രാജസ്ഥാനിലെ ആൾവാറിൽ ട്രക്ക് ഡ്രൈവർ നടത്തിയ അപകടകരമായ റോഡ് അഭ്യാസപ്രകടനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ ജനരോഷമാണ് ഉയർന്നിരിക്കുന്നത്. ഭാരമേറിയ ട്രെയിലർ റോഡിലൂടെ ഓടികൊണ്ടിരിക്കെ, ഡ്രൈവർ വാഹനം വിട്ട് പുറത്തിറങ്ങി ട്രക്കിന്റെ മുകളിൽ കയറി നിൽക്കുകയായിരുന്നു. ആൾവാറിലെ ഉദ്യോഗ് നഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ലോഹിയാസ് തിബാരയ്ക്ക് സമീപമാണ് ഈ സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. ഡ്രൈവറുടെ ഈ ഉത്തരവാദിത്തമില്ലാത്ത പ്രവർത്തനം സ്വന്തം ജീവൻ അപകടത്തിലാക്കുക മാത്രമല്ല, കാൽനടയാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും വലിയ ഭീഷണിയാവുകയും ചെയ്തു. റോഡിലൂടെ Read More…
Month: August 2026
‘ഏതെടുത്താലും 16 രൂപ ! ഓഫർ 16 മിനിറ്റ് നേരത്തേക്ക് മാത്രം!; ഇടിച്ചുകയറി ജനം, സംഘർഷാവസ്ഥ; കടയുടമകൾക്കെതിരെ കേസ്
ലക്നൗ: 16 രൂപയ്ക്ക് വസ്ത്രങ്ങൾ നൽകുമെന്ന പരസ്യം നൽകി ആളുകളെ കൂട്ടിയ കടയുടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഉത്തർപ്രദേശിലെ കാൺപുരിലുള്ള ആലാം മാർക്കറ്റിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 16-ന് അർധരാത്രിക്കു ശേഷമുള്ള ആദ്യത്തെ 16 മിനിറ്റിൽ ഏത് വസ്ത്രവും വെറും 16 രൂപയ്ക്ക് വാങ്ങാമെന്നായിരുന്നു ഉപഭോക്താക്കൾക്ക് നൽകിയ വാഗ്ദാനം. കടയുടമയായ റായിസ് ആലം സമൂഹമാധ്യമങ്ങളിലൂടെയാണ് ഇത്തരമൊരു പരസ്യം നൽകിയത്. ഓഫർ കേട്ട് ഓഗസ്റ്റ് 15-ന് രാത്രി 11 മണിയോടെ തന്നെ ജനങ്ങൾ കടയ്ക്ക് മുന്നിൽ തടിച്ചുകൂടാൻ തുടങ്ങിയിരുന്നു. അർധരാത്രിയായതോടെ Read More…
ഇന്ത്യയില്‍തന്നെ, പക്ഷേ, ബംഗാളിലെ ചില പ്രദേശങ്ങൾ സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 18-ന് ; എന്തുകൊണ്ട്?
ഓഗസ്റ്റ് 15-ന് ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് മോചനം നേടി 79 വർഷം പൂർത്തിയാക്കി രാജ്യം അതിന്റെ 80-ാം സ്വാതന്ത്ര്യ വർഷത്തിലേക്ക് കടന്നു. ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. ആദ്യമായി സ്വാതന്ത്ര്യദിന ചടങ്ങുകൾക്കിടെ ദേശീയ ഗാനമായ വന്ദേമാതരം അവിടെ മുഴങ്ങിപ്പൊങ്ങി. സ്വാതന്ത്ര്യസമര സേനാനികൾക്ക് ആദരമർപ്പിച്ച പ്രധാനമന്ത്രി, ഇന്ത്യയുടെ വളർച്ചയെക്കുറിച്ച് നടത്തിയ നിരീക്ഷണങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. “ഒരുകാലത്ത് ഏറ്റവും ദുർബലമായ അഞ്ച് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി എണ്ണപ്പെട്ടിരുന്ന ഇന്ത്യ, കേവലം 12 Read More…
‘കാതോടുകാതോരം’: മമ്മൂക്ക നൽകിയ ഓണസമ്മാനം; നിശ്ശബ്ദതയിൽ നിന്ന് കേൾവിയുടെ ലോകത്തേക്ക് ആ കുഞ്ഞുസഹോദരങ്ങൾ, കണ്ണ് നിറഞ്ഞ് അമ്മ
കൊച്ചി: നടൻ മമ്മൂട്ടി കൊടുത്തയച്ച റേഡിയോയും കസവ് മുണ്ടും മാവേലിയുടെ ചിത്രമുള്ള ഷർട്ടും ഏറ്റുവാങ്ങി മക്കളെ ഉടുപ്പിക്കുന്നതിനിടെ, സന്തോഷത്താൽ കണ്ണീരണഞ്ഞ് ബോബിന പറഞ്ഞു: ‘‘മമ്മൂക്ക മക്കളുടെ ചെവികള്‍ക്ക് നൽകിയ കേൾവിയാണ് ഞങ്ങളുടെ ജീവിതത്തിലെ വലിയ ഓണസമ്മാനം! അതേസമയം റേഡിയോയിൽ ആ പഴയ പാട്ടുയർന്നു… ‘കാതോടുകാതോരം’… ചിങ്ങം പിറക്കുമ്പോൾ കേൾവിയുടെ പുതിയൊരു ലോകത്തേക്ക് കാതുതുറക്കുകയാണ് ഇടുക്കി വണ്ടിപ്പെരിയാറിലെ കുഞ്ഞുസഹോദരങ്ങളായ മിഖായേലും മിഹോക്കും. ജന്മനാ കേൾവിശക്തിയില്ലാതിരുന്ന ഇവർക്ക് മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും ആലുവ രാജഗിരി Read More…
സീറ്റ്തര്‍ക്കം; ട്രെയിനില്‍ തുണിയൂരിയെറിഞ്ഞ് മോഡലിന്റെ ബ്ലേഡ് ആക്രമണം, ഞാനല്ല അതെന്ന് പ്രമുഖ സീരിയൽ താരം
മുംബൈ: ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ആർ.പി.എഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ് ചെക്കറെയും റേസർ ബ്ലേഡ് കൊണ്ട് ആക്രമിക്കുകയും ജനൽച്ചില്ല് തകർക്കുകയും ചെയ്ത മോഡൽ അറസ്റ്റിലായി. ബന്ധാ-ഗംഗാനഗർ അരവാലി എക്സ്പ്രസിൽ വെച്ചാണ് താനെ സ്വദേശിയായ അന്തരാ സോഹം ബാനർജി (31) എന്ന മോഡൽ അക്രമം അഴിച്ചുവിട്ടത്. ഓഗസ്റ്റ് 12-ന് രാത്രി ബോറിവിലിക്കും ദഹാനുവിനും ഇടയിലായിരുന്നു ഈ സംഭവം നടന്നത്. വെബ് സീരീസ് ചിത്രീകരണത്തിനായി സൂറത്തിലേക്ക് പോകുകയായിരുന്ന യുവതി സ്ലീപ്പർ ക്ലാസ് ടിക്കറ്റുമായി എസി കോച്ചിൽ കയറി മറ്റൊരാളുടെ സീറ്റിൽ ഇരിക്കുകയായിരുന്നു. Read More…
ഓടയിൽ നിന്ന് മണ്ണുമാന്തിയ 18-കാരന് കിട്ടിയത് സ്വർണക്കട്ടികൾ! 85.90 കോടിയുടെ സ്വർണ്ണം !
ബ്രസ്സൽസ്: അഴുക്കുചാലിലെ പണികൾക്കിടെ സ്വർണ്ണനിധി കണ്ടെത്തി 18 വയസ്സുകാരനായ വിദ്യാർഥി. ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസ്സൽസിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് ഈ അപൂർവ്വ നിധിശേഖരം കണ്ടെത്തിയത്. മലിനജലം ഒഴുകിപ്പോകുന്നതിനായി കുഴിയെടുക്കുന്നതിനിടെ കോബ് എന്ന വിദ്യാർഥിക്കാണ് 9 മില്യൻ യൂറോ (ഏകദേശം 85.90 കോടി രൂപ) മൂല്യം വരുന്ന സ്വർണ്ണം ലഭിച്ചതെന്ന് ബെൽജിയൻ ന്യൂസ് നെറ്റ്‌വർക്കിനെ ഉദ്ധരിച്ച് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. തുടക്കത്തിൽ ഒരു യൂറോയുടെ നാണയമാണ് ലഭിച്ചതെന്നും പിന്നീട് കൂടുതൽ കുഴിച്ചുനോക്കിയപ്പോൾ സ്വർണക്കട്ടികളും സ്വർണക്കഷണങ്ങളും നമ്പറിട്ട ബുള്ളിയൻ Read More…
നഗ്നനായി എത്തി പശുക്കളെ പീഡിപ്പിച്ചു; അക്രമിയുടെ ദൃശ്യം സിസിടിവിയിൽ, ക്രൂരത തൃശൂരില്‍
തൃശൂർ വെള്ളാനിക്കരയിൽ രാത്രി ഫാമിൽ നഗ്നനായി എത്തി പശുക്കളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. കൊറ്റിക്കൽ സ്വദേശിയായ സുധീഷിന്റെ ഫാമിലാണ് ശനിയാഴ്ച ക്രൂരമായ സംഭവം നടന്നത്. ഫാമിലെ രണ്ട് പശുക്കളെ ഉപദ്രവിക്കാൻ ശ്രമിച്ച അജ്ഞാതൻ, അവിടെയുണ്ടായിരുന്ന പശുക്കിടാവിനെ പുറത്തേക്ക് കൊണ്ടുപോയി ഉപദ്രവിച്ചതായും ഉടമ ആരോപിക്കുന്നു. സംഭവത്തിൽ ഫാം ഉടമ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഏകദേശം ആറടി ഉയരം തോന്നിക്കുന്ന വ്യക്തിയുടെ ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞിട്ടുള്ളതെങ്കിലും ആളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. സംഭവസമയത്ത് ഫാമിലെ കറവക്കാരൻ അക്രമിയെ Read More…
കുടുംബം അറിഞ്ഞത് 30 സെക്കൻഡ് മുൻപോ? ക്രിസ്റ്റ്യാനോയുടെ അമ്മയ്ക്ക് എതിർപ്പ്? വിവാഹത്തെച്ചൊല്ലി പുതിയ വിവാദം
പോർച്ചുഗൽ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജീന റോഡ്രിഗസും തമ്മിൽ നടന്ന ‘രഹസ്യ’വിവാഹം ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ഓഗസ്റ്റ് 11-ന് ലിസ്ബണിന് സമീപമുള്ള കാഷ്‌കിസിലെ ഇവരുടെ വസതിയിൽ വച്ചായിരുന്നു തികച്ചും ലളിതമായ രീതിയിൽ വിവാഹ ചടങ്ങുകൾ നടന്നത്. അഞ്ച് മക്കളും നാല് സാക്ഷികളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. റൊണാൾഡോയുടെ അമ്മയോ സഹോദരങ്ങളോ ചടങ്ങിൽ എത്തിയിരുന്നില്ല എന്ന് പിന്നീട് പുറത്തുവന്ന വിവാഹ സർട്ടിഫിക്കറ്റ് വ്യക്തമാക്കുന്നു. വിവാഹം നടക്കുന്ന വിവരം റൊണാൾഡോയുടെ കുടുംബാംഗങ്ങൾ പോലും അവസാന നിമിഷമാണ് അറിഞ്ഞതെന്ന് Read More…
നടി അനന്യ രാജ് വിടവാങ്ങി, മരണം ഉറക്കത്തിനിടെ, വിയോഗത്തിൽ കുടുംബത്തിന്റെ കുറിപ്പ്
7 ഹവേഴ്‌സ് ടു ഗോ, ദി ഫൈനൽ എക്‌സിറ്റ്, ഗോസ്റ്റ്, തെലുങ്ക് ചിത്രമായ തഗ്ഗെഡെ ലെ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ നടി അനന്യ രാജ് (27) അന്തരിച്ചു. ജൂലൈ 15-ന് ഉറക്കത്തിലായിരുന്നു അനന്യയുടെ മരണം. കഴിഞ്ഞ ഒരു വർഷത്തിലേറെയായി അവർ ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ നേരിടുകയായിരുന്നുവെന്നും കുടുംബം സ്ഥിരീകരിച്ചു. ഓഗസ്റ്റ് 15-നാണ് അനന്യയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ കുടുംബം ഈ വിയോഗവാർത്ത പങ്കുവെച്ചതും ദുഃഖത്തിലായിരിക്കുന്ന ഈ സമയത്ത് സ്വകാര്യത അഭ്യർത്ഥിച്ചതും. “ഇത് അനന്യയുടെ കുടുംബമാണ്. വളരെ വിഷമത്തോടെയാണ് ഞങ്ങൾ Read More…









