യക്ക് സെമി ഉറപ്പ്. പാകിസ്താന് ജയം Read More…

Featured Sports

പാകിസ്താന്റെ മത്സരങ്ങളെല്ലാം ലങ്കയിൽ; ബഹിഷ്കരിച്ചാൽ ബംഗ്ലാദേശിനെ തിരികെ വിളിക്കും; റിപ്പോർട്ട്

ലാഹോർ: അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പിൽ പാകിസ്താൻ കളിക്കുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ലോകകപ്പിൽ പാകിസ്താൻ കളിക്കുമോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. വിഷയത്തിൽ വെള്ളിയാഴ്ചയോ അല്ലെങ്കിൽ അടുത്ത തിങ്കളാഴ്ചയോ പാകിസ്താൻ നിലപാടറിയിക്കും. തിങ്കളാഴ്ച പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി പാകിസ്താൻ മന്ത്രിയും ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്‌സിൻ നഖ്‌വി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട മറ്റൊരു റിപ്പോർട്ട് പുറത്തുവരികയാണ്. പാകിസ്താൻ ടൂർണമെന്റ് ബഹിഷ്കരിച്ചാൽ പകരം ബംഗ്ലാദേശിനെ ഐസിസി തിരികെ വിളിച്ചേക്കുമെന്നാണ് പുതിയ റിപ്പോർട്ട്. Read More…

Sports

ഐസിസിക്ക് വഴങ്ങി പാക്കിസ്ഥാന്‍; ട്വന്‍റി 20 ലോകകപ്പിന് ടീം പ്രഖ്യാപിച്ചു

ബഹിഷ്കരണ ഭീഷണികള്‍ക്കൊടുവില്‍ ഐസിസിക്ക് വഴങ്ങി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ട്വന്‍റി 20 ലോകകപ്പിനുള്ള പാക്കിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. സല്‍മാന്‍ അലി ആഗയാണ് ക്യാപ്റ്റന്‍. ബാബര്‍ അസമും ഷഹീന്‍ ഷാ അഫ്രീദിയും ടീമിലേക്ക് മടങ്ങിയെത്തി. ഹാരിസ് റൗഫ് ടീമിന് പുറത്തായി. ടീം ഇങ്ങനെ: സല്‍മാന്‍ അലി ആഗ (ക്യാപ്റ്റന്‍), അബ്രാര്‍ അഹ്മദ്, ബാബര്‍ അസം, ഫഹീം അഷ്റഫ്, ഫഖര്‍ സമാന്‍, ഖ്വാജ മുഹമ്മദ് നാഫി, മുഹമ്മദ് നവാസ്, മുഹമ്മദ് സല്‍മാന്‍ മിര്‍സ, നസീം ഷാ, ഷാഹിബ്സദ ഫര്‍ഹാന്‍ (വിക്കറ്റ് കീപ്പര്‍),സയിം Read More…

Featured Sports

എന്ത് വില നൽകിയാലും ബംഗ്ലാദേശിനെ പിന്തുണച്ച് പാകിസ്താൻ ലോകകപ്പിൽ നിന്ന് പിന്മാറണമെന്ന് മുൻതാരം

ഇസ്ലാമാബാദ്: ഇന്ത്യയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് പിന്മാറിയ സാഹചര്യത്തിൽ ബംഗ്ലാദേശിനെ പിന്തുണച്ച് പാകിസ്താനും ലോകകപ്പിൽ നിന്ന് പിന്മാറണമെന്ന് മുൻ പാകിസ്താൻ താരം റഷീദ് ലത്തീഫ്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രാഷ്ട്രീയ ബന്ധം വഷളായ സാഹചര്യത്തിൽ ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) ഐസിസിയോട് അഭ്യർഥിച്ചിരുന്നു. എന്നാൽ ഈ ആവശ്യം ഐസിസി നിരസിച്ചതിനെ തുടർന്നാണ് ലോകകപ്പിൽ നിന്ന് പിന്മാറാൻ ബംഗ്ലാദേശ് തീരുമാനിച്ചത്. എന്ത് വില നൽകിയാലും പാകിസ്താൻ ബംഗ്ലാദേശിനെ പിന്തുണയ്ക്കണമെന്നും Read More…

Featured Sports

ബംഗ്ലദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ട്വന്‍റി20 ലോകകപ്പ് ബഹിഷ്കരിക്കില്ലെന്ന് പാക്കിസ്ഥാൻ

ബംഗ്ലദേശും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും (ICC) തമ്മിലുള്ള തർക്കത്തിൽ ബംഗ്ലദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാക്കിസ്ഥാൻ ട്വന്‍റി20 ലോകകപ്പിൽ നിന്ന് പിന്മാറുന്നു എന്ന അഭ്യൂഹങ്ങൾക്ക് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (PCB) അറുതി വരുത്തി. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കളിക്കില്ലെന്ന് പ്രഖ്യാപിച്ച് ബംഗ്ലദേശ് പിന്മാറിയാലും പാക്കിസ്ഥാൻ ടൂർണമെന്റ് ബഹിഷ്കരിക്കില്ലെന്ന് ‘റെവ്സ്പോർട്സ്’ (RevSportz) റിപ്പോർട്ട് ചെയ്യുന്നു. “ഇത് പിസിബിയുടെ നിലപാടല്ല” എന്ന് ബോർഡുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ചാമ്പ്യൻസ് ട്രോഫിക്കായി പാക്കിസ്ഥാനിലേക്ക് വരാൻ ഇന്ത്യ വിസമ്മതിച്ചതിനെത്തുടർന്ന്, 2025-ന്റെ Read More…

Celebrity

‘വധുവിനേക്കാള്‍ സുന്ദരി അമ്മായിയമ്മ’; സൈബറിടം അന്വേഷിച്ചത് നവാസ് ഷരീഫിന്‍റെ മകളെ!

മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്‍റെ കൊച്ചുമകൻ ജുനൈദ് സഫ്ദറിന്റെ വിവാഹച്ചിത്രങ്ങളാണ് സൈബറിടത്ത് ശ്രദ്ധനേടുന്നത്. ലാഹോറിൽ നടന്ന ആഡംബര വിവാഹ ചടങ്ങിന്‍റെ ചിത്രങ്ങളില്‍ സോഷ്യലോകത്തിന്‍റെ ശ്രദ്ധപിടിച്ചുപറ്റിയത് വരന്‍റെ അമ്മയാണ്. വധുവിനെക്കാള്‍ സുന്ദരിയാണ് അമ്മായിയമ്മ എന്നായിരുന്നു കമന്‍റുകള്‍ ഏറെയും. ഇതോടെ നവാസ് ഷെരീഫിന്‍റെ മകളും പാക് പഞ്ചാബ് മുഖ്യമന്ത്രിയുമായ മറിയം നവാസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ താരമായി മാറിയിരിക്കുകയാണ്. മറിയം നവാസിന്‍റെ മകൻ ജുനൈദ് വിവാഹം ചെയ്തിരിക്കുന്നത് ഷാൻസെ അലിയെയാണ്. ഇവരുടെ കുടുംബസുഹൃത്തും സഖ്യകക്ഷിയുമായ റൊഹൈൽ അസ്ഗറിന്‍റെ ചെറുമകളാണ് Read More…

Crime Featured

ഹണിട്രാപ്പ് ? പാക്കിസ്ഥാന് വേണ്ടി ചാരപ്പണി; പഞ്ചാബില്‍ പതിനഞ്ചുകാരന്‍ അറസ്റ്റില്‍ !

പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐക്കുവേണ്ടി ചാരവൃത്തി നടത്തിയ കൗമാരക്കാരനെ പത്താന്‍കോട്ട് പൊലീസ് അറസ്റ്റ് ചെയ്തു. പോലീസിന് ലഭിച്ച രഹസ്യവിവരമാണ് ഈ ആണ്‍കുട്ടിയിലേക്ക് അന്വേഷണം എത്താന്‍ കാരണമായത്. ഇത്തരത്തില്‍ കൂടുതല്‍ കൗമാരക്കാരെ ഐഎസ്ഐ വലയിലാക്കിയതായും രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ള ഇന്ത്യക്കാരിൽ നിന്ന് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്താൻ പാകിസ്ഥാൻ ബന്ധമുള്ള ഹാൻഡ്‌ലർമാർ ഓൺലൈൻ കെണികൾ ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തല്‍. പോലീസ് പറയുന്നതനുസരിച്ച്, കുട്ടി തന്നിൽ നിന്ന് വിവരങ്ങൾ തേടിയ ഒരു സ്ത്രീയുമായി ബന്ധപ്പെട്ടിരുന്നുവെന്നും വിവരങ്ങള്‍ കൈമാറിയെന്നും പറയപ്പെടുന്നു. കഴിഞ്ഞ ഒരു Read More…