മീററ്റിൽ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രാജ്പുത് കൊല്ലപ്പെടുകയും മൃതദേഹം കഷണങ്ങളാക്കി സിമന്റ് നിറച്ച നീല ഡ്രമ്മിൽ ഒളിപ്പിക്കുകയും ചെയ്ത വീട് ദീപാവലിക്ക് ശേഷം ശുദ്ധീകരിക്കും. ദാരുണമായ കൊലപാതകത്തെ തുടർന്ന് അടച്ചിട്ടിരുന്ന ഈ കെട്ടിടം ഏകദേശം 19 മാസങ്ങൾക്ക് ശേഷമാണ് വീണ്ടെടുക്കുന്നത്. കൊലപാതകം നടന്ന മുറിയിൽ ‘ശുദ്ധീകരണ’ ചടങ്ങുകളും ‘ഹവന’വും നടത്തുമെന്ന് വീടുടമ ഓംപാൽ സിംഗ് ശനിയാഴ്ച അറിയിച്ചു. വീട് ശുചീകരിച്ച ശേഷം പെയിന്റ് ചെയ്യാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. മീററ്റിലെ ബ്രഹ്മപുരി പ്രദേശത്തുള്ള ഇന്ദിരാ നഗറിലെ ഈ Read More…
Tag: UttarPradesh
കോൾ റെക്കോർഡ് വിനയായി! വരൻ കല്യാണം വേണ്ടെന്നുവെച്ചതോടെ വാട്ടർ ടാങ്കിന് മുകളിൽ കയറി പെൺകുട്ടി! നാടകീയ രംഗങ്ങൾ
ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിൽ പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് 23-കാരി വാട്ടർ ടാങ്കിന് മുകളിൽ കയറി പ്രതിഷേധിച്ചു. സംഭവത്തെ തുടർന്ന് മണിക്കൂറുകൾ നീണ്ട പോലീസ് രക്ഷാപ്രവർത്തനമാണ് ഗ്രാമത്തിൽ നടന്നത്. വലിയൊരു കൂട്ടം ആളുകൾ ഇത് കാണാൻ ഗ്രാമത്തിൽ തടിച്ചുകൂടി. അനുപമ എന്ന യുവതിയെ പിന്നീട് പോലീസ് സുരക്ഷിതമായി താഴെയിറക്കി കുടുംബത്തിന് കൈമാറി. സരായ് അക്കീൽ സ്വദേശിയായ അവധേഷ് കുമാറുമായി അനുപമയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ ഇരുവരുടെയും ഒരു ഫോൺ കോൾ റെക്കോർഡിംഗ് അവധേഷിന് ലഭിച്ചതോടെയാണ് Read More…
കണ്ടാല്‍ ഒരു പഴയ വീട്, കുഴിച്ചെടുത്ത ഭൂഗർഭ ഡ്രമ്മുകളിൽ 5 കോടിയുടെ 500 രൂപ നോട്ടുകൾ ! ഒളിപ്പിച്ച മോഷ്ടിച്ച പണം പൊക്കി വീഡിയോ
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് നഗരത്തിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമത്തിലെ സാധാരണ വീട്. എന്നാൽ ആ വീടിന്റെ അടിത്തറയ്ക്കുള്ളിൽ ഒളിപ്പിച്ചിരുന്നത് നിസ്സാര കാര്യങ്ങളായിരുന്നില്ല. മണ്ണിൽ ആഴത്തിൽ കുഴിച്ചിട്ട മൂന്ന് ഡ്രമ്മുകളിലായി സൂക്ഷിച്ചിരുന്ന കോടികളുടെ കള്ളപ്പണമാണ് പൊലീസ് സംഘം അവിടെ നിന്ന് കണ്ടെത്തിയത്. തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്ന 500 രൂപയുടെ നോട്ടുക്കെട്ടുകളാണ് നിലത്തിനടിയിൽ ഒളിപ്പിച്ചിരുന്നത്. നവാബ്‌ഗഞ്ച് മേഖലയിലെ ‘മഹാകാൽ’ എന്നറിയപ്പെടുന്ന രാകേഷ് യാദവിന്റെ തറവാട്ടുട്ടുവീട്ടിൽ നിന്ന് ബുധനാഴ്ച രാത്രിയാണ് ഈ പണം കണ്ടെത്തിയത്. വീട്ടിനുള്ളിൽ മോഷണമുതൽ എന്ന് Read More…
ടി.ടി.ഇ വരുന്നു, രക്ഷപ്പെടാൻ ജീവൻ പണയംവച്ച് ടിക്കറ്റില്ലാത്ത ട്രെയിൻ യാത്രക്കാരുടെ ചാട്ടം! ഞെട്ടിക്കുന്ന വീഡിയോ
ടിക്കറ്റ് പരിശോധകനെ (TTE) കണ്ട് ഭയന്ന് ഓടുന്ന ട്രെയിനിൽ നിന്ന് വൻ ജനക്കൂട്ടം ചാടിയിറങ്ങുന്ന വീഡിയോ ഉത്തർപ്രദേശിൽ നിന്ന് പുറത്തുവന്നു. ടിക്കറ്റില്ലാതെ യാത്ര ചെയ്തവരാണ് പോലീസിനെയും ടിക്കറ്റ് പരിശോധകരെയും ഭയന്ന് ജീവൻ പണയം വെച്ച് ട്രെയിനിൽ നിന്ന് ചാടിയിറങ്ങി റെയിൽവേ ട്രാക്കിലൂടെ ഓടിയത്. റസൗലി റെയിൽവേ സ്റ്റേഷന് തൊട്ടടുത്ത് വെച്ചാണ് സംഭവം. സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ പോലീസുകാർ നിൽക്കുന്നത് കണ്ടാണ് യാത്രക്കാർ പരിഭ്രാന്തരായി ട്രെയിനിൽ നിന്ന് ചാടിയത്. മറ്റൊരു യാത്രക്കാരൻ പകർത്തിയ ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം Read More…
എനിക്ക് പെണ്ണാകണം ! ലിംഗമാറ്റ ശസ്ത്രക്രിയയെ എതിർത്ത അമ്മയെ സ്പാനർകൊണ്ട് അടിച്ചുകൊന്ന് പതിനേഴുകാരൻ!
ലഖ്നൗവിൽ ലിംഗമാറ്റ ശസ്ത്രക്രിയയെച്ചൊല്ലിയുള്ള തർക്കത്തിനിടെ 17 വയസ്സുകാരൻ അമ്മയെ കൊലപ്പെടുത്തി. പെൺകുട്ടിയായി ജീവിക്കാൻ ആഗ്രഹിച്ച കൗമാരക്കാരനെ കുടുംബം അംഗീകരിക്കാൻ മടിച്ചതാണ് ദാരുണമായ സംഭവത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. കൗൺസിലിംഗും ഡോക്ടർമാരുടെ ഉപദേശങ്ങളും നൽകിയെങ്കിലും ഇയാളുടെ തീരുമാനത്തിൽ മാറ്റമുണ്ടായില്ല. വ്യാഴാഴ്ച ലഖ്നൗവിലെ വീട്ടിൽ വെച്ചാണ് സംഭവം നടന്നത്. ശസ്ത്രക്രിയ നടത്തണമെന്ന ആവശ്യത്തെച്ചൊല്ലി അമ്മയും മകനും തമ്മിൽ വീണ്ടും തർക്കമുണ്ടായി. ശസ്ത്രക്രിയക്ക് പകരം കൗൺസിലിംഗ് തുടരാൻ അമ്മ നിർബന്ധിച്ചതാണ് കൗമാരക്കാരനെ പ്രകോപിപ്പിച്ചത്. തുടർന്ന് ഇയാൾ താൻ കരുതീയ റെഞ്ച് (wrench) Read More…
പച്ചച്ചട്ണി ചോദിച്ചപ്പോൾ കിട്ടിയത് മധുരച്ചട്ണി! പക്കോടക്കടയിൽ പൊരിഞ്ഞ തല്ല്; വിഡിയോ വൈറൽ
പകോടക്കടയിൽ ചട്ണിയെച്ചൊല്ലി രണ്ട് ഗ്രൂപ്പുകൾ തമ്മിൽ നടന്ന തല്ലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ലഹരി പോലെയാണ് പടരുന്നത്. ഉത്തർപ്രദേശിലെ ഹാപ്പൂറിലെ ദെഹ്‌റ ഗ്രാമത്തിലാണ് സംഭവം നടന്നത്. പകൽവെളിച്ചത്തിൽ തിരക്കേറിയ ചന്തമധ്യത്തിൽ ഇരുവിഭാഗത്തിലെയും ആളുകൾ പരസ്പരം കൈകാര്യം ചെയ്യുന്നതും ചവിട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനെച്ചൊല്ലി തെരുവ് കച്ചവടക്കാർ ഏറ്റുമുട്ടിയ 2021-ലെ പ്രശസ്തമായ ‘ബാഗ്പത് പോരാട്ട’ത്തോടാണ് ആളുകൾ ഈ സംഭവത്തെ ഉപമിക്കുന്നത്.
കോടതിമുറിക്കുള്ളിൽ ഭാര്യയുടെ മുടിയിൽ കുത്തിപ്പിടിച്ച് നെഞ്ചത്തു ചവിട്ടി ഭർത്താവ്! ബന്ധുക്കളും അറസ്റ്റിൽ!
ഉത്തർപ്രദേശിലെ മഹാരാജ്‌ഗഞ്ചിൽ, ഒരു കേസിന്റെ വാദം കേൾക്കലിന് തൊട്ടുപിന്നാലെ കുടുംബ കോടതി വളപ്പിൽ വെച്ച് യുവതിയും ഭർത്താവും തമ്മിൽ ഏറ്റുമുട്ടി. ഇരുഭാഗത്തെയും ബന്ധുക്കൾ ഉൾപ്പെട്ട ഈ സംഭവം വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് പേർക്കെതിരെ കേസെടുക്കുകയും രണ്ടുപേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തതായി പോലീസ് അറിയിച്ചു. മഹാരാജ്‌ഗഞ്ച് ജില്ലാ ആസ്ഥാനത്തുള്ള കുടുംബ കോടതിയിലാണ് ജീവനാംശ തർക്കവുമായി ബന്ധപ്പെട്ട് ദമ്പതികൾ എത്തിയത്. ഉച്ചയ്ക്ക് രണ്ടിഓടെ നടന്ന വാദം കേൾക്കലിൽ പ്രിയ ത്രിപാഠിയുടെ പിതാവ് Read More…
വെറുതെ കിട്ടിയാല്‍…. ലോറി മറിഞ്ഞു, റോഡിൽ നെയ് പുഴ ഒഴുകി! കോരിയെടുക്കാൻ പാച്ചിലുമായി ജനം! വീഡിയോ
ഉത്തർപ്രദേശിലെ മൊറാദാബാദിൽ നെയ്യ് കയറ്റി വന്ന ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തിന് പിന്നാലെ വേറിട്ടൊരു കാഴ്ചയ്ക്ക് വഴിയോരം സാക്ഷ്യം വഹിച്ചു. ട്രക്ക് മറിഞ്ഞ് റോഡിലുടനീളം നെയ്യ് ചിതറി വീണതോടെ, വൻ ജനക്കൂട്ടമാണ് ഇത് ശേഖരിക്കാനായി സ്ഥലത്ത് തടിച്ചുകൂടിയത്. അപകടത്തിൽപ്പെട്ട വാഹനം വകവെക്കാതെ ആളുകൾ റോഡിൽ കിടന്ന നെയ്യ് ഡപ്പികളും പാക്കറ്റുകളും എടുക്കാൻ തിരക്കുകൂട്ടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. ഹരിയാനയിൽ നിന്ന് രുദ്രപൂരിലെ ഫാക്ടറിയിലേക്ക് പോകുകയായിരുന്ന ട്രക്കിന്റെ നിയന്ത്രണം ഡ്രൈവർക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം വിട്ട ട്രക്ക് Read More…
സ്കൂളിന് മുന്നിൽ ഉച്ചത്തിലുള്ള ഡിജെ സംഗീതം വില്ലനായി; രണ്ടാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചു
ഉത്തർപ്രദേശിലെ ബൽറാംപൂരിൽ ക്ലാസ് മുറിയിൽ മറ്റു കുട്ടികളോട് ചിരിച്ചു സംസാരിച്ചിരുന്ന രണ്ടാം ക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചതിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സോനു തിവാരി എന്നയാളുടെ മകളാണ് തിങ്കളാഴ്ച രാവിലെ 11 മണിയോടെ സ്കൂളിലെ ഒന്നാം നിലയിലുള്ള ക്ലാസ് മുറിയിൽ വെച്ച് ദാരുണമായി മരണപ്പെട്ടത്. വിഗ്രഹ ഘോഷയാത്രയുടെ ഭാഗമായി സ്കൂളിന് മുന്നിലൂടെ ഉയർന്ന ശബ്ദത്തിൽ ഡി.ജെ (DJ) പാട്ട് വെച്ച് വാഹനങ്ങൾ കടന്നുപോയ സമയത്താണ് ഈ സംഭവം നടന്നത്. പുറത്തുനിന്നുള്ള ഭീകരമായ ശബ്ദം കാരണം ക്ലാസിലെ ജനലുകളും വാതിലുകളും Read More…









