ഒഡീഷയിലെ ഗ്രാമീണ സർക്കാർ ആശുപത്രിയിൽ നിന്ന് സൗജന്യമായി മികച്ച ചികിത്സ ലഭിച്ചതിനെ തുടർന്ന് ഇന്ത്യൻ ആരോഗ്യ മേഖലയെ പ്രശംസിച്ച് അമേരിക്കൻ വിനോദസഞ്ചാരി. അന്താരാഷ്ട്ര സിനിമാ നിർമ്മാതാവായ മൈക്ക് പങ്കുവെച്ച ഇൻസ്റ്റഗ്രാം വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇന്ത്യയിലെത്തി അഞ്ചാം ദിവസം ഒഡീഷയിലെ സ്വാദിഷ്ടമായ ഭക്ഷണം അമിതമായി കഴിച്ചതിനെ തുടർന്നാണ് മൈക്കിന് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതും ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതും. 12 മണിക്കൂറോളം തുടർച്ചയായി ഛർദ്ദിച്ചതിനെ തുടർന്നാണ് ഗ്രാമീണ മേഖലയിലെ സർക്കാർ ആശുപത്രിയിൽ എത്തിയത്. അവിടെ വെച്ച് ഐ.വി Read More…
Month: August 2026
അനാദരവ്: ആശുപത്രിയിൽ ദേശീയപതാക നിലത്തിട്ട് അടിച്ച് വാരി ജീവനക്കാരി; ദൃശ്യങ്ങൾ വിവാദത്തിൽ- വീഡിയോ
ഛത്തീസ്ഗഢിലെ അംബികാപ്പൂരിലുള്ള ഹോളി ക്രോസ് ആശുപത്രിയിലെ ശുചീകരണ ജീവനക്കാരി തറയിൽ കിടന്ന ഭാരതീയ ദേശീയ പതാകയ്ക്ക് മുകളിലൂടെ ചൂലെടുത്ത് പെരുമാറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കി . രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനാഘോഷ വേളയിലാണ് ഈ സംഭവം നടന്നത്. ആശുപത്രിയിലുണ്ടായിരുന്ന രോഗികളുടെ ബന്ധുക്കളാണ് ഈ ദൃശ്യങ്ങൾ പകർത്തി പ്രതിഷേധിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തത്. തുടക്കത്തിൽ, തറയിൽ കിടക്കുന്ന ത്രിവർണ്ണ പതാകയെക്കുറിച്ച് രോഗികളുടെ ബന്ധുക്കൾ ശുചീകരണ ജീവനക്കാരോട് പറയുകയും അത് ബഹുമാനത്തോടെ എടുക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. Read More…
“അതിനിടെ മരിക്കാതിരുന്നത് ഭാഗ്യം!”: മോർച്ചറി മുറിയിലെ ലൈംഗികബന്ധത്തിൽ പ്രതികൾക്കെതിരെ രൂക്ഷവിമർശനവുമായി ശരിയത്ത് കോടതി ജഡ്ജി
പള്ളിയുടെ മോർച്ചറി മുറിയിൽ വെച്ച് പലതവണ ലൈംഗികബന്ധത്തിൽ ഏർപ്പെട്ട മുൻ കെയർടേക്കർക്കും ശുചീകരണത്തൊഴിലാളിക്കും മലേഷ്യയിലെ മലാക്ക ശരിയത്ത് ഹൈക്കോടതി 5,000 റിംഗിറ്റ് (ഏകദേശം ഒരു ലക്ഷം രൂപ) വീതം പിഴ ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ഇരുവരും 18 മാസം തടവുശിക്ഷ അനുഭവിക്കേണ്ടി വരും. മലാക്കയിലെ കാമ്പുങ് ബുക്കിറ്റ് പിയാട്ടുവിലുള്ള മസ്ജിദ് അൽ-ഇബാദയിലാണ് ഈ സംഭവം നടന്നത്. നാല് മക്കളുടെ പിതാവായ മുൻ കെയർടേക്കർ മുഹമ്മദ് റാഫി അബു സമഹ് (48), എട്ട് മക്കളുള്ള വിവാഹിതയായ ശുചീകരണത്തൊഴിലാളി നൂർഹസ്‌ലിന്ദ Read More…
ഉരുളക്കിഴങ്ങിനും സവാളയ്ക്കും കച്ചവടം കൂട്ടാൻ തകർപ്പൻ ഡാൻസുമായി യുവതി, പിന്നാലെ ഇടിച്ചുകയറി ആളുകള്‍, വൈറൽ മാർക്കറ്റിങ് വീഡിയോ
കാലം പോകുന്ന പോക്കേ…. മള്‍ട്ടി നാഷണല്‍ കമ്പനികള്‍ മുതല്‍ നാട്ടിലെ തട്ടുകടക്കാര്‍വരെ മാര്‍ക്കറ്റിംഗിന് സെലിബ്രിറ്റികളേയും സോഷ്യല്‍ മീഡിയയേയും കൂട്ടുപിടിക്കുമ്പോള്‍ ഉരുളക്കിഴങ്ങും സവോളയും വിൽക്കുന്നവര്‍ക്കും മാറി നില്‍ക്കാനാവില്ലല്ലോ? കച്ചവടം കൂട്ടാൻ വേറിട്ടൊരു മാർക്കറ്റിംഗ് തന്ത്രവുമായി രംഗത്തെത്തിയ ചെന്നൈയിലെ പച്ചക്കറി വ്യാപാരിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ കടയിലേക്ക് ആളുകളെ ആകർഷിക്കാനായി ഇയാൾ സുന്ദരിയായ ഒരു യുവതിയെ പണം കൊടുത്ത് കടയ്ക്ക് മുന്നിൽ നൃത്തം ചെയ്യിക്കുകയായിരുന്നു. View this post on Instagram A post shared Read More…
തലയിണവച്ചു ശ്വാസം മുട്ടിച്ചു, ഉണർത്താൻ ശ്രമിച്ചപ്പോൾ ഭാര്യയ്ക്ക് ജീവനില്ല; ആത്മഹത്യ ചെയ്ത് യുവാവ്
ബംഗളൂരുവിൽ ദമ്പതികൾ തമ്മിലുണ്ടായ വഴക്ക് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചു. സിവിൽ എഞ്ചിനീയറായ സുമന്ത് ജെയിൻ, സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ഭാര്യ പദ്മാവതി എന്നിവരെയാണ് വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി ഇരുവരും തമ്മിലുണ്ടായ രൂക്ഷമായ വാക്കുതർക്കമാണ് ദുരന്തത്തിൽ അവസാനിച്ചത്. തർക്കത്തിനിടെ സുമന്ത് ഭാര്യയെ അടിക്കുകയും തുടർന്ന് തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് പദ്മാവതിയെ ഉണർത്താൻ ശ്രമിച്ചപ്പോഴാണ് മരണം സംഭവിച്ചുവെന്ന കാര്യം സുമന്ത് മനസ്സിലാക്കുന്നത്. തുടർന്ന് പരിഭ്രാന്തനായ സുമന്ത് സ്വന്തം അമ്മയെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയും Read More…
അമ്മയെ ആദ്യം കൊന്നു, പിതാവിന്റെ കഴുത്തുമുറിച്ചു, ദൃശ്യങ്ങൾ വൈദികന് വാട്സ്ആപ്പിലയച്ചു; എഴുകുംവയലിലെ അതിക്രൂരമായ ‘ലഹരിക്കൊല’
ഇടുക്കി: നെടുങ്കണ്ടം എഴുകുംവയലില്‍ ലഹരിക്കടിമയായ മകന്‍ മാതാപിതാക്കളെ അതിക്രൂരമായി കൊലപ്പെടുത്തി. എഴുകുംവയൽ പാറത്തറയില്‍ വീട്ടില്‍ ആന്റണി (59), ഭാര്യ വത്സമ്മ (55) എന്നിവരാണ് കുത്തേറ്റു മരിച്ചത്. സംഭവത്തിൽ മകന്‍ അജീഷിനെ (26) നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. ഓഗസ്റ്റ് 14-ന് രാത്രിയിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. ആന്റണിയുടെ ശരീരത്തിൽ നെഞ്ചിലും പുറത്തുമായി പതിനാലോളം വെട്ടുകളും കുത്തുകളുമേറ്റിട്ടുണ്ട്. കൂടാതെ കഴുത്തിലും ആഴത്തിൽ മുറിവേറ്റ നിലയിലായിരുന്നു. വത്സമ്മയ്ക്ക് നെഞ്ചിലും വയറ്റിലുമാണ് Read More…
‘അമ്മയെ അറിയുന്നവർ വന്ദേമാതരം പാടും, എതിര്‍ക്കുന്നത് അമ്മ ആരാണെന്ന് അറിയാത്തവര്‍’; വിവാദ പരാമർശവുമായി കേരള വി.സി
അമ്മ ആരെന്നറിയുന്നവർ വന്ദേമാതരം പാടുമെന്നും അമ്മ ആരെന്ന് അറിയാത്തവരാണ് അതിനെ എതിർക്കുന്നതെന്നും കേരള സർവകലാശാല വി.സി ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു. ഭാരതം അമ്മയായതിനാലാണ് വന്ദേമാതരം ആലപിക്കുന്നതെന്നും ആർ.എസ്.എസിന്റെ ‘സങ്കൽപ്പ് യുവ സംഗമം’ പരിപാടിയിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. വികസിത ഭാരതത്തിനുവേണ്ടി കുട്ടികളെ വീടുകളിൽ ഏൽപ്പിച്ചിരിക്കുകയാണ് ഭാരതമാതാവെന്നും, അവരെ മികച്ച വ്യക്തികളായി വളർത്തിയെടുക്കേണ്ട ചുമതല ഓരോ ഗൃഹനാഥനുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരതത്തെ സംബന്ധിച്ച് അമ്മയാണ് ഏറ്റവും പ്രധാനം എന്നതുകൊണ്ടാണ് രാജ്യം ഭാരതാംബയാകുന്നത്. അമ്മയെ അറിയുന്നവർ എപ്പോഴും വന്ദേമാതരം Read More…
പ്രണയതർക്കം, വാഹനം മുന്നോട്ടെടുത്ത് കാമുകിയും പുരുഷ സുഹൃത്തും; തടഞ്ഞ യുവാവിന് കാറിന്റെ ചക്രം കയറിയിറങ്ങി ദാരുണാന്ത്യം
ഛത്തീസ്ഗഡിലെ റായ്പൂരിലുള്ള എയിംസ് ആശുപത്രിക്ക് മുന്നിൽ കാർ അപകടത്തിൽ മുപ്പത്തിനാലുകാരൻ ദാരുണമായി കൊല്ലപ്പെട്ടു. തത്തിബന്ധ് ഉദയ സൊസൈറ്റിയിൽ താമസിക്കുന്ന പരംപ്രീത് സിങ് ആണ് മരിച്ചത്. പ്രണയബന്ധത്തെച്ചൊല്ലിയുള്ള തർക്കമാണ് ഈ ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് കാറിലെത്തിയ ഒരു യുവതിയുടെ കൂടെയുണ്ടായിരുന്ന പുരുഷ സുഹൃത്തും പരംപ്രീതും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. തർക്കത്തിനൊടുവിൽ ഇവർ കാറിൽ കയറി മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോൾ തടയാനായി പരംപ്രീത് കാറിന് മുകളിലേക്ക് കയറിപ്പിടിക്കുകയായിരുന്നു. എന്നാൽ വാഹനം നിർത്താതെ പുരുഷ സുഹൃത്ത് കാർ Read More…
അത് വേണമായിരുന്നോ?… ജയ്സ്വാൾ ബോളറുമായി കൂട്ടിയിടിച്ച് വീണു, മടിച്ച് സ്റ്റംപ് ചെയ്ത് വിക്കറ്റ് കീപ്പർ, ശ്രീലങ്ക അവസരം ‘മുതലാക്കി’ – വീഡിയോ
ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ നിർഭാഗ്യകരമായ രീതിയിൽ റണ്ണൗട്ടായി. 32 റൺസെടുത്തു നിൽക്കെ ആദ്യ ദിനത്തിലെ 11-ാം ഓവറിലാണ് ശ്രീലങ്കൻ ബോളറുമായി കൂട്ടിയിടിച്ച് വീണ് ജയ്സ്വാൾ പുറത്തായത്. മികച്ച തുടക്കത്തിനു ശേഷമുള്ള ഈ വിക്കറ്റ് വീഴ്ച ഇന്ത്യയ്ക്ക് പ്രഹരമായെങ്കിലും, മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ തകർപ്പൻ സെഞ്ചറി കരുത്തിൽ ഇന്ത്യ ആദ്യ ദിനം മത്സരത്തിൽ ശക്തമായ ആധിപത്യം നേടി. കേഷാര നുവാന്തയുടെ പന്തിൽ കെ.എൽ. രാഹുൽ സിംഗിളിനായി ശ്രമിച്ചതാണ് ജയ്സ്വാളിന്റെ Read More…









