മദ്യപിച്ചെത്തി തന്നെ കടിച്ച വിഷപ്പാമ്പിനെ തല്ലിക്കൊന്ന് കടിച്ച യുവാവിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉത്തർപ്രദേശിലെ ബൈരാനാമൗ മഞ്ചാരി ഗ്രാമത്തിലെ സഞ്ജയ് (35) എന്ന കർഷകനാണ് അയൽവീട്ടിൽ കണ്ട മൂർഖൻ പാമ്പിനെ പിടികൂടാൻ ശ്രമിച്ചത്.
പിടികൂടുന്നതിനിടെ പാമ്പ് മൂന്ന് തവണ സഞ്ജയിനെ കടിച്ചു. എന്നാൽ പാമ്പിനെ വിടാതെ വടികൊണ്ട് അടിച്ചുകൊന്ന ഇയാൾ, കടിച്ച പാമ്പിനെ തിരിച്ച് കടിക്കുകയും ചത്ത പാമ്പുമായി ഗ്രാമത്തിൽ കറങ്ങിനടക്കുകയും ചെയ്തു. നാട്ടുകാർ ചേർന്ന് പാമ്പിനെ മാറ്റാൻ ശ്രമിച്ചെങ്കിലും ഇയാൾ അനുവദിച്ചില്ല.
തുടർന്ന് നാട്ടുകാരുടെ നിർബന്ധപ്രകാരം ആശുപത്രിയിലെത്തിച്ച ഇയാൾക്ക് ആന്റി വെനം കുത്തിവെപ്പ് നൽകി. ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് ഇയാളെ വീട്ടിലേക്ക് അയച്ചു.
(Warning. Disturbing Content, Viewer Discretion is Advised)




