ഓഗസ്റ്റ് 15-ന് ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് മോചനം നേടി 79 വർഷം പൂർത്തിയാക്കി രാജ്യം അതിന്റെ 80-ാം സ്വാതന്ത്ര്യ വർഷത്തിലേക്ക് കടന്നു. ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. ആദ്യമായി സ്വാതന്ത്ര്യദിന ചടങ്ങുകൾക്കിടെ ദേശീയ ഗാനമായ വന്ദേമാതരം അവിടെ മുഴങ്ങിപ്പൊങ്ങി. സ്വാതന്ത്ര്യസമര സേനാനികൾക്ക് ആദരമർപ്പിച്ച പ്രധാനമന്ത്രി, ഇന്ത്യയുടെ വളർച്ചയെക്കുറിച്ച് നടത്തിയ നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. “ഒരുകാലത്ത് ഏറ്റവും ദുർബലമായ അഞ്ച് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി എണ്ണപ്പെട്ടിരുന്ന ഇന്ത്യ, കേവലം 12 Read More…
Tag: IndependenceDay
നൈറ്റ്‌ക്ലബ്ബിലെ പാക് സ്വാതന്ത്ര്യദിനാഘോഷം, ദേശഭക്തി ഗാനങ്ങൾക്ക് ചുവടുവെച്ച് അര്‍ദ്ധ നഗ്നകളായ യുവതികൾ; വീഡിയോ വിവാദത്തിൽ
ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യദിന ആഘോഷമെന്നത് ആ രാജ്യത്തുള്ളവരുടെ അന്തസ്സിന്റേയും ആത്മാഭിമാനത്തിന്റേയും രാജ്യസ്നേഹത്തിന്റേയും പ്രതിഫലനമാണ്. എന്നാല്‍ ദുബായിലെ മോജോ നൈറ്റ്‌ക്ലബ്ബിൽ നടന്ന പാകിസ്താൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ ആഘോഷങ്ങളുടെ അന്തസത്തയെ ചോദ്യം ചെയ്യുന്നതുകൊണ്ടുകൂടിയാണ്. വീഡിയോ വ്യാപകമായി പ്രചരിക്കുകയും അനുകൂലവും പ്രതികൂലവുമായ നിരവധി അഭിപ്രായങ്ങൾക്ക് വഴിവെക്കുകയും ചെയ്തിട്ടുണ്ട്. വിദേശത്ത് നടന്ന ഈ ആഘോഷ പരിപാടിയിൽ പാകിസ്താനി സംഗീതവും അര്‍ദ്ധ നഗ്നകളായ വനിതാ നർത്തകരുടെ പ്രകടനങ്ങളും ഉൾപ്പെട്ടിരുന്നു. വിദേശത്താണെങ്കിലും സ്വന്തം രാജ്യത്തിന്റെ സംസ്കാരവും സംഗീതവും ആഘോഷിക്കുന്നത് കണ്ട് Read More…
ഒരേ ദിവസം കൈവന്ന സ്വാതന്ത്ര്യം, പാക്കിസ്ഥാൻ ഓഗസ്റ്റ് 14-നും ഇന്ത്യ 15-നും ആഘോഷിക്കുന്നത് എന്തുകൊണ്ട്?
ഇന്ത്യയും പാകിസ്ഥാനും തങ്ങളുടെ സ്വാതന്ത്ര്യദിനങ്ങൾ ഒരു ദിവസത്തെ വ്യത്യാസത്തിലാണ് ആഘോഷിക്കുന്നത്. ഇന്ത്യ ആഗസ്റ്റ് 15-നും പാകിസ്ഥാൻ ആഗസ്റ്റ് 14-നും. ഒരേ ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യത്തിൽ നിന്നാണ് ഈ രണ്ട് രാജ്യങ്ങളും രൂപംകൊണ്ടത്. എന്നാൽ എന്തുകൊണ്ടാണ് ഈ രണ്ട് രാജ്യങ്ങൾക്ക് വ്യത്യസ്ത സ്വാതന്ത്ര്യദിനങ്ങൾ ലഭിച്ചത്? ഇന്ത്യ എന്തുകൊണ്ടാണ് ആഗസ്റ്റ് 15 തിരഞ്ഞെടുത്തത്? 1947-ലെ ഇന്ത്യാ വിഭജനവുമായി ഈ തീയതികൾക്ക് അടുത്ത ബന്ധമുണ്ട്. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന്റെ അവസാനത്തോടെ രണ്ട് സ്വതന്ത്ര രാജ്യങ്ങൾ ഉയർന്നുവന്നത് ഈ വിഭജനത്തിലൂടെയാണ്. ആഗസ്റ്റ് 15-നാണ് Read More…
ബ്രിട്ടീഷുകാർ ഭരിക്കാത്ത ഒരേയൊരു ഇന്ത്യൻ സംസ്ഥാനം! 451 വർഷത്തെ വിദേശഭരണം അവസാനിപ്പിച്ചത് 36 മണിക്കൂർ സൈനിക നീക്കത്തിൽ
1947 ഓഗസ്റ്റ് 15-നാണ് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയത്. എന്നാൽ ഈ സന്തോഷവേളയിൽ പങ്കുചേരാൻ കഴിയാതിരുന്ന ഒരു ഇന്ത്യൻ സംസ്ഥാനമുണ്ടായിരുന്നു; അത് ഗോവയാണ്. ഇന്ത്യയുടെ മറ്റു ഭാഗങ്ങൾ ബ്രിട്ടീഷുകാർ ഭരിച്ചപ്പോൾ, ഗോവ നാല് നൂറ്റാണ്ടിലധികം പോർച്ചുഗീസുകാരുടെ ഭരണത്തിൻ കീഴിലായിരുന്നു. ഇന്ത്യ സ്വാതന്ത്ര്യം നേടി 14 വർഷങ്ങൾക്ക് ശേഷമാണ് (1961 ഡിസംബറിൽ) ഗോവയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ബ്രിട്ടീഷുകാർ ഇന്ത്യയിലെത്തുന്നതിനും രണ്ട് നൂറ്റാണ്ട് മുമ്പ്, 1510-ൽ അൽഫോൻസോ ഡി അൽബുക്കർക്ക് ബിജാപൂർ സുൽത്താനെ പരാജയപ്പെടുത്തിക്കൊണ്ടാണ് ഗോവയിൽ പോർച്ചുഗീസ് Read More…
സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രപതിയുടെ ‘അറ്റ് ഹോം’ വിരുന്നിൽ വിശിഷ്ടാതിഥികളായി സാധാരണക്കാർ!ആരാണ് ദുർഗാപ്രസാദ് സാഹുവും ദിദോം ദൈമാരിയും ?
2026 ആഗസ്റ്റ് 15 ശനിയാഴ്ച ഇന്ത്യ അതിന്റെ 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. 1947 ആഗസ്റ്റ് 15-ന് രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷമുള്ള 79 വർഷത്തെ പൂർത്തീകരണമാണ് ഈ ദിനം അടയാളപ്പെടുത്തുന്നത്. രാജ്യത്തിന്റെ വിദൂര മേഖലകളിൽ മികച്ച പൊതുസേവനം കാഴ്ചവെച്ച ഒഡീഷയിൽ നിന്നും അസമിൽ നിന്നുമുള്ള രണ്ട് സാമൂഹിക പ്രവർത്തകർക്ക് ഈ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ‘അറ്റ് ഹോം’ വിരുന്നിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഒഡീഷയിലെ ആരോഗ്യ പ്രവർത്തകനായ ദുർഗ്ഗപ്രസാദ് സാഹു, അസം സ്വദേശിയായ പരിസ്ഥിതി സംരക്ഷകൻ Read More…
ചെങ്കോട്ടയ്ക്കപ്പുറമുള്ള പോരാട്ടചരിത്രം! ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന വിസ്മരിക്കപ്പെട്ട ആ കൊച്ചു ഗ്രാമങ്ങൾ
ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. എല്ലാ വർഷവും ഈ സമയത്ത് ചെങ്കോട്ടയെക്കുറിച്ചും ഗാന്ധിജിയെക്കുറിച്ചും ഓഗസ്റ്റ് 15-ന് ഉയരുന്ന ത്രിവർണ്ണ പതാകയെക്കുറിച്ചുമൊക്കെയാണ് നമ്മൾ സംസാരിക്കാറുള്ളത്. എന്നാൽ സ്വാതന്ത്ര്യം എന്നത് ഒറ്റ ദിവസം കൊണ്ടോ ഏതെങ്കിലും ഒരു നഗരത്തിൽ വെച്ചോ നേടിയെടുത്ത ഒന്നല്ല. നമ്മളിൽ ഭൂരിഭാഗം ആളുകളും സന്ദർശിച്ചിട്ടില്ലാത്ത, അധികമാരും ഓർക്കാത്ത കൊച്ചു ഗ്രാമങ്ങളിലൂടെയാണ് അത് പതുക്കെ രൂപപ്പെട്ടുവന്നത്. അത്തരം ചില ഗ്രാമങ്ങളെക്കുറിച്ച് അറിയാം. ദണ്ഡി, ഗുജറാത്ത് ഗുജറാത്തിലെ ഒരു തീരദേശ ഗ്രാമമാണ് ദണ്ഡി. 1930-ൽ ഗാന്ധിജി 24 Read More…
ചരിത്രത്തിലാദ്യം! സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മുൻപ് ‘വന്ദേമാതരം’ മുഴങ്ങും, പൂർണ്ണമായി !
ന്യൂഡൽഹി: കേരളത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ തര്‍ക്കവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മലടിക്കുന്നതിനിടയില്‍ ഈ വർഷത്തെ ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ റെഡ് ഫോർട്ടിൽ നിന്ന് ആദ്യമായി ‘വന്ദേമാതരം’ മുഴങ്ങുമെന്ന് പ്രതിരോധ മന്ത്രാലയം . വന്ദേമാതരത്തിന്റെ 150-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. രാജ്യം ഈ വർഷം 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിലാണ് ദേശീയ ഗാനത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നത്. ഈ വർഷത്തെ സ്വാതന്ത്ര്യദിന ചടങ്ങുകളുടെ ക്രമത്തിൽ പ്രതിരോധ മന്ത്രാലയം മാറ്റം വരുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി Read More…







