ഉത്തർപ്രദേശിലെ ഫത്തേപ്പൂരിൽ രണ്ട് വർഷമായി നെറ്റ്‌വർക്ക് ലഭിക്കാത്തതിൽ രോഷാകുലരായ ഗ്രാമീണർ ടെലികോം ടെക്നീഷ്യനെ മൊബൈൽ ടവറിൽ കെട്ടിയിട്ടു. വ്യാഴാഴ്ച വൈകുന്നേരം ഹർദൗലി ഗ്രാമത്തിലാണ് സംഭവം നടന്നത്. എന്നാൽ, വെറുമൊരു നാട്ടുപ്രതിഷേധം എന്ന് കരുതിയ ഈ സംഭവത്തിന് പിന്നിൽ അപ്രതീക്ഷിത ട്വിസ്റ്റാണ് പുറത്തുവന്നിരിക്കുന്നത്. കമ്പനി അധികൃതരുടെ ശ്രദ്ധ ഈ വിഷയത്തിലേക്ക് ക്ഷണിക്കാൻ വേണ്ടി ടെക്നീഷ്യനായ ആദിത്യഭാൻ സിങ് തന്നെയാണ് തന്നെ കെട്ടിയിടാൻ ഗ്രാമീണരോട് ആവശ്യപ്പെട്ടതെന്നാണ് വിവരങ്ങൾ വ്യക്തമാക്കുന്നത്. വൈദ്യുതി വിതരണത്തിലെ തരാറുകൾ പരിശോധിക്കാൻ ഹർദൗലിയിലെ ടവറിന് സമീപമെത്തിയ ആദിത്യഭാനിനെ Read More…
Tag: UttarPradesh
‘അവധി’യുടെ മധുരത്തിൽ വീണുപോയി; യു.പി.യിലെ പ്രാദേശിക ഭാഷയെ പ്രണയിച്ച ദക്ഷിണേന്ത്യൻ ഡോക്ടർ, വൈറൽ വീഡിയോ!
ദക്ഷിണേന്ത്യക്കാരിയായ വനിതാ ഡോക്ടർ ഉത്തർപ്രദേശിലെ പ്രാദേശിക ഭാഷയായ ‘അവധി’യോടുള്ള തന്റെ സ്നേഹം വെളിപ്പെടുത്തിയത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഉത്തർപ്രദേശിലെ ഗോണ്ടയിലുള്ള മെഡിക്കൽ സെന്ററിൽ പ്രസവ ചികിത്സാ വിദഗ്ദ്ധയായി സേവനമനുഷ്ഠിക്കുന്ന ഡോ. അനിത പുണ്യോദയ മിശ്രയാണ് തനിക്ക് ഈ ഭാഷയോടുള്ള താല്പര്യത്തെക്കുറിച്ച് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. വിവാഹശേഷമാണ് താൻ ഹിന്ദി സംസാരിക്കാൻ പഠിച്ചതെന്നും, എന്നാൽ ഇപ്പോൾ തന്റെ ഏറ്റവും പ്രിയപ്പെട്ട ഭാഷ ‘അവധി’യാണെന്നും ഡോക്ടർ പറയുന്നു. തന്റെ അടുക്കൽ എത്തുന്ന രോഗികൾ അവധി ഭാഷയിൽ രോഗലക്ഷണങ്ങൾ വിവരിക്കുമ്പോൾ കേട്ടിരിക്കാൻ Read More…
എന്തിനെക്കുറിച്ചാണ് അഭിമാനിക്കേണ്ടത്? ഓക്സിജൻ മാസ്കുമായി ആശുപത്രി മുറ്റത്ത് അത്യാസന്ന നിലയിലായ കുഞ്ഞ്; നൊമ്പരക്കാഴ്ച- വീഡിയോ
ഉത്തർപ്രദേശിൽ നിന്നുള്ളതെന്ന് കരുതപ്പെടുന്ന സങ്കടകരമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സംസ്ഥാനത്തെ പൊതുജനാരോഗ്യ കേന്ദ്രങ്ങളിലെ തിരക്കും മോശം അവസ്ഥയും വെളിച്ചത്തുകൊണ്ടുവരുന്നതാണ് ഈ ദൃശ്യങ്ങൾ. തിരക്കേറിയ ഒരു സർക്കാർ ആശുപത്രിക്ക് പുറത്തുള്ള നടപ്പാതയിൽ ദമ്പതികൾ ഇരിക്കുന്നതാണ് വീഡിയോയിലുള്ളത്. അസുഖബാധിതനായ കുഞ്ഞിനെ അച്ഛൻ കയ്യിൽ പിടിച്ചിരിക്കുന്നതും, കുഞ്ഞിന്റെ മുഖത്ത് ഓക്സിജൻ മാസ്കും ശരീരത്തിൽ വിവിധ മെഡിക്കൽ ട്യൂബുകളും ഘടിപ്പിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. തൊട്ടടുത്തിരിക്കുന്ന അമ്മ സങ്കടത്തോടെ കരയുകയും വഴിപോക്കരോട് സഹായം അഭ്യർത്ഥിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഈ Read More…
നെഞ്ച് പിടയ്ക്കുന്ന കാഴ്ച! 400 മീറ്റർ ഒറ്റക്കാലിൽ ചാടിച്ചാടി 7 വയസ്സുകാരി സ്കൂളിലേക്ക്…. കുരുന്നിന്റെ കണ്ണീരൊപ്പി അധികൃതർ- വീഡിയോ
400 മീറ്റർ ദൂരം സ്കൂളിലേക്ക് നടക്കുക എന്നത് വലിയ കാര്യമായി തോന്നില്ലെങ്കിലും, ഉത്തർപ്രദേശിലെ ഏഴുവയസ്സുകാരി രാഗിണിക്ക് ഈ യാത്ര ദിവസവും ഒരു പേടിസ്വപ്നമായിരുന്നു. പഠിക്കണമെന്ന ഒറ്റ ആഗ്രഹത്താൽ ഒരു കാലിൽ തുള്ളിത്തുള്ളിയാണ് ഈ കൊച്ചുമിടുക്കി ദിവസവും 400 മീറ്റർ ദൂരമുള്ള സ്കൂളിലേക്ക് പോയിരുന്നത്. വഴിയരികിൽ തളർന്നിരുന്നും കരഞ്ഞും നടത്തുന്ന ഈ യാത്രയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ പ്രശംസയും ഒപ്പം അധികൃതരുടെ സഹായവും ഈ പെൺകുട്ടിയെ തേടിയെത്തി. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബല്ലിയ ജില്ലാ ഭരണകൂടം Read More…
“ഓരോ ഫയലിന് പിന്നിലും ഒരു മനുഷ്യനുണ്ട്”; 13 വർഷത്തെ സേവനത്തിന് ശേഷം രാജി സമർപ്പിച്ച് IAS ഉദ്യോഗസ്ഥ ദിവ്യ മിത്തൽ
ലഖ്‌നൗ: സാധാരണക്കാരിൽ നിന്ന് താൻ പ്രതീക്ഷിച്ചതിലും ഏറെ കാര്യങ്ങൾ പഠിക്കാൻ സാധിച്ചെന്ന് കുറിച്ചുകൊണ്ട്, ഏകദേശം 13 വർഷത്തെ സേവനത്തിന് ശേഷം ഐ.എ.എസ് ഉദ്യോഗസ്ഥ ദിവ്യ മിത്തൽ സിവിൽ സർവീസിൽ നിന്ന് സ്വമേധയാ രാജിവെച്ചു. ഉത്തർപ്രദേശിലെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്തതിൻ്റെ അനുഭവങ്ങളും സാധാരണ കുടുംബത്തിൽ നിന്ന് ഐ.എ.എസ് പദവി വരെയെത്തിയ തൻ്റെ യാത്രയും പങ്കുവെച്ചുകൊണ്ട്, സോഷ്യൽ മീഡിയയിലൂടെയാണ് അവർ ഈ തീരുമാനവും വൈകാരികമായ സന്ദേശവും അറിയിച്ചത്. ചെറുപ്പത്തിൽ ഒരു സാധാരണ കുടുംബത്തിൽ വളർന്ന താൻ മെച്ചപ്പെട്ട ഒരു Read More…
പതറാത്ത മാതൃത്വം; കുട്ടിയാനകളെ ചേർത്തുപിടിച്ച് കുത്തിയൊലിക്കുന്ന പുഴയിൽ പ്രതിരോധം തീര്‍ത്ത് അമ്മ ആന; വീഡിയോ
ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ ശക്തമായ വെള്ളപ്പൊക്കത്തിൽപ്പെട്ട് ഗിരിജാപുരി ബാരേജിലേക്ക് ഒഴുകിപ്പോയ അഞ്ച് കാട്ടാനകളെ വനംവകുപ്പും നീരൊഴുക്ക് നിയന്ത്രണ വിഭാഗവും ചേർന്ന് രക്ഷപ്പെടുത്തി. മൂന്ന് മുതിർന്ന ആനകളും രണ്ട് കുട്ടിയാനകളുമാണ് കൂട്ടത്തിലുണ്ടായിരുന്നത്. അപകടകരമായ ശക്തമായ ഒഴുക്കിലും കുട്ടിയാനകളെ തനിച്ചാക്കി രക്ഷപ്പെടാൻ ശ്രമിക്കാതെ അവയ്ക്ക് ചുറ്റും കാവലായി നിന്ന മുതിർന്ന ആനകളുടെ സ്നേഹവും ധൈര്യവും ഈ സംഭവത്തിന്റെ പ്രധാന ആകർഷണമായി. അയൽരാജ്യമായ നേപ്പാളിലുണ്ടായ പ്രകൃതിദുരന്തത്തെ തുടർന്നുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിലാണ് ആനക്കൂട്ടം അകപ്പെട്ടത്. ശക്തമായ വെള്ളപ്പൊക്കത്തിൽപ്പെട്ട് ഒഴുകിപ്പോയ ഇവ അപകടകരമായ ഗിരിജാപുരി ബാരേജിന് Read More…
വീണടിഞ്ഞ് അതീഖിന്റെ അധോലോക സാമ്രാജ്യം; മൂന്ന് കൊല്ലം കൊണ്ട് അപ്രത്യക്ഷമായ ഒരു ക്രിമിനൽ കുടുംബം
കൊല്ലപ്പെട്ട ഗുണ്ടാത്തലവനും മുൻ എം.പിയുമായ അതീഖ് അഹമ്മദിന്റെയും കുടുംബത്തിന്റെയും വളർച്ചയും തകർച്ചയും ഉത്തർപ്രദേശിന്റെ ചരിത്രത്തിലെ ഏറ്റവും നാടകീയമായ കഥകളിലൊന്നാണ്. മൂന്ന് വർഷത്തിനുള്ളിൽ ഈ കുടുംബത്തിന് തങ്ങളുടെ രാഷ്ട്രീയ സ്വാധീനവും ഗുണ്ടാ സാമ്രാജ്യവും സമ്പത്തും പ്രധാന കുടുംബാംഗങ്ങളെയും നഷ്ടമായി. ജയിലിൽ കഴിയുന്ന സഹോദരനെ കാണാൻ പോകുന്നതിനിടെ അതീഖിന്റെ ഏറ്റവും ഇളയ മകൻ അബാൻ അഹമ്മദ് ത്സാൻസിക്ക് സമീപം റോഡപകടത്തിൽ മരിച്ചതാണ് ഈ പരമ്പരയിലെ ഒടുവിലത്തെ സംഭവം. ഒരു കാലത്ത് പ്രയാഗ്‌രാജിലെ കുറ്റകൃത്യങ്ങളും ലോകവും രാഷ്ട്രീയവും ഭരിച്ചിരുന്ന കുടുംബത്തിന്റെ ദാരുണമായ Read More…
‘ഏതെടുത്താലും 16 രൂപ ! ഓഫർ 16 മിനിറ്റ് നേരത്തേക്ക് മാത്രം!; ഇടിച്ചുകയറി ജനം, സംഘർഷാവസ്ഥ; കടയുടമകൾക്കെതിരെ കേസ്
ലക്നൗ: 16 രൂപയ്ക്ക് വസ്ത്രങ്ങൾ നൽകുമെന്ന പരസ്യം നൽകി ആളുകളെ കൂട്ടിയ കടയുടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഉത്തർപ്രദേശിലെ കാൺപുരിലുള്ള ആലാം മാർക്കറ്റിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 16-ന് അർധരാത്രിക്കു ശേഷമുള്ള ആദ്യത്തെ 16 മിനിറ്റിൽ ഏത് വസ്ത്രവും വെറും 16 രൂപയ്ക്ക് വാങ്ങാമെന്നായിരുന്നു ഉപഭോക്താക്കൾക്ക് നൽകിയ വാഗ്ദാനം. കടയുടമയായ റായിസ് ആലം സമൂഹമാധ്യമങ്ങളിലൂടെയാണ് ഇത്തരമൊരു പരസ്യം നൽകിയത്. ഓഫർ കേട്ട് ഓഗസ്റ്റ് 15-ന് രാത്രി 11 മണിയോടെ തന്നെ ജനങ്ങൾ കടയ്ക്ക് മുന്നിൽ തടിച്ചുകൂടാൻ തുടങ്ങിയിരുന്നു. അർധരാത്രിയായതോടെ Read More…
മൂർഖന്റെ കടിക്ക് ‘പകരം കടി’! മൂന്ന് തവണ കടിച്ച പാമ്പിനെ തിരിച്ചുകടിച്ച് കൊന്ന് മദ്യപിച്ച യുവാവ്; വീഡിയോ വൈറൽ
മദ്യപിച്ചെത്തി തന്നെ കടിച്ച വിഷപ്പാമ്പിനെ തല്ലിക്കൊന്ന് കടിച്ച യുവാവിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉത്തർപ്രദേശിലെ ബൈരാനാമൗ മഞ്ചാരി ഗ്രാമത്തിലെ സഞ്ജയ് (35) എന്ന കർഷകനാണ് അയൽവീട്ടിൽ കണ്ട മൂർഖൻ പാമ്പിനെ പിടികൂടാൻ ശ്രമിച്ചത്. പിടികൂടുന്നതിനിടെ പാമ്പ് മൂന്ന് തവണ സഞ്ജയിനെ കടിച്ചു. എന്നാൽ പാമ്പിനെ വിടാതെ വടികൊണ്ട് അടിച്ചുകൊന്ന ഇയാൾ, കടിച്ച പാമ്പിനെ തിരിച്ച് കടിക്കുകയും ചത്ത പാമ്പുമായി ഗ്രാമത്തിൽ കറങ്ങിനടക്കുകയും ചെയ്തു. നാട്ടുകാർ ചേർന്ന് പാമ്പിനെ മാറ്റാൻ ശ്രമിച്ചെങ്കിലും ഇയാൾ അനുവദിച്ചില്ല. തുടർന്ന് Read More…









