Featured Good News

‘അതു നമ്മുടേതും കൂടിയാണ്’ പാക്കിസ്ഥാനില്‍ ഭഗവദ്ഗീതയും മഹാഭാരതവും പഠിപ്പിക്കും; ലാഹോർ സർവകലാശാലയിൽ സംസ്കൃത കോഴ്സ്

ഇസ്‌ലാമാബാദ്: വിഭജനത്തിന് ശേഷം ആദ്യമായി സംസ്കൃത ഭാഷ പാകിസ്ഥാനിലെ ക്ലാസ്മുറികളിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ലാഹോർ യൂണിവേഴ്സിറ്റി ഓഫ് മാനേജ്‌മെന്റ് സയൻസസ് (LUMS) ക്ലാസിക്കൽ ഭാഷയിൽ നാല് ക്രെഡിറ്റ് കോഴ്‌സ് ആരംഭിച്ചു, വിദ്യാർത്ഥികളിൽ നിന്നും പണ്ഡിതന്മാരിൽ നിന്നും മികച്ച പ്രതികരണം ലഭിച്ച മൂന്ന് മാസത്തെ വാരാന്ത്യ വർക്ക്‌ഷോപ്പിൽ നിന്നാണ് ഈ സംരംഭം വളർന്നു വന്നത്. ഈ മാസം മുതൽ പാഠ്യപദ്ധതിയിൽ സംസ്കൃതം കോഴ്‌സ് ആരംഭിച്ചാണ് സർവകലാശാല ശ്രദ്ധനേടുന്നത്. ഇന്ത്യാ- പാക്ക് വിഭജനത്തിനുശേഷം ആദ്യമായാണ് ഒരു പാക്കിസ്ഥാൻ സർവകലാശാല ക്ലാസ് മുറികളിൽ Read More…

Featured Sports

2026 ടി20 ലോകകപ്പ്; വീണ്ടും ഇന്ത്യ-പാക് പോരാട്ടം, ഇരുടീമുകളും ഒരേ ഗ്രൂപ്പിൽ

ദുബായ്‌: ഇന്ത്യയും ശ്രീലങ്കയും സംയുക്‌തമായി വേദിയാകുന്ന 2026 ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിന്റെ മുഴുവന്‍ മത്സരക്രമങ്ങളും പ്രഖ്യാപിച്ചു. ഫെബ്രുവരി ഏഴ്‌ മുതല്‍ മാര്‍ച്ച്‌ എട്ട്‌ വരെയാണു ടൂര്‍ണമെന്റ്‌. പുതുമുഖങ്ങളായ ഇറ്റലി ഉള്‍പ്പെടെ 20 ടീമുകളാണ്‌ പങ്കെടുക്കുന്നത്‌. മുംബൈയില്‍ നടക്കുന്ന ഉദ്‌ഘാടന മത്സരവും ഫെബ്രുവരി 15-ന്‌ കൊളംബോയില്‍ നടക്കുന്ന ഇന്ത്യ-പാകിസ്‌താന്‍ പോരാട്ടവുമാണ്‌ ടൂര്‍ണമെന്റിലെ പ്രധാന ആകര്‍ഷണങ്ങള്‍. മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്‌, ചെന്നൈ, കൊല്‍ക്കത്ത, കൊളംബോ തുടങ്ങിയ പ്രമുഖ വേദികളിലായാണ്‌ ലോകകപ്പ്‌. ഇന്ത്യ, പാകിസ്‌താന്‍, യു.എസ്‌.എ., ഹോളണ്ട്‌, നമീബിയ എന്നിവര്‍ എ Read More…

Featured Sports

ഇന്ത്യന്‍ വനിതാ ടീമിന് പിന്തുണ; ഇന്ത്യയുടെ ദേശീയഗാനം ആലപിച്ച് പാക് ആരാധകന്‍, വീഡിയോ വൈറല്‍

 വനിതാ ലോകകപ്പ് ഫൈനലിനിടെ ഇന്ത്യന്‍ ടീം ദേശീയ ഗാനം ആലപിക്കുമ്പോള്‍ ഒപ്പം ഇന്ത്യയുടെ ദേശീയ ഗാനം ആലപിക്കുന്ന പാകിസ്താന്‍ ആരാധകന്റെ ദൃശ്യങ്ങള്‍ വൈറല്‍. അര്‍ഷാദ് മുഹമ്മദ് ഹനീഫ് എന്ന പാക് ആരാധകനാണ് ഇന്ത്യയുടെ ദേശീയ ഗാനം ആലപിച്ചത്. ഇന്ത്യന്‍ ആരാധകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ഈ വീഡിയോക്ക് ലഭിക്കുന്നത്. പാകിസ്താന്‍ ജേഴ്‌സി ധരിച്ച അര്‍ഷാദ് മുഹമ്മദ് ഹനീഫ് എന്ന യുവാവും ഇദ്ദേഹത്തിന്റെ മകളെന്ന് തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയും ഒരു മുതിര്‍ന്ന പുരുഷനുമാണ് വീഡിയോയിലുള്ളത്. ഇന്ത്യ – ദക്ഷിണാഫ്രിക്ക Read More…

Sports

ഹസ്തദാനമില്ല, പക്ഷേ പരസ്പരം ഹൈ–ഫൈവ് നല്‍കി ഇന്ത്യ– പാക് താരങ്ങള്‍; വേദിയായത് ജോഹർ കപ്പ് ഹോക്കി

ഏഷ്യാകപ്പ് ക്രിക്കറ്റില്‍ മല്‍സരങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ പാക് താരങ്ങളുമായി ഹസ്തദാനത്തിന് തയ്യാറാകാതിരുന്നത് വലിയ ചര്‍ച്ചയായിരുന്നു. പിന്നാലെ ഏകദിന വനിതാ ലോകകപ്പിലും ഇന്ത്യന്‍ താരങ്ങള്‍ പാക് താരങ്ങള്‍ക്ക് കൈ കൊടുത്തിരുന്നില്ല. മല്‍സരത്തില്‍ ജേതാക്കളായതിന് ശേഷം, ഏഷ്യ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനും പാക്കിസ്ഥാന്‍ മന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വിയില്‍ നിന്ന് ഏഷ്യാ കപ്പ് വാങ്ങാൻ ഇന്ത്യ വിസമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തികച്ചും വ്യത്യസ്തമായിരുന്നു സുൽത്താൻ ഓഫ് ജോഹർ കപ്പ് ജൂനിയർ ഹോക്കി ടൂർണമെന്റ്. മലേഷ്യയിലെ ജോഹർ ബഹ്രുവിൽ നടക്കുന്ന ഇന്ത്യ– പാക് Read More…

Sports

പാക് ബാറ്റർ സിദ്ര അമീന് ശാസനയും ഡീ മെറിറ്റ് പോയന്റും

കൊളംബോ: വനിതാ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ പുറത്തായതിന്‌ പിന്നാലെ ബാറ്റ്‌ നിലത്തടിച്ച പാകിസ്‌താന്‍ താരത്തിന്‌ താക്കീത്‌. പാക്‌ ബാറ്റര്‍ സിദ്ര ആമിനെതിരേയാണു രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ നടപടി. താരത്തിന്‌ ഒരു ഡീമെറിറ്റ്‌ പോയിന്റും ചുമത്തി. മത്സരത്തില്‍ പാകിസ്‌താന്റെ ടോപ്‌ സ്‌കോററായിരുന്നു സിദ്ര. പാക്‌ ഇന്നിങ്‌സിന്റെ 40-ാം ഓവറിലാണ്‌ സംഭവം. സ്‌നേഹ റാണയുടെ പന്തില്‍ ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത്‌ കൗര്‍ ക്യാച്ചെടുത്ത്‌ താരത്തെ പുറത്താക്കി. ഔട്ടായ നിരാശയില്‍ താരം ഡഗൗട്ടിലേക്ക്‌ മടങ്ങവേ ബാറ്റ്‌ ഗ്രൗണ്ടിലിടിച്ച്‌ രോഷപ്രകടനം Read More…

Sports

കൈ കൊടുത്തില്ല; ക്രിക്കറ്റില്‍ ഇന്ത്യന്‍ പുരുഷ ടീം സ്വീകരിച്ച അതേ നിലപാടുമായി വനിതാ ടീമും

കൊളംബോ: ഏഷ്യാ കപ്പ്‌ ക്രിക്കറ്റില്‍ ഇന്ത്യന്‍ പുരുഷ ടീം സ്വീകരിച്ച അതേ നിലപാടുമായി വനിതാ ടീമും. വനിതാ ലോകകപ്പില്‍ മത്സരത്തിന്‌ മുമ്പ്‌ പാകിസ്‌താന്‍ വനിതാ ടീം നായിക ഫാത്തിമ സനയ്‌ക്ക് ഹസ്‌തദാനം നല്‍കാന്‍ ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത്‌ കൗര്‍ തയ്യാറായില്ല. ടോസിന്‌ ശേഷം ഇരുടീമിന്റെയും നായികമാര്‍ ചാനലിനു പ്രതികരണം നല്‍കിയ ശേഷം മടങ്ങി. ടോസ്‌ നേടിയ ഫാത്തിമ സന ഇന്ത്യയെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. പാകിസ്‌താനെതിരേ ഏഷ്യാ കപ്പില്‍ സ്വീകരിച്ച അതേ സമീപനം വനിതാ ലോകകപ്പിലും Read More…

Sports

വനിത ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്; ഇന്ന്‌ വീണ്ടും ഇന്ത്യ – പാക്‌ പോരാട്ടം

കൊളംബോ: വനിതകളുടെ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പില്‍ ഇന്ന്‌ ഇന്ത്യയും പാകിസ്‌താനും തമ്മില്‍ ഏറ്റുമുട്ടും. റമോണ്‍ പ്രേമദാസ സ്‌റ്റേഡിയത്തില്‍ വൈകിട്ട്‌ മൂന്ന്‌ മുതലാണു മത്സരം.വടക്കുകിഴക്കന്‍ കാലവര്‍ഷം കൊളംബോയെ തൊട്ടതിനാല്‍ മത്സരത്തിന്‌ മഴ ഭീഷണിയുണ്ട്‌. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കൊളംബോ നഗരത്തില്‍ കനത്ത മഴയായിരുന്നു. ശ്രീലങ്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരം ഒരു പന്ത്‌ പോലും എറിയാതെ ഉപേക്ഷിക്കേണ്ടി വന്നു.പിച്ച്‌ പേസര്‍മാര്‍ക്ക്‌ അനുകൂലമാണ്‌. പാകിസ്‌താനും ബംഗ്ലാദേശും തമ്മില്‍ നടന്ന മത്സരത്തില്‍ പേസര്‍മാര്‍ക്ക്‌ മികച്ച മൂവ്‌മെന്റ്‌ ലഭിച്ചിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യ പാകിസ്‌താനെ അനായാസം Read More…

Featured Sports

ഫൈനലിലും ഇന്ത്യ – പാകിസ്താൻ പോരാട്ടം..? ലങ്കയെ വീഴ്ത്തി പാകിസ്താൻ

അബുദാബി: ബൗളര്‍മാരുടെ ബലപരീക്ഷണം കണ്ട ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റ് സൂപ്പർ ഫോറിലെ നിർണായക മത്സരത്തിൽ ശ്രീലങ്കയെ അഞ്ചു വിക്കറ്റിന് തോൽപിച്ച് പാകിസ്താൻ. ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരെ ആറു വിക്കറ്റിന് തോൽവി വഴങ്ങിയതിന്റെ ക്ഷീണത്തിൽ ജയം അനിവാര്യമെന്ന നിലയിൽ കളത്തിലിറങ്ങിയ പാകിസ്ഥാന്‍ 18 ഓവറിലാണ് വിജയ ലക്ഷ്യം കണ്ടത്. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക എട്ടു വിക്കറ്റ് നഷ്ടത്തിൽ 133 റൺസെടുത്തു. പാകിസ്താൻ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് വിജയ ലക്ഷ്യം കുറിച്ചത്. കമിന്ദു മെൻഡിസിന്റെ അർധ ‍സെഞ്ചറിയാണ് Read More…

Sports

‘6 ഇന്ത്യന്‍ വിമാനങ്ങള്‍ വീഴ്ത്തി’യെന്ന് ആംഗ്യത്തിലൂടെ പാക് താരം റൗഫ്; ഏഷ്യ കപ്പിനിടെ വന്‍ പ്രകോപനം- വീഡിയോ

ഓപറേഷന്‍ സിന്ദൂറിന്റെ പ്രതിധ്വനികള്‍ ക്രിക്കറ്റിലും അവസാനിക്കുന്നില്ല. ഇന്നലെ നടന്ന ഏഷ്യകപ്പ് സൂപ്പര്‍ ഫോര്‍ മല്‍സരത്തിനിടെ ഇന്ത്യന്‍ കാണികളെ പ്രകോപിപ്പിച്ച് പാക് പേസര്‍ ഹാരിസ് റൗഫ്. ബൗണ്ടറി ലൈനരികെ എത്തിയാണ് റൗഫ് കാണികളെ പ്രകോപിപ്പിച്ചത്. 2022 ലെ ട്വന്‍റി 20 ലോകകപ്പില്‍ റൗഫിനെ, വിരാട് കോലി അടുപ്പിച്ച് രണ്ട് തവണ സിക്സ് പറത്തിയിരുന്നു. ഇത് ഓര്‍മിപ്പിച്ച് കാണികളില്‍ നിന്ന് ‘കോലി വിളി’ ഉയര്‍ന്നപ്പോഴാണ് റൗഫ് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വീഴ്ത്തിയെന്ന് ആംഗ്യം കാണിച്ചത്. ആറ് എന്ന് കൈവിരലുകള്‍ ഉയര്‍ത്തി കാണിച്ചശേഷം Read More…